ഹൃദയം കൊണ്ട്: ഭാഗം 16
രചന: സുറുമി ഷാജി
“മണി 11 ആയല്ലോ പെണ്ണെ !ഇതുവരെ നീ എഴുന്നേറ്റില്ലായിരുന്നോ ?!”ചിരിച്ചുകൊണ്ടുള്ള അജുവിന്റെ ചോദ്യം കേട്ട് അവൾ ആകെ വല്ലാതായി. ഓടിപ്പോയി വാതില് തുറന്നവൾ പുറത്തേക്കിറങ്ങി. നോക്കുമ്പോൾ താഴെ ഉമ്മയും ഉപ്പയും കൂടെ മറ്റാരൊക്കെയോ ഉണ്ട്. അനക്കം കേട്ടവർ മുകളിലേക്ക് നോക്കി.
“ആഹാ ! മോൾ നല്ല ഉറക്കത്തിലായിരുന്നല്ലേ !!” കൂട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീ ചോദിച്ചു. ആ വേഷവും ഭാവവും ഒക്കെ കണ്ടിട്ട് അത് അജുക്കയുടെ ഉമ്മ ആയിരിക്കും എന്നു സുലു ഊഹിച്ചു. സുലു മനോഹരമായി ചിരിച്ചു കാണിച്ചു. ‘റബ്ബേ എന്തൊക്കെയാ ഇവിടെ നടക്കുന്നത്. പിന്നെന്റെ ഉപ്പയും ഉമ്മയും !രണ്ടാളും എന്നെ പറ്റിച്ച സന്തോഷത്തിൽ ചിരി അടക്കാൻ പാട് പെടുന്നുണ്ട് ‘സുലു രൂക്ഷമായി നോക്കി രണ്ടാളെയും.
“ഞങ്ങളെ നോക്കി പേടിപ്പിക്കേണ്ട ! ഇതിന്റെ സൂത്രധാരൻ ദോ നിന്റെ പിന്നിൽ നിൽക്കുന്നയാളാ !! “ഉപ്പ പറഞ്ഞതുകേട്ട് തിരിഞ്ഞു നോക്കിയതും ചിരിയോടെ അവളെ നോക്കി നിൽക്കുന്ന അജുക്കയിലാണ് നോട്ടം എത്തി നിന്നത്.
“വേഗം കുളിച്ചു റെഡി ആയി താഴേക്ക് വാ !ഇവരെയൊക്കെ പരിചയപ്പെടാം “ഉമ്മയാണ്.
സുലു കടുപ്പിച്ചൊന്നു നോക്കിയിട്ട് തിരിഞ്ഞു റൂമിലേക്ക് കയറി. പെട്ടെന്ന് അജു അവളുടെ കയ്യിൽ പിടിച്ചു അവിടെ ഹാളിലിട്ടിരുന്ന സോഫയിലേക്ക് ഇരുത്തി.
“എന്താ ദേഷ്യം വരുന്നുണ്ടോ നിനക്ക് ?!”അജു ചോദിച്ചു.
സുലു മൗനം പാലിച്ചു.
“ഉപ്പയും ഇക്കാക്കയും വീട്ടിലെത്തിയ അന്ന് തന്നെ ഞാൻ നമ്മുടെ കാര്യം അവതരിപ്പിച്ചു. ഉമ്മയുടെ സപ്പോർട്ട് കൂടി ആയപ്പോൾ അവർക്ക് no problem. പിന്നെ നിനക്ക് നിന്റെ വീട്ടുകാരെ വിട്ടൊരു ബന്ധത്തിനും ഇല്ലന്നറിഞ്ഞപ്പോൾ നമ്മക്ക് ആ വഴിക്ക് നീങ്ങാമെന്നായി ഉപ്പ. അങ്ങനെ ഞങ്ങൾ ഇന്നലെ എത്തിയതാ ഇവിടെ. വീട്ടുകാർ പരസ്പരം കാര്യങ്ങൾ സംസാരിച്ചു. അപ്പോഴാ ശ്രീനി സാർ താൻ ലീവ് ലെറ്റർ കൊടുത്ത കാര്യം പറഞ്ഞത്. എന്നാൽ പിന്നെ ഇങ്ങനൊരു surprize തനിക്ക് തരണം എന്ന് എനിക്ക് തോന്നി…”അജു ഒരു വളിച്ച ചിരിയോടെ പറഞ്ഞു നിർത്തി.
