Novel

ഹൃദയം കൊണ്ട്: ഭാഗം 24

രചന: സുറുമി ഷാജി

അതാ വരുന്നു . കളിച്ചു ചിരിച്ചും പിടിച്ചു തള്ളിയുമൊക്കെ ഓടിച്ചാടി രണ്ടും കൂടി..അജുവും സനയും .! ഇവരെന്താ ഈ സമയത്തു ഇവിടെ ?!!! സുലു തിരിഞ്ഞു ത്രേസ്യയെ നോക്കി. അവളാണെങ്കിൽ അവരുടെ വരവ് കണ്ടു കിളിപോയി നിൽക്കുവാ. അവർ അടുത്തെത്തിയപ്പോഴേക്കും വാതിലടച്ചു അകത്തേക്ക് പോന്നു രണ്ടാളും.
“സുലു…രശ്മി ഡോക്ടർ പറഞ്ഞപ്പോൾ ഞാനിത്ര പ്രതീക്ഷിച്ചില്ല മോളെ. ഇങ്ങേർക്കിങ്ങനെ ചിരിക്കാനൊക്കെ അറിയാമോ ??” ത്രേസ്യ പറഞ്ഞതുകൂടി ആയപ്പോൾ സുലു തളർന്നു ബെഡിലേക്കിരുന്നു.

ഈ സമയം അജുവിന്റെ ഫ്ലാറ്റിൽ ജ്യൂസ് കുടിക്കുകയായിരുന്നു അവനും സനയും.
“അല്ല മോനെ എന്താ നിന്റെ പ്ലാൻ ?”സന അവന്റടുത്തേക്ക് നീങ്ങിയിരുന്നു.
“നോ പ്ലാൻസ്. ഗോയിങ് വിത്ത് ദി ലൈഫ് !!”
“ഒലക്ക. അതൊന്നുമല്ലപ്പ !!!! നിന്റെ ഓളുടെ കാര്യത്തിൽ വല്ല തീരുമാനമാകുമോ ?”
“അറിയില്ലെടീ .നോക്കാം”
“എന്ത് നോക്കാമെന്ന്?ഇതൊക്കെ ഇച്ചിരി കൂടുതലാ കേട്ടോ ! ”
സന അവന്റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു.
“അത് നീ അവളെ അറിയാൻ പാടില്ലാത്തതുകൊണ്ട് പറയുന്നതാ മോളെ.! ഉള്ളിലെവിടെയെങ്കിലും ഇത്തിരി സ്നേഹം ബാക്കിയുണ്ടെങ്കിൽ അവൾ ഇന്ന് ഇങ്ങോട്ടേക്ക് വരും. നോക്കിക്കോ ” അജു അത് പറഞ്ഞിട്ട് സോഫയിലേക്ക് തല ചാരി മുകളിലേക്ക് നോക്കി കിടന്നു. സന ചിരിച്ചുകൊണ്ട് ജ്യൂസിൽ കോൺസെൻട്രേറ്റ് ചെയ്തു.
ഇത്തിരികഴിഞ്ഞതും ആരോ callingbell അടിച്ചത് കേട്ട് അവർ രണ്ടാളും ഒരുപോലെ ഞെട്ടി. അജു വാതിലിന്റെ ഹോളിലൂടെ നോക്കിയപ്പോൾ സുലുവാണ്. അവനു സന്തോഷമായി. അവൻ വേഗം സനയെ വിളിച്ചു ചെവിയിലെന്തോ പറഞ്ഞു.
സന ഡോർ പകുതി തുറന്നു തല പുറത്തേക്കിട്ടു.
“ഹായ് സുലു. നീ ഇവിടെയാണോ താമസിക്കുന്നത് ?” അവളുടെ നിൽപ്പും ചോദ്യവും ഒക്കെ കേട്ടപ്പോൾ സുലുവിനു ദേഷ്യം വന്നു.

