Novel

ഹൃദയം കൊണ്ട്: ഭാഗം 2

രചന: സുറുമി ഷാജി

പിറ്റേ ദിവസം രാവിലെ അലാറം കേട്ട് കണ്ണുതുറന്ന സുലു പക്ഷെ എഴുന്നേറ്റില്ല . അലാറം ഓഫ് ചെയ്തിട്ട് കണ്ണടച്ച് കിടന്നപ്പോൾ തലേന്ന് പാർക്കിംഗ് ഏരിയയിൽ നടന്നത് അവളുടെ മനസ്സിലേക്കെത്തി . ഇനിമുതൽ ഡെയിലി അജുക്കയെ കാണണം എന്നുള്ള ആവലാതിയായിരുന്നു അവൾക്ക് . ആലോചിച്ചു ആലോചിച്ചു കിടന്നപ്പോൾ വീണ്ടും അവൾ മയങ്ങിപ്പോയി. കുറെ സമയം കഴിഞ്ഞു രശ്മി തട്ടിവിളിച്ചപ്പോഴാണ് സുലു ഉണർന്നത് . “അയ്യോ നമ്മൾ ലേറ്റ് ആയല്ലോ . ”
രെഷ്മിയാണ്.
“ഇനീപ്പോ ഭക്ഷണം പുറത്തുന്നു കഴിക്കാം വേഗംവായോ”ത്രേസ്യാമ്മയും ചാടി എഴുന്നേറ്റു .
എന്നിട്ടും സുലുവിനു മടിയായിരുന്നു . ജോലി കളഞ്ഞാലോ എന്ന് വരെ അവൾ ആലോചിച്ചു .
“നീ എന്തെടുക്കാ അതിന്റുള്ളിൽ ?” ഡോറിൽ തട്ടിയുള്ള രശ്മിയുടെ വിളിയാണ് സുലുവിനെ ചിന്തകളിൽ നിന്നും ഉണർത്തിയത് . ബാത്റൂമിലെ കണ്ണാടിയിൽ നോക്കി ചിന്തിച്ചു നിന്ന സുലു പെട്ടെന്ന് റെഡി ആയി ഇറങ്ങി . അങ്ങനെ അവർ ഫ്ലാറ്റിനു വെളിയിലേക്കിറങ്ങി റോഡ് ലക്ഷ്യമാക്കി നടന്നു . പെട്ടെന്ന് ഒരു വോൾക്സ്‍വാഗൻ വന്നു അവർക്ക് അടുത്തു നിർത്തി . ഫ്രന്റ് ഗ്ലാസ് താഴ്ന്നു.
“ഹായ് ലേഡീസ് ” ശബ്ദം കേട്ടതും
“ഹായ് സെബാൻ”ത്രേസ്യാമ്മയുടെ റിപ്ലൈ .
“നിങ്ങൾ ഇന്ന് നേരത്തെ ആണല്ലോ ”
“അത് ഫുഡ് ഇന്ന് പുറത്തുന്നു കഴിക്കണം . അതാ ” രശ്മിയാണ്.
“Ok എന്നാൽ കയറിക്കോ . ഞങ്ങളും അതെ വഴിക്കല്ലേ ”
“അത് …”
“ഹാ സാരല്ലന്നെ ! ഇന്ന് ഞങ്ങടെ ബാക്ക്സീറ്റ് ഫ്രീ ആണ് . വരൂ ഡ്രോപ്പ് ചെയ്യാം . ”
സെബാൻ അത്രയും നിര്ബന്ധിച്ചപ്പോളേക്കും ത്രേസ്യാമ്മ ചാടിക്കേറിക്കഴിഞ്ഞിരുന്നു . പിന്നെന്തു ചെയ്യാനാ!! മറ്റുള്ളവരും കയറി . കയറി കഴിഞ്ഞപ്പോഴാണ് ഡ്രൈവർ സീറ്റിലിരുന്ന ആളെ സുലു കണ്ടത് . റഊഫ് . പക്ഷെ അവളുടെ മനസ്സിൽ മറ്റു പല ചിന്തകളും ആയിരുന്നത് കൊണ്ട് അവൾ അവനെ ശ്രദ്ധിച്ചില്ല .
“അല്ല മൂന്നാമൻ എവിടെ ?”ത്രേസ്യാക്കൊച്ചു കിട്ടിയ അവസരം നന്നായി മുതലെടുക്കാൻ തുടങ്ങി .
“ആര് ?മനു .. സോറി മനാഫോ ? അവനെ ഞങ്ങൾ മനു എന്നാട്ടോ വിളിക്കുന്നെ . ഇവനിന്നു ഒരു സർജറി ഉള്ളതുകൊണ്ട് ഞങ്ങളും നേരത്തെ ഇങ്ങിറങ്ങിയതാ . മനുവിന് 10 മണിക്ക് കോളേജിൽ എത്തിയാൽ മതിയല്ലോ . സൊ അവൻ ബൈക്ക് എടുത്ത് പൊയ്ക്കോളും .”