എല്ലാം കേട്ട സുലു ഏതോ സ്വപ്ന ലോകത്തെന്ന പോലെ ഇരുന്നു. എന്തൊക്കെയാ നടന്നത്.?!ഒന്നും വിശ്വസിക്കാനാവുന്നില്ല.
“ഇനിയെങ്കിലും പറ..ഇഷ്ടമല്ലേ തനിക്കെന്നെ ?!”അജു സുലുവിനോടടുത്തെക്ക് നീങ്ങിയിരുന്നു അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു ചോദിച്ചു.
അവൾ മൗനം തുടർന്നെങ്കിലും അവരുടെ കണ്ണുകൾ തമ്മിൽ കഥ പറയുന്ന പോലെ..
“തനിക്ക് ഇനിയും accept ചെയ്യാൻ പറ്റുന്നില്ലെങ്കിൽ …ശെരി..”അജു എഴുന്നേറ്റ് പോകാൻ തുടങ്ങിയതു സുലു പെട്ടെന്ന് അവന്റെ കൈയ്യിൽ കയറി പിടിച്ചു.
“എങ്ങനെയാ അജുക്ക ?! കണ്ട അന്നുമുതൽ ഹൃദയത്തിൽ കയറിയതാ ഈ നക്ഷത്രകണ്ണുകൾ ..അതുപിന്നെ എന്റെ കൂടെ നിഴല് പോലെ ,എന്റെ ഇഷ്ട്ടങ്ങൾ മനസ്സിലാക്കി എന്നെ ഞാനറിയാതെ കെയർ ചെയ്ത് എന്നെ സംരക്ഷിച്ചു ദാ ഇപ്പോൾ എനിക്ക് ഏറ്റവുംവലിയ സർപ്രൈസും തന്നു.
പിന്നെ ഞാൻ എങ്ങനെയാ ഈ സ്നേഹം കണ്ടില്ലന്നു നടിക്കുന്നത് ?? എങ്ങനെയാ ഞാൻ ഇഷ്ട്ടപ്പെടാതിരിക്കുക ?!” അത്രയും പറഞ്ഞു സുലു അവന്റെ കയ്യിലെ പിടി വിട്ടു. അജുവിന് സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിക്കണമെന്നു തോന്നി. പക്ഷെ അവളുടെ വീട് ആയതുകൊണ്ടും താഴെ എല്ലാവരും ഉള്ളതുകൊണ്ടും അവൻ ആ ആഗ്രഹം ഉള്ളിലൊതുക്കി . അവളുടെ അടുത്ത് പോയിരുന്നു കൈകൾ എടുത്തു അവന്റെ കൈകൾക്കുള്ളിലാക്കി.
“എന്നെ ഇത്രയും സ്നേഹിക്കുന്നതിനു പകരം തരാൻ എന്റെ കയ്യിൽ ശേഷിക്കുന്ന എന്റെ ജീവിതം മാത്രമേയുള്ളു “സുലു പതിയെ അവന്റെ തോളിലേക്ക് ചാരി.
“Hey വേഗം ഫ്രഷ് ആയി താഴേക്ക് വാ ! ഉപ്പയെയും ഇക്കാക്കയെയും ഒക്കെ കാണണ്ടേ തനിക്ക് ?!” അജു അവളോട് ചോദിച്ചു. അവൾ തലയാട്ടിക്കൊണ്ട് നിറഞ്ഞുവന്ന മിഴികൾ തുടച്ചു വേഗം പോയി ഫ്രഷ് ആയി.
സുലു താഴേക്ക് വന്നപ്പോൾ കണ്ടു അജുവിന്റെ ഉമ്മയോടൊപ്പം ഇരിക്കുന്ന ഖദർ ഷർട്ടും മുണ്ടുമണിഞ്ഞ പ്രൗഢഗംഭീരമായൊരു മുഖം. അതെ അജുവിന്റെ ഉപ്പ !! അടുത്ത് തന്നെ അജുക്കയോടൊപ്പം ഇരിക്കുന്നത് അവന്റെ ഇക്കാക്ക ആണെന്നും അവൾക്കു മനസ്സിലായി. എല്ലാരോടും അവൾ പുഞ്ചിരിച്ചു. അജു ഉപ്പയെ പോലെയും ഇക്കാക്ക ഉമ്മയെപ്പോലെയും ആണ് കാണാൻ. അവൾ ഓർത്തു.