‘ഫ്ലാറ്റിലിരുന്നിട്ട് ഒരു സമാധാനവും ഉണ്ടായില്ല.അതുകൊണ്ടാണ് വേണ്ടെന്നു വെച്ചിട്ടും പറ്റാതെ വന്നു ബെല്ലടിച്ചതു. അപ്പോളുണ്ട് സന !! അതും വാതിൽ മുഴുവൻ തുറക്കാതെ ഇവളെന്താ കാണിക്കുന്നത് ?!! ‘സുലുവിന്റെ മനസ്സിലൂടെ ചിന്തകൾ പാഞ്ഞു.
“അജു..അല്ല അജുസാർ എവിടെ “സുലു ചോദിച്ചു.
“ഓ അവൻ കുളിക്കാൻ കയറി. എന്തെ എന്തെങ്കിലും പറയണോ??!”
“വേ ..വേണ്ട ! നായർ സാർ ഒരു പ്രോഗ്രാമിനെ കുറിച്ച് പറഞ്ഞായിരുന്നു. അതിനെക്കുറിച്ച് ചോദിക്കാനായിരുന്നു.Itsokay Bye !” എന്തെല്ലോ പറഞ്ഞൊപ്പിച്ചിട്ടു അവൾ വേഗം ഫ്ലാറ്റിലേക്ക് തിരിഞ്ഞു.
എല്ലാം കേട്ടുകൊണ്ട് കതകിനു പിന്നിൽ നിന്ന അജു ഊറിച്ചിരിച്ചു.
“എടാ പാവം !! ഓൾക്ക് അന്നൊട് പെരുത്തിഷ്ട്ടമുണ്ട് കേട്ടോ ! അതാ കണ്ണിൽ നിന്നറിയാം “സന അതുംപറഞ്ഞു റൂമിലേക്ക് പോയി.
“അതെ ! ആ സ്നേഹം പുറത്തുകൊണ്ടവരാനാ മോളെ ഞാൻ പാടുപെടുന്നത് “അജു ഉറക്കെ പറഞ്ഞു.

ഫ്ലാറ്റിലെത്തിയ സുലുവിനു ഒരു സമാധാനവും ഉണ്ടായില്ല.
അവൾ കുറെ നേരമിരുന്നു എന്തൊക്കെയോ ആലോചിച്ചു. കുറച്ചുനേരം കരഞ്ഞു. എന്നിട്ട് വാശിയോടെ എഴുന്നേറ്റു മുഖമൊക്കെ തുടച്ചിട്ട് ഫോണെടുത്തു ഉപ്പായെ വിളിച്ചു. എന്നിട്ട് റഊഫ് ആയിട്ടുള്ള കല്യാണത്തിന് സമ്മതം എന്നറിയിച്ചിട്ട് അവൾ കയറി കിടന്നു. ഒന്നും ആലോചിക്കാതെ ഉറങ്ങി.
പിറ്റേന്ന് അലാറമടിച്ചപ്പോൾ സുലു അത് ഓഫ് ആക്കി. ഇത്തിരികഴിഞ്ഞു സുലു ചാടിയെഴുന്നേറ്റു.
‘പടച്ചോനെ .. ഞാനെന്തു പണിയാ കാണിച്ചത്. ‘അവൾ തലയ്ക്കു കൈകൊടുത്തിട്ട് ഉപ്പയെ വിളിച്ചു. പക്ഷെ കാൾ കണക്ട് ആയില്ല. അവൾ നിന്ന് വിയർത്തു. അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ..പക്ഷെ എനിക്ക് റഊഫ് ..ഇല്ലാ..ഒരിക്കലുമില്ല !!
അവൾ വീണ്ടും വീണ്ടും വിളിച്ചുനോക്കി. പക്ഷെ കിട്ടിയില്ല. അവൾ വേഗം ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി. രശ്മിയെ വിളിച്ചിട്ട് ഹോസ്പിറ്റലിൽ നിന്നും താൻ വന്നിട്ടേ ഇറങ്ങാവു എന്ന് പറഞ്ഞു.

