Novel

ഹൃദയം കൊണ്ട്: ഭാഗം 23

രചന: സുറുമി ഷാജി

ലിഫ്റ്റ് തുറന്നതും അജു അവളിൽ നിന്ന് പതിയെ അകന്നു മാറി. അപ്പോഴും സുലു മരവിച്ച കണക്കെ അങ്ങനെ തന്നെ നിന്നു. അവൻ അവളെ കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചിട്ട് അവൻ നടന്നു നീങ്ങി. സുലു അപ്പോഴും ഏതോ സ്വപ്നലോകത്തെന്ന പോലെ നിൽക്കുവായിരുന്നു. അവൾ കൈകൊണ്ട് മറുകിൽ തൊട്ടു. ഒരു യന്ത്രം കണക്കെ തനിയെ ലിഫ്റ്റിൽ നിന്നിറങ്ങി നടന്നു. തൊട്ടുമുന്നിൽ അജു തുള്ളിച്ചാടി പോകുന്നത് കണ്ടപ്പോൾ അവൾ ഒരു നിമിഷം നിന്നു.
‘എന്താ ഇപ്പൊ സംഭവിച്ചേ ? എത്ര ധൈര്യമുണ്ടായിട്ട അജുക്ക അങ്ങനെ ചെയ്തത് ! എന്നിട്ട് പോകുന്ന പോക്ക് കണ്ടില്ലേ ?!! ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ !!’സുലു വാശിയോടെ നടന്നു.

അജുവിന്‌ ഇതില്പരം സന്തോഷം വേറെയില്ലായിരുന്നു. അവളുടെ അനുവാദം ഇല്ലാതെയാണെന്നുള്ള തോന്നലൊന്നും അവനു വന്നില്ല.
അവൻ വാതിൽ അടച്ചു റൂമിലേക്ക് തിരിയവേ ആരോ callingbell അമർത്തി. അവൻ വാതില് തുറക്കുന്നിടം വരെ നിർത്താണ്ട് അടിച്ചുകൊണ്ടിരുന്നപ്പോഴേ അവനു തോന്നി സുലുവായിരിക്കുമെന്നു.

വാതിലുതുറന്നപ്പോഴേ കുസൃതി ചിരിയുമായി നിൽക്കുന്നു അജു !! അവൻ കയ്യിലിരുന്ന വൈറ്റ് കോട്ട് എടുത്തു തോളിലേക്കിട്ടു . എന്നിട്ട് കയ്യുംകെട്ടി അവളെയും നോക്കി നിൽക്കുവാ. സുലുവാണെങ്കിൽ ദേഷ്യത്തിൽ അകത്തേക്ക് കയറി.
“എന്ത് ധൈര്യത്തില എന്റെ അനുവാദം ഇല്ലാതെ സർ എന്റെ ദേഹത്തുതൊട്ടത്‌ ?”
സുലു അവനെ തറപ്പിച്ചു നോക്കി.
“ന്റെ ഭാര്യ എന്നുള്ള ധൈര്യത്തിൽ !!എന്തെ ??”അവൻ ഒരു ചുവടുകൂടി അടുത്തേക്ക് നീങ്ങി നിന്നു.
“അത് സർ മാത്രം അങ്ങ് അംഗീകരിച്ചാൽ പോരാ !”സുലു ഒരു പുച്ഛത്തോടെ പറഞ്ഞു.
“പിന്നെ ഞാൻ നികാഹ് ചെയ്തു സ്വന്തമാക്കിയ ന്റെ ഭാര്യയെ വേറെ ആര് അംഗീകരിക്കാനാ ?!” അജു തമാശകേട്ട ലാഘവത്തോടെ പറഞ്ഞു.
“വേണ്ട !! ഒന്നും പറയണ്ട !” സുലു വലതു കൈ അവന്റെ നേരെ ഉയർത്തി. അതിനു മറുപടിയെന്നോണം അജു അവളുടെ കൈവെള്ളയിൽ ഒരുമ്മ കൊടുത്തു. സുലു ഞെട്ടി പെട്ടെന്ന് കൈ പിൻവലിച്ചു.