“ഓഹ്”
“അല്ല നിങ്ങളെ പേരൊന്നും ശെരിക്ക് അറിയില്ല കേട്ടോ . ഡോക്ടറമ്മരാണെന്നു അറിയാം . അസോസിയേഷൻ മീറ്റിങ്‌ന് കണ്ടു പരിചയമുണ്ട് . വിരോധമില്ലെങ്കിൽ ആ പേരൊക്കെ പറയാം കേട്ടോ ” തമാശ രീതിയിലുള്ള സെബാൻറെ ചോദ്യം കേട്ട് പിന്നിലിരുന്നവർ ചിരിച്ചു .
“അയിനെന്നാ ചേട്ടായി . ഞാൻ തെരേസ ഇത് സുലു മറ്റേത് രശ്മി ചേച്ചി . പിന്നെ ഇതുങ്ങള് ഡോക്ടറമ്മാരാ. ഞാൻ പക്ഷെ എൻജിനീയറാ. ” ത്രേസ്യാകൊച്ചിന്റെ ഒറ്റശ്വാസത്തിലുള്ള മറുപടി കേട്ട് രശ്മി സുലുവിനെ ഇതെന്തോന്നെടെ എന്നുള്ള ഭാവത്തിൽ നോക്കി . അവൾ ചെറുതായി ഒന്ന് പുഞ്ചിരിക്കുകയല്ലാതെ ഒന്നും ചെയ്തില്ല .
“ഓ അതുശെരി. കൊച്ചെവ്ടാ വർക്ക് ചെയ്യണേ ??” സെബാൻ അടുത്ത ചോദ്യം ഇട്ടു . അവർ തമ്മിൽ അങ്ങനെ വർത്താനം തുടർന്നു . ഇതിനിടയ്ക്ക് റിയർവ്യൂ മിററിലൂടെ സുലുവിന്റെ നേർക്ക് വന്ന ഇരുമിഴികൾ പലവട്ടം കണ്ടിട്ടും അവൾ അത് മൈൻഡ് ചെയ്തില്ല . കാരണം അതൊന്നും ആസ്വദിക്കാൻ പറ്റിയ അവസ്ഥയിൽ അല്ലായിരുന്നു അവൾ .
“പിന്നെ കൊച്ചു നാട്ടിൽ എവിടെയാന്നെ??” സെബാനും ത്രേസ്യാക്കൊച്ചും കത്തിക്കയറുവാ!
“അങ്ങ് കോട്ടയത്താ . ചേട്ടായിയോ ?” ത്രേസ്യാക്കൊച്ചു തിരിച്ചും ചോദിച്ചു.
“ഞാനുമതെ!കോട്ടയം പാലായിലാ ” സെബാൻ പുഞ്ചിരിയോടെ പറഞ്ഞു.
“എന്റെ കർത്താവെ !അതുശെരി . ഞാൻ കാഞ്ഞിരപ്പള്ളിയിലാ ” ത്രേസ്യാമ്മക്ക് സ്വന്തം നാട്ടുകാരൻ ആണെന്നറിഞ്ഞപ്പോ ഒന്നൂടെ ഉത്സാഹം കൂടി.
അവളുടെ ഈ കൊച്ചുവർത്താനമൊക്കെ കേട്ടിട്ട് രശ്മി സുലുവിനെ ഇടയ്ക്കിടെ തോണ്ടുന്നുമുണ്ട്. സുലു നോക്കുമ്പോ രശ്മി ‘അവളിതെന്തോന്നെടീ ‘എന്ന ദയനീയ ഭാവത്തിൽ സുലുവിനെ കൈ ഉയർത്തി കാണിക്കും.
സുലുവിന്റുള്ളിലാണേൽ ഒരു നെരിപ്പോടെരിയുവാ ..അജു എന്ന കനൽ മാത്രമേ അപ്പോളവളുടെ ഉള്ളിലുള്ളൂ. അതുകൊണ്ടു തന്നെ അവൾ കാറിൽ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. എന്തിനു റഊഫിനെപ്പോലും !

കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. എങ്ങനേലും ഈ ത്രേസ്യാമ്മയേയും കൊണ്ട് കാറിൽ നിന്നിറങ്ങിയാൽ മതിയെന്നാ രശ്മി ഡോക്ടർക്ക്.