“ഉപ്പയെയും ഉമ്മയെയും വിട്ടു ഒന്നിനുമില്ലന്നു ഉള്ള മോളുടെ നിലപാടുണ്ടല്ലോ അതാണ് എന്നെ മോളിലേക്കടുപ്പിച്ചത്.എനിക്കിതുപോലൊരു മോളില്ലല്ലോ എന്ന് ഞാൻ വിചാരിച്ചുപോയി “സുലുവിന്റെ ഉപ്പാൻറേം ഉമ്മാടേയും മുഖത്തുനോക്കി അജുവിന്റെ ഉപ്പ അങ്ങനെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവരുടെ കണ്ണുകൾ നിറയുന്നത് സുലു കണ്ടു.
“ഏതായാലും ന്റെ ചെക്കന് അവിടെ ഇനി ഒരു വര്ഷം കൂടിയേ ഉളളൂ . അതെങ്കിലും അവനൊന്നു മര്യാദക്ക് ആസ്വദിച്ചോട്ടേ. സൊ ഇത് ഒരു engagement നടത്തി നമ്മുക്കങ്ങു ഉറപ്പിക്കാം. എന്തെ ? മോൾക്ക് ഒരു ഉറപ്പിന് വേണ്ടി !!” ഉപ്പ കളിയായി സുലുവിനോടങ്ങനെ ചോദിച്ചതും സുലുന്റെ നോട്ടം ചെന്ന് നിന്നത് അജുക്കയിലായിരുന്നു.
അവന്റെ കണ്ണിന്റെ തിളക്കം അവളിൽ പ്രതിഫലിച്ചു.
“ആഹ്..ആഹ്..എന്നും പറഞ്ഞു ഉഴപ്പിയാൽ കൊന്നുകളയും രണ്ടിനെ !” ഇക്കാക്കയുടെ പ്രഖ്യാപനം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
അജുവിന്റേയും സുലുവിന്റെയും കണ്ണുകൾ അപ്പോഴും കഥ പറഞ്ഞുകൊണ്ടിരുന്നു.
പിന്നെയുള്ള രണ്ടു ദിവസങ്ങൾ എങ്ങനേലും ഒന്ന് പോയി കിട്ടിയാൽ മതിയെന്നായിരുന്നു സുലുവിനു. വേഗം കോളേജിലെത്താൻ അവളുടെ മനസ് വെമ്പി.
സുലു ശ്രീയോടും അക്ഷയിനോടും കാര്യങ്ങൾ എല്ലാം ഫോണിലൂടെ തന്നെ അറിയിച്ചു. അവർക്കും വല്യ സന്തോഷമായി.
അങ്ങനെ സുലു തിരികെ കോളേജിലെത്തി. ക്യാമ്പസ് മുഴുവൻ അവൾ അജുവിനെ തിരഞ്ഞു. കണ്ടില്ല !! ‘ചിലപ്പോൾ ഹോസ്പിറ്റലിൽ ആയിരിക്കും. ഇനി മുതൽ അവിടെയാണല്ലോ ‘ സങ്കടത്തോടെ സുലു ക്ലാസ്സിൽ വന്നിരുന്നു. അക്ഷയും ശ്രീയും എന്താന്ന് അന്വേഷിച്ചെങ്കിലും അവൾ ഒന്നും മിണ്ടിയില്ല.
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു.
അവളുടെ കണ്ണുകൾ വിടർന്നു. ശ്രീയോട് ഇപ്പൊ വരാമെന്നു പറഞ്ഞവൾ ക്ലാസ്സിന്നിറങ്ങി. അവളുടെ ഹൃദയം തുടികൊട്ടുന്നതു അവളറിഞ്ഞു.