“സാറിനോടല്ലേ ഞാൻ പറഞ്ഞത് ?? സാറിന്റെ ഉദ്ദേശം എന്താണെങ്കിലും അത് നടക്കാൻ പോകുന്നില്ല. “അവൾ ഗൗരവത്തോടെ പറഞ്ഞു.
“അത് ഞാൻ നോക്കിക്കോളാം. ഉദ്ദേശം നടത്തണോ വേണ്ടയോ എന്ന് . തല്ക്കാലം മോള് ചെല്ല്. നല്ല ക്ഷീണം കാണും. ” അവൻ കൈകെട്ടി നിന്ന് അങ്ങനെ പറഞ്ഞപ്പോൾ സുലുവിനു അവനെ കൊല്ലാനുള്ള ദേഷ്യം വന്നു. അവൾ ഒന്നും മിണ്ടാതെ അവനെ നോക്കിയിട്ട് ഇറങ്ങിപ്പോയി.

കുളിച്ചു ഫ്രഷ് ആയി ബെഡിൽ കിടക്കുകയായിരുന്നു സുലു. ഒരുനിമിഷം ഇന്ന് നടന്ന കാര്യങ്ങൾ അവളുടെ മനസ്സിലൂടെ പോയി. അവൾ അവളുടെ നികാഹ് ദിവസം അവൻ പറഞ്ഞതൊക്കെ ഓർത്തു. പെട്ടെന്ന് ഒരു നറുപുഞ്ചിരി അവളുടെ ചുണ്ടിൽ ഇടംപിടിച്ചു. പക്ഷെ അത് അധികനേരം നീണ്ടുനിന്നില്ല.
‘ഇല്ല , നീണ്ട മൂന്നു വർഷങ്ങൾ. എന്റെ ജീവിതത്തിൽ ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന എന്നാൽ അതിനു പറ്റാത്ത കരഞ്ഞു തീർത്ത ദിനരാത്രങ്ങൾ. ഇല്ല പെട്ടെന്നൊന്നും ഞാൻ നിങ്ങളോട് ക്ഷമിക്കില്ല അജുക്ക ! അതിപ്പോ നിങ്ങൾ എന്ത് കാരണം കാണിച്ചാലും’ സുലു തലയിണയിൽ മുഖം അമർത്തി. അവളുടെ കണ്ണിൽ നിന്നും വെള്ളമൊഴുകി.

രണ്ടു ദിവസത്തിന് ശേഷം ബാൽക്കണിയിൽ നിൽക്കുകയായിരുന്നു സുലു. പെട്ടെന്ന് അവളുടെ ഫോൺ ബെല്ലടിച്ചു.
നോക്കിയപ്പോൾ ഉപ്പ !!! അവൾ ഫോൺ എടുത്തു.

ബാൽക്കണിയിൽ ആരോടോ സംസാരിക്കുന്ന സുലുവിനെയും കണ്ടുകൊണ്ടാണ് ത്രേസ്യാകൊച്ചു ഫ്ലാറ്റിലേക്ക് വന്നത്. അവൾ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നതും സുലു ബെഡിൽ ചിന്താവിഷ്ടയായിരിക്കുന്നു .
“എന്താണ് മോളെ ?? കണവനെകുറിച്ചാണോ ചിന്ത ?” ത്രേസ്യ കളിയായി ചോദിച്ചു.
അതിനു മറുപടിയെന്നോണം സുലു ബെഡിൽ നിന്നൊരു പില്ലോ എടുത്തു അവൾക്കു നേരെ എറിഞ്ഞു.
“പൊയ്ക്കോണം അവിടുന്ന് പറഞ്ഞേക്കാം..! ഉപ്പ വിളിച്ചെടി.ഒന്ന് വീട്ടിലോട്ട് ചെല്ലാൻ പറ്റുമോ എന്ന് ചോദിച്ചു.!” സുലു പറഞ്ഞു.
“അതിനെന്താ പോയിട്ട് വാ ! നീ ഇവിടെ വന്നതിൽ പിന്നെ അധികം പോയിട്ടില്ലല്ലോ “ത്രേസ്യാമ്മ പില്ലോ ശെരിയായ സ്ഥാനത്തു വെച്ചുകൊണ്ട് പറഞ്ഞു.
“ഹ പോയി നോക്കാം ! “സുലു ബെഡിലേക്ക് ചാഞ്ഞു.