“ദാ ആ കാണുന്ന റെസ്റ്റോറെന്റിനു മുന്നിൽ നിർത്തുമോ ? “ഹോസ്പിറ്റലിന്റെ അടുത്തായുള്ള ഒരു റെസ്റ്റോറന്റ് കാട്ടി രശ്മി ചോദിച്ചു . റഊഫ് കാർ രശ്മി പറഞ്ഞിടത്തു നിർത്തി . മൂന്നുപേരും അവിടെയിറങ്ങി . “ബൈ ലേഡീസ് . സി യു “സെബാൻ അവർക്കുനേരെ കൈവീശി . റഊഫ് ബാക്കിലെ ഡോറിന്റെ ഗ്ളാസ്സിലൂടെ പിന്നിൽ നിന്നിരുന്ന സുലുവിനെ നോക്കി . പക്ഷെ അവൾ മറ്റെന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു . രശ്മിയും ത്രേസ്യാക്കൊച്ചും തിരികെ കൈവീശി കാണിച്ചു . റഊഫ് കാർ മുന്നോട്ടെടുത്തു .

“എന്താ അളിയാ ഒരു മ്ലാനത? കൈമുട്ട് ഡോറിൽ കുത്തി തലയ്ക്കു താങ്ങു കൊടുത്തു ചരിഞ്ഞിരുന്നോണ്ട് സെബാൻ റഊഫിനെ നോക്കി ചോദിച്ചു .
“എന്ത് ? ഒന്നൂല്ല ”
“ആ ആഹ് . അല്ലളിയാ നമ്മടെ പിന്നിൽ ഇതിനുമാത്രം വണ്ടികളുണ്ടായിരുന്നോ ? നിന്റെ കണ്ണ് മുഴുവൻ സമയവും ഈ കണ്ണാടിയിൽ ആയിരുന്നല്ലോ “. റിയർവ്യൂ മിററിൽ പിടിച്ചു തിരിച്ചുകൊണ്ടു സെബാൻ റഊഫിനെ ഒന്ന് പാളി നോക്കി . ഒരു കള്ളച്ചിരി റഊഫിന്റെ മുഖത്ത് മിന്നി . “എടാ മോനെ വേണ്ട വേണ്ടാ അവന്റെ ഒരു കള്ള ഇളി!! ഞാൻ കാണുന്നുണ്ടെ” സെബാൻ കളിയാക്കി .
റഊഫ് ചിരിച്ചുകൊണ്ട് കയ്യെടുത്തു താടിയിൽ തട്ടികൊണ്ട് പറഞ്ഞു :”എടാ പക്ഷെ ഇന്നവൾക്ക് എന്നും കാണുന്ന തിളക്കമില്ലായിരുന്നെടാ . എന്നെ കണ്ടിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ല “റഊഫിന്റെ മുഖം മങ്ങി . “അളിയാ അത് ചിലപ്പോ നീ നോക്കുന്നത് കണ്ടിട്ടാവും . അല്ലെങ്കിൽ ആദ്യായിട്ടല്ലേ നമ്മളോടൊപ്പം . അതുകൊണ്ടാവും “. “ആഹ് !അതൊന്നും പക്ഷെ ആ കൊച്ചിനെ ബാധിച്ചില്ല . അല്ലിയോടാ !”വീണ്ടും സെബാനെ ഒന്നാക്കിക്കൊണ്ട് റഊഫ് ചോദിച്ചു . “ഏതു കൊച്ചാ അളിയാ ?”
“അൽ അളിയോ .,ഇങ്ങോട്ടും വേണ്ട കേട്ടാ. എന്തോന്നാർന്നു രണ്ടും കൂടി വണ്ടിയിൽ കേറിയത് മുതൽ വർത്തമാനമായിരുന്നു. അതുകൊണ്ടാ ബാക്കി പെണ്പിള്ളേര് രണ്ടും മിണ്ടാഞ്ഞതെന്നു തോന്നുന്നു “! ഒരു നിരാശാ ഭാവത്തിൽ റഊഫ് പറഞ്ഞു നിർത്തി . “ഓ അപ്പൊ സുലു ഡോക്ടറുടെ ശബ്ദം കേൾക്കാഞ്ഞതിൽ നല്ല സങ്കടം ണ്ടല്ലേ …”സെബാൻ വിട്ടുകൊടുത്തില്ല . “നിന്നെയിന്ന് ഞാൻ …”റഊഫ് അടിക്കാൻ ഓങ്ങിയതും “അളിയാ ജീവനിൽ കൊതിയുള്ളതുകൊണ്ട് പറയുവാ വണ്ടി നിർത്തിയിട്ടു പോരെ??”! കൈ തൊഴുതുപിടിച്ചുള്ള സെബാൻറെ പറച്ചിലുകേട്ട് റഊഫ് ചിരിച്ചു .

ഈ സമയം ഇങ്ങു ഹോട്ടലിൽ ത്രേസ്യകൊച്ചിന് നേരെ രൂക്ഷമായി നോക്കുകയാണ് രശ്മി.
“എന്നതാ രശ്മി ഡോക്ടറെ ഇങ്ങനെ നോക്കണേ ?” ത്രേസ്യാമ്മ താടിക്ക് കൈകൊടുത്തു.