വിശാലമായ ലൈബ്രറിയുടെ അകത്തേക്ക് അവൾ കയറി. കുട്ടികൾ കുറവായിരുന്നു . നാലുപാടും നോക്കി . ആരെയും കണ്ടില്ല .! ദൂരെ ഉള്ളിലെ റഫറൻസ് റൂമിന്റെ വാതിലുകൾ പാതി ചാരിയിരിക്കുന്നത് കണ്ടപ്പോൾ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു. അങ്ങോട്ടേക്ക് നടക്കുന്തോറും അവളുടെ ഹൃദയമിടുപ്പ് കൂടുന്നതവളറിഞ്ഞു. അജുക്കയെ കാണാനുള്ള തിടുക്കം.. അവളുടെ മാത്രം അജുക്കയെ !!!!!
വാതിലിലൂടെ അകത്തുകയറിയതും അവിടെ പുറംതിരിഞ്ഞു നിക്കുന്ന അജുവിനെയാണ് സുലു കാണുന്നത്.
“വന്നോ എന്റെ റാണി !! “പുറംതിരിയാതെ തന്നെ ഷെൽഫിൽ നിന്നൊരു പുസ്തകവും എടുത്തുനോക്കി അവൻ ചോദിച്ചു. സുലു ഒന്നും മിണ്ടാതെ അതെ ഷെൽഫിന്റെ ഈ അറ്റത് ചാരി കൈകൾ കെട്ടി നിന്നവനെ നോക്കി നിന്നു.എത്ര കണ്ടിട്ടും മതിവരാത്ത പോലെ.
“വന്നത് മുതൽ ക്യാമ്പസ്സിൽ തിരഞ്ഞു നടക്കുന്ന കണ്ടല്ലോ ? എന്തെങ്കിലും കളഞ്ഞു പോയോ ?” അജു അവളെ നോക്കാതെ ഷെൽഫിൽ പുസ്തകം തിരയുന്നപോലെ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി.
സുലു ഒന്നും മിണ്ടിയില്ല.
അജു സുലുവിന്റെയടുത്തെത്തിയതും പെട്ടെന്ന് തിരിഞ്ഞവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു അവനിലേക്കടുപ്പിച്ചു.
പെട്ടെന്നൊന്നു ഞെട്ടിയെങ്കിലും സുലു അവനു നേരെ പുഞ്ചിരിച്ചു.
അവൻ അവന്റെ നെറ്റി അവളുടെ നെറ്റിയിലേക്ക് മുട്ടിച്ചു.
“കളഞ്ഞുപോയതല്ല …വീട്ടിൽ വന്നെടുത്തോണ്ടു പോന്നതാ “സുലു പതുക്കെ പറഞ്ഞു.
“എന്ത് ?!!” അജു സംശയത്തോടെ ഒരു പൂരികമുയർത്തി ചോദിച്ചു.
“ഒരു ഹൃദയം !!!” സുലു അവന്റെ കണ്ണിൽ തന്നെ നോക്കിനിന്നു.
“എന്നിട്ട് കിട്ടിയോ ?”
അജു അടുത്ത ചോദ്യമെറിഞ്ഞു.
ഒന്ന് മൗനം പാലിച്ച ശേഷം സുലു പറഞ്ഞു : “വേണ്ട..അത് അയാളുടെ അടുത്ത് എന്നും ഭദ്രമായിരിക്കും . എനിക്കറിയാം ” സുലു അവന്റെ നെഞ്ചിലോട്ട് തല ചാരി. അവളെ ചേർത്തുപിടിച്ച അജുവിന്റെ കൈകൾ മുറുകി.
ഒരാഴ്ച കഴിഞ്ഞു ലളിതമായി നിശ്ചയം നടത്തി. തല്ക്കാലം കോളേജിൽ ആരെയും അറിയിച്ചില്ല . അക്ഷയും ശ്രീയും അല്ലാതെ! എല്ലാവരെയും കല്യാണത്തിന് ക്ഷണിക്കാം എന്നായി!
