ഹൃദയം കൊണ്ട്: ഭാഗം 22
രചന: സുറുമി ഷാജി
“സർ എന്തായിത് ?? താഴെ നിർത്തെന്നെ !! ഐ ക്യാൻ വാക് !!!” സുലു ശക്തമായി അവനിൽ നിന്നും കുതറി ഇറങ്ങാൻ ശ്രമിച്ചു.
“മര്യാദക്ക് അടങ്ങി കിടന്നില്ലേൽ നിന്നെ ദോ ആ വിൻഡോയിലൂടെ പുറത്തേക്കെറിയും ഞാൻ.ക്ഷമിക്കുന്നതിനു ഒരു പരിധിയില്ലേടി??!! ” അജുവിന്റെ മുഖമൊക്കെ ചുമന്നു.
“മര്യാദക്ക് സർ എന്നെ താഴെയിറക്ക്! “സുലുവും ദേഷ്യപ്പെട്ടു.
അജു ഒരു നിമിഷം നിന്നു. എന്നിട്ട് സുലുവിന്റെ മുഖത്തേക്കു കടുപ്പിച്ചു നോക്കി. കുതറി മാറാൻ ശ്രമിച്ച അവളെ അവൻ ഒന്നൂടെ മുറുകെ പിടിച്ചു നെഞ്ചോട് ചേർത്തു. ഒന്നനങ്ങാൻ പോലുമാകാതെ സുലു കിടന്നു,..അവന്റെ ഹൃദയമിടുപ്പ് അവൾക്കു വ്യക്തമായി കേൾക്കാമായിരുന്നു. മറ്റാരെങ്കിലും തങ്ങളെ കാണുന്നുണ്ടോ എന്ന് സുലു ചുറ്റിനും നോക്കി.ഭാഗ്യത്തിന് ആരും ഉണ്ടായിരുന്നില്ല. അജു അവളെ ഫ്ലാറ്റിനു മുന്നിൽ കൊണ്ടുചെന്നിറക്കി. അവൾ വേഗം വാതില് തുറന്നകത്തുകയറി എന്നിട്ട് തിരിഞ്ഞവനെ നോക്കി. അവനാണേൽ അവളെയും നോക്കി ചിരിച്ചോണ്ട് നിൽപ്പുണ്ട്.സുലു വാതിൽ വീശിയടച്ചു.
‘ഇവളുടെ ഒരു കാര്യം.! എന്തെല്ലാം പൊട്ടത്തരങ്ങളാണോ ചെയ്തു കൂട്ടുന്നത് !! ഏതായാലും പെട്ടെന്ന് എല്ലാം സംസാരിയ്ക്കണം.പക്ഷെ ഒന്നടുക്കാൻ പോലും സമ്മതിക്കുന്നില്ല. വേറെ എന്തെങ്കിലും വഴി നോക്കണം,’അജു മനസ്സിൽ കരുതിക്കൊണ്ട് വാതിൽ തുറന്നകത്തു കയറി.
അന്ന് വൈകുന്നേരം സുലു ഇറങ്ങിയ അതെ സമയത്താണ് അജുവും ഇറങ്ങിയത്. അവൾ അവനെ മൈൻഡ് ആക്കാതെ നേരെ ലിഫ്റ്റിന്റെ അടുത്തെത്തി. എന്നിട്ട് ഇവൾ നേരെ സ്റെപ്പിന്റടുത്തേക്ക് പോയി.
“സുലു മര്യാദക്ക് ലിഫ്റ്റിൽ പോ.രാവിലത്തെ കൊണ്ട് മതിയായില്ലേ നിനക്ക് ?! അതോ വീണ്ടും…ഞാൻ വന്നു എടുക്കാനാണോ ?!” ഒരു ശൃംകാരത്തോടെ അവൻ ചോദിച്ചപ്പോൾ അതിനു മറുപടി കത്തുന്നൊരു നോട്ടമായിരുന്നു. എന്നിട്ട് അവനെ പുച്ഛിച്ചിട്ട് അവൾ സ്റ്റെപ്പിറങ്ങി.
