Novel

ഹൃദയം കൊണ്ട്: ഭാഗം 17

രചന: സുറുമി ഷാജി

“സുലു.. മോളെ കണ്ണുതുറക്കടാ .. സുലു ..”അജു അവളെ മടിയിലേക്ക് കോരി മുഖത്ത് തട്ടി വിളിച്ചു. അവന്റെ കണ്ണൊക്കെ നിറഞ്ഞു.
പെട്ടെന്ന് സുലു ഒറ്റകണ്ണു തുറന്നു. എന്നിട്ട് അമ്പരന്നു നിക്കുന്ന അജുവിനെ നോക്കി ചിരിച്ചു :”അല്ലേലും നിങ്ങളെന്നെ ഇട്ടിട്ട് പോകില്ലെന്ന് എനിക്കറിയാം മനുഷ്യ “അവളുടെ കൊഞ്ചിയുള്ള വർത്താനം കേട്ടതും അജു അവളെ തല്ലാൻ കയ്യോങ്ങി:”ഡീ…”
“ആ ..റബ്ബേ ..”സുലു കണ്ണിറുക്കിയടച്ചു മുഖം അവന്റെ നെഞ്ചിലൊളിപ്പിച്ചു .
പേടിച്ചപോലെയുള്ള അവളുടെ കിടപ്പ് കണ്ടു അവനു ചിരി വന്നു . അവളെ അവൻ നെഞ്ചോട് മുറുകെ ചേർത്തുപിടിച്ചു.

ആ ഇടക്ക് അജുവിന്റെ ഫൈനൽഇയർ റിസൾട്ട് വന്നു. അവനു ഇത്തവണ യൂണിവേഴ്സിറ്റി റാങ്ക് ഉണ്ടായിരുന്നു. അവനെ അഭിനന്ദിക്കാൻ അക്ഷയിനെയും ശ്രീയെയും കൂട്ടി താഴേക്ക് വന്ന സുലു കാണുന്നത് അവനെ വളഞ്ഞു നിന്ന് അഭിനന്ദിക്കുന്ന കുറെ പെണ്പിള്ളേരെയാണ്.
“ഹ!ഫാൻസ്‌ എല്ലാരും ഉണ്ടല്ലോ! ഇതുങ്ങളൊക്കെ അങ്ങേരുടെ പിന്നാലെ നടക്കുന്നതാ!സൂക്ഷിച്ചാൽ ദുഖിക്കേണ്ട”അക്ഷയ്., സുലു കേൾക്കത്തക്കവണ്ണം പറഞ്ഞു. കത്തുന്നൊരു നോട്ടമായിരുന്നു അതിനുള്ള മറുപടി. അതുകണ്ട ശ്രീ അക്ഷയിനെ കയ്യിൽ നുള്ളി.
അജു നോക്കുമ്പോൾ മുഖം വീർപ്പിച്ചു സ്റ്റെപ് കയറി പോകുന്ന സുലുവിനെയാണ് കാണുന്നത്. അതുകണ്ട അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.