കൃത്യം സുലുവും ത്രേസ്യാക്കൊച്ചും ഇറങ്ങിയ അതെ സമയം അജുവും സനയും ഇറങ്ങിവന്നു. സുലു അവരെ കണ്ടിട്ടും കാണാത്തതുപോലെ നടന്നു. പക്ഷെ സന അവൾക്കുനേരെ കൈ കാണിച്ചിട്ട് വിഷ് ചെയ്തു.
ലിഫ്റ്റിൽ അവർ നാലാളും മാത്രമേയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ലിഫ്റ്റ് ഓപ്പൺ ആയി. കയറാൻ നിൽക്കുന്ന ആളെ കണ്ടതും സുലു നിന്ന് വിയർത്തു. റഊഫ്. അവളെ കണ്ടപ്പോൾ അവന്റെ മുഖവും വിടർന്നു. പക്ഷെ ആ തിളക്കം പെട്ടെന്ന് കെട്ടു.! അത് ശ്രദ്ധിച്ച സുലു അവന്റെ നോട്ടം പോയിടത്തേക്കു നോക്കിയപ്പോൾ മങ്ങിയ മുഖവുമായി അജുവിന്റെ തോളിൽ നിന്നും മാറി നിൽക്കുന്ന സനയെ ആണ് കണ്ടത്. സുലു ഒന്നുകൂടി റഊഫിനെ നോക്കിയപ്പോൾ അവൻ ലിഫ്റ്റിൽ കയറി തല കുനിച്ചു നിൽക്കുന്നു. സനയും പിന്നെയൊന്നും മിണ്ടുന്നില്ല.സുലുവിന് എന്തൊക്കെയോ വശപ്പിശക് തോന്നി.

ഹോസ്പിറ്റലിലെത്തിയതും സുലു വേഗം രേഷ്മിയെക്കണ്ട് ഉപ്പായെ വിളിച്ച കഥ പറഞ്ഞു. അതുകേട്ട് രശ്മി തലയ്ക്കു കൈകൊടുത്തു നിന്നു.
“ഇനിയൊരൊറ്റ വഴിയേയുള്ളു. നീ ഇവിടിരിക്ക്. “അതുംപറഞ്ഞു പുറത്തേക്ക് രശ്മി പോയി.OPഉണ്ടായിരുന്നതിനാൽ സുലുവിനു പുറകെ പോകാൻ പറ്റിയില്ല. കുറെ സമയം കഴിഞ്ഞു സുലു ഫോണെടുത്തപ്പോൾ ‘ will see you in the evng’ എന്ന് ടെക്സ്റ്റ് മെസേജ് രശ്മി അയച്ചത് കണ്ടു.
സുലു നേരെ കഫെറ്റീരിയ പോയി.അവിടെ ചെന്നപ്പോളുണ്ട് അജുവും സനയും!! അവൾ തിരിയവേ പെട്ടെന്ന് അജു സനയുടെ കയ്യിൽ പിടിക്കുന്നത് കണ്ടു. അവൾ തല കുനിച്ചിരിക്കുന്നു. പക്ഷെ അവനവളെ ചേർത്ത് പിടിക്കുന്നത് കണ്ട സുലുവിന്റെ ചങ്ക് പിടഞ്ഞു. അവൾ വേഗം റൂമിലേക്ക് പോയി.
ഉച്ച കഴിഞ്ഞു റിസപ്‌ഷൻറെ അവിടേക്ക് പോയപ്പോൾ സനയെയും ചേർത്തുപിടിച്ചു പുറത്തേക്കു പോകുന്ന അജുവിനെ സുലു കണ്ടു.