“അല്ല മോളെ കസിന്റെ കല്യാണമൊക്കെ എങ്ങനെ ??”സുലു പെട്ടെന്ന് തന്നെ എഴുന്നേറ്റിരുന്നു.
“പൊളിച്ചടുക്കി. ഫോട്ടോസൊക്കെ കണ്ടില്ലേ നീ ? ഞാൻ സ്റ്റാറ്റസ് ഇട്ടായിരുന്നല്ലോ ”
“ആഹ് കണ്ടു കണ്ടു. അല്ല മോളെ എവിടെ ? ഞങ്ങൾക്കൊന്നും തന്നുവിട്ടില്ലേ ഞങ്ങടെ മേരിക്കുഞ്ഞു ??!”സുലു അവളുടെ ബാഗ് തപ്പാൻ തുടങ്ങി.
“ഓ ഉണ്ടേ ! അമ്മച്ചി എന്തെല്ലോ പാർസൽ ആക്കി വെച്ചിട്ടുണ്ടതിൽ. ആ രശ്മി ചേച്ചിക്ക് കൂടി കൊടുക്കേ ” അതും പറഞ്ഞു ത്രേസ്യ കൊച്ചു എഴുന്നേറ്റ് കണ്ണാടിക്കു മുന്നിലോട്ട് പോയി.

പിറ്റേന്ന് സുലു ലീവിന് അപ്ലൈ ചെയ്യാൻ പോയി.
അജുവിനെ കണ്ടു ലീവ് ആപ്ലിക്കേഷൻ കൊടുക്കണം. ഇപ്പൊ അതാണല്ലോ രീതി. അവൾ അവന്റെ റൂമിലെത്തി. അകത്തോട്ട് കയറുന്നതിനു മുൻപ് സുലു ഒരു ദീർഘശ്വാസം ഉള്ളിലേക്ക് എടുത്തു. എന്നിട്ടു പുറത്തേക്ക് പതിയെ വിട്ടു.
“may ഐ come In sir ?”
സുലുവിന്റെ സൗണ്ട് കേട്ടതും അജു ചെയ്തു കൊണ്ടിരുന്ന വർക്ക് നിർത്തി സ്വന്തം കയ്യിലൊന്നു നുള്ളി നോക്കി.
‘ഇത് സ്വപ്നമല്ല . സാധാരണ എന്തെങ്കിലും ഒഫീഷ്യലായി ഇങ്ങോട്ട് വരാൻ പറഞ്ഞാൽ പോലും എസ്കേപ്പാകാൻ നോക്കുന്ന ഇവളിങ്ങോട്ട് വരുകയോ ??’അജു ഒന്നാലോചിച്ചിട്ട് Yes പറഞ്ഞു.
സുലു അവന്റെ മുഖത്തേക്ക് നോക്കാതെ നേരെ വന്നു ആപ്ലിക്കേഷൻ ടേബിളിൽ വെച്ചു.
“താനിരിക്ക് ! എന്തായിത് ?” അജു വളരെ കൂൾ ആയി ചോദിച്ചു
“its ok sir..Its my leav application…. nd please allow ”
“ലീവോ ? എന്തിനു ??”
“some personel affairs sir ” മുഖത്തോട്ട് പോലും നോക്കാതെയുള്ള സുലുവിന്റെ മറുപടി അവനിൽ സങ്കടമുണ്ടാക്കി.
“Now You sitdown nd Tell me whats the purpose of Your leav ?!”
” sir i told You its my personel matter nd I wrote it there… Sorry sir i need to go immediately because I have some work to do ”
സുലു ഒട്ടും മയമില്ലാതെ പറഞ്ഞു.
“Then you can go downstairs nd complete Your work nd Then again come here.Then only i ll take this application ” അജു അതെടുത്തു ഫയലിന്റുള്ളിലേക്ക് വെച്ചു.
സുലു ഒന്നും മിണ്ടാതെ ദേഷ്യത്തിൽ അവനെ നോക്കി. എന്നിട്ട് ഇറങ്ങി താഴേക്കുപോയി.
കുറെ നേരം റൂമിലിരുന്ന് എന്തൊക്കെയോ സ്വയം പിറുപിറുത്ത ശേഷം വീണ്ടും സുലു അവന്റെ റൂമിലെത്തി.