‘ഇറങ്ങുവല്ലേ..കയറുന്നത്ര പ്രശ്നം ഉണ്ടാവില്ല.അതുമല്ല ലിഫ്റ്റ് നെക്സ്റ്റ് പോയി വരുമ്പോൾ കയറാം ‘അത് വിചാരിച്ചാണ് സുലു പടിക്കെട്ടിറങ്ങിയത്. അടുത്ത നിലയിലെത്തിയപ്പോൾ കണ്ട കാഴ്ച സുലുവിന്റെ മുഖത്തൊരു പുഞ്ചിരി പടർത്തി.
ഈ സമയം ലിഫ്റ്റിന് വെയിറ്റ് ചെയ്യുവായിരുന്നു അജു. അവൾ പറഞ്ഞിട്ടും കേൾക്കാതെ പോയത് അവനു സങ്കടമായി. താൻ പെട്ടെന്ന് പോയാൽ അവൾ അടുത്ത ഫ്ലോറിൽ നിന്ന് ലിഫ്റ്റിൽ കയറും.അതുകൊണ്ടവൻ വേഗം ലിഫ്റ്റിൽ കയറി.
ലിഫ്റ്റ് 8ത് ഫ്ലോറിൽ ഓപ്പൺ ആയി.
കയറിവന്ന രണ്ടുപേരെ കണ്ടതും അജുവിന്റെ മുഖം ചുമന്നു.റഊഫും സുലുവും. ! അവൾ അവനോട് ചിരിച്ചു വർത്താനം പറയുന്നു. അജുവിനെ ഒന്ന് നോക്കിയതുപോലും ഇല്ല. റഊഫ് ആണെങ്കിൽ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് വീണ്ടും അവളിലേക്ക് തന്നെ മടങ്ങി. അജു അവന്റെ ഷർട്ടിന്റെ കൈ രണ്ടും ചുരുട്ടി മുകളിലേക്ക് കയറ്റി .എന്നിട്ട് സൈഡിലേക്ക് മുഖം തിരിച്ചു പല്ലിറുമ്മി ദേഷ്യം അമർത്തി.
ഇത് പക്ഷെ ശ്രദ്ധിച്ച സുലു ഒന്നുകൂടി റഊഫിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ തുടങ്ങി.
“അല്ല സുലു നാളെ ഡ്യൂട്ടി എപ്പോൾ തീരും ?” റഊഫ് ചോദിച്ചു.
“മോർണിംഗ് 9 :30 . ന്തേ?”
സുലു കണ്ണുകളുയർത്തി ചോദിച്ചു.
“so afterthat … I will pick You from the hospital. What Do you say ??എനിക്ക് തന്നോടൊരു കാര്യംപറയാനുണ്ട്” റഊഫിന്റെ ചോദ്യം കേട്ട് ഞെട്ടിയത് അജുവാണ്. അവൻ വേഗം സുലുവിനെ നോക്കി.
“ഓ അതിനെന്താ !!? ആയിക്കോട്ടെ “അജു കേൾക്കത്തക്ക വിധത്തിൽ സുലു കുറച്ചുറക്കെ പറഞ്ഞു.
“Okay.can i have യുവർ നമ്പർ ?!”റഊഫ് തിരക്കി.
സുലു പെട്ടെന്ന് അജുവിനെ നോക്കി.