“എന്റെ പൊന്നുമോളെ .. ആദ്യായിട്ടല്ലേ നമ്മൾ അവരുമായി ഒന്നിച്ചു യാത്ര ചെയ്തത് ??എന്നിട്ട് നിനക്ക് ആ ഒരു ഡീസെൻസി കീപ് ചെയ്യാരുന്നു!” രശ്മി പറഞ്ഞതുകേട്ട് ത്രേസ്യാമ്മ അതിശയത്തോടെ നോക്കി.
“അതിനു ഞാനെന്ത് ചെയ്തൂന്ന ??”
“ഒരു സെക്കന്റ് വായടച്ചോ നീ ?” രെശ്മിയുടെ ചോദ്യം കേട്ട് ത്രേസ്യാമ്മ പൊട്ടിച്ചിരിച്ചു.
“ന്റെ പൊന്നു ഡോക്ടറെ… മിണ്ടാതിരിക്കുന്നതാ ഡീസന്റ് എന്നാരാ പറഞ്ഞെ ? അല്ല ഞങ്ങളെന്തെങ്കിലും വേണ്ടാത്തത് പറഞ്ഞോ ?! ഇല്ലല്ലോ ?! നമ്മളൊരാളോട് സംസാരിക്കുന്നതും പരിചയപ്പെടുന്നതുമൊക്കെ ഇൻഡീസന്റ് ആണെങ്കിലേ ഞാൻ ഇൻഡീസെന്റ് ആണ് ! അയ്യടി ! ഒരു കണ്ടുപിടുത്തം. ഞാനിപ്പോ മിണ്ടില്ലാരുന്നേൽ അറിയാരുന്നോ അങ്ങേരും ഞാനും ഒരേ നാട്ടുകാരാണെന്നു !”അവസാനത്തെ ഡയലോഗ് കുറച്ചു നാണമൊക്കെ തിരുകിക്കേറ്റിയാണ് ത്രേസ്യാക്കൊച്ചു പറഞ്ഞത്.
രശ്മി ഇതെന്തോന്ന് സാധനം എന്നുള്ള രീതിയിൽ അവളെ നോക്കിയിട്ട് സുലുവിന്റെ നേരെ തിരിഞ്ഞു.
സുലു പക്ഷെ ഗ്ലാസ് സൈഡിലൂടെ പുറത്തു റോഡിലെ വാഹനങ്ങളിൽ നോക്കിയിരിക്കുകയായിരുന്നു . രശ്മി അവളുടെ തോളിൽ തട്ടി. പെട്ടെന്ന് അവൾ ഞെട്ടി തിരിഞ്ഞു.
“ന്താണ് മേടം ?”രശ്മി ചോദിച്ചു.
സുലു ഒന്നും മിണ്ടാതെ ഒന്ന് പുഞ്ചിരിച്ചു. രശ്മി വീണ്ടും എന്തോ പറയാൻ വന്നപ്പോഴേക്കും ഓർഡർ ചെയ്ത ഭക്ഷണം ടേബിളിലെത്തി.
മൂവരുംഭക്ഷണം കഴിച്ചു പുറത്തിറങ്ങി . “നമ്മൾ വിചാരിച്ചപോലല്ല . സെബാൻ ചേട്ടായി പാവം ആണല്ലേ ?” ത്രേസ്യാമ്മയുടെ വകയാണ് . “എന്തോന്ന്,,, ആര് ??”” രെശ്മി ചോദിച്ചു .
“അല്ല സെബാൻ …”

“സെബാൻ ,?!”രശ്മി പിരികം മുകളിലേക്ക് വളച്ചു.
“സെബാൻ …ചേട്ടായി!”
ഒരു നാണമൊക്കെ അഭിനയിച്ചു ത്രേസ്യാക്കൊച്ചു പറഞ്ഞു .
“ഓ അവളുടെ ഒരു ചേട്ടായി . എന്റെ സുലുവേ എത്ര പെട്ടെന്നാ ഇവിടൊരാൾക്കു ഓരോരോ ബന്ധങ്ങൾ കിട്ടുന്നെ ?” രശ്മി ഏറുകണ്ണിട്ട് ത്രേസ്യാമ്മേ നോക്കി പറഞ്ഞു.
സുലു വെറുതെ പുഞ്ചിരിച്ചു .
“അയ്യടാ പിന്നെ പിന്നെ !! അതൊക്കെ പോട്ടെ.
… ഇവിടെ പക്ഷെ എവിടെയോ ഒരു മഞ്ഞുമല ഉരുകുന്നത് സുലു കണ്ടായിരിന്നോ ?” ത്രേസ്യാക്കൊച്ചു ചമ്മൽ മാറ്റാൻ വിഷയം മാറ്റി .
“ഏഹ് മഞ്ഞുമലയോ ?എവിടെ? “സുലു ചോദിച്ചു .
” ആ കണ്ണാടിയിലൂടെ പുറകിലോട്ടുള്ളഡ്രൈവർ സാറിന്റെ നോട്ടം.. അതത്ര പന്തിയല്ലായിരുന്നു .. ! ” കളിയാക്കുന്ന രീതിയിൽ ത്രേസ്യാമ്മ പറഞ്ഞു.