ഫ്ലാറ്റിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു സന. അവൾക്കടുത്തായി തന്നെ അജുവും നിൽപ്പുണ്ട്. പതിയെ സന അവന്റെ തോളിലേക്ക് ചാഞ്ഞു.
പെട്ടെന്ന് ഡോറിന്റെ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയ അവർ കാണുന്നത് കണ്ണിൽ നിന്നും വരുന്ന വെള്ളം തുടച്ചുമാറ്റി നിൽക്കുന്ന സുലുവിനെയാണ്.
“ഓ Iam sorry. ഞാൻ.. “സുലു വാക്കുകൾ കിട്ടാതെ നിന്നു.
“സുലു ഞാൻ പറയട്ടെ ” അജു മുന്നോട്ടേക്ക് വന്നെങ്കിലും അവൾ കൈ കൊണ്ട് അവനെ തടഞ്ഞു.
എന്നിട്ട് ബാഗിൽ നിന്നും ഒരു ജ്വല്ലറി ബോക്സ് എടുത്ത് ടീപ്പോയുടെ പുറത്തേക്ക് വെച്ചു.
“ഇത് ..ഇതിനിനി ഞാൻ അർഹയല്ല. കൊണ്ടുതന്നെ അന്നുമുതൽ ഞാനെന്റെ കൂടെ കൊണ്ടുനടന്നതാ. കഴുത്തിലിട്ടില്ലെങ്കിലും മാറ്റിവെക്കാൻ പറ്റാത്തതുകൊണ്ട് തന്നെയാ ഞാനിത് ഒപ്പം കൊണ്ടുനടന്നത്. ഇനീപ്പോ ഇത് ഇവിടിരിക്കട്ടെ “എന്നുപറഞ്ഞു അവൾ തിരിഞ്ഞതും
“അങ്ങനെ നീ പോകരുത് സുലു “വാതില് തുറന്നു അകത്തേക്ക് രശ്മി കയറിവന്നു. സുലു കണ്ണുകൾ തുടച്ചു അവളുടെ അടുത്തേക്ക് നീങ്ങിയതും തൊട്ടുപിന്നാലെ റഊഫ് കയറിവന്നു. അതുകണ്ട സുലു ഒന്നും മനസ്സിലാവാതെ രേഷ്മിയെ നോക്കി.തൊട്ടുപിന്നാലെ സെബാനും ത്രേസ്യാമ്മയും വന്നു.
“നീ അറിയണം സുലു ..എന്താ സംഭവിച്ചതെന്ന്.! രാവിലെ ഞാൻ നിന്റെ അടുത്തുനിന്നും നേരെ പോയത് അജു സാറിന്റെ അടുത്തോട്ടാണ്. അന്ന് എന്താ സംഭവിച്ചതെന്ന് വെച്ചാൽ ..” അന്ന് അജു തെറ്റിദ്ധരിച്ച കഥ രശ്മി പറഞ്ഞത് നടുക്കത്തോടെ സുലു കേട്ടു.
പക്ഷെ എല്ലാവരും പ്രതീക്ഷിച്ചതിനു വിപരീതമായി സുലുവിന്റെ കണ്ണുകളിൽ വല്ലാത്ത കോപം നിറഞ്ഞു. അവൾ അജുവിന്റെ നേരെ ചെന്നു.
“ഓഹോ !! ഒരായിരം വെട്ടം നിങ്ങളോട് തന്നെ ഞാൻ പറഞ്ഞതല്ലേ അവൻ എനിക്ക് എങ്ങനെയാണെന്ന് ,??? എന്നിട്ടും നിങ്ങൾ ഞങ്ങളെക്കുറിച്ചു..ഛേ!! ഇത്ര ചീപ്പായിരുന്നോ അജുക്ക ??!”അവൾ അവന്റെ കോളറിൽ പിടിച്ചു ഉലച്ചുകൊണ്ട് ചോദിച്ചു.
“സുലു ഞാൻ പറയുന്നതൊന്നും കേൾക്കു നീ “അജു പറഞ്ഞത് കേൾക്കാൻ പോലും നിൽക്കാതെ അവൾ തിരിഞ്ഞു.