സുലു നേരെ ലൈബ്രറിയിൽ വന്നു ടേബിളിൽ തല വെച്ച് കിടന്നു. കുറച്ചു കഴിഞ്ഞു ആരോ തലയിൽ തലോടുന്ന പോലെ തോന്നിയപ്പോൾ അവൾ മുഖം ഉയർത്തി നോക്കി. അവളുടെ എതിർവശത്തുള്ള കസേരയിൽ ഒരു കൈ താടിക്കും കൊടുത്തു ഇരിക്കുന്ന അജു ! അവൾ അവന്റെ കൈ തട്ടിമാറ്റി.
“കഴിഞ്ഞോ ഫാൻസുമായുള്ള കിന്നാരങ്ങൾ ?”സുലു എങ്ങോട്ടോ നോക്കി ചോദിച്ചു.
“ഉവ്വ കഴിഞ്ഞുവല്ലോ !!”അവൻ ചിരി കടിച്ചമർത്തി.
അതുകണ്ട സുലുവിനു ദേഷ്യം വന്നു ,അവൾ എഴുന്നേറ്റ് പോകാൻ പോയി .. പെട്ടെന്നവൻ കയറി മുന്നിൽ നിന്നു.
“എന്താടോ ഇത് !നല്ലൊരു ദിവസമായിട്ട് തെറ്റാതെ !! എത്ര ഫാൻസ്‌ വന്നാലും എനിക്ക് നീ കഴിഞ്ഞിട്ടല്ലേയുള്ളു എല്ലാരും “താടിക്കു പിടിച്ചു അവനത് പറഞ്ഞപ്പോൾ ഒരു കള്ളച്ചിരിയോടെ അവൾ അവനോട് ചേർന്ന് നിന്നു.
“കുശുമ്പ് കാണാൻ നല്ല ചന്തം ഉണ്ട് ട്ടാ!! ഇപ്പൊ നിനക്ക് മനസ്സിലായോ അക്ഷയോട് എനിക്കുള്ള ഫീലിംഗ് “അവന്റെ ചോദ്യം കേട്ട് അവളുടെ മുഖം വാടി.
“അയ്യാ അങ്ങനെ അവരെയും എന്റെ അക്ഷയിനെയും താരതമ്യം ചെയ്യണ്ട !അത് വേ ..ഇത് റേ”അതും പറഞ്ഞു അവൾ തിരിഞ്ഞുനിന്നു.
അജുവിന്‌ കലി വന്നെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.
“അല്ല ചിലവെപ്പൊഴാ ?”സുലു ചോദിച്ചു.
“എപ്പോ വേണം ?!”
“next sunday. ഞങ്ങൾ മൂന്നാൾക്കും ”
“ആ Done”അജു വാക്ക് കൊടുത്തു.

ഞായറാഴ്ച അവർ നാലാളും കൂടി മാളിൽ പോയി. അക്ഷയ് ശ്രീയുടെ കൂടെയും അജു സുലുവിന്റൊപ്പവും നടന്നു. ഷോപ്പിങ്ങും സിനിമയും ഒക്കെ കഴിഞ്ഞു അവർ foodCourtൽ എത്തി. ഫുഡ് കഴിച്ചോണ്ടിരുന്നപ്പോൾ :
“ഡീ തിന്നതൊക്കെ മുഖത്തിരിക്കുന്നു “അക്ഷയ് പറഞ്ഞതുകേട്ട് സുലു മുഖം തുടച്ചു.
“അവിടെയല്ലെടീ ഇവിടെ ഇവിടെ !”അക്ഷയ് അവൻ കൈ ചൂണ്ടി കാണിച്ചു കൊടുത്തു. ഈ സമയം വെള്ളം വാങ്ങിക്കൊണ്ട് അജു വന്നു സുലുവിന്റെ അടുത്തിരുന്നതും അക്ഷയ് ഒരു ടിഷ്യു എടുത്ത് സുലുവിന്റെ മുഖം തുടച്ചുകൊടുത്തതും ഒരുമിച്ചായിരുന്നു. ഇതുകണ്ട അജു ദേഷ്യം കൊണ്ട് വിറച്ചു. അതിലും വിറയലായിരുന്നു സുലുവിനു ..അവൾ വേഗം അജുവിന്റെ കയ്യിൽ പിടിച്ചു. എന്നിട്ട് കണ്ണുകൊണ്ട് ‘പോട്ടെ സാരമില്ല ‘എന്ന് ദയനീയമായി കാണിച്ചു.
കത്തിയടിച്ചോണ്ടിരുന്ന അക്ഷയും ശ്രീയയും ഇതൊന്നും ശ്രദ്ധിച്ചില്ല.
പിന്നൊരു നിമിഷം പോലും അവിടെ നിക്കാൻ ശ്രമിക്കാതെ സുലു വേഗം എല്ലാരുമായിട്ടും തിരിച്ചുപോരുന്നു.

ഇതിനിടയ്ക്ക് നഹാസ് പലവെട്ടം സുലുവിനോട് അടുക്കാൻ ശ്രമിച്ചു. പക്ഷെ അവന്റെ തനിസ്വഭാവം അറിയാവുന്നതു കൊണ്ട് അവൾ അവനെ കാണുമ്പോളെല്ലാം ഒഴിഞ്ഞുമാറി. ഇത് മനസ്സിലാക്കിയ നഹാസ് അടവ് മാറ്റി പിടിച്ചു. അക്ഷയിനെയും സുലുവിനെയും ചേർത്ത് ഓരോ കഥകൾ മെനഞ്ഞു കോളേജ് മുഴുവൻ പറഞ്ഞു നടന്നു.പക്ഷെ അവരെ അറിയാവുന്ന ആരും അത് വിശ്വസിച്ചില്ലായിരുന്നു. എന്നാലും ചില കുട്ടികൾക്കിടയിൽ അതൊക്കെ തങ്ങിക്കിടന്നു. പക്ഷെ അജുവിന്റെയടുത്തു പറഞ്ഞാൽ എന്തും സംഭവിക്കാം എന്ന് പേടിയുള്ളതുകൊണ്ട് നഹാസ് അവനോട് മാത്രം അധികം ഒന്നും പറയാൻ ചെന്നില്ല.