അകത്തേക്ക് അവൾ ചെന്നപ്പോഴേ ഇരിക്കാൻ അവൻ ആംഗ്യം കാട്ടി. വേറൊരു വഴിയുമില്ലാത്തതുകൊണ്ട് അവൾ കസേരയിലേക്ക് ദേഷ്യപ്പെട്ടു ഇരുന്നു.
“ഇനിപറ.എന്തെ രണ്ടു ദിവസം ? നീ എവിടെ പോകുന്നു “അജു അവന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു.
“വീട്ടിൽ “സുലു മുകളിലേക്കെങ്ങോ നോക്കി കൊണ്ട് പറഞ്ഞു.
“ഓഹ് ! അതങ്ങു പറഞ്ഞാൽ പോരെ ?! ഇവിടുത്തെ ഡ്യൂട്ടീസ് ഒക്കെ അഡ്ജസ്റ്റ് ചെയ്തോ ?”
“Yes. Reshmi doctor will do the duties otherthan OP. It is up to Dr. Nihal. ”
“Ok Fine. പിന്നെ …ഉപ്പാക്ക് സുഖമാണോ ?” അജു ആപ്ലിക്കേഷൻ sign ചെയ്തു കൊണ്ട് ചോദിച്ചു.
“മോളുടെ എല്ലാ ഇഷ്ടങ്ങളും സാധിച്ചു തന്നതുകൊണ്ട് മാത്രം ദുഃഖിതനായി പോയൊരു നിര്ഭാഗ്യവാനാണ് ന്റെ ഉപ്പ. അതൊഴിച്ചുള്ള എല്ലാ സുഖങ്ങളും പടച്ചോൻ കൊടുത്തിട്ടുണ്ട്.”അത്രയും പറഞ്ഞിട്ട് അവന്റെ റെസ്പോൺസ് ശ്രദ്ധിക്കാതെ പേപ്പർ അവന്റെ മുന്നിൽ നിന്നും വലിച്ചെടുത്തിട്ട് സുലു എഴുന്നേറ്റു പോയി. നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു.
അവളുടെ കണ്ണുനീർ അവനെ പൊള്ളിക്കുന്നതുപോലെ പോലെ തോന്നിയവനു. അവളുടെ വാക്കുകൾ അവനെ സ്തബ്ധനാക്കിയിരുന്നു. ഒരു നിമിഷം അവൻ ഒന്നിനും കഴിയാതെയിരുന്നു. എത്രയും വേഗം എല്ലാത്തിനും പരിഹാരം കാണണം. അവൻ കരുതി.

സുലു വീട്ടിലെത്തി. എല്ലാരേയും കണ്ടു അവൾ മുറിയിൽ കയറി ഫ്രഷ് ആയി. വൈകിട്ട് അവൾ റൂമിനോടുചേർന്ന ബാൽക്കണിയിൽ ഉള്ള ഊഞ്ഞാലിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ആരോ റൂമിലേക്ക് വന്നത് പോലെ തോന്നിയ അവൾ തിരിഞ്ഞപ്പോൾ ഉപ്പയും ഉമ്മയുമാണ്. അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു. കുറച്ചുനേരം മൂവരും കൂടി കുശലം പറഞ്ഞു. അതിനിടയ്ക്ക് ,
“മോൾക്ക് റഊഫിനെ കുറിച്ചു എന്താ അഭിപ്രായം “ഉപ്പ ചോദിച്ചു.
“വളരെ നല്ല മനുഷ്യനാ…ഏഹ്!? ഒരു മിനുട്ട് !! ഉപ്പയ്ക്കെങ്ങനെ അറിയാം അവനെ ?” സുലു അത്ഭുതപ്പെട്ടു.
“അതൊക്കെ അറിയാം. അവൻ നല്ല പയ്യനല്ലേ ?”ഉപ്പ ഒന്നും വിട്ടുപറഞ്ഞില്ല.
“ഉപ്പാ…കാര്യം പറ “സുലുവിന്റെ നെഞ്ചിടിപ്പ് കൂടി.