പിന്നീട് ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയിക്കൊണ്ടിരുന്നു. ഹോസ്പിറ്റൽ ഡ്യൂട്ടിക്കിടയിലും സമയം കിട്ടുമ്പോൾ അവൻ കോളേജിലേക്കെത്തും. അല്ലെങ്കിൽ സുലു ഹോസ്പിറ്റലിൽ പോകും. അങ്ങനെ അവരുടെ പ്രണയം വളർന്നു. പ്രണയം മാത്രമല്ല കണ്ടുമുട്ടുന്ന അവസരങ്ങൾ പഠിക്കാനും അവർ ഉപയോഗിച്ചു,അജു അവൾക്ക് സംശയമുള്ള പാഠങ്ങളും പറഞ്ഞു കൊടുത്തു. ഇക്കാക്കയുടെ പ്രഖ്യാപനം അവർക്കു നല്ല ഓർമ്മഉണ്ടായിരുന്നു..!!!
അടുത്ത ദിവസം കോളേജിലേക്ക് വന്ന അജു കാണുന്നത് സുലുവിന്റെ കയ്യിലിരിക്കുന്ന ഐസിൽ നിന്നും കഴിക്കുന്ന അക്ഷയിനെയാണ്. അവൾ അവനെ പിടിച്ചു തള്ളിയിട്ട് കഴിക്കാൻ ശ്രമിക്കുമ്പോൾ അക്ഷയ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചിട്ട് അത് മുഴുവൻ തിന്നിട്ട് ഓടിക്കളഞ്ഞു. അവൾ അവനെ അടിയ്ക്കാനായി പുറകേയോടി. ഇത് കണ്ടോണ്ട് നിന്ന അജുവിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുപൊന്തി. അവൻ മുഷ്ടി ചുരുട്ടിപിടിച്ചു.
“എല്ലാം നീ കാണുന്നുണ്ടല്ലോ അല്ലെ “പെട്ടെന്നാരോ അവന്റെ തോളിൽ തട്ടി . ശബ്ദം കേട്ട് തിരിഞ്ഞതും തൊട്ടടുത്ത് നിക്കുന്ന ആളെ കണ്ടപ്പോൾ അവന്റെ മുഖത്തൊരു പുച്ഛം നിറഞ്ഞു.
“ഹഹ ! അവൾ ആള് മിടുക്കിയാ. നിന്നെ കാണുമ്പൊൾ നിന്റെ കൂടെ ,അല്ലാത്തപ്പോൾ അവന്റെ കൂടെ..!ഇനി നമ്മക്കും അവസരം കിട്ടുമോ എന്നറിയണം “അയാളത് പറഞ്ഞു തീർന്നതും “ഠപ്പേ”ഒരൊറ്റ അടിയായിരുന്നു അജു.
“പ്‌ഫ! സസ്‌പെൻഷൻ കഴിഞ്ഞു വന്നതല്ലേയുള്ളു നീ .! ഇനി അടുത്തത് വാങ്ങാതെ പോവാൻ നോക്ക് ! “അജു കനത്തിൽ പറഞ്ഞു.
“ഇപ്പൊ ഞാൻ നിന്നെ തിരിച്ചു തല്ലാത്തത് പേടിച്ചിട്ടല്ല. കുറച്ചൊന്നു ഡീസന്റ് ആവാമെന്ന് വിചാരിച്ചിട്ട !! എന്നാലേ അവള് വളയു”ഒരു വഷളൻ ചിരിയോടെ മുകളിലേക്കും നോക്കി അവനതു പറഞ്ഞതും അജു അവന്റെ കോളറിൽ പിടിച്ചു വലിച്ചിട്ട് അടിക്കാൻ ഓങ്ങി!
“അജു ,!”ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ ശ്രീനി സർ.
“നഹാസ് !!നീ വന്ന ഉടനെ തുടങ്ങിയോ ?? ഇനി നിന്റെ ഉപ്പ അല്ല ആര് വിചാരിച്ചാലും നിനക്ക് ഡിസ്മിസ്സൽ അല്ലാതെ വേറൊരു പണിഷ്‌മെന്റും ഉണ്ടാവില്http://xn--4wc.do/ you understand?”
“സർ അതിനു ഞാനല്ല !ഇവനാണ് ..”നഹാസ് പറഞ്ഞു തീരും മുൻപേ ശ്രീനി സർ കയ്യെടുത്തവനെ തടഞ്ഞു.
