Novel

ഹൃദയം കൊണ്ട്: ഭാഗം 21

രചന: സുറുമി ഷാജി

പിറ്റേദിവസം ത്രേസ്യാക്കൊച്ചു halfday ലീവായിരുന്നു. കാരണം അവൾ നാട്ടിൽ പോകുന്നു. അവളുടെ മമ്മിയുടെ അനിയത്തീടെ മോളുടെ കല്യാണം ആണ് വരുന്ന സൺ‌ഡേ . അങ്ങനെ പാക്കിങ് നടന്നോണ്ടിരുന്നപ്പോഴാണ് ആരോ callingbell അടിച്ചത്. പനിയായതു കാരണം സുലുവും ഫ്ലാറ്റിലുണ്ട്. അവൾ പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ റഊഫും സെബാനും.
“ഹായ് ഡോക്ടർ ! How are you ?” സെബാനാണു.
“Fine സെബാൻ . “അതും പറഞ്ഞു ചിരിച്ചിട്ട് അവൾ റഊഫിനെ നോക്കി.
ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോൾ അവൾക്കൊരു വല്ലായ്ക തോന്നി.
“അ…അകത്തേക്ക് വരൂ.” അവൾ വേഗം തിരിഞ്ഞുനടന്നു. അപ്പോഴേക്കും ത്രേസ്യാക്കൊച്ചു റൂമിൽ നിന്നും വന്നു. സെബാനെ കണ്ടയുടൻ അവളുടെ മുഖവും സ്വിച്ച് ഇട്ടപോലെ തിളങ്ങി. സെബാനും മറിച്ചായിരുന്നില്ല.
അവർ ടേബിളിനു ചുറ്റുമിരുന്നു. ത്രേസ്യാമ്മ പോയി നാലാൾക്കും കോഫി കൊണ്ടുവന്നു. അപ്പോഴും സെബാൻ സുലുവിന്റെ സുഖവിവരങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. റഊഫ് മൗനമായി സുലുവിനെ നോക്കിയിരിക്കുകയും ചെയ്തു.
“അല്ല ഡോക്ടർ എന്താ മൗനവൃതമാണോ ?”ത്രേസ്യ റഊഫിനോട് ചോദിച്ചു.
“ഏഹ്..എന്താ ?” റഊഫ് വെട്ടിത്തിരിഞ്ഞു ത്രേസ്യേ നോക്കി.
“ആ ഡോക്ടർ ഇവിടൊന്നുമല്ലാ…!! “ത്രേസ്യാക്കൊച്ചു അവനെ ആക്കിക്കൊണ്ട് പറഞ്ഞു.
“ഡോക്ടറെ വെറുതെ ഇരുന്നു നിറഞ്ഞപാത്രത്തിലേക്ക് വീണ്ടും വെള്ളം കോരിയൊഴിക്കാതെ പുതിയൊരെണ്ണം വാങ്ങാൻ നോക്ക്. ഇല്ലേൽ കോരുന്നത് മുഴുവൻ വെളിയിലാകും ” ഇത്രയും പറഞ്ഞിട്ട് അവളൊരു കള്ളചിരിയും ചിരിച്ചു റൂമിലേക്ക് പോയി.
“എന്താ അത് പറഞ്ഞത് ?! എനിക്കൊന്നും മനസ്സിലായില്ല !” റഊഫ് സെബാനെയും സുലുവിനെയും മാറി മാറി നോക്കി.
“എനിക്കും!!!”സെബാൻ സുലുവിനെ നോക്കി.
‘പടച്ചോനെ….ഈ പെണ്ണ്’
സുലു തലക്ക് കൈ താങ്ങി താഴേക്കും നോക്കിയിരുന്നു..എന്ത് പറയണമെന്നറിയാതെ.!
പെട്ടെന്ന് ത്രേസ്യാമ്മ ബാഗ് ഒക്കെയായി വന്നു.
“അല്ല ഇയാള് എങ്ങോട്ടാ ?” സെബാൻ എഴുന്നേറ്റു.
“ഒന്ന് ചന്ദ്രനിലേക്കു പോകുവാ ! ന്തെ വരുന്നുണ്ടോ ?” ത്രേസ്യാമ്മ വിട്ടുകൊടുത്തില്ല.
“ചന്ദ്രനിൽ അതിനു ഒരു ഭൂതത്തിന്റെ ആവശ്യം ഉണ്ടോ?! ” അവൻ ഗൗരവമായി ചിന്തിക്കുന്നപോലെ ഭാവിച്ചു.
“ഇല്ല ! പക്ഷെ ഒരു മരയോന്തിന്റെ ആവശ്യം ഉണ്ട്. അതാ പോരുന്നൊന്നു ചോദിച്ചത് ” ത്രേസ്യ കയ്യിലിരുന്ന ഗ്ലാസ് എടുത്തു അവനെതന്നെ നോക്കിക്കൊണ്ട് മുഖത്തേക്ക് വെച്ചു.
എന്നിട്ട് സുലുവിനോട് ബൈ പറഞ്ഞു.
“അല്ല ..എങ്ങനെയാ ടാക്സി വരൂല്ലേ ?” സുലു കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് ചോദിച്ചു.
“ഇവിടെയി സ്വന്തമായി കാറുള്ളപ്പോൾ നമ്മുക്കെന്തിനാ ടാക്സി !? അല്ലെ സെബാച്ചായ ?! ഇങ്ങോട്ട് വാന്നേ..!!! ” അവൾ സെബാൻറെ കൈപിടിച്ച് വലിച്ചു.
“ഏഹ്..എന്ത്…!? കാറോ ..എന്റെയോ ..ഒരു നിമിഷം !” സെബാൻ പെട്ടെന്നുനിന്നു. എന്നിട്ട് ഇതെല്ലം കണ്ടു ചിരിച്ചോണ്ട് നിന്ന റഊഫിനു നേരെ തിരിഞ്ഞു “അളിയാ കീ ?!”
റഊഫ് അവന്റെ കാറിന്റെ കീ എറിഞ്ഞുകൊടുത്തു. രണ്ടുപേരും ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി.
അവർ ലിഫ്റ്റിനടുത്തെത്തി. ബട്ടൺ പ്രസ് ചെയ്തു. ലിഫ്റ്റ് വന്ന് തുറന്നപ്പോൾ അതിനുള്ളിൽ അജു. അജു സെബാനെയും ത്രേസ്യ കൊച്ചിനെയും കൂടി കണ്ടപ്പോൾ ഒന്ന് നോക്കി.