“ഒന്നുമില്ല,കഴിഞ്ഞ ദിവസം അവന്റെ വീട്ടുകാർ വന്നിരുന്നു. അവനു വേണ്ടി നിന്നെ ചോദിയ്ക്കാൻ,നിങ്ങള് തമ്മിൽ അറിയാം എന്ന് പറഞ്ഞു. അതാ നിന്നോട് ചോദിച്ചത് “ഉപ്പ വളരെ സന്തോഷത്തോടെ ചോദിച്ചു.
സുലു ഞെട്ടിത്തരിച്ചു പോയി.
‘പ്രൊപോസലോ അതും വീട്ടുകാർ വഴി..ഇതാണോ അവൻ പറഞ്ഞ സർപ്രൈസ് ‘സുലുവിനു തല പെരുക്കുന്ന പോലെ തോന്നി.
“നിങ്ങള് തമ്മിൽ കൂട്ടായ സ്ഥിതിക്ക് അവനു എല്ലാം അറിയാമായിരിക്കും അല്ലെ ??! ഏതായാലും നന്നായി..നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ അവൻ നല്ല പയ്യൻ തന്നെയായിരിക്കും “ഉമ്മയുടെ സപ്പോർട് കൂടിയായപ്പോഴേക്കും സുലു തളർന്നുപോയി.
‘പടച്ചോനെ ഞാൻ എന്താ ചെയ്യുക ?! അജുക്ക വന്നത് ഇവരോട് പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല. അജുക്കയോട് ക്ഷമിക്കാൻ എനിക്ക് പറ്റുന്നില്ല,പിന്നെങ്ങനെ ഇവർക്ക് … ‘ സുലു ആ തണുപ്പിലും ഒരു മറുപടി പറയ്യാനില്ലാതെ വിയർത്തു .
“അല്ല മോളൊന്നും പറഞ്ഞില്ല .?”ഉപ്പയുടെ ചോദ്യം കേട്ട് ദയനീയമായി സുലു ഉപ്പയെ നോക്കി
“ഉപ്പാ പ്ലീസ് ,ഞാൻ…ഞാൻ ഒന്ന് റഊഫിനോട് സംസാരിച്ചിട്ട് പറയാം ഉപ്പ ” സുലു പറഞ്ഞത് ഉപ്പ സമ്മതിച്ചു.
പിറ്റേ ദിവസം തന്നെ സുലു ഓടി ഫ്ലാറ്റിലെത്തി. രേഷ്മിയെയും ത്രേസ്യയെയും പിടിച്ചിരുത്തി എല്ലാം പറഞ്ഞു. അവർ ശെരിക്കും ഞെട്ടി. കാരണം വീട്ടുകാർ വഴി റഊഫ് മുന്നോട്ടുപോകുമെന്ന് അവരും വിചാരിച്ചില്ല.
“സുലു കളി കാര്യമായോ ?? നീ എന്ത് ചെയ്യാനാ ഉദ്ദേശം ?” രശ്മി എഴുന്നേറ്റു അവൾക്കടുത്തു വന്നിരുന്നു.
“എടാ എനിക്കറിയില്ല “സുലു അവളുടെ തോളിലേക്ക് ചാഞ്ഞു.
“സുലു നീ അജുക്കയോട് സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു.എന്നിട്ട് നീ റഊഫ് ഡോക്ടറോട് എല്ലാം തുറന്നു പറയ് “ത്രേസ്യാമ്മ പറഞ്ഞതുകേട്ട് രേഷ്മിയും ശെരി അതെ എന്ന് സപ്പോർട് ചെയ്തു.
സുലു ഒന്നും മിണ്ടാതിരുന്നു.

പിന്നീട് ഡ്യൂട്ടിക്ക് കയറിയ സുലു പതിവ് ജോലികളൊക്കെ കഴിഞ്ഞു നായർ സാറിനൊപ്പം റൗണ്ട്സിനിറങ്ങിയതായിരുന്നു. പെട്ടെന്ന് സാർ കുറെ ഫയലുകൾ അവളെ ഏൽപ്പിച്ചു.
“സുലു നമ്മക്ക് സുപ്രേണ്ടിനെ ഒന്ന് കാണണം !! വരൂ “സാർ പറഞ്ഞത് കേട്ട് സുലു ഒരു നിമിഷം നിന്നു.
എന്നിട്ട് സാറിനെ അനുഗമിച്ചു.