ഫോൺവിളികളും കിട്ടുന്ന സമയത്തൊക്കെ കാണലും മറ്റുമായി അവർ മുന്നോട്ട് തന്നെ പോയി.
ചില വാർത്തകൾ അജുവിനെയും തേടിയെത്തിയെങ്കിലും തന്നെപ്പോലെ അവർക്കും തോന്നുന്നതാണെന്നുള്ള വിശ്വാസം അവനുണ്ടായിരുന്നു.
അക്ഷയ് സുലുവിനു പ്രശ്നം ഒന്നുമുണ്ടാവാതിരിക്കാൻ അവളോട് ചെറിയ അകലം പാലിച്ചു. അതുപക്ഷേ അവൾക്കു സങ്കടം ഉണ്ടാക്കി. അത് മനസ്സിലാക്കിയ ശ്രീയ ഇടപെട്ടു രണ്ടുപേരെയും വീണ്ടും പഴയതു പോലെയാക്കി.
“ആരെന്തൊക്കെ പറഞ്ഞാലും നമുക്ക് നമ്മളെയറിയാം. പിന്നെന്ത് കാര്യത്തിനാ ?! മറ്റവനോട് പോയി പണി നോക്കാൻ പറ. അവൻ പറഞ്ഞു തളരുമ്പോൾ അങ്ങ് നിർത്തിക്കോളും “ശ്രീയയുടെ ആ വാക്കുകൾ മതിയാരുന്നു അവർക്കു അവരുടെ പഴയ ലോകത്തേക്ക് പോകാൻ. അക്ഷയ് ചെന്ന് ശ്രീയയെ കെട്ടിപ്പിടിച്ചു മൂർദ്ധാവിൽ ഉമ്മ വെച്ചു.
അവന്റെ മിഴികളും അവളുടെ മിഴികളും ഒരുപോലെ നിറഞ്ഞു . കാരണം അവർ പരസ്പരം അത്രത്തോളം മനസ്സിലാക്കിയിരുന്നു.
സുലുവും കൂട്ടത്തിൽ കെട്ടിപ്പിടിച്ചു നിന്നു.

ശ്രീനി സർ പോകുന്നതിന്റെ തലേദിവസം രാത്രി സുലുവിനെ വിളിച്ചിട്ട് റെഡി ആയി നില്ക്കാൻ പറഞ്ഞു അജു.
അതനുസരിച്ചു ഇറങ്ങിനിന്ന സുലുവിന്റെ മുന്നിലേക്ക് അജു കാർ കൊണ്ടുവന്നു നിർത്തി.
എന്നിട്ട് വെളിയിലിറങ്ങി ഒരു ഫോട്ടോ അവളെ ഫോണിൽ കാണിച്ചു. അതിൽ അവളും അക്ഷയും കെട്ടിപ്പിടിച്ചു നിക്കുന്ന ഫോട്ടോ ആയിരുന്നു. അതിൽ സുലുവിന്റെയും അക്ഷയിന്റെയും മുഖം മാത്രം കാണാം. ശ്രീയെ തുടച്ചുമാറ്റിയപോലെ!

സുലുവിനു തല പെരുക്കുന്ന പോലെ തോന്നി!! ‘എന്താ പറയുക ?! സൗഹൃദപരമാണെന്നു പറഞ്ഞാലും ദേഷ്യപ്പെടും !അതുമല്ല അക്ഷയും ശ്രീയയും അടുപ്പത്തിലാണെന്നുള്ളതും പറയാനാവില്ല !കാരണം ശ്രീനി സർ അറിഞ്ഞാൽ അവളുടെ അച്ഛൻ അറിയും ! ഇനീപ്പോ എന്ത് ചെയ്യും ‘അവൾ നിസ്സഹായമായി അവനെ നോക്കി.
“വന്നു കയറ്”അജു കാറിന്റെ ഡോർ തുറന്നു.