“ആണോ സുലു ?”രശ്മി ഏറ്റുപിടിച്ചു .
“ആവോ ഞാനൊന്നും കണ്ടില്ല . “സുലു താൽപ്പര്യമില്ലാത്ത പോലെ പറഞ്ഞു .
“നിനക്കിതെന്നാ പറ്റി ? സാധാരണ അവനെ ദൂരേന്നു കണ്ടാൽ ഇവിടെ ഇരുപ്പുറക്കാത്തവളാ !”രശ്മി വിട്ടുകൊടുത്തില്ല .
“ഇനീപ്പോ പുള്ളി ജാഡ കാണിച്ചു ഒന്നും മിണ്ടാതിരുന്നതുകൊണ്ടാവും അല്ലെ സുലു ?”ത്രേസ്യാമ്മയും ചോദിച്ചു .
“അല്ലെങ്കിൽ തന്നെ ഇപ്പൊ എന്ത് മിണ്ടാനാ . നീ വേഗം പോയി പഞ്ച് ചെയ്തേ .”ഇതുംപറഞ്ഞു സുലു ദൃതിയിൽ ഹോസ്പിറ്റൽ ഗേറ്റ്ലൂടെ ഉള്ളിലേക്ക് പോയി . പതിവില്ലാത്ത അവളുടെ പെരുമാറ്റം കണ്ട് രശ്മിയും ത്രേസ്യയും മുഖത്തോട് മുഖം നോക്കിയ ശേഷം ബൈ പറഞ്ഞു പിരിഞ്ഞു .
ഈ സമയം സുലുവിന്റെ ഉള്ളം ടെന്ഷനടിച്ചു മരിക്കുകയായിരുന്നു . “പടച്ചോനെ മുന്നിൽ കൊണ്ടുപോയി ചാടിക്കല്ലേ “എന്ന് മനസ്സിൽ പ്രാർത്ഥിച്ചു അവൾ വേഗം നടന്നു . “നിക്ക് സുലു ഞാനും “രശ്മി ഓടി വന്നു . രണ്ടാളും പഞ്ച് ചെയ്തു വേഗം അവരവരുടെ റൂമിലേക്ക് കയറി.OPഉള്ള ദിവസം ആയിരുന്നു . പേഷ്യൻസിനെ പരിശോധിച്ച് കഴിഞ്ഞു അവൾ നായർസാറിന്റെ റൂമിലെത്തി . സർ ആരോടോ സംസാരിക്കുകയാണ് . ഡോർ തുറന്നപ്പോൾ അവളോട് കയറാൻ ആംഗ്യം കാണിച്ചു . “സുലു ഞാൻ നിന്നെകുറിച്ചാണ് സാറിനോട് സംസാരിച്ചു കൊണ്ടിരുന്നത്”നായർസർ മുന്നിലിരുന്ന വ്യക്തിയെ നോക്കി അവളോട് പറഞ്ഞു.
“സർ പ്ലീസ് അങ്ങയെപ്പോലെ എക്സ്പീരിയൻസ്ഡ് ആയ ഒരു ഡോക്ടർ എന്നെ ‘സർ’എന്നു വിളിക്കല്ലേ ..വിരോധമില്ലെങ്കിൽ അജു എന്ന് വിളിച്ചോളൂ ”
അവിടിരുന്ന വ്യക്തിയുടെ ആ ശബ്ദംകേട്ടതും സുലു ഞെട്ടി . അപ്പോഴേക്കുംഅജു നായർസാറിനോടങ്ങനെപറഞ്ഞിട്ട്തിരിഞ്ഞു നോക്കി . സുലുവിനെ കണ്ടതും അവൻ ചിരിച്ചു .
“ഹായ്ഡോക്ടർ”അവൾക്കു നേരെ കൈവീശി . സുലു ഒരു മങ്ങിയ ചിരി മുഖത്ത് വരുത്തി .