അവന്റെ റൂമിനടുത്തെത്തിയതും പെട്ടെന്ന് അജുവിനൊപ്പം ഇറങ്ങിവന്ന ആളെകണ്ട് സുലു അടിമുടി നോക്കി.
ഒരു പെണ്ണ്.! കവിളൊക്കെ ആപ്പിൾ പോലുണ്ട്. വെളുത്തു ചുമന്നിരുന്നു. ആവശ്യത്തിന് വണ്ണം. വട്ടമുഖം. തട്ടം നല്ല ഭംഗിയായി ചുറ്റിയിരിക്കുന്നു. സുലു കണ്ണെടുക്കാതെ അവളെ നോക്കി. കാരണം അവൾ അജുവിന്റെ തോളിൽ അവളുടെ കൈമുട്ടെടുത്തു വെച്ചുകൊണ്ടാണ് നടക്കുന്നത്.
പെട്ടെന്ന് നായർ സാറിനെ കണ്ടതും രണ്ടുപേരും അൽപ്പം അകന്നുമാറിയിട്ട് സാറിനെ വിഷ് ചെയ്തു.
“ഹ.. സുലു , ഇത് ഇന്നലെ ജോയിൻ ചെയ്ത പുതിയ ഡോക്ടർ. Dr. സന ലത്തീഫ്. അജുവിന്‌ നേരത്തെ അറിയാവുന്ന കുട്ടിയാ. സൊ ഒന്നും ആലോചിക്കേണ്ടി വന്നില്ല. നെക്സ്റ്റ് ഇൻസ്‌പെക്ഷൻ എപ്പോഴായാലും നമ്മൾക്ക് ഇനി പേടിക്കാനില്ല.”നായർ സാർ അവളെ പരിചയപ്പെടുത്തിയപ്പോൾ സുലു അവളെ നോക്കി ചിരിച്ചു.
“ആ സന , ഇത്…”നായർ സാർ പറയാൻ തുടങ്ങിയതും
” I know sir…Dr.sulu …means Sulthana Sahala … ri8??!!”
അവൾ കൈ സുലുവിനു നേരെ നീട്ടി.
“nice to Meet you Dr.Sana “സുലുവും തിരിച്ചു കൈ കൊടുത്തു.
അജു സുലുവിനെ മൈൻഡ് ആക്കാതെ നിന്നു.
“sir പ്ലീസ് ..”അജു നായർ സാറിനെ അവന്റെ റൂമിലേക്ക് ആനയിച്ചു.
“okay then. work നടക്കട്ടെ. അജു I will be there in My room. Okay,?”
അവളുടെ പറച്ചിലൊക്കെ കേട്ടപ്പോ അതിശയത്തോടെ സുലു അവളെ നോക്കി.
‘അജുവോ ? എത്രയാണെങ്കിലും ഇവിടെ സൂപ്രണ്ട് അല്ലെ ഹും !’സുലു മനസ്സിൽ ഓർത്തുകൊണ്ട് അവളെ നോക്കി.
“Ya dear. i Will come “അവൻ അവൾക്കു നേരെ കൈവീശിയിട്ട് സാറിന്റെ പിന്നാലെ പോയി.
സുലു ഒരു നിമിഷം അന്തം വിട്ടു അജുവിനെ നോക്കി.
‘സ്നേഹം നിറഞ്ഞൊഴുകുവാണല്ലോ ..’ സുലുവിനു ദേഷ്യം വന്നു.
പക്ഷെ പെട്ടെന്ന് നായർ സാറിനെ ഓർത്തിട്ട് അവൾ ഓടി റൂമിലേക്ക് കയറി. അവർ തമ്മിൽ ഫയലുകൾ വെച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആ സമയം മുഴുവൻ സുലു അജുവിനെ നോക്കിയിരുന്നു. അവനാണേൽ അവളെ മൈൻഡ് കൂടി ചെയ്തില്ല.
“Dr. ഈ ഫയൽ സൂയിസൈഡ് ചെയ്ത ആ യുവാവിന്റേതാണ്. Dr…You know something.. he is just 25 yrars old… In My view.. He was at the initial stage of his real Life.. nd One more thing is his parents..ആകെ രണ്ട് മക്കൾ. ഒരുപെണ്ണും ഒരാണും. നഷ്ട്ടം ആർക്കാ ?? ആ പേരന്റ്സിനു തന്നെ. ”
“Ooh… God.. ! What to say sir.. These people are becoming more impatient now a days. They are.. especially youngers are losing the Ability to survive .. they have a phobia of facing problems. ” അജുവും പറഞ്ഞു.