“ഇല്ല . ഇനി നീ എനിക്ക് പറയാനുള്ളത് കേൾക്കാതെ എങ്ങോട്ടും പോകുന്നില്ല “അജു വേഗം വന്നു അവളെ പിന്നിൽ നിന്ന് കോരിയെടുത്തു അവന്റെ റൂമിലേക്ക് നടന്നു. വാതിൽ ലോക്ക് ചെയ്തവൻ അവളെ ബെഡിലേക്കിട്ടു.
“എനിക്ക് പോണം. എനിക്കൊന്നും കേൾക്കണ്ട “സുലു പോകാൻ തിരിഞ്ഞതും അവൻ ബലമായി അവളുടെ കൈകളിൽ പിടിച്ചു.
“ഇല്ല.ഇനി നീ ഞാൻ പറയുന്നത് കേട്ടിട്ടേ പോകു.
ശെരിയാണ്. എനിക്ക് അബദ്ധം പറ്റി,ഒരുപോലെ ഡ്രസ്സ് ചെയ്തു നിങ്ങൾ രണ്ടുപേർ അവിടെയുണ്ടായിരുന്നു ഞാനറിഞ്ഞിരുന്നില്ല.”
“വേണ്ട ..എന്നെ കണ്ടതല്ലേ നിങ്ങൾ .? അവിടെവെച്ചു ?? ഒരു വാക്കു എന്നോട് ചോതിച്ചിരുന്നെങ്കിൽ ?? ഞാനെല്ലാം പറയില്ലായിരുന്നോ ??”സുലു തേങ്ങിക്കരഞ്ഞു.
“നിനക്ക് നേരത്തെ എന്നോട് ഒരു വാക്ക് പറയരുന്നില്ലേ ?? ശ്രീയും അക്ഷയും കുറിച്ചുള്ള അടുപ്പത്തെ പറ്റി?? “അജു അവളുടെ മുഖം പിടിച്ചുയർത്തി.
“ആരോടും പറയരുതെന്ന് പറഞ്ഞതുകൊണ്ടല്ലേ ഞാൻ..അഥവാ അജുക്കയോട്.. പറഞ്ഞാൽ.. ശ്രീനിസാർ വഴി എല്ലാം ..വീട്ടിലറിയുമോ എന്നവൾ ഭയന്നു.”സുലു വിക്കി വിക്കി പറഞ്ഞു.
“അതുകൊണ്ടിപ്പോ എന്തായി.? നീ എന്റെ സ്ഥാനത്തു നിന്നൊന്നു ആലോചിച്ചു നോക്ക് സുലു..ആർക്കായാലും ആ അവസരത്തിൽ ഒരബദ്ധം പറ്റിപ്പോകും.അതാണ് എനിക്കും പറ്റിയത്.! എല്ലാം തിരിച്ചറിഞ്ഞ നിമിഷം മുതൽ ഞാൻ നിന്നെ നീറിപ്പുകയുന്നത് നീ അറിയുന്നില്ല സുലു. അറിയ്യാതെ പറ്റിപ്പോയതാ സുലു ..എന്നോട് ..എന്നോട് ഇനിയെങ്കിലും ഒന്ന് ക്ഷമിച്ചൂടെ തനിക്ക്. പറ്റില്ലടോ എനിക്ക് നീയില്ലാതെ ” അവൻ താഴേക്ക് ഊർന്നിരുന്നു അവളുടെ കൈ മുഖത്തോട് ചേർത്തുവെച്ചു. അവന്റെ കണ്ണുനീർ അവളുടെ കയ്യിൽ പതിച്ചു.
“നീ പറഞ്ഞില്ലേ നീ കരഞ്ഞുതീർത്ത രാവുകളെപ്പറ്റി ..നീ അറിയുന്നില്ലായിരുന്നു ആ രാത്രികളിൽ ഓരോ നിമിഷവും എന്റെയുള്ളവും നീറിപോകയുന്നത്. “അജുവിന്റെ മുന്നിൽ സുലു തേങ്ങലോടെ മുഖം കുനിച്ചു തന്നെയിരുന്നു.
“നീ പറഞ്ഞില്ലേ ശ്രീനി സാർ അറിഞ്ഞാൽ എല്ലാം പ്രശ്നം ആകുമെന്ന് ഭയന്നുവെന്നു ?! എന്നാൽ അതെ ശ്രീനി സാർ ആടോ എന്റെ തെറ്റിദ്ധാരണ മാറ്റിയതും ” അവൻ പറയവേ സുലു മുഖമുയർത്തി അവനെ നോക്കി.