“അത് പഴയതുതന്നെയാ.എന്റടുത്തു ഡോക്ടറിന്റെയും ഉണ്ടല്ലോ ഞാൻ വിളിക്കാം “എന്ന് പറഞ്ഞിട്ട് നെറ്റി തടവി അജുവിനെ നോക്കി. ‘പുല്ല്.. ഈ പൊട്ടൻ എന്തിനാ ഇപ്പൊ നമ്പർ ചോദിച്ചത്. ഇവനുമായിട്ട് ഭയങ്കര അടുപ്പം തോന്നാൻ വേണ്ടി ഇക്കണ്ട അഭിനയം മുഴുവൻ കാണിച്ചിട്ട് അവസാനം ആ ചോദ്യത്തിന്നു അജുക്കക്ക് മനസ്സിലായിട്ടുണ്ടാവും. എല്ലാം കള്ളത്തരമാണെന്നു ഛേ !!’സുലു നെറ്റിത്തടകി അത്രയും ആലോചിച്ചതും ഗ്രൗണ്ട് ഫ്ളോറെത്തി. അവളിറങ്ങാൻ പോയതും റഊഫ് കയ്യിൽ പിടിച്ചു നിർത്തി.
“ഞാൻ ഡ്രോപ്പ് ചെയ്‌യാടോ!! എന്തിനാ നടക്കുന്നത് !ഞാനും ആ വഴിക്കല്ലേ ?” സുലു പക്ഷെ മറുപടി പറയാതെ അവൻ പിടിച്ച പിടിയിലേക്കും പിന്നെ അജുവിന്റെ മുഖത്തേക്കുമാ നോക്കിയത്. അജുവിന്റെ കണ്ണുകൾ എരിയുന്നതിന്റെ ചൂട് അവൾക്കു അവിടെ അനുഭവപ്പെട്ടു.
പക്ഷെ റഊഫ് പെട്ടെന്നുതന്നെ കൈ എടുത്തിരുന്നു. ലിഫ്റ്റ് പാർക്കിങ്ങിലെത്തി. സുലു വേഗം ഇറങ്ങി . കാറിൽ കയറുമ്പോഴും സുലുവിന്റെ കണ്ണ് ഓപ്പോസിറ്റ് ഉണ്ടായിരുന്ന അജുവിൽ ആയിരുന്നു. അവന്റെ കനലെരിയുന്ന കണ്ണുകളിലും.
അജു ഇങ്ങനൊക്കെ കുറച്ചു വേദനിക്കട്ടെ എന്ന തോന്നൽ സുലുവിനു ഉണ്ടെങ്കിലും പക്ഷെ അവളുടെയുള്ളിന്റെയുള്ളിൽ എന്തോ ഒരു നൊമ്പരം. ഓരോ നിമിഷവും അവൻ ആ പഴയ അജുക്ക തന്നെയാണെന്നുള്ള തോന്നലുകൾ. പക്ഷെ താൻ മാറി. ഒരുപാട്. അല്ല മാറ്റിയതാണ്,അതിന്റെ പിന്നിലും അജുക്ക തന്നെയല്ലേ !
റഊഫ് വിളിചപ്പോഴാണ് ഹോസ്പിറ്റലെത്തിയെന്നു മനസ്സിലായത്.
അവൾ അകത്തെത്തി പഞ്ചു ചെയ്തു തിരിഞ്ഞതും അജു ! അവൻ അവളെ ദേഷ്യത്തിൽ അടിമുടി നോക്കിയിട്ട് നടന്നുപോയി.
അവൾ അത് കാര്യമാക്കാതെ റൂമിലേക്ക് പോയി.
‘അവന്റെയൊപ്പം വന്നു കയറാനാണോ അവൾ സ്റ്റെപ് ഇറങ്ങി അവിടെ വരെ പോയത്. ഇത്രക്കെന്തു കാര്യമാ അവനു അവളോട് പറയാനുള്ളത്?!അതും പോരാഞ്ഞു അവനാരാ എന്റെ പെണ്ണിന്റെ കയ്യിൽ കയറി പിടിക്കാൻ.?!’അജുവിന് വല്ലാത്ത ദേഷ്യം വന്നു.
‘ഏതായാലും വരട്ടെ നാളെ അവൻ ! ‘അജുവിന്റെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു.