‘ഇവൻ എന്താ ഈ ഫ്ലോറിൽ ? അവർ ഒന്നിച്ചെവിടേക്ക് പോകുവാ ?! ആ പോയിട്ടു വരട്ടെ.! അല്ല രശ്മി എത്താൻ വൈകും. അപ്പോൾ സുലു ഇപ്പോൾ ഒറ്റയ്ക്കല്ലേ ഉണ്ടാവുള്ളൂ ! പോയി നോക്കണോ ?’അജു ഓരോന്നൊക്കെ ആലോചിച്ചു കൊണ്ട് നടന്നു.
സുലുവിന്റെ ഫ്ലാറ്റിന്റെ callingbell അമർത്താനായി കൈകൊണ്ടുചെന്നിട്ട് പെട്ടെന്നവൻ പിൻവലിച്ചു.
‘അല്ലേൽ വേണ്ട. അവൾക്കിഷ്ട്ടമായില്ലെങ്കിൽ..’അജു തിരികെ സ്വന്തം ഫ്ലാറ്റിലേക്ക് കയറി.എന്നിട്ടും അവനു സുലുവിനെയൊന്നു കാണാൻ തോന്നി.

ഈ സമയം ടേബിളിനപ്പുറവും ഇപ്പുറവും ഇരിക്കുകയാണ് റഊഫും സുലുവും.
“സുലു ഇനി എപ്പോഴാ നാട്ടിലേക്ക് പോകുന്നത് ?”
റഊഫിന്റെ ചോദ്യം കേട്ട് സുലു ഉടനെയൊന്നുമില്ല എന്ന് മറുപടി പറഞ്ഞു.
“പിന്നെ സുലുവിനു മാര്യേജ് നോക്കുന്നില്ലേ ??!!” ആ ചോദ്യം കേട്ട് സുലു ഒന്ന് ഞെട്ടി. എന്ത് പറയണം എന്നവൾ ആലോചിച്ചു. അവൾ ഒരു വിളറിയ ചിരി ചിരിച്ചു. പെട്ടെന്നു കാളിങ് ബെൽ കേട്ടു. സുലു വേഗം എഴുന്നേറ്റ് വാതില് പോയി തുറന്നു. മുന്നിൽ അജുക്ക!! അവൾ ഒട്ടും പ്രതീക്ഷിച്ചില്ല ആ വരവ്!!