“അപ്പോൾ നിങ്ങൾ തമ്മിൽ അറിയാമോ ? ഹാ ഞാൻ മറന്നു, ഒരേ കോളേജിൽ ആയിരുന്നല്ലേ ?”Drനായർ ചോദിച്ചു . അജു വീണ്ടും സുലുവിനെ നോക്കി . അവന്റെ കണ്ണിലൂടെ കോളേജ് ഓർമ്മകൾ മിന്നിമായുന്നുണ്ടായിരുന്നു . സുലുവാണേൽ സാറിന്റെ ചോദ്യത്തിലും അവന്റെ നോട്ടത്തിലും പതറി റൂമിലുണ്ടായിരുന്ന സോഫയിലേക്ക് തിരിഞ്ഞു . “അറിയാം സാർ .” അജു പറഞ്ഞതുകേട്ട് സുലു വീണ്ടും ഞെട്ടി തിരിഞ്ഞു നോക്കി . “ആഹാ അതുശെരി . എന്നിട്ട് സുലു പറഞ്ഞില്ലല്ലോ “നായർസാർ കസേരയിലേക്ക് ചാരിയിരുന്ന് ചോദിച്ചു . “ഒരേ കോളേജിൽ അല്ലായിരുന്നോ സാർ . കണ്ടു പരിചയം ഉണ്ടാവും . അതാ !”ഒട്ടും അമാന്തിക്കാതെയുള്ള അവളുടെ മറുപടി അവനിൽ സങ്കടമുണ്ടാക്കി . വെറും കണ്ടുപരിചയം മാത്രമേ നമ്മൾക്കിടയിലുള്ളോ സുലു എന്നർത്ഥം വരുന്ന രീതിയിൽ ദയനീയമായി അവൻ വീണ്ടും അവളെ നോക്കി . ആ നോട്ടത്തെ പാടെ അവഗണിച്ചുകൊണ്ട് അവൾ സാറിനോട് പറഞ്ഞു “സാർ ഞാനെന്നാൽ വാർഡിലോട്ട് ചെല്ലട്ടെ . ”
“ആ OK സുലു . യു ക്യാരി ഓൺ . ഐ വിൽ ബി ദെയർ ഇൻ 5 മിനുട്സ് “.
അവൾ വേഗം ടേബിളിരുന്ന ഫയലുമെടുത്തു പുറത്തിറങ്ങി .ലിഫ്റ്റിൽ കയറി രണ്ടാം നിലയിലേക്ക് പോയി . കുറച്ചു കഴിഞ്ഞപ്പോൾ നായർ സാറും വന്നു . “ഇതാണ് ഇവിടുത്തെ ചിൽഡ്രൻസ് വാർഡ് “!
“ഏഹ് !സർ ഇതരോടാ പറഞ്ഞുകൊടുക്കുന്നെ?! “എന്ന് മനസ്സിൽ ചിന്തിച്ചു തിരിഞ്ഞു നോക്കിയ സുലു കണ്ടത് നായർ സാറിന്റെ പിന്നിൽ നിന്നും വന്ന അജുവിനെയാണ് . “പടച്ചോനെ വല്ലാത്ത പണിയാണല്ലോ നീ ചെയ്യുന്നത് “മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ വേഗം നായർ സാറിന്റെ മറുസൈഡിൽ പോയി നിന്നു . സിസ്റ്റർ സിനി വന്നു ഓരോ കുട്ടികളുടെയും പ്രെസ്ക്രിപ്ഷൻ ബുക്ക് എടുത്തു നായർ സാറിന് കൊടുത്തു . സാർ ഓരോ കുട്ടികളെ പരിശോധിക്കുകയും സുലുവിനോടും അജുവിനോടും ഡിസ്കസ് ചെയ്യുകയും ചെയ്തു . ഇതിനിടയ്ക്ക് അതിവിദഗ്തമായി അജു സുലുവിന്റെയൊപ്പം വന്നു നില്ക്കാൻ തുടങ്ങി . അത് സുലുവിനെ വല്ലാണ്ട് അലോസരപ്പെടുത്തി . അവൾ അടുത്ത കുട്ടി കിടക്കുന്ന ബെഡ് എത്തുമ്പോ എതിർ സൈഡിലേക്ക് മാറിനിൽക്കും . അജു നായർസാറിനോട് സംസാരിക്കുന്ന രീതിയിൽ വീണ്ടും അവളുടെ അടുത്തെത്തും . അങ്ങനെ ആ വാർഡിലെ കുട്ടികളുടെ പരിശോധനയിൽ മുഴുവൻ അവർ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കളിച്ചു ! അങ്ങനെ അഭിക്കുട്ടന്റെ ബെഡിലെത്തിയപ്പോ സുലുവിനെ കണ്ട അവൻ അവളുടെ നേരെ കൈനീട്ടി . നീഡില് കുത്തിയിട്ടേക്കുന്ന ആ കുഞ്ഞിക്കൈകളിൽ മെല്ലെ അവൾ തലോടി . അവന്റെ പരിശോധനകൾക്കു ശേഷം തിരിഞ്ഞ അവളുടെ കയ്യിൽ അഭിക്കുട്ടൻ പിടുത്തമിട്ടു . അവൾ അവനുനേരെ തിരിഞ്ഞു ബെഡിലെഴുന്നെപ്പിച്ചു നിർത്തി അവന്റെ നെറ്റിയിൽ അവളുടെ നെറ്റിയും മുട്ടിച്ചു . അവന്റെ കുഞ്ഞിപ്പല്ലുകൾ കാട്ടിയുള്ള ചിരിയും അവളുടെ ചിരിയും കണ്ടപ്പോൾ അജുവിന്റെ ഉള്ളം തണുത്തു . അവൻ വന്നിട്ടിപ്പോഴാണ് സുലു ഒന്ന് ചിരിച്ചു കാണുന്നത് . നായർ സാർ പറയുന്നതിനൊക്കെ ഒരു യന്ത്രമെന്നോണം അവൻ തലയാട്ടിയിട്ട് കുഞ്ഞുമായി കളിക്കുന്ന സുലുവിൽ ആയിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ . സാർ അടുത്ത കുട്ടിയെ പരിശോധിക്കാൻ തുടങ്ങിയപ്പോഴേക്ക് അഭിക്കുട്ടന് ഒരുമ്മയുംനൽകി ടാറ്റയും പറഞ്ഞു അവൾ വേഗം സാറിന്റടുത്തേക്ക് തിരിഞ്ഞപ്പോഴാണ് തന്നെ തന്നെ നോക്കി നിൽക്കുന്ന അജുവിനെ അവൾ കണ്ടത് . അവളുടെ മുഖത്തെ ചിരി മാഞ്ഞു . അതുകണ്ട അജു നോട്ടം മാറ്റി .