പോകുന്ന വഴിയെല്ലാം അവൻ മൗനം തന്നെ ആയിരുന്നു.
സുലുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു. പക്ഷെ അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നു അവൾ ആലോചിച്ചു.
“അജുക്ക …”സുലു സൗമ്യമായി വിളിച്ചു.
പെട്ടെന്ന് അജു കാർ ബ്രേക്കിട്ടു.
“ഒരക്ഷരം മിണ്ടരുത്.മിണ്ടാതെ വരുമെങ്കിൽ വന്നാൽമതി “അജു കാർ സ്പീഡിൽ മുന്നോട്ടെടുത്തു.സുലുവിനു ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.അവൾ നിറഞ്ഞ മിഴികൾ തുടച്ചു പുറത്തേക്കു നോക്കിയിരുന്നു.

ശ്രീനി സാറിന്റെ വീട്ടിൽ അവരെ കൂടാതെ അജുവിന്റെ ബ്രദർ മിജുവും (മിജ്‌സൽ അലി മൻസൂർ ) പിന്നെ കുറച്ചു കോമൺ ഫ്രണ്ട്സും ഫാമിലിയും ഒക്കെ ഉണ്ടായിരുന്നു.സുലുവിനെ കണ്ടപ്പോൾ തന്നെ മാളവിക ഓടിവന്നു.
“ആഹാ !ഇതാണല്ലേ നമ്മടെ അജുവിന്റെ മണവാട്ടി. എപ്പോഴും പറയും ഇവിടെ നിങ്ങളെ രണ്ടാളെയും കുറിച്ച്. പക്ഷെ നേരിട്ടുകാണുന്നത് ഇപ്പോഴാ “അതും പറഞ്ഞു അവളെ കൊണ്ടുപോയി മറ്റുള്ളവർക്കൊക്കെ പരിചയപ്പെടുത്തി.

സുലു മറ്റുള്ള സ്ത്രീജനങ്ങളോടൊക്കെ സംസാരിക്കുന്നുണ്ടെങ്കിലും നോട്ടം മുഴുവൻ അജുവിലയിരുന്നു. അവൻ എല്ലാരോടും വളരെ നോർമലായിട്ട് സംസാരിക്കുന്നു.പക്ഷെ അവളെ നോക്കുമ്പോൾ മാത്രം ദേഷ്യപ്പെട്ടു മുഖം തിരിക്കുന്നു. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ പോലും അജു സുലുവിനെ ഒന്ന് നോക്കിയത് പോലുമില്ല. അവസാനം ശ്രീനി സാറിനോട് യാത്രയൊക്കെ പറഞ്ഞു അജു സുലുവിനെയും കൊണ്ടിറങ്ങി.
“ഡാ പാതിരാ നേരമായി. സൂക്ഷിച്ചു പോണം രണ്ടാളും .!കേട്ടല്ലോ “മിജുവാണ്.
“ഓ ആയിക്കോട്ട് !!നിങ്ങള് വേഗം വീട്ടിലോട്ട് വിട്ടോളിം!”അവനെ കളിയാക്കി അജു കാറെടുത്തു.

കാറിനുള്ളിൽ മൂകത തളം കെട്ടിനിന്നു . സുലു ഗ്ലാസിൽ ചാരി പുറത്തേക്കും നോക്കി ഇരുന്നു. FMൽ നിന്നും റാഫിയുടെ ഗാനങ്ങൾ അലയടിച്ചുകൊണ്ടിരുന്നു.
🎼Tumari nazar kyu khfaa ho gya
khta bksh do agar khta ho gyi
hamara irada toh kuch bhi na tha
tumhari khta khud sza ho gyi
szaa hi shi aaj kuch toh mila hai
sza mein bhi ik pyar ka silsla hai mohabatt ka ab kuch bhi anjaam ho mulakaat ki eda ho gyi
tumhari nzar kyu khafa ho gyi
khta bksh do agar khta ho gyi….🎼