റൂമിലിരുന്നിട്ടും സുലുവിനെ കാണണം എന്ന് പിന്നെയും പിന്നെയും തോന്നിയപ്പോഴാണ് അജു ഇറങ്ങിയത്. callingbell കേട്ട് വാതിൽ തുറന്ന സുലുവിനെ കണ്ടപ്പോൾ അജുവിന്‌ സന്തോഷമായി. മുഖത്ത് നിന്ന് പനിയുടെ ക്ഷീണം മാറിയിട്ടുണ്ട്. ഇനി എന്ത് പറയും അവളോട് എന്നാലോചിച്ചപ്പോഴാണ്
അകത്തുനിന്നും വരുന്ന റഊഫിനെ കാണുന്നത്.
അവനെ കണ്ടതും അജുവിന്റെ മുഖഭാവം മാറി. അവൻ സുലുവിനെ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി തിരികെ ഫ്ലാറ്റിലേക്ക് കയറി വാതിലടച്ചു. അവൻ ഭിത്തിയിലേക്ക് ആഞ്ഞിടിച്ചു അവന്റെ ദേഷ്യം തീർത്തു. കണ്ണിൽനിന്നും രണ്ടു തുള്ളികൾ ഇറ്റുവീണു.

“ആരായിരുന്നു സുലു ? എന്താ അദ്ദേഹം പോയത് ? ഞാനുള്ളതുകൊണ്ടാണോ !” റഊഫിന്റെ ശബ്ദം കേട്ടപ്പോഴാണ് സുലു സ്വബോധത്തിലേക്ക് വന്നത്.
“ഏഹ്,നോ റഊഫ്. ഹി ഈസ് ജസ്റ്റ് ആസ്കിങ് എബൌട്ട് മൈ ഫിവർ . Thatsit” സുലു എങ്ങനൊക്കെയോ പറഞ്ഞു.
“ഓ ,അയൽക്കാരായാൽ അങ്ങനെ വേണം. അപ്പൊ എനിക്ക് സമാധാനത്തോടെ താഴേക്ക് പോകാം. നല്ല ആൾക്കാർ അടുത്ത് ഉണ്ടല്ലോ..”റഊഫ് ഒരു പുഞ്ചിരിയോടെ പറഞ്ഞു.
സുലുവും തിരികെ പുഞ്ചിരിച്ചു.
അവൻ യാത്രപറഞ്ഞു താഴേക്ക് പോയി. സുലു വാതിൽ അടച്ചു വാതിലിൽ ചാരി നിന്നു. കണ്ണുകൾ രണ്ടുമടച്ചവൾ തലയ്ക്കു കൈ കൊടുത്തു നിന്നു.
‘പടച്ചവനെ .. എന്തായിരിക്കും വിചാരിച്ചിട്ടുണ്ടാവുക ?! ആൾക്ക് ഒട്ടും ഇഷ്ട്ടം ആയില്ല എന്നുള്ളത് ഉറപ്പാ . ഇനി എന്ത് ആകുമോ എന്തോ !!?!!
അല്ല ഇപ്പൊ എന്ത് കരുതിയാലും എനിക്കെന്താ ?!! ഞാനിതെന്തിനാ അതൊക്കെ ഓർത്തു ടെൻഷൻ ആവുന്നേ ?? ‘ സുലു സ്വയം എന്തൊക്കെയോ ആലോചിച്ചു ബെഡിലേക്ക് പോയി ചാഞ്ഞു.

രണ്ട് ദിവസങ്ങൾക്കു ശേഷം സുലു ഹോസ്പിറ്റലിൽ പോകാൻ തുടങ്ങി. പനി പൂർണ്ണമായും മാറി.
അജു ഇറങ്ങുന്നതിനേക്കാൾ നേരത്തെ തന്നെ സുലുവും രേഷ്മിയും
ഫ്ലാറ്റിൽ നിന്നിറങ്ങും.
ഫ്ലാറ്റിൽ വെച്ചോ ഹോസ്പിറ്റലിൽ വെച്ചോ അജുവിനെ കണ്ടാലും സുലു മൈൻഡ് ആക്കിയിരുന്നില്ല. അജുവിന്‌ ആണെങ്കിൽ അവൾ അവനെ മൈൻഡ് ആക്കാത്തതിലും സങ്കടം റഊഫിനോട് അവൾക്കുള്ള അടുപ്പം ആയിരുന്നു.
‘ഇനി ഒട്ടും താമസിക്കരുത്. എത്രയും വേഗം സുലുവിനോട് സംസാരിച്ചു എല്ലാം സോൾവ് ചെയ്യണം. അല്ലെങ്കിലൊരുപക്ഷേ തനിക്കവളെ നഷ്ടപ്പെടും ‘അജു തീരുമാനിച്ചു.പക്ഷെ അവനെ കാണുമ്പോളൊക്കെ മാറിപ്പോകുന്ന സുലുവിനോട് എങ്ങനെ സംസാരിക്കാൻ?!