പരിശോധന തുടർന്നു .

സാറിന്റെ മുഖത്തോട്ട് തിരിഞ്ഞു സംസാരിക്കുമ്പോഴും അജുവിന്റെ നോട്ടം മുഴുവൻ സുലുവിലായിരുന്നു . അവളാണെങ്കിൽ മനപ്പൂർവ്വം അത് അവഗണിച്ചു . അവസാനത്തെ ആൾ 2വയസ്സുകാരി കിങ്ങിണി മോൾ ആയിരുന്നു . അവളും സുലുവിനെ കണ്ടപാടെ അവളുടെ അടുത്തേക്ക് ചെന്ന് കഴുത്തിന് ചുറ്റിപ്പിടിച്ചു . അതു പിന്നെ പതിവ് കാഴ്ച ആയതുകൊണ്ട് നായർ സാർ അവളുടെ ഹാർട്ട് ബീറ്റ് നോക്കാൻ സുലുവിനെ ഏൽപ്പിച്ച ശേഷം അജുവിനോട് പറഞ്ഞു;
“ഈ മാലാഖകുട്ടിക്ക് ഉള്ള പ്രശ്നം എന്താണ് എന്നറിയുമോ ? ASD!! ”
“സർ അതായത് ഹൃദയത്തിനു സുഷിരം ?”
“അതെ . ഹൃദയത്തിൽ ചെറിയ സുഷിരം മരുന്നുകൾ കൊടുത്ത ശേഷം വേണമെങ്കിൽ ഒരു സർജറി വേണ്ടിവരും .ആസ് എ കാർഡിയാക് സർജൻ ഐ നീഡ് യുവർ ഹെല്പ്”
” തീർച്ചയായും സർ”
“മോളുടെ കാര്യങ്ങൾ കൃത്യമായി സുലു പറഞ്ഞു തരും .ഡോക്ടർ ഫ്രീ ആകുമ്പോ ഇതിന്റെ ഡീറ്റെയിൽസുമായി സുലുവിനെ അയക്കാം ”
അത് കേട്ടതും അജുവിന്റെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെതിളങ്ങി . ഒന്ന് തനിച്ചു കിട്ടുവാനാണ് താൻ ആഗ്രഹിക്കുന്നതും .
“തീർച്ചയായും സാർ . ഞാൻ പറയാം ”
ഒരു ഔപചാരികമായി അങ്ങനെ പറഞ്ഞെങ്കിലും എത്രയും വേഗം സുലുവിനോട് സംസാരിക്കുവാൻ അവന്റെ ഉള്ളം തുടിച്ചു . ഇതൊന്നുമറിയാതെ കിങ്ങിണി മോളുടെ അടുത്ത് അവളുടെ ഹൃദയമിടിപ്പും ചെക് ചെയ്തു അവളെയും കളിപ്പിച്ചു സുലു നിൽക്കുന്നുണ്ടായിരുന്നു !

ഉച്ചക്ക് പതിവുപോലെ സുലുഡോക്ടർ പേപ്പർ വർക്കുകൾ ചെയ്തശേഷം നായർ സാറിൻറെ ക്യാബിനിൽ എത്തി. അപ്പോഴേക്കും സാർ പോയിരുന്നു. സാധാരണ സർ പോയിക്കഴിഞ്ഞാൽ ഡോക്ടർ എന്തെങ്കിലും വർക്ക് ഉണ്ടെങ്കിൽ അത് ചെയ്യുക അല്ലെങ്കിൽ ജേർണൽസ് ഉണ്ടെങ്കിൽ വായിക്കുക അങ്ങനെയൊക്കെ ചെയ്യാറാണ് പതിവ്. എന്നിട്ട് വൈകുന്നേരം രശ്മി ഡോക്ടർന്റൊപ്പം ഒന്നിച്ചു ഇറങ്ങും. ഈ സമയത്ത് തന്നെ ത്രേസ്യകൊച്ചും ഷിഫ്റ്റ് കഴിഞ്ഞ് വരും. മൂവരും കൂടി ഒന്നിച്ച് ഫ്ലാറ്റിലെക്ക് പോകുകയാണ് ചെയ്യാറ്.