പെട്ടെന്ന് കാർ ഒരു പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. സുലു ഞെട്ടി അജുവിനെ നോക്കി. അവന്റെ മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ല. മുന്നോട്ട് പോകുന്തോറും ഇരുട്ട് കൂടിക്കൂടി വന്നു. വണ്ടിയുടെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ ഏതോ കാട്ടിനുള്ളിലൂടെയാ പോകുന്നതെന്ന് അവൾക്കു മനസ്സിലായി. സമയം പന്ത്രണ്ടോടടുക്കാറായി. എന്നാലും കൂടെയുള്ളത് അവളുടെ അജുക്ക ആയതുകൊണ്ടാകും തെല്ലും ഭയം അവളിൽ ഉണ്ടായില്ല. ‘ആരുമില്ലാത്ത എവിടേലും കൊണ്ട് നിറുത്തി എന്നെ ചീത്ത പറയാനായിരിക്കും! ‘അവൾ അതും വിചാരിച്ചു സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു.

കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ കാർ നിന്നു. അജു കാറിൽ നിന്നിറങ്ങി ബോണറ്റിൽ ചാരി നിന്നു. സുലു ഒന്നും മിണ്ടാതെ വെളിയിലേക്കിറങ്ങി . നല്ല നിലാ വെളിച്ചത്തിൽ അജുവിന്റെ മുഖം തിളങ്ങുന്നതായി തോന്നിയവൾക്കു. അവനെ നോക്കി അവന്റടുത്തു പോയി നിന്നവൾ.

“എന്റെ മുഖത്തോടു നോക്കി നിൽക്കാതെ അങ്ങോട്ട് പോടീ “അജു പറഞ്ഞു.
‘പടച്ചോനെ ഇവനെന്നെ കൊക്കയിൽ തള്ളിയിടാനുള്ള പരിപാടി വല്ലതുമാണോ ‘ സുലു സംശയരൂപേണ അവനെ നോക്കി.
“ചെവി കേൾക്കുന്നില്ലേ ?! അങ്ങോട്ട് പോകാൻ ” അവൾ അവൻ കൈചൂണ്ടിയ ഭാഗത്തേക്ക് നോക്കി. അവിടെ താഴോട്ട് ചെറിയ പടവുകൾ കണ്ടു അവൾ. അങ്ങോട്ടേക്ക് നടന്നിട്ട് അവൾ തിരിഞ്ഞു അജുവിനെ നോക്കി. അവൻ മറ്റെവിടേക്കോ നോക്കി നിൽക്കുവാ !
‘ഹും ദുഷ്ടൻ ! എന്നെ കൊല്ലാൻ കൊണ്ട് പോവാണോ എന്തോ ?! എന്തായാലും വരുന്നത് വരട്ടെ ‘സുലു രണ്ടും കൽപ്പിച്ചു മുന്നോട്ടിറങ്ങി. രണ്ടുവശത്തു നിന്നുമുള്ള മരക്കൊമ്പുകളും ഇലകളും വകഞ്ഞുമാറ്റി അവൾ താഴേക്കിറങ്ങി. ചുറ്റും ചീവീടിന്റെ ശബ്ദം കാതുകളിൽ കച്ചേരിയുണർത്തി. താഴേക്ക് പോകുന്തോറും നിലാവെളിച്ചം കുറഞ്ഞുവന്നു. അവൾക്കു ചെറുതായി പേടിതോന്നി. എന്നിരുന്നാലും മുന്നിലുള്ള രണ്ടു വലിയ ഇലകൾ കൂടിയവൾ വകഞ്ഞുമാറ്റി. പെട്ടെന്നൊരു മഞ്ഞനിറം പടരുന്ന പോലെ തോന്നിയവൾക്കു. അവൾ വേഗം മുന്നിലുണ്ടായിരുന്ന മറ്റു ഇലകൾ കൂടി തട്ടിമാറ്റി താഴോട്ടിറങ്ങിയതും അവിടെ കണ്ട കാഴ്ച അവളുടെ കൃഷ്ണമണികളെ വികസിപ്പിച്ചുകളഞ്ഞു.!!!