“Go to your class “സർ അവനോട് പറഞ്ഞു.
അജുവിനെ ഒന്ന് അടിമുടി നോക്കിയ ശേഷം അവൻ ക്ലാസ്സിലേക്ക് കയറിപ്പോയി.
“എന്താടോ ഇത് ? അവനോട് വഴക്കിനു നിക്കണോ ?” സർ അജുവിനോട് ചോദിച്ചു.
“അത് പിന്നെ അവൻ സുലുവിനെ കുറിച്ച് ആവശ്യം ഇല്ലാത്തതൊക്കെ പറഞ്ഞപ്പോൾ ” അജു നോട്ടം ദൂരേക്ക് മാറ്റി.
“ആ വിട്ടുകള ! അവൻ അങ്ങനെ പലതും പറയും . dont be silly ”
“എന്നാലും അവളെ ഞാനൊന്നു കണ്ടിട്ട് വരട്ടെ ” അജു ഷർട്ടിന്റെ സ്ലീവ് മടക്കി മുകളിലേക്ക് വെച്ചിട്ട് നടക്കാൻ തുടങ്ങി .
“ഡാ ഒരു സെക്കന്റ് ” അത് കേട്ട് അജു തിരിഞ്ഞു നോക്കി.
“എനിക്ക് UKൽ ഫെല്ലോഷിപ്പ് കിട്ടി. നെക്സ്റ്റ് 5നു ഞാൻ പോകും.” കൈ മുകളിലേക്ക് വിമാനം പോകുന്ന പോലെ കാണിച്ചിട്ട് സർ പറഞ്ഞു നിർത്തി.
“congratz sir “അജു ഓടിവന്നു കെട്ടിപ്പിടിച്ചു.
“അപ്പോൾ മാളു ചേച്ചി ?”
“അവൾക്കും അവിടെ ഒരു ക്ലിനിക്കിൽ പോസ്റ്റ് റെഡി ആയിട്ടുണ്ട്. രണ്ടുപേരും കൂടിയ പോകുന്നെ “സർ ചിരിച്ചു കൊണ്ട് പറഞ്ഞു.
“പൊളിച്ചു. ട്രീറ്റ് എപ്പോ”
“ആയിക്കോട്ടെ !ഞാൻ പറയാം ”
“ഓക്കേ സർ “അവൻ സാറിനെ ഒന്നൂടെ hug ചെയ്തിട്ട് നടന്നകന്നു.
ഈ സമയം അക്ഷയുമായി കത്തിയടിച്ചോണ്ടിരുന്ന സുലുവിന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നു. അത് വായിച്ചു സംശയിച്ചു നിന്ന അവളെ , അക്ഷയ് കയ്യിൽ തട്ടി വിളിച്ചു.
“ഡാ ഞാനിപ്പോ വരാം !അജുക്ക വന്നിട്ടുണ്ട് “അതും പറഞ്ഞു അവൾ താഴേയ്ക്ക് നടന്നു.
‘ശെടാ എപ്പോഴും ലൈബ്രറിയിൽ വരുന്നയാൾ ഇന്നെന്താ അങ്ങോട്ട് ചെല്ലാൻ പറഞ്ഞത് ?” അവൾ അതുമാലോചിച്ചു നടന്നു. ഗാർഡനിലൂടെ നടന്നു ഗ്രൗണ്ടിലെത്തി. അവിടവിടെ പിള്ളേരുണ്ട്. അവൾ നടന്നു ഗ്രൗണ്ട് ക്രോസ്സ് ചെയ്തു അപ്പുറത്തു ചെന്ന് നിന്നു. അവിടുന്ന് താഴോട്ട് നിറയെ മരങ്ങൾ നിറഞ്ഞ സ്ലോപ് ആണ്. ‘ഇവിടെവിടെയാ ആ ചെറുക്കൻ ?ഇനി വേറെ ആരേലും പറ്റിക്കാൻ ചെയ്തതാകുമോ ?!’എന്നൊക്കെ വിചാരിച്ചു നിന്നപ്പോൾ പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.
ajukka calling…
“ഹെലോ ”
“എത്ര നേരമായെടി ? എത്തിയില്ലേ ഇതുവരെ !?” ശബ്ദത്തിലെ നീരസം അവൾ ശ്രദ്ധിച്ചില്ലാന്നു നടിച്ചു.