“അതെ . you are correct “സാർ പറഞ്ഞു.
“Actually what was the purpose of this attempt sir??” അജു കാരണം തിരക്കി.
“അതാണ് രസം. ഒന്നുമില്ല. പ്രേമ നൈരാശ്യം . എന്തുപറയാനാ ചെറിയ ചെറിയ പ്രശ്നങ്ങൾക്കാ ഈ പിള്ളേർ ഇങ്ങനൊക്കെ കാണിക്കുന്നത്. കുട്ടികള്ക്ക് വന്നു വന്നു ക്ഷമിക്കാനും സഹിക്കാനും അറിയില്ല. Acid attacks ,petrol bombs, or other criminal attempts,” നായർ സാർ കണ്ണട ഊരി ടേബിളിൽ വെച്ചു.
“അതെ ക്ഷമിക്കാനുള്ള കഴിവാണ് ആദ്യം വേണ്ടത്.
ഇപ്പോൾ ഒരുദാഹരണം പറഞ്ഞാൽ സ്നേഹിക്കുന്നവരോട്അബദ്ധത്തിൽ നമ്മൾ ഒരു തെറ്റ് ചെയ്തുപോയി..പിന്നീട് അത് മനസ്സിലാക്കി ചെന്ന് സോറി പറയുമ്പോൾ അവർക്ക് അത് ക്ഷമിക്കാൻ കഴിയണം. അതല്ല അവരെ അത്രക്കും വിഷമിപ്പിച്ചെങ്കിൽ തിരിച്ചും ഒരു പരിധിവരെ punish ചെയ്യാം. എന്നിട്ടും വിട്ടുകൊടുക്കലൊന്നും ഉണ്ടായില്ലെങ്കിൽ ഇവനെപ്പോലെ മനസ്സിന് ബലമില്ലാത്തവർ ഒക്കെ ജീവിതം അങ്ങ് തീർത്തുകളയും. അതല്ല കുറച്ചു ബുദ്ധിയുള്ളവരാണെങ്കിൽ അങ്ങനെ ചെയ്യില്ല. Because they have to survive. അവർ പുതിയ ദിശയിലേക്ക് ജീവിതം മാറ്റും. അല്ലെ സർ ?” അജു സുലുവിനെ ഒന്ന് ഇരുത്തിനോക്കിയിട്ട് സാറിന്റെ നേരെ തിരിഞ്ഞു.
ഇതെല്ലം കേട്ട് അന്തം വിട്ടിരിക്കുവായിരുന്നു സുലു.
“Yes dr. You are right.. So Iam here to discuss about
Something ..like Awareness program For Youngers . We can advice them to face Problems with courage nd stand strongly towards life. What do you say??” അവർ രണ്ടുപേരും കൂടി പ്രോഗ്രാമിനെ പറ്റി സംസാരിക്കാൻ തുടങ്ങി.
പക്ഷെ സുലുവിന്റെ മനസ് മുഴുവൻ അജുവിന്റെ വാക്കുകളായിരുന്നു.
‘അപ്പോൾ സന .. അവളെ വെറുതെ കൊണ്ടുവന്നതല്ല. ഞാൻ സംസാരിക്കാൻ നിൽക്കാത്തതുകൊണ്ടു മടുത്തു കാണും. ഓ..’ സുലുവിന്റെ കണ്ണുകൾ നിറഞ്ഞുവന്നു. അത് അവർ കാണാതെയിരിക്കാൻ അവൾ ശ്രമിച്ചു.
അവൾ ആ റൂമിൽ നിന്ന് ഇറങ്ങുന്ന വരെയും അജു അവളെ നോക്കിയതേയില്ല. സുലു ഇറങ്ങാൻ നേരം തിരിഞ്ഞു നോക്കിയപ്പോൾ അവൻ ഫോണിൽ നോക്കിയിരിക്കുന്നതാണ് കാണുന്നത്.