ആയിരകണക്കിന് മിന്നാമിന്നികൾ വട്ടമിട്ടു പറക്കുന്നു. ദൂരെ മലകൾക്കു മുകളിൽ പാല്നിലാവിൽ മുങ്ങിയ ആകാശം.നക്ഷത്രങ്ങൾ.!
അവൾ സന്തോഷം കൊണ്ട് മതിമറന്നു. പെട്ടെന്നാരോ അവളുടെ വയറിലൂടെ കൈ ചുറ്റി അയാളിലേക്ക് ചേർത്ത് നിർത്തി. സുലുവിന്റെയുള്ളിലൂടെ ഒരു മിന്നല്പിണര്പ്പുണ്ടായെങ്കിലും അതാരാണെന്ന് അറിയാവുന്നത്കൊണ്ട്അവൾ അനങ്ങാതെ നിന്നു.
“Happy Birthday Ever My Queen💓My only One” അവൻ അവളുടെ കാതോരം മൊഴിഞ്ഞു. അവന്റെ നിശ്വാസം അവളുടെ പിന്കഴുത്തിൽ പതിച്ചു. അവൾ തോള് വെട്ടിച്ചു അവന്റെ നേരെ നോക്കി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ വീണു.
“അയ്യേ നല്ല ദിവസമായിട്ടെന്റെ റാണി കരയുവാനോ!?”അവൻ അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു വിരലുകളാൽ കണ്ണുനീർ തുടച്ചുമാറ്റി.

“ഇത്രയും നേരം എന്നോട് മിണ്ടാതിരുന്നിട്ട് ?!” സുലു പരിഭവിച്ചു.
“ഹെഹേ , ചുമ്മാ നിന്നെ പറ്റിക്കാൻ !! ആ ഫോട്ടോ എഡിറ്റ് ചെയ്തവൻ അത്ര പോരാ ! ശ്രീയയുടെ Place അത് അങ്ങനെ തന്നെയുണ്ടതിൽ. പൊട്ടൻ !!!” അജു അവളെ നെഞ്ചോട് ചേർത്തു.
“അത് പിന്നെ .. “സംഭവം വിവരിക്കാൻ വന്ന സുലുവിനെ അവൻ തടഞ്ഞു.
“വേണ്ട.! പരസ്പരം ആശ്വസിപ്പിച്ചതാണെന്ന് ആർക്കും മനസ്സിലാവും. dont worry about it !! ”
അവൻ പറഞ്ഞതുകേട്ട് അവൾക്കു സന്തോഷം ഇരട്ടിയായി.
“ഇനി മേടം ഒന്ന് ചിരിച്ചേ..” അതുകേട്ട് സുലു കണ്ണൊക്കെ തുടച്ചിട്ട് അവനു നേരെ ചിരിച്ചു. അത് കണ്ട അജു ഹൃദയത്തിൽ എന്തോ കൊണ്ടപോലെ കൈ എടുത്തു നെഞ്ചിൽ വെച്ച് പുറകോട്ട് ചാഞ്ഞു.
ചിരിച്ചുകൊണ്ട് മിന്നാമിന്നികൾക്കിടയിലേക്ക് തിരിഞ്ഞ സുലുവിനെ അവൻ കൈക്കുപിടിച്ചു നിർത്തി. പെട്ടെന്ന് എവിടുന്നോ ഒരു മിന്നാമിന്നി പറന്നുവന്നു സുലുവിന്റെ ചുണ്ടിനു മുകളിൽ ഒരു മറുക് പോലെ വന്നിരുന്നു. അജു വേഗം ഫോണെടുത്തു ആഹ് picture capture ചെയ്തു. സുലു മനോഹരമായി ചിരിച്ചു. അപ്പോളവളെ മുഖത്തെ മിന്നാമിന്നിയെക്കാൾ ഭംഗിയായി തോന്നിയവന്!!!