അങ്ങനെയിരിക്കെ സുലുവിനു നൈറ്റ് ഡ്യൂട്ടി വന്നു. നൈറ്റ് റൗണ്ടസ് ഒക്കെ കഴിഞ്ഞിട്ടവൾ റൂം നമ്പർ 310ലേക്ക് പോയി. കാരണം അവിടെ അഡ്മിറ്റ് ആയി കിടക്കുന്നത് 8 വയസ്സുള്ളൊരു സുന്ദരിയാണ്.പേരുപോലെ മാലാഖയായിട്ടുള്ളൊരു മോൾ എയ്ഞ്ചേൽ ഷാരോൺ . അതിന്റെ അപ്പനും അമ്മയും അമേരിക്കയിലാണ്. മുത്തശ്ശിയാണ് കൊച്ചിനെ നോക്കുന്നത്. രാത്രിയിൽ പക്ഷെ ഉറക്കം നില്ക്കാൻ വയ്യാത്തതുകൊണ്ട് അതിനെ ഡ്യൂട്ടിയിലുള്ള സിസ്റ്റർ ആണ് നോക്കുന്നത്. ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റൽ ആയതുകൊണ്ട് എന്ത് സജ്ജീകരണവും നടക്കുമല്ലോ.! കൊച്ചിന് പക്ഷെ ഒരു കുഴപ്പം ഉണ്ട് . കഥ കേട്ടാലേ ഉറങ്ങൂ. നാൻസി സിസ്റ്റർനാണേൽ കുറച്ചധികം പണി ചെയ്തു തീർക്കാനുള്ളതുകൊണ്ട് സുലു ഈ കഥപറച്ചിൽ തല്ക്കാലം ഏറ്റെടുത്തതാണ്. അങ്ങനെ മാലാഖക്കൊച്ചിന്റെ റൂം തുറന്നതും അകത്തെ കാഴ്ചകണ്ട സുലു അമ്പരന്നു. അജുവിന്റെ മൂക്കുപിടിച്ചു കളിക്കുന്ന എയ്ഞ്ചൽ. അവളെ കണ്ടതും എയ്ഞ്ചൽ കൈകാട്ടി അകത്തേക്ക് വിളിച്ചു. അവൾ അജുവിനെ ഒന്ന് നോക്കിയിട്ടു ചെന്ന് ബെഡിന്റെ മറുവശത്തെ സ്റ്റൂളിൽ ഇരുന്നു.
“ഞാൻ ഈ വഴി പോയപ്പോൾ കുട്ടിയുടെ കരച്ചിൽ കേട്ടു നോക്കിയതാ “അജു പറഞ്ഞു.
“ആന്റി,ദേ ഈ ഡോക്ടർ അങ്കിളിനു നല്ല കഥകളറിയാം.മോൾക്ക് പറഞ്ഞു തന്നോണ്ടിരിക്കുവാ ” അവൾ പറഞ്ഞതുകേട്ട് സുലു അജുവിനെ പുച്ഛത്തോടെ നോക്കി.
‘അല്ലേലും അങ്കിളിനു കുറെ കഥകളെ അറിയാവൂ ‘ സുലു താഴേക്ക് നോക്കി പതുക്കെ പറഞ്ഞു.
“ആന്റി എന്തേലും പറഞ്ഞോ ?” കുഞ്ഞു ചോദിച്ചു.
“ഇല്ലല്ലോ..കഥ കേട്ടില്ലേ ,ഇനി ഉറങ്ങിക്കോ ” അവൾ മോളെ ബെഡിലേക്ക് ചാഞ്ഞു കിടത്തി.
“തീർന്നില്ല ആന്റി. ബാക്കി ആന്റിയും കേൾക്കു.. എന്നിട്ട് ആ റാണിയെ രാജാവ് കല്യണം കഴിച്ചോ അങ്കിൾ ?!”
ആകാംഷ നിറഞ്ഞ കുഞ്ഞിന്റെ ചോദ്യം കേട്ട് അജു അവൾക്കു നേരെ പുഞ്ചിരിച്ചു.
“ഉം.. രാജാവ് തന്റെ പ്രാണനായി കൊണ്ടുനടന്ന റാണിയല്ലേ.. വേറൊരുത്തനും വിട്ടുകൊടുക്കാതെ അവസാനം രാജാവ് തന്നെ സ്വന്തമാക്കി.”അജു സുലുവിനെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. സുലു അവന്റെ നോട്ടം പാടെ അവഗണിച്ചു.
“അപ്പോൾ ഇട്ടിട്ട് പോയതിനു പിണങ്ങിയില്ലേ രാജാവിനോട് ?? എന്നിട്ടും എങ്ങനാ കൂട്ടുകൂടിയെ പിന്നെ ?!” അവളുടെ ചോദ്യം കേട്ട് അതിശയത്തോടെ സുലു അജുവിനെ നോക്കി.
അജു അവളെ നോക്കി ചിരിച്ചു. എന്നിട്ട് കുഞ്ഞിന്റെ നെറ്റിയിലൊരുമ്മ കൊടുത്തിട്ട് അവളോടായി പറഞ്ഞു. “എന്നും സ്നേഹിക്കുന്നിടത്തെ പിണക്കം ഉണ്ടാകു..ആ പിണക്കത്തിനാകട്ടെ അധികം ആയുസ്സും ഉണ്ടാവില്ല. എപ്പോഴായാലും റാണി രാജാവിനുള്ളതാ… ഈ രാജാവിന് !” അവസാനത്തെ വാചകം പറയുമ്പോഴും അജുവിന്റെ മിഴികൾ സുലുവിൽ ആയിരുന്നു. സുലു പെട്ടെന്നെഴുന്നേറ്റു. എന്നിട്ട് അവനെ മൈൻഡ് ചെയ്യാതെ പുതപ്പെടുത്തു കുഞ്ഞിനെ മൂടി.
“ThaankYou uncle,ഇനിയും ഇതുപോലെ കഥകൾ മോൾക്ക് പറഞ്ഞുതരണേ. ആന്റിക്കറിയാവോ..ഇന്ന് അങ്കിൾ പറഞ്ഞ കഥയിലെ റാണിക്കും ദേ മോളെപ്പോലത്തെ പുള്ളിഉണ്ടായിരുന്നെന്ന്. അപ്പൊ മോളും റാണിയാണല്ലേ അങ്കിളേ !”
അവളുടെ കവിളിലെ മറുക് തൊട്ടുകാട്ടി അവൾ കൊഞ്ചിയപ്പോൾ സുലുവിന്റെ കൈവിരലുകൾ അറിയാതെ അവളുടെ ഇടത്തെ കഴുത്തിലേക്ക് നീങ്ങി. അതുകണ്ട അജുവിന്റെ മുഖത്തൊരു കുസൃതി നിറഞ്ഞൊരു ചിരിയുണ്ടായി. സുലു ദേഷ്യപ്പെട്ടു നോക്കിയപ്പോൾ ആ ചിരി പെട്ടെന്ന് മാഞ്ഞു.
അവൾ കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു.
“ഞാൻ ഇരുന്നോളും സാർ. U can Go !” കുറച്ചു കടുപ്പിച്ചുഅവൾ പറഞ്ഞതും അജു ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

