ഹൃദയം കൊണ്ട്: ഭാഗം 15
രചന: സുറുമി ഷാജി
പിറ്റേന്ന് കോളേജിലെത്തിയ അക്ഷയ് ശ്രീയെ ഓർത്തു ടെൻഷൻ അടിച്ചിരുന്നു. അവളൊന്നു മൈൻഡ് പോലും ആക്കുന്നില്ല. സുലുവിന് ആണെങ്കിൽ അതിന്റെ യാതൊരു ടെൻഷനും ഇല്ലതാനും.
ആദ്യത്തെ രണ്ട് പീരീഡുകൾ അവൻ എങ്ങനൊക്കെയോ തള്ളിനീക്കി.
ബ്രേക്കിന് അക്ഷയ് ചെന്ന് സുലുവിനോട് ക്യാന്റീനിൽ പോകാം എന്ന് പറഞ്ഞു.
“ഞാൻ വരുന്നില്ല. നീ ഇവളുമായിട്ട് പോയിട്ട് വാ “സുലു ഒഴുക്കൻ മട്ടിൽ പറഞ്ഞു. അക്ഷയ് വല്ലാതായി.
‘Best ഇന്നലെ പോയിടം മുതൽ ഇതുവര ഒരക്ഷരം ഉരിയാടാത്തവളാണ് ഇപ്പൊ ന്റെ കൂടെ വരാൻ പോകുന്നത്!നടന്നതുതന്നെ ‘അക്ഷയ് പതുക്കെ സീറ്റിലേക്കങ് തിരിഞ്ഞു.!”നീ വരുന്നില്ലേ ക്യാന്റീനിൽ ?”സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ അക്ഷയ് കണ്ണ് മിഴിച്ചു. “ശ്രീ !!”
അവൻ സുലുവിനെ നോക്കി. അവൾ ചിരിയടക്കാൻ പാട് പെടുന്നു. അവന്റെ മനസ്സിലൊരു ലഡു പൊട്ടി.
പക്ഷെ ശ്രീയയുടെ മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല.
‘പൊട്ടിയ ലഡു വെറുതെയായല്ലോ ദൈവമേ !ദുഷ്ട ഇരുന്നു ചിരിക്കുന്ന നോക്ക് ‘സുലുവിനെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് അവൻ ക്യാന്റീനിലേക്ക് നടന്നു.
ഈ സമയത്തു അതുവഴി വന്ന അജു ക്ലാസ്സിലേക്ക് നോക്കുന്നത് കണ്ട സുലു ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വേഗം ഡെസ്കിനടിയിലേക്ക് കുനിഞ്ഞിരുന്നു.
‘ശെടാ .. വാലുകൾ രണ്ടും പുറത്തേക്ക് പോകുന്നത് കണ്ടല്ലോ.? അവൾ എവിടെപ്പോയി.? ക്ലാസ്സിലോട്ട് കയറി നോക്കിയാലോ ??!…പക്ഷെ വേണ്ട.!ബാക്കി സ്റ്റുഡന്റസ് എന്ത് കരുതും ?? ഇവളിതെവിടെ പോയി ..?? ‘ അജു അവനെക്കൊണ്ട് പറ്റുന്ന രീതിയിൽ എല്ലാം മൂന്നാലുവട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നു എത്തിയും വലിഞ്ഞുമൊക്കെ നോക്കി.
പക്ഷെ എവിടെ കാണാൻ ??!! നമ്മടെ കക്ഷി അവിടെ ഡെസ്ക്കിനടിയിലേക്ക് ഒളിഞ്ഞിരുന്നു ഇവന്റെ പ്രകടനങ്ങൾ കണ്ട് വാ പൊത്തി ചിരിക്കുവല്ലേ !!
കുറച്ചുനേരം ക്ലാസ്സിന്റെ വാതിലിൽ നിന്ന് കറങ്ങിയ ശേഷം അജു പോയി.
ഈ സമയം അങ്ങ് ക്യാന്റീനിൽ.
ടേബിളിന്റെ മറുവശത്തു അക്ഷയ്‌ക്ക് ഓപ്പോസിറ്റ് ആയി ഇരിക്കുന്നുണ്ടെങ്കിലും ശ്രീയ പുറത്തെ മരങ്ങളിലേക്ക് കണ്ണും നട്ടിരിപ്പാണ്.