അജു അവന്റെ കൈവിരൽ കൊണ്ട് മിന്നാമിന്നിയെ തൊടാനായി ചെന്നതും അത് പറന്നുപോയി. പക്ഷെ അജു കൈകൾ പതുക്കെ താഴേക്ക് കൊണ്ടുവന്നു അവളുടെ അധരങ്ങളിൽ തൊട്ടു. സുലുവിനു ദേഹമാകെ ഒന്ന് വിറച്ചു അപ്പോൾ. അവൾ വേഗം ചുണ്ടുകൾ ഒന്ന് മടക്കി മുഖം പുറകോട്ട് മാറ്റി. അജു പക്ഷെ അവളെ പുറകിലൂടെ കയ്യിട്ട് അവനിലേക്കടുപ്പിച്ചു. എന്നിട്ട് അവന്റെ മുഖം അവളുടെ മുഖത്തൊട്ടടുപ്പിച്ചു. പെട്ടെന്ന് സുലു അവളുടെ ഷാൾ എടുത്തു രണ്ടുപേരുടെയും നടുക്ക് പിടിച്ചു.അജുവിന്റെ മുഖം വന്നു അവളുടെ ഷാളിൽ തട്ടി നിന്നു.
“അയ്യടാ !! ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് !!! “അവൾ അവന്റെ പിടിയിൽ നിന്നും കുതറിമാറി.
“അയ്യടാ അപ്പോൾ കെട്ടിപ്പിടിക്കുന്നതോ ?” അജു കൃത്രിമ ദേഷ്യം കൊണ്ടുവന്നു.
“അയ്യേ അത് സൗഹൃദത്തിന്റെ പുറത്തല്ലേ ?!” അവൾ അവനു നേരെ അരക്ക് കൈകൊടുത്തു നിന്നു.
“അപ്പോൾ നീ എല്ലാ സുഹൃത്തുക്കളെയും പോയി hug ചെയ്യുവോ ??!” അജു വീണ്ടും ചോദിച്ചു.
“ഇല്ല ! കാരണം അവരോടൊന്നും എനിക്ക് പ്രണയമില്ലല്ലോ “അതും പറഞ്ഞു സുലു മിന്നാമിന്നികളുടെ പിന്നാലെ നടന്നു.
അജു അവളുടെ ഉത്തരങ്ങൾ കേട്ട് കിളിപോയപോലെ നിന്നു! പിന്നെയവൻ അവളെയും നോക്കി പുഞ്ചിരി തൂകി നിന്നു.

കുറേനേരം കഴിഞ്ഞു അവളെ അവിടുന്ന് വിളിച്ചോണ്ട് പോകാൻ അവൻ നന്നേ പാടുപെട്ടു.
പിറ്റേന്ന് അക്ഷയും ശ്രീയും എല്ലാം ചേർന്ന് birthday കെങ്കേമമാക്കി.

കളിയും ചിരിയും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി ദിവസങ്ങൾ മുന്നോട്ട് പോയി.
അങ്ങനെ അജുവിന്റെ HSലൈഫും കഴിയാറായി. ഓരോ ദിവസം കഴിയുന്തോറും അജു കാണാൻ വരുമ്പോൾ സുലു കരയാൻ തുടങ്ങി. അങ്ങനെ പിന്നെയവൻ അവസാനത്തെ ഒരാഴ്ച അവളുടെ അടുത്തേക്കേ വന്നില്ല. സുലുവാണെങ്കിൽ അവനെ കാണാൻ കാത്തിരുന്നു.

അങ്ങനെ അജുവിന്റെ convocation day ആയി. സുലു അന്ന് നേരത്തെ കോളേജിലെത്തി.
കുറച്ചുകഴിഞ്ഞപ്പോൾ സീനിയേഴ്സ് ഒക്കെ വരാൻ തുടങ്ങി. കറുത്ത സിൽക്ക് ബ്ലൗസിലും അതെ കരയിലുള്ള കോട്ടൺ സാരിയിലും ചേച്ചിമാർ വളരെ സുന്ദരികളായിരുന്നു. മിക്കരുടെയും ഫാമിലിയെയും അവൾ പരിചയപ്പെട്ടു. പക്ഷെ അജുവിനെ മാത്രം കണ്ടില്ല.
കുറച്ചുനേരം കഴിഞ്ഞു parking areayilekk വന്ന ചോക്ലേറ്റ് കളർ ഡസ്റ്ററിലേക്ക് സുലുവിന്റെ കണ്ണുകൾ പോയി. അതിനുള്ളിൽ നിന്നിറങ്ങി വന്ന ആ പ്രൗഢിയായ മനുഷ്യനെയും ഐശ്വര്യം തുളുമ്പുന്ന അദ്ദേഹത്തിന്റെ ഭാര്യയെയും കണ്ടപ്പോൾ തന്നെ സുലു പടിക്കെട്ടുകൾ വേഗത്തിലോടി താഴെയെത്തി. ‘ഉമ്മയും ഉപ്പയും !’അവളുടെ കണ്ണുകൾ പിന്നിലേക്ക് പോയി. വൈറ്റ് ഷർട്ടിൽ സുന്ദരനായി മിജുക്ക. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നയാൾ മാത്രം ഇറങ്ങിയില്ല. അവൾ അവരുടെ അടുത്തേക്ക് ചെന്ന് സംസാരിച്ചു. അന്ന് വീട്ടിൽ വന്നതിനു ശേഷം അജുക്കയുടെ ഉമ്മ അവളെ ഇടയ്ക്കിടെ വിളിക്കാറുണ്ടായിരുന്നു. അവൾ തിരിച്ചും.അതുകൊണ്ടു തന്നെ സംസാരിക്കാനൊന്നും ഒരു മടിയും ഉണ്ടായില്ല.