നൈറ്റ് ഡ്യൂട്ടിയൊക്കെ കഴിഞ്ഞു രാവിലെ പോകാൻ നേരം സുലുവിന്റെ ക്യാബിനിലേക്ക് അറ്റൻഡർ മണിയണ്ണൻ വന്നു.
“Goodmorning കുഞ്ഞേ . മോളെ അഡ്മിനിസ്ട്രേറ്റർ വിളിക്കുന്നു. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.”
അയാൾ പറഞ്ഞു.
“ഓ അങ്കിൾ. ശെരി “സുലു നേരെ ഓഫീസിലേക്ക് ചെന്നു.
അവിടെ ചെന്നതും അയാൾ നായർ സാറിന്റെ പഴയകാല casefiles തന്നിട്ട് അതിന്റെയൊക്കെ കോപ്പി ഫിൽറ്റർ ചെയ്തു മാറ്റി വെക്കാൻ ഏൽപ്പിച്ചു. അതിലെല്ലാം സാറിന്റെ സീൽ വെക്കണം പോലും
അതിനൊക്കെ അസിസ്റ്റന്റ് ആയ സുലുവിന്റെ മേൽനോട്ടം കൂടിയേ തീരു എന്ന്.
സുലു ധർമ്മസങ്കടത്തിലായി.
‘റഊഫ് വിളിക്കാനും വരും. വേണ്ട എന്നു പറയാൻ നമ്പറും ഇല്ല. ത്രേസ്യാമ്മയെ വിളിച്ചു പറയാം സെബാൻറെ കയ്യിൽ നിന്ന് നമ്പർ വാങ്ങാൻ.’സുലു വേഗം അവളെ വിളിച്ചെങ്കിലും കിട്ടിയില്ല. വേറൊരു വഴിയുമില്ലാതെ അവൾ ജോലി തുടർന്നു.
അതറിയാതെ പാവം റഊഫ് ഹോസ്പിറ്റലിന് മുന്നിൽ കൃത്യസമയത്തെത്തി. ഇതെല്ലം കണ്ടു കൊണ്ട് അജു അവന്റെ കപ്പിൽ നിന്നും കോഫി നുകർന്നു.
12 മണിയായി സുലു ഇറങ്ങിയപ്പോൾ. അവൾ വേഗം ഹോസ്പിറ്റലിന്നു ഇറങ്ങി നടന്നു. പിന്നാലെ കാറിൽ അജുവും. ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ അതിൽ അജുവും ഉണ്ടായിരുന്നു. അവൾ പക്ഷെ അവനെ ശ്രദ്ധിക്കാതെ ബട്ടണിൽ 8 പ്രസ് ചെയ്തു. അജു സംശയത്തോടെ അവളെ നോക്കി.
ലിഫ്റ്റ് 8ലെത്തിയതും സുലു അവിടെയിറങ്ങി. റഊഫിനെ കാണലാണ് ലക്‌ഷ്യം എങ്കിലും അവന്റെ ഫ്ലാറ്റ് ഏതാണെന്നു അവൾക്കറിയില്ലായിരുന്നു. അവൾ ഓരോ ഫ്ലാറ്റിന്റെ മുന്നിലും നിന്ന് ചുറ്റിത്തിരിയവേ
“സുലു ഡോക്ടർ..” ആരോ വിളിച്ചു.
തിരിഞ്ഞു നോക്കിയതും മനാഫ്.
“ഹായ്,ഞാൻ നിങ്ങടെ ഫ്ലാറ്റ് നോക്കുവായിരുന്നു. റഊഫ് ഇല്ലേ ?”അപ്പോഴേക്കും സൗണ്ട് കേട്ട് റഊഫ് ഇറങ്ങിവന്നിരുന്നു.
“അകത്തേക്ക് വരൂ..”
“വേണ്ട,ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നതേയുള്ളു. Iam so സോറി,എനിക്ക് വരാൻ പറ്റിയില്ല,വിളിക്കാനും പറ്റിയില്ല. പെട്ടെന്നൊരു അഡ്മിനിസ്‌ട്രേറ്റീവ് വർക്ക് വന്നു. അതാ sorry “സുലു പറഞ്ഞു.