‘പുല്ല് ,ഇവളെന്തോന്നാ ഇങ്ങനെ പുറത്തേക്കും നോക്കിയിരിക്കുന്നത് ?! എന്തെങ്കിലുമൊന്ന് പറഞ്ഞാലെന്താ പെണ്ണിന് ?’ അക്ഷയ് ശ്രീയുടെ മുഖത്തുന്നു കണ്ണെടുത്തതേയില്ല .
“പപ്പുവേട്ടാ .. ഒരു ലൈറ്റ് ചായ ഒരു കോഫി രണ്ടു കട്ലെറ്റ്.” അക്ഷയ് ഓർഡർ കൊടുത്തു.
“എനിക്ക് കട്ലെറ്റ് വേണ്ട . ചിക്കെൻ റോൾ മതി ” ശ്രീയ പപ്പുവേട്ടനെ നോക്കി പറഞ്ഞു.
‘ ഓ അതാണല്ലോ അത്യാവശ്യം. ഭാഗ്യം അതിനെങ്കിലും വാ തുറന്നല്ലോ ‘ അക്ഷയ് തികട്ടിവന്ന ദേഷ്യം ഉള്ളിലൊതുക്കി.
“ശ്രീ .. നീ എന്താ ഇങ്ങനെ ?? നിനക്ക് ഞാൻ പറഞ്ഞത് ഇഷ്ട്ടമായില്ലെങ്കിൽ ലീവ് ഇറ്റ്…വിട്ടേക്ക് “ഇത്തവണ അക്ഷയുടെ മിഴികളാണ് ദൂരെയെവിടേക്കോ പോയത്..അരുതാത്തതെന്തോ പറഞ്ഞപോലെ തോന്നിയവനു.
അതുകണ്ട ശ്രീയക്ക് ചിരിവന്നെങ്കിലും അവൾ അതൊളിപ്പിച്ചു
” ആഹ് ശെരി ! വിട്ടിരിക്കുന്നു ” അവളോട്ടും ഭാവഭേദമില്ലാതെ പറഞ്ഞു.
‘ദൈവമേ.. സെന്റിയും വർക്ക് ഔട്ട് ആകുന്നില്ലല്ലോ ! ദുഷ്ട ‘ മനസ്സിൽ കരുതി അക്ഷയ് എന്തോ പറയാൻ വന്നതും
“ട്ടക്” പപ്പുവേട്ടൻ രണ്ടു ഗ്ലാസ് ടേബിളിൽ വെച്ചതാ.
അവൻ ഞെട്ടിപ്പോയി.
“ഇതിപ്പോ പൊട്ടിപ്പോകുമല്ലോ ചേട്ടാ “അവൻ അവന്റെ ഫ്രസ്ട്രേഷൻ പപ്പുവേട്ടനോട് വഴിതിരിച്ചു വിട്ടു.
പപ്പുവേട്ടൻ ചിരിച്ചുകൊണ്ട് കടികൾ വെച്ച പ്ലേറ്റ് ടേബിളിൽ വെച്ചുകൊണ്ട് ചോദിച്ചു.:
“അല്ലടോ മൂന്നാമതൊരാൾ എവിടെ ?”
അതാരെക്കുറിച്ചാണെന്നു ആലോചിക്കേണ്ട ആവശ്യമേ അവർക്കില്ലായിരുന്നു . കാരണം സുലു ഇല്ലാതെ അവർ ക്യാന്റീനിലേക്ക്
പോകൽ വിരളമാണ്.
” അവൾക്കു വിശപ്പില്ലെന്നു ” (അക്ഷയ്)
“അവൾക്കു തലവേദന “(ശ്രീയ)
രണ്ടുപേരും ഒരേസമയം രണ്ടു കാരണങ്ങൾ പറഞ്ഞതുകേട്ട് പപ്പുവേട്ടൻ ഒരു നിമിഷം രണ്ടുപേരെയും മാറി മാറി നോക്കി. എന്നിട്ട് ചിരിച്ചുകൊണ്ട് പോയി.
“നീ എന്തിനാ അങ്ങനെ പറഞ്ഞത് ?”ശ്രീയ അക്ഷയിനോട് ദേഷ്യത്തില് ചോദിച്ചു.
“ആഹാ..ചേട്ടനോട് ഞാനല്ലേ സംസാരിച്ചോണ്ടിരുന്നത്. നീ എന്തിനാ ഇടയ്ക്കു കയറിയത്.?!” അവനും വിട്ടുകൊടുത്തില്ല.