സുലു താഴേക്ക് പോയപ്പോൾ കണ്ടു സന മുകളിലേക്ക് വരുന്നത്.
അവൾക്ക് എന്തോ ഹൃദയം വിങ്ങുന്ന പോലെ തോന്നി. അറിയാതെ കണ്ണിൽനിന്നും കണ്ണുനീർ വഴുതി കവിളിലേക്ക് വീണു.

പിന്നീട് സുലു ഹോസ്പിറ്റലിൽ എങ്ങോട്ടു തിരിഞ്ഞാലും അജുവിനെയും സനയെയും ഒന്നിച്ചു കണ്ടുകൊണ്ടേയിരുന്നു. കഫറ്റീരിയയിൽ പോയപ്പോൾ അവിടെ. റിസപ്ഷനിൽ ചെല്ലുമ്പോ ആ വഴിയേ സംസാരിച്ചു വരുന്ന കാണാം. എന്തിനു! ICU ലെ പേഷ്യന്റിനെ നോക്കാൻ പോലും രണ്ടുപേരും ഒന്നിച്ചാ പോക്ക്. ഇതൊക്കെ കണ്ടു സുലുവിനു ഭ്രാന്ത് പിടിക്കുന്നപോലെ പോലെ തോന്നി. ആകെ അവൾക്കൊരാശ്വാസം ഫ്ലാറ്റിൽ അവളില്ല എന്നുള്ളതാണ്. പക്ഷെ എന്നാലും അജു ഇപ്പൊ അവളെ കാണുമ്പോഴേ ഫോണെടുത്തു തോണ്ടിയിരിക്കും.

അങ്ങനെ ദിവസങ്ങൾ മുന്നോട്ട് പോയി. രശ്‌മിക്കന്നു നൈറ്റ് ആയിരുന്നു. സുലു വന്നപ്പോൾ അവൾ പോകാൻ റെഡി ആവുന്നു. അവളെ കണ്ടതും രശ്മി പറഞ്ഞു “ന്റെ മോളെ സുലു ..നീ ഇനി കൂടുതലൊന്നും ആലോചിക്കാൻ നിൽക്കണ്ട. റഊഫിനോട് പോയി Yes പറ. നിന്റെ കണവൻ കൈവിട്ടു പോയി മോളെ !! രണ്ടുപേരും കൂടി ഹോസ്പിറ്റൽ ഒരു മാള് പോലെ ആക്കുന്നുണ്ടല്ലോ . എങ്ങോട്ടു തിരിഞ്ഞാലും അവർ രണ്ടാളും. ”
“വെറുതെയിരിക്ക് രശ്മി ഡോക്ടറെ . സുലുവിനെ ടെൻഷൻ ആക്കാതെ. “ത്രേസ്യാക്കൊച്ചു ടേബിളിലിരുന്ന ആപ്പിൾ എടുത്തു കടിച്ചു.
സുലു ഒന്നും മിണ്ടാതെ നിന്നു .
“ഞാനൊന്നും പറയുന്നില്ല. കാരണം ഇവളോട് എന്നെ പറഞ്ഞതാ അങ്ങേരൊടൊന്നു സംസാരിച്ചു അയാൾക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ . ഇനീപ്പോ എന്ത് ചെയ്യാനാ !നിന്റെ വിധി.!! “ഇതും പറഞ്ഞു അവൾ വാതില് തുറന്നു പുറത്തേക്ക് പോയി.
സുലുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർതുള്ളികൾ ഒഴുകി.
ത്രേസ്യാക്കൊച്ചു വന്നു അവളെ ചേർത്തുപിടിച്ചു.
രണ്ടു നിമിഷം കഴിഞ്ഞതും സുലുവിന്റെ ഫോണിലേക്ക് രെശ്മിയുടെ കാൾ വന്നു.
“മോളെ ആ വാതിലൊന്നു തുറന്നു നോക്ക് ട്ടാ “അതുംപറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.
വാതില് തുറന്നു പുറത്തേക്ക് നോക്കിയാ സുലു ഞെട്ടിപ്പോയി. അവളുടെ പുറകിൽ നിന്ന് പുറത്തേക്ക് എത്തിനോക്കിയ ത്രേസ്യാക്കൊച്ചിന്റെ വാ അറിയാതെ തുറന്നു !!!!….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button