“ഞാൻ ഇവിടുണ്ടല്ലോ. Where areyou ?” അവൾ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.
പെട്ടെന്ന് താഴെ ഒരു മരത്തിന്റവിടുന്നു അജു മുന്നിലോട്ട് നീങ്ങി നിന്നു.
അവൾ വേഗം പതിയെ താഴോട്ടിറങ്ങി നടന്നു.
ചെന്നപ്പോൾ അജുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നത് അവൾ കണ്ടു. അവൾ അവന്റെ കവിളിൽ നുള്ളാനായി കൈ കൊണ്ട് ചെന്നതും അവൻ അത് തട്ടിമാറ്റി.
“കാര്യം എന്താ ?!” അവൾ തിരക്കി.
“നിന്നോടെത്ര വെട്ടം പറഞ്ഞു ഞാൻ.., മറ്റു ആണ്കുട്ടികളോട് അടുത്തിടപെടരുതെന്നു ” അജു ചോദിച്ചത് കേട്ട് സുലു അവനെ നോക്കി.
“നീ അവന്റെ കൂടെ ഇരിക്കുവോ ഒന്നിച്ചു പടിക്കുവോ നടക്കുവോ എന്താന്ന് വെച്ചാ ചെയ്തോ ! പക്ഷെ ദേഹത്തുതൊട്ടുള്ള ഒരു കളിയും വേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ ?”
‘ഓ അക്ഷയിനെ കുറിച്ചാ!ഇതൊരു നടക്ക് പോകില്ല ‘സുലു ഒന്നും മിണ്ടാതെ അവിടെ താഴെ പടിപടിയായുള്ളിടത് ഒരിടത്തു ഇരുന്നു.
“അവന്റെ കയ്യിൽ അത്രക്ക് പൈസയില്ലേ വേറൊരു ഐസ് വാങ്ങി കഴിക്കാൻ ?!”
‘അപ്പൊ അതാണ് പ്രശ്നം ‘സുലുവിനു ചിരി വന്നു.
“ന്റെ പൊന്ന് അജുക്ക !!അത് ആക്ച്വലി അവന്റെ ഐസ് ആ !!ഞാൻ ന്റെ ആദ്യമേ കഴിച്ചിട്ട് അവന്റേതു തട്ടിപ്പറിച്ചതാ !!അപ്പൊ അവൻ വിട്ടു തരുമോ ?!”ഒരു ചിരിയോടെ അവൾ ചോദിച്ചു.
അജു അവളിരുന്നതിനു തൊട്ടു താഴത്തെ പടിയിൽ ഇരുന്നോണ്ട് പറഞ്ഞു :”നിനക്ക് എത്ര ഐസ് വേണേലും ഞാൻ വാങ്ങിത്തരാം. പക്ഷെ ഇങ്ങനെ എന്നെ ദേഷ്യം പിടിപ്പിക്കുന്ന പോലെ ഇനി ഉണ്ടാവരുത് ”
സുലുവിനു ചിരി വന്നെങ്കിലും അവൾ ചാഞ്ഞു വന്നു അവന്റെ തോളിൽ തല ചാരി കിടന്നു.
“അക്ഷയ് പാവമല്ലേ ! അവന്റെ ഉള്ളിൽ ഒരു കള്ളത്തരവുമില്ല.ഇപ്പോൾ പാവം അവിടെ ഒറ്റയ്ക്ക് നിക്കുവായിരിക്കും. ശ്രീ ലീവാ ”
“ഓ ! നിനക്ക് അതാ സങ്കടമെന്നാൽ നീ പൊയ്ക്കോ “അജു അവളെ പിടിച്ചു മാറ്റി.
“അയ്യടാ! അവൻ കുറച്ചു നേരം ഒറ്റയ്ക്ക് നിന്നോളും “ഇത് കേട്ട അജു ഇതെന്ത് ജന്മമാണോ ആവൊ എന്നർത്ഥത്തിൽ അവളെ ദയനീയമായൊന്നു നോക്കി.