പക്ഷേ അന്ന് ഡോക്ടർക്ക് അവിടെ ഇരിക്കാൻ തോന്നിയില്ല. ഡോക്ടർ പതിയെ രശ്മി ഡോക്ടറുടെ മുറിയിലെത്തി.അവിടെ ഡോക്ടർ ഇല്ല.ഫോൺ എടുത്തു രശ്മി ഡോക്ടർക്ക് ഒരു മെസ്സേജ് അയച്ചു .
‘ഡീ ഞാൻ പോവാണ്. ത്രേസ്യാകൊച്ചിന്റെ കൂടെ ഫ്ലാറ്റിലേക്ക് പോരെ!’
സുലു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഫ്ലാറ്റിലേക്ക് നടന്നു. ഫ്ലാറ്റിലെത്തിയപ്പോഴാ അവൾക്കൊരാശ്വാസമയത്. ഇനീപ്പോ ആരേം കാണണ്ടല്ലോ. സുലു കൂൾ ആയി!! പാട്ടുംപാടിലിഫ്റ്റിന്റെ അടുത്തേക്ക് നടന്നപ്പോൾ
“ഹെലോ ഡോക്ടർ ..”
സുലു തിരിഞ്ഞുനോക്കി. സൈഡിലെ ലോബിയിൽ ഇരുന്നുകൊണ്ട് മേജർ നാണു അങ്കിൾ ആണ്. പടച്ചോനെ ഇന്നത്തെ കാര്യം പോയി സുലു ചിരിച്ചുകൊണ്ട് അങ്കിളിനുനേരെ തിരിഞ്ഞു.
” ഇന്നെന്താ നേരത്തെ ആണല്ലോ ഡോക്ടർ”
” ഡ്യൂട്ടി ടൈം കഴിഞ്ഞു അങ്കിൾ അതാ”
” ഓ അത് പറഞ്ഞപ്പോഴാണ് ഞാൻ ഓർത്തത് പണ്ട്ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ…ഞങ്ങടെ ഹെഡ്മാഷ് ഡ്യൂട്ടി കാര്യത്തിൽ വളരെ സ്ട്രിക്ട് ആയിരുന്നു. ഒരു മാഷ് ഒരു ദിവസം…”
അടിപൊളി നാണു അങ്കിൾ പഴങ്കഥ കെട്ട് അഴിച്ചു.
ഇനിയിപ്പോ നോ രക്ഷ !കേൾക്കുക തന്നെ!!!
സുലു ചിരിച്ചുകൊണ്ട് നാണു അങ്കിൾനുനേരെ ഓപ്പോസിറ്റ് ആയിട്ടിരുന്നസോഫയിൽ പോയിരുന്നു.സോഫയിൽ ചാരിയിരുന്നു അവൾ കഥകൾ കേൾക്കാൻ തുടങ്ങി. ഒരു അര മുക്കാൽ മണിക്കൂറിനു ശേഷം നമ്മുടെ മത്തായിച്ചൻ ആ വഴി വന്നു. പുള്ളി ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡൻറ് ആണ്. സുലുവിൻറെ ഭാഗ്യത്തിന് മത്തായിച്ചനു അങ്കിളിനോട് അസോസിയേഷന്റെകാര്യം പറയാനുണ്ടായിരുന്നു.
“goodafternoon doctor”മത്തായിച്ചൻ സുലുവിനെ
അഭിസംബോധന ചെയ്തു .
“good afternoon uncle ,എന്നാൽ നിങ്ങൾ സംസാരിക്കു. ഞാൻ വന്നിട്ട് കുറച്ച് അധികനേരമായി.മുകളിലോട്ട് പോകട്ടെ CU uncles.” അവൾ രണ്ടുപേരോടും യാത്രപറഞ്ഞു. വേഗം എസ്കേപ്പ്ആയി.
“Ok Dr ബാക്കി ഞാൻ പിന്നെ ഒരിക്കൽ പറഞ്ഞു തരാം ” നാണു അങ്കിൾ ആണ്.
” ആയിക്കോട്ടെ അങ്കിൾ”അവൾവേഗം പോയി ലിഫ്റ്റ് ബട്ടൺ അമർത്തി. ലിഫ്റ്റ് താഴെ പാർക്കിംഗ് ഏരിയയിലാണുള്ളത്. അല്പസമയത്തിനു ശേഷം ലിഫ്റ്റ് ഓപ്പൺ ആയതും
“അല്ലാഹ് ..”സുലു അറിയാണ്ട് പടച്ചോനെ വിളിച്ചു പോയി.

…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button