അവർ അവളോട് സംസാരിച്ചു നിക്കുമ്പോൾ കാറിൽ നിന്നിറങ്ങിയ അജുവിനെ അവൾ ശ്രദ്ധിച്ചു. കറുത്ത ഷർട്ടും cream കളർ പാന്റും. ഇൻസേർട് ചെയ്തു ലുക്ക് ആയിട്ടുണ്ട്. മുടിയിഴകൾ മുഖത്തിരിക്കുന്ന കറുത്ത ഗ്ലാസ്സിലേക്ക് വീണുകിടക്കുന്നു.
ഉമ്മയും ഉപ്പയും അവളോട് പറഞ്ഞിട്ട് അകത്തേക്ക് നടന്നു. അവൾ അതെ നിൽപ്പ് അവനെ നോക്കിനിന്നു.
അവൻ മുടി മുകളിലേക്ക് ഒതുക്കിയിട്ട് കാറിൽ ചാരി നിന്ന് കണ്ണടയൂരി. എന്നിട്ട് പുഞ്ചിരിയോടെ അവളെ നോക്കി sight അടിച്ചു.
അവൾ ചിരിച്ചിട്ട് അവനു നേരെ നടന്നു. എന്നിട്ട് വയറിനിട്ടൊരു ഇടി കൊടുത്തു.
“ഇതെന്നെ ഇത്രയും ദിവസം കാണാൻ വരാതിരുന്നതിനു ”
എന്നിട്ട് ഒന്നൂടി കൊടുത്തു
“ഇതെന്നെ വിളിക്കാതിരുന്നതിനു ”
അജു കൈകൾ കൊണ്ട് വയറ്റത്തമർത്തി.
പെട്ടെന്ന് സുലു വീണ്ടും കൈകൾ നീട്ടി.
“ഉമ്മാ..ഇനിയെന്തിന് ?!” അജു പിന്നോട്ട് നീങ്ങി.
“ഹഹ! അത് ഇടിക്കാനല്ല ! കൈ താടോ Mr!! congratulations ” അവൾ അവനു shakehand കൊടുത്തു. കിട്ടിയ അവസരം മുതലാക്കി അവൻ അവളുടെ കൈപിടിച്ച് ഞെരിച്ചു.
“ആ.. വേദനിക്കുന്നു !! വിട് വിട് !ആരേലും കാണും “അവൾ ചുറ്റും നോക്കി.
അവൻ ഒന്നൂടെ പിടുത്തം മുറുക്കി.
“പ്ലീസ് അജുക്ക ..”അവൾ കൊഞ്ചിപ്പറഞ്ഞു .
അവളുടെ മുഖഭാവം കണ്ടവൻ ചിരിയോടെ കൈവിട്ടു .
“ദുഷ്ടൻ “കൈ തടകിക്കൊണ്ട് സുലു പറഞ്ഞു.
“അതെ ! മനസ്സിലായില്ലാരുന്നോ ?” അവൻ പറഞ്ഞതുകേട്ട് അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി.
“ന്റെ റാണി ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ !”അവളെ അടിമുടി നോക്കി അവൻ പറഞ്ഞു.
“താങ്ക്യൂ താങ്ക്യൂ ! credits goes to അക്ഷയ് ! അവൻ സെലക്ട് ചെയ്ത ചുരിദാറാ !!” അവൾ ഡ്രസ്സ് വിരിച്ചുപിടിച്ചു പറഞ്ഞിട്ട് അവനെ നോക്കി.
അവളുപറഞ്ഞത് ഒട്ടും ഇഷ്ട്ടമായിട്ടില്ലെന്നു അവന്റെ മുഖത്തുന്നു മനസ്സിലായി. അവൾ എന്തോ പറയാൻ വരും മുന്നേ അജുവിന്റെ ഫ്രണ്ട് വന്നവനെ കൂട്ടിക്കൊണ്ടുപോയി ….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button