കുറച്ചു നേരത്തിനു ശേഷം എയ്ഞ്ചേൽ ഉറങ്ങിയപ്പോൾ സുലു പുറത്തിറങ്ങി. അപ്പോഴേക്കും നാൻസി സിസ്റ്ററും വന്നു.
പുറത്തിറങ്ങി വരാന്തയിലൂടെ നടക്കവേ സുലു കണ്ടു ഒരു ബെഞ്ചിൽ ചാരിയിരുന്നുറങ്ങുന്ന അജുവിനെ. അവൾ കുറച്ചുനേരം അവിടെ തന്നെ നിന്ന് അവനെ നോക്കി! പിന്നെ നേരെ റൂമിൽ വന്നു ടേബിളിലേക്ക് തല ചായ്ച്ചു.
രാവിലെ പഞ്ച് ചെയ്തു പുറത്തിറങ്ങി നടന്നപ്പോൾ പെട്ടെന്നൊരു കാർ അവളുടെ അടുത്ത് കൊണ്ടുവന്നു നിർത്തി. അവൾ നോക്കിയപ്പോൾ അജുവാണ്. അവൾ അനങ്ങാതെ നിന്നൂ.
“ഞാനും ഫ്ളാറ്റിലേക്കാണ്.”അവൻ പറഞ്ഞു.
സുലു ഒന്നും മിണ്ടാതെ വേഗം റോഡിലേക്കിറങ്ങി ഓട്ടോയ്ക്ക് കൈ കാണിച്ചു. രശ്മി ഹോസ്പിറ്റലിലേക്ക് പോകുന്നത് അവൾ ഓട്ടോയിലിരുന്നു കണ്ടു.
ഓട്ടോയിൽനിന്നിറങ്ങി വേഗം അവൾ ലിഫ്റ്റിനടുത്തെത്തി. പക്ഷെ ലിഫ്റ്റ് പാർക്കിങ്ങിൽ ആണെന്ന് മനസ്സിലായപ്പോൾ അവൾ വേഗം സ്റ്റെപ് കയറാൻ തുടങ്ങി.