ഈ സമയം പുറത്തു അഞ്ചുപേരും കൂടി ടേബിളിനു ചുറ്റുമിരുന്നു ഒത്തു തീർപ്പു ചർച്ചയിലാണ്ടു !

“അതെ സുലു ..
ഞാൻ നിന്റടുത്തു നിന്നെ PG ചെയ്യുന്നുള്ളൂ എന്ന് പറഞ്ഞപ്പോഴും ശ്രീനി സാർ നിര്ബന്ധിച്ചതുകൊണ്ടു മാത്രമാ ഞാൻ ലണ്ടണിലെ fellowshipനു അപ്ലൈ ചെയ്തത്.
പക്ഷെ ഞാൻ അന്ന് ബാംഗ്ലൂർക്കു പോയശേഷമാ സാർ വിളിച്ചു അത് എനിക്ക് കിട്ടി എന്നുള്ള വിവരം പറയുന്നത്. പിന്നെയൊന്നും ആലോചിക്കാതെ ആരോടും പറയാതെ ഞാൻ സാറിന്റടുത്തേക്ക് പറന്നു. അവിടെ ചെന്ന ശേഷം സാറിനോട് ഞാനെല്ലാം പറഞ്ഞു. എന്നിട്ട് ആരോടും എന്നെക്കുറിച്ചു പറയരുത് അങ്ങനെയുണ്ടായാൽ ഞാൻ എങ്ങോട്ടേലും പോകും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടുമാത്രമേ സാർ എന്റെ ഇക്കക്കയോട് പോലും ഒന്നും പറയാതിരുന്നത്.
പിന്നീടുള്ള ഓരോ ദിവസവും എനിക്ക് നീ ഒരു നൊമ്പരമായി മാറുകയായിരുന്നു സുലു.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞു ഇക്കാക്കയുടെ കല്യാണം പോലും ഞാൻ സാർ പറഞ്ഞപ്പോഴാ അറിയുന്നത്. കാരണം സോഷ്യൽ മീഡിയസ് എല്ലാം ഞാൻ ഉപേക്ഷിച്ചിരുന്നു. എന്തിനു mailID പോലും !! നാട്ടിലേക്ക് വരാൻ സാർ നിർബന്ധിച്ചിട്ടും കഴിഞ്ഞില്ല എനിക്ക്. ഒരുതരം മടിയാരുന്നു എനിക്ക്. എല്ലാവരെയും ഫേസ് ചെയ്യാൻ. സാർ കല്യാണത്തിന് പോയി വന്നപ്പോൾ അക്ഷയ് പറഞ്ഞതൊക്കെ വന്നു പറഞ്ഞു. എന്നാൽ അവൻ പറഞ്ഞത് എല്ലാം ഞാൻ നിഷേധിച്ചു. ലൈബ്രറിയിൽ നിന്നെയും അവനെയും അല്ലാതെ മറ്റാരെയും ഞാൻ കണ്ടില്ല എന്ന് ഞാൻ വാദിച്ചു.
അങ്ങനെ രണ്ടുവർഷത്തെ പിജി കഴിഞ്ഞപ്പോൾ സാറ് തന്നെയാണ് എനിക്ക് ജർമ്മനിയിലെ യൂണിവേഴ്സിറ്റി കോളേജിൽ ജോബും പാർട്ട് ടൈം ആയി ഡിപ്ലോമയും ചെയ്യാനുള്ള അവസരം ഒരുക്കിത്തന്നത്. അങ്ങനെ ഞാൻ ജര്മനിയിലെത്തി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സാറെന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചു.
വാതില് തുറന്നു അകത്തുകയറിയ എന്നെ കണ്ടപാട് ശ്രീനിസാർ എന്റെ കവിള് നോക്കി ഒരൊറ്റ അടി തന്നു. ഞാൻ വിറച്ചുപോയി.
“നിന്നോട് അന്നേ ഞാൻ പറഞ്ഞതാ മര്യാദക്ക് ആ കൊച്ചുമായി ഒന്ന് സംസാരിക്കാൻ ,ഇതിപ്പോ ഞങ്ങളും കൂടി അതിനെ തെറ്റിദ്ധരിച്ചു. “സാര് പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല.
അപ്പോഴേക്കും മാളുവേച്ചി സാറിനെ സമാധാനിപ്പിച്ചു സോഫയിലിരുത്തി. എന്നിട്ട് എന്റെ നേർക്ക് തിരിഞ്ഞു പറയാൻ തുടങ്ങി.
“അജു..പാലക്കാട്ടെ തറവാട്ടിൽ മുത്തശ്ശന്റെ സപ്തതിക്ക് ഒത്തുകൂടിയതായിരുന്നു എല്ലാവരും. ഞാനും പോയിരുന്നു. അപ്പോൾ അവിടെ വെച്ച് ഞാൻ ശ്രീയയെ കണ്ടു. ആ കുട്ടിയോട് ഞാൻ സുലുവിനെ അന്വേഷിച്ചപ്പോൾ അതിനു പോലും അറിയില്ല എന്ന് കേട്ടപ്പോൾ ഒരു ക്യൂരിയോസിറ്റിയുടെ പുറത്തു ഞാൻ ഡീറ്റൈലായി അന്വേഷിച്ചതാ . അന്നെന്താ സംഭവിച്ചതെന്ന് ? നീ എന്നോട് പറഞ്ഞറിഞ്ഞ കാര്യംകൂടി ഞാൻ ചോദിച