ശ്രീക്ക് ദേഷ്യം വന്നെങ്കിലും അവൾ കാന്റീൻ ആയതുകൊണ്ട് സമ്യപനം പാലിച്ചു.
രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടാണ് പോരടിക്കാൻപോകുന്ന കോഴികളെ പോലെ നോക്കിയിരുന്നു . എന്നിട്ട് വേഗം ചായ കുടിച്ചുതീർത്തു അവൻ എഴുന്നേറ്റു പുറത്തുപോയി നിന്നു. അവന്റെ നിപ്പും ഭാവവും മുറുമുറുപ്പും എല്ലാം കൂടി ശ്രീയ അവനെത്തന്നെ നോക്കിയിരുന്നു.
‘അല്ലപിന്നെ .. ഇന്നുപറയും നാളെ പറയും എന്നൊക്കെ കരുതി നാള് കുറെയായി ഞാൻ കാത്തിരിക്കുന്നു. അങ്ങനെ പെട്ടെന്നങ്ങു സമ്മതിച്ചാലോ ‘ ശ്രീയ പതുക്കെ ആസ്വദിച്ച് കോഫി കുടിച്ചു.
ഇടയ്ക്കിടെ പുറത്തുനിന്നു അക്ഷയ് നോക്കുമ്പോൾ മാത്രം അവൾ അവനിൽ നിന്നും നോട്ടം മാറ്റും. അവളുടെ ഉള്ളിലെന്താന്നറിയാതെ അക്ഷയ് പുറത്തോട്ടിറങ്ങി നടന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ അവന്റെ കൈകൾക്കുള്ളിലൂടെ വേറൊരു കൈകൾ നുഴഞ്ഞുകയറിയപ്പോൾ അവൻ പെട്ടെന്ന് സൈഡിലേക്ക് നോക്കി.
നോക്കിയപ്പോൾ ശ്രീയാണ്. അവൾ ഒരു കൂസലുമില്ലാതെ ചുറ്റുമുള്ള കാഴ്ചകളൊക്കെ ആദ്യമായി കാണുന്നപോലെ കണ്ടുനടന്നു.
അക്ഷയ് അത്ഭുതത്തോടെ അവളെ നോക്കി.
“Whaatt??” ശ്രീ അവന്റെ മുഖത്തോട്ട് നോക്കാതെ ചോദിച്ചു .
അക്ഷയ് ഒന്നും മിണ്ടിയില്ല. പകരം ഒരു പുഞ്ചിരി അവന്റെ ചുണ്ടിന്റെ കോണിലെവിടെയോ സ്ഥാനം പിടിച്ചു.
പെട്ടെന്ന് ശ്രീയ നിന്നു. അക്ഷയ് തിരിഞ്ഞു നോക്കി.
“അല്ല.. വാട്ട്സ് യുവർ പ്ലാൻ ?” ശ്രീയ സംശയ ദൃഷ്ടിയോടെ നോക്കി.
“about what ?” അക്ഷയ്‌ക്ക് ഒന്നും മനസ്സിലായില്ല.
“എന്തായാലും അച്ഛനും ഏട്ടന്മാരും സമ്മതിക്കാൻ പോണില്ല . നമ്മളെന്തു ചെയ്യും ??”
അക്ഷയ് അവളെ നോക്കി കണ്ണ് മിഴിച്ചു.
‘ഏഹ്..അതിനർത്ഥം.. അതിനർത്ഥം അവൾക്കെന്നെ ഇഷ്ട്ടം ആണെന്നല്ലേ ?’അവൻ ഓർത്തു. അക്ഷയു ടെ നിൽപ്പ് കണ്ട് ശ്രീയ ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു. എന്നിട്ട് വീണ്ടും അവനെ തിരിഞ്ഞുനോക്കി sight അടിച്ചു.
അപ്പോഴാണ് പാവം അക്ഷയ്‌ക്കു ബോധം വീണത്. അവൻ വേഗം ഓടി അവളുടെ മുന്നിൽ നിന്നു.
ശ്രീയ പകച്ചു ചുറ്റും നോക്കി. ഇല്ല ആരും ഇല്ല. “എന്താ ?”അവൾ അക്ഷയിനെ കടുപ്പിച്ചു നോക്കി.