“ഹേ സാരമില്ലെടോ. ഇയാൾ പോയി റസ്റ്റ് എടുക്ക്”റഊഫ് ഡോറിൽ ചാരി നിന്ന് പറഞ്ഞു.
“അല്ല എന്താ പറയാനുണ്ടായിരുന്നത് ?”സുലു ആകാംഷപൂർവ്വം ചോദിച്ചു.
“ഏയ് ..ഇനീപ്പോ അത് തനിക്കൊരു സർപ്രൈസ് ആയിരിക്കും. ഇയാളിപ്പോ ഫ്ലാറ്റിലേക്ക് പൊയ്ക്കോ. വന്നതല്ലേയുള്ളു.” അവൻ പറഞ്ഞതുകേട്ട് സുലു കണ്ണുമിഴിച്ചവനെ നോക്കി.
എന്നിട്ട് വിളറിയ ഒരു ചിരി സമ്മാനിച്ച് ലിഫ്റ്റിലേക്ക് നടന്നു.
‘അതിപ്പോ എന്തായിരിക്കും ?’എന്നാലോചിച്ചു നടന്ന സുലുവിന്റെ കാലുകൾ പെട്ടെന്ന് നിന്നു. കാരണം ലിഫ്റ്റിന്റവിടെ നിന്ന് തന്നെ തന്നെ നോക്കി നിൽക്കുന്ന അജു. അവൾ വേഗം അവനു നേരെ ഒരു ലോഡ് പുച്ഛം വാരിവിതറി ലിഫ്റ്റിന്റെ ബട്ടൺ പ്രസ് ചെയ്തു.
“എന്തെ അവനെ ഫോൺ ..വിളിച്ചറിയിച്ചില്ലേ മാടത്തിനു തിരക്കാണെന്നു ?!” അജുവിന്റെ കളിയാക്കൽ കേട്ടപ്പോൾ തന്നെ സുലുവിനു മനസ്സിലായി ഇതെല്ലം അവന്റെ പണിയാരുന്നെന്നു. അപ്പോഴേക്കു ലിഫ്റ്റ് തുറന്നു. രണ്ടാളും കയറി.അജു സുലുവിന്റെ മുന്നിൽ തന്നെനിന്നു.
“അതൊന്നും എനിക്ക് അങ്ങോട്ടേക്ക് ബോധിപ്പിക്കണ്ട ആവശ്യം ഇല്ല.”അത് പറഞ്ഞിട്ടവൾ മുകളിലേക്ക് നോക്കി. ലിഫ്റ്റ് 8കഴിഞ്ഞു 9ലേക്ക് നീങ്ങുന്നു. അങ്ങോട്ടേക്ക് നോക്കിയപ്പോഴേക്കും അവളുടെ തട്ടം തലയിൽ നിന്ന് തെന്നിമാറി..സുലുവിന്റെ സുന്ദരി മറുക് അജുവിന്റെ കണ്മുന്നിൽ ദൃശ്യമായി. പിന്നെ അജു ഒറ്റ നിമിഷം പാഴാക്കിയില്ല. സുലുവിനെ ലിഫ്റ്റിലേക്ക് ചേർത്ത് നിർത്തി അവളുടെ കുഞ്ഞു മറുകിലേക്ക് അമർത്തി ചുംബിച്ചു. അവൾക്ക് പെട്ടെന്ന് എന്താ സംഭവിച്ചതെന്നു തിരിച്ചറിയും മുൻപേ അവന്റെ ചുണ്ടുകൾ അവളിൽ അമർന്നിരുന്നു. സുലുവിന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു. അപ്പോഴേക്കും ലിഫ്റ്റ് 11ൽ നിന്ന് 12ലേക്ക് ഒഴുകി തുടങ്ങിയിരുന്നു……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…