അത് കണ്ട സുലു അവനു നേരെ ചിരിച്ചു.”eeeeeee”
അജു പിന്നെയും ഗൗരവം വിടുന്നില്ലെന്നു കണ്ട സുലു അവളുടെ ചൂണ്ടു വിരൽ കൊണ്ട് അവന്റെ ചെവിയുടെ പിന്നിലായി ചൊറിഞ്ഞു. അവൻ ദേഷ്യപ്പെട്ടു കൈ തട്ടിമാറ്റി!!വീണ്ടും വീണ്ടും അവൾ അവനെ ഇറിറ്റേറ്റ് ചെയ്തുകൊണ്ടിരുന്നു.
പെട്ടെന്ന് അജു അവളുടെ കയ്യിൽ പിടിച്ചു താഴേക്ക് വലിച്ചു. താഴേക്ക് വീണു എന്ന് കരുതിയ സുലു കണ്ണുകൾ ഇറുക്കിയടച്ചു .
പക്ഷെ അവന്റെ കൈകളിലാണെന്നു മനസ്സിലായപ്പോൾ അവൾ പതിയെ കണ്ണുതുറന്നു. അവന്റെ മടിയിലായിരുന്നു അപ്പോളവൾ.
“ഇങ്ങനെ നോക്കല്ലേ പെണ്ണെ “അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
എഴുന്നേക്കാൻ ശ്രമിച്ച അവളെ വീണ്ടും അവൻ പിടിച്ചു കിടത്തി.
“അങ്ങനെ പോകല്ലേ .. എന്റെ ഈ ചെവിയുടെ പിന്നിൽ എന്തെന്നറിയില്ല !!വല്ലാത്ത ചൊറിച്ചിൽ !നേരത്തെ പോലെ അവിടെയും ഒന്ന് ..Pls”അവളെ കളിയാക്കുന്ന രീതിയിൽ അവന്റെ പറച്ചില് കേട്ട സുലുവിനു ദേഷ്യം വന്നു. അവളവന്റെ കഴുത്തു പിടിച്ചു ഞെരിച്ചു. “അയ്യോ !!വിടടീ ..ഇല്ലേൽ നിനക്ക് ഭാവിഭർത്താവില്ലാതായിപ്പോകുമെടി”അവൻ അവളെ കൈ വിടാൻ ശ്രമിച്ചു.
“ആര് പറഞ്ഞു ?! എനിക്ക് നല്ല ചുള്ളൻ ചെക്കന്മാരെ വേറെ കിട്ടും “അതുംപറഞ്ഞു സുലു എഴുന്നേറ്റിരുന്നു.
അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ സുലു അവനെ നോക്കി.
മുഖമൊക്കെ തക്കാളി പോലെ ആയിട്ടുണ്ട്. പെട്ടെന്നവൻ എഴുന്നേറ്റു പോയി. സുലു തലയ്ക്കു കൈ കൊടുത്തു.’റബ്ബേ ഞാനെന്തു ഡയലോഗാ പറഞ്ഞത് !ശോ!!!!’
‘ഇവള് നന്നാവാൻ പോണില്ല. കെട്ടുംപോലും,വേറെ ഒരുത്തനെ പോയി കെട്ടുമെന്ന്!!!പോയി കെട്ടട്ടേ!!!’അജു ഓരോന്ന് വിചാരിച്ചു പല്ലിറുമ്മി മുന്നോട്ട് നടന്നു.
“അജുക്കാ…”സുലുവിന്റെ ഉച്ചത്തിലുള്ള വിളികേട്ട് അജു പെട്ടെന്ന് തിരിഞ്ഞു.
ഓടി വന്നു നോക്കുമ്പോൾ താഴേക്ക് മറിഞ്ഞു വീഴാൻ പോകുന്ന സുലുവിനെയാണ് അജു കാണുന്നത് !!അവന്റെ ഹൃദയം വിറച്ചു.
“സുലു.,!”നീട്ടിവിളിച്ചു അവൻ താഴേക്ക് ഇറങ്ങിയപ്പോഴേക്ക് സുലുവിന്റെ കണ്ണുകൾ പാതി മയങ്ങി താഴേക്ക് ഊർന്നു വീഴാൻ തുടങ്ങിയിരുന്നു…തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…