“ഏഹ് ഒന്നുല്ല. നീയിപ്പോ എന്താ പറഞ്ഞെ ?”
“കുന്തം. ചുമ്മാ പൊട്ടൻ കളിക്കാതെ വാ ചെറുക്കാ “ശ്രീയ മുന്നോട്ട് ആഞ്ഞതും അക്ഷയ് കൈക്കു പിടിച്ചു നിർത്തി.
“അങ്ങനങ്ങു പോയാലോ !! ഇന്നലെ മുതൽ മനുഷ്യനെ തീ തീറ്റിച്ചിട്ടു ഇപ്പൊ നീ കൂൾ ആയിട്ടങ്ങു പോയാലോ ” അക്ഷയ് അവളുടെ കൈ പിടിച്ചു ഞെരിച്ചു.
“വിട് അക്ഷയ് ,നോവുന്നു. അത് ..നീ,ഇത്ര നാളായിട്ടും എന്നോട് തുറന്നു പറയാത്തതുകൊണ്ടല്ലേ ?! കുറച്ചൊന്നു വെയിറ്റ് ഇട്ടത്,വിടടാ,”അവൾ അലറി.
“ഓഹോ ! ഞങ്ങൾ ആൺപിള്ളേർക്കു മാത്രമല്ല നിങ്ങൾക്കും തുറന്നു പറയാം . ”
“ഓഹ്. പക്ഷെ നിങ്ങളിങ്ങനെ പ്രൊപ്പോസ് ചെയ്യുമ്പോൾ കിട്ടുന്നൊരു സുഖം അതിനില്ല . അതുമല്ല നിങ്ങളെ ഇങ്ങനെ വട്ടം കറക്കുമ്പോഴുമുള്ള രസവും വേറെ തന്നെയാ “ശ്രീയയുടെ വല്യ കണ്ടുപിടുത്തങ്ങൾ കേട്ട് അക്ഷയ് അവളെ തന്നെ നോക്കി നിന്നു. ‘ഹമ്പടി!!!’
അക്ഷയ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു. പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അവളൊന്നു ഞെട്ടിയെങ്കിലും വേഗം കുതറി മാറി.
“അക്ഷയ് ആരെങ്കിലും കാണും. തുടക്കത്തിലേ കെടുത്തണോ ? വേണ്ട നീ വന്നേ !” അവൾ അവനെയും പിടിച്ചു വലിച്ചു ക്ലാസ്സിലേക്ക് നടന്നു.
ക്യാന്റീനിൽ നിന്ന് തിരികെ വന്ന അക്ഷയ്‌ക്ക് പോയപ്പോളുണ്ടായിരുന്ന മുഖഭാവം അല്ലായിരുന്നു.
ശ്രീയയുമായി കളിച്ചു ചിരിച്ചു സംസാരിച്ചു വരുന്ന അക്ഷയിനെ കണ്ടപ്പോൾ സുലുവിനു മനസ്സിലായി ശ്രീയ അവനോട് മനസ്സ് തുറന്നെന്നു. അക്ഷയ് സന്തോഷത്തോടെ വന്നു സുലുവിന്റെ അടുത്തിരുന്നു. അവൾ അവനെ തോളിലൂടെ കയ്യിട്ടു. എന്നിട്ട് ശ്രീയയെ പിടിച്ചു ഇപ്പുറത്തും ഇരുത്തി.
“തല്ക്കാലം നമ്മൾ മൂന്നുപേരും അല്ലാതെ ഒരാളും ഒന്നും അറിയണ്ട. അറിയാല്ലോ അച്ഛനെ.!പുള്ളി അറിഞ്ഞാൽ പിന്നെ…”ശ്രീയ പറഞ്ഞു.
“അതെ. തല്ക്കാലം രഹസ്യമായിരിക്കട്ടെ “അവർ മൂന്നുപേരും അങ്ങനെ മതിയെന്നുറപ്പിച്ചു.
ഞായറാഴ്ച അവർ മൂന്നാളും കൂടി സിനിമയ്ക്ക് പോയി. പക്ഷെ ഭയങ്കര തിരക്ക് കാരണം ടിക്കറ്റ് കിട്ടിയില്ല.
വിഷമിച്ചു തിരിഞ്ഞു പോരാൻ നേരം പെട്ടെന്ന് എവിടുന്നോ ഒരു ചേട്ടൻ വന്നു അക്ഷയിനെ കൊണ്ടുപോയി.