‘കൂടെ വരുമെന്ന് പ്രതീക്ഷയൊന്നും വെക്കാതെയാണ് കാർ നിർത്തിയത്. അപ്പോൾ അവള് ഓടിപ്പോയി ഓട്ടോയിൽ കയറിയേക്കുന്നു. പിന്നെ പതിയെ ഓട്ടോയെ ഫോള്ളോചെയ്തുവന്നു. പടച്ചോനെ ഒന്ന് തെറ്റിദ്ധരിച്ചതിനു വലിയ വില കൊടുക്കേണ്ടി വന്നല്ലോ.! ഇനീപ്പോ ലിഫ്റ്റിൽ വെച്ച് സംസാരിക്കാം.അവൾ എങ്ങോട്ടും ഓടിപ്പോവില്ലല്ലോ ‘എന്നൊക്കെ വിചാരിച്ചു ലിഫ്റ്റിൽ അവളെ വെയിറ്റ് ചെയ്തു നിന്ന അജു പിന്നെയും പ്ലിങ് ആയി.
ലിഫ്റ്റ് ഗ്രൗണ്ട്ഫ്‌ളൂരും കഴിഞ്ഞു മുകളിലെത്തിയിട്ടും വേറെയാരും ഇല്ല. ‘ഇവളിതെവിടെപ്പോയ് ‘അജു ആലോചിച്ചു.

7..8 നില കയറിയപ്പോഴേക്കും സുലു തളർന്നു. ‘പടച്ചോനെ ,കഷ്ടമായിപ്പോയി. വേണ്ടായിരുന്നു. ലിഫ്റ്റ് ആണേൽ മുകളിലെവിടോ ആണ്. ‘സുലു പതുക്കെ ബാക്കി നിലകളും കയറി. 12ന്റവിടെ എത്തിയതും മുകളിലോട്ട് നോക്കിയാ സുലു ആകെ വല്ലാണ്ടായിപ്പോയി. ദോ രണ്ടു കയ്യും മാറോട് ചേർത്ത് കെട്ടി അവളെയും നോക്കി നിൽക്കുന്നു അജു !!!
‘ഇതിൽപ്പരം നിര്ഭാഗ്യവാൻ വേറെ ആരുണ്ട് ? കാല് വേദനിച്ചിട്ട് വേഗം നടക്കാനും വയ്യ,അങ്ങേരാണേൽ നോക്കി നിന്ന് ചിരിക്കുന്നുമുണ്ട് ‘സുലു വേഗം സ്റ്റെപ് കയറാൻ നോക്കിയതും പറ്റിയില്ല.
പെട്ടെന്ന് അജു അവളുടെ നേരെ ഇറങ്ങിവന്നു രണ്ടു കയ്യിലും അവളെ കോരിയെടുത്തു നെഞ്ചോട് ചേർത്തു. അവൾക്ക് സംഭവിച്ചതെന്താണ് മനസ്സിലായപ്പോഴേക്കും അജു അവളെയും കൊണ്ട് നടന്നു……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button