സുലുവും ശ്രീയയും മുഖത്തോട് മുഖം നോക്കി.
എന്താന്നു മനസ്സിലായില്ല.
ഇച്ചിരി കഴിഞ്ഞപ്പോൾ അക്ഷയ് 3 ടിക്കറ്റുമായി വന്നു.
“ഇതെവിടുന്നാ?!”സുലു അന്വേഷിച്ചു.
“അപ്പം തിന്നാൽ പോരെ മോളെ എന്തിനാ കുഴിയെണ്ണുന്നത് ?!”അക്ഷയ് പറഞ്ഞിട്ട് രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി.
സിനിമ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അടുത്തിരുന്നയാൾ സുലുവിനെ ഇടയ്ക്കിടെ ശല്യപ്പെടുത്താൻ തുടങ്ങി. ആവശ്യമില്ലാതെ അടുത്തേക്ക് നീങ്ങലും ചാരിയിരിക്കലും ഒക്കെ. സുലു അക്ഷയിനെ വിളിച്ചവിടെയിരുത്തി.
സിനിമ ഇന്റർവെൽ കഴിഞ്ഞു വന്നപ്പോൾ തീയേറ്ററിൽ അവളെ ശല്യപ്പെടുത്തിയ ആളെ കണ്ട് സുലു അമ്പരന്നു. കാരണം അയാളുടെ മുഖത്ത് അടികിട്ടിയ പാടുണ്ടായിരുന്നു. അവളെ കണ്ടതും അയാൾ മുഖം കുനിച്ചു. അക്ഷയും ശ്രീയും കത്തിയടി തന്നെ.
‘എന്നാലും ആരായിരിക്കും അയാൾക്ക് താങ്ങു കൊടുത്തത് ‘സുലു ചിന്തിച്ചു.
പെട്ടെന്നാരോ അവൾക്കു പ്രിയപ്പെട്ട darkchocolateപാക്കറ്റ് അവളുടെ മടിയിലേക്കിട്ടു.
അതെടുത്തു നോക്കിയിട്ട് അവൾ പെട്ടെന്ന് ബാക്കിലേക്ക് നോക്കി. അവൾക്കു തൊട്ടു പിന്നിലെ സീറ്റിൽ അജുക്ക !!!
അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
‘ഓ ! ടിക്കറ്റ് എങ്ങനെ കിട്ടിയെന്നും അയാളെ പഞ്ഞിക്കിട്ടത് ആരാണെന്നതും ഇപ്പൊ മനസ്സിലായി ‘സുലു അവനു നേരെ പുഞ്ചിരിച്ചിട്ട് തിരിഞ്ഞിരുന്നു.
ദിവസങ്ങൾ കൊഴിഞ്ഞു പോയി.
അജുവിന്റെ കാര്യത്തിൽ വ്യക്തമായൊരു തീരുമാനം എടുക്കാൻ ആവാതെ അവൾ കുഴഞ്ഞു. നിഴല് പോലെ എപ്പോഴും കൂടെത്തന്നെയുണ്ടാവുന്ന ആ നക്ഷത്ര കണ്ണുകൾ ഓർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ സന്തോഷത്തിന്റെ തിരയടിക്കുന്നത് അവളറിഞ്ഞു. പക്ഷെ തനിക്കു വേണ്ടി ജീവിക്കുന്ന ഉമ്മയും ഉപ്പയും..അവർക്കൊരുപക്ഷേ ഇഷ്ട്ടമായില്ലെങ്കിൽ ,ആ തോന്നലിൽ അവളുടെ ഉള്ളിൽ തോന്നിയ സന്തോഷങ്ങളെല്ലാം എങ്ങോട്ടോ പോയി.
‘ഇല്ല ,!ഫ്രണ്ട്ഷിപ്പിനപ്പുറം ഒന്നും വേണ്ട ‘അവൾ സ്വയം പറഞ്ഞു .
പിറ്റേ ദിവസം അജുവിന്റെ എക്സാം കഴിഞ്ഞു അവൻ സുലുവിനെ കാണാൻ വന്നു.
“ഇനിയിപ്പോൾ ഇയാളെന്നെ കാണേണ്ടി വരില്ല. HS ലൈഫ് ഫുൾ ഇനി ഹോസ്പിറ്റലിൽ ആയിരിക്കും. അവസാനമായി ചോദിക്കുവാ ,എന്താ തീരുമാനം ??”
അജു സുലുവിനോട് ചോദിച്ചു.
“അജുക്ക അത് … പേരന്റസ് അവരാണെനിക്കെല്ലാം . സൊ …”അതും പറഞ്ഞു സുലു മുഖം കുനിച്ചു നിന്നു.
അജു ഒന്നും മിണ്ടാതെ നടന്നു പോയി.
സുലുവിനു എന്തോ ഉള്ളിൽ വല്ലാത്ത ഭാരം പോലെ തോന്നി. അവൾ ബാഗുമെടുത്തു തലവേദനയെന്നു കള്ളം പറഞ്ഞു ഹോസ്റ്റലിലേക്ക് പോയി.
രണ്ടു ദിവസം കഴിഞ്ഞിട്ടും സുലുവിനു ഒരു സന്തോഷവും തോന്നിയില്ല. കോളേജിലേക്കെത്തുമ്പോൾ അവൾക്കു അജുവിന്റെ ഓർമ്മകൾ വരും. അതുകൊണ്ടു ലീവെടുത്തു ഒന്ന് വീട്ടിൽ പോയി വരാമെന്നു കരുതി.
ഉപ്പ വന്നിട്ടും ഇതുവരെ ഒന്ന് പോകാനും പറ്റിയില്ലാരുന്നു. അവൾ പിറ്റേദിവസം വൈകിട്ടത്തെ ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചു.
വെളുപ്പിനെ സ്റ്റേഷനിൽ അവളെ കൂട്ടിക്കൊണ്ടുപോകാൻ വന്നത് ഉപ്പയാണ്. കണ്ടപാടെ അവൾ വന്നു ഉപ്പയെ കെട്ടിപ്പിടിച്ചു.
“പിന്നേം തടിച്ചുവല്ലോ “സുലു കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“ആണോ ?!എന്നാൽ നമ്മുക്കങ്ങ് കുറച്ചേക്കാമെന്നേ “ഉപ്പ അവളെ ചേർത്ത് പിടിച്ചു.
വീട്ടിലെത്തിയ സുലു റൂമിലെത്തി കുളിച്ചു,കിടന്നു.
ഉറക്കത്തിൽ വാതിലിൽ ശക്തമായി ആരോ കൊട്ടുന്ന കേട്ടാണ് സുലു ഉണർന്നത്.
“ഈ ഉമ്മ..!!! കയറി വായോ,ലോക്ക് അല്ല “ഉറക്കെ വിളിച്ചുപറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു.
ഡോർ തുറന്നു പുറത്തു നിന്നയാൾ അകത്തേക്ക് വന്നു.
സുലു പാതി മയക്കത്തിൽ കണ്ണ് തുറന്നു നോക്കി.
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു പുഞ്ചിരിച്ചു.
“അജുക്കാ…”
പതിയെ പറഞ്ഞിട്ട് അവൾ വീണ്ടും കണ്ണടച്ചു.
“ഏഹ്,!!!!”സുലു കണ്ണുകൾ വീണ്ടും തുറന്നു നോക്കി.
അവൾക്കു കണ്ണുകളെ വിശ്വസിക്കാനായില്ല.
‘അപ്പോൾ സ്വപ്നം അല്ലെ ‘സുലു ചുറ്റും നോക്കി. ‘അതെ എന്റെ റൂം ആണല്ലോ’സുലു വേഗം ചാടിയെഴുന്നേറ്റു. അടുത്ത് കിടന്ന ഷാൾ എടുത്തു തലയിലൂടെ ഇട്ടു.
അവൾക്കൊന്നും മനസ്സിലായില്ല. അവൾ രണ്ടു കയ്യുമെടുത്തു നെറ്റിക്ക് വെച്ചിട്ട് സംശയത്തോടെ ചുറ്റും നോക്കി. എന്താ നടക്കുന്നത് ?!!!
ഈ സമയം അജു അവളുടെ വീട്ടിൽ അവളുടെ മുന്നിൽ അവൾക്ക് ഏറ്റവും വലിയ surprize കൊടുത്ത സന്തോഷത്തിൽ അവളെ തന്നെ ചിരിയോടെ നോക്കി നിന്നു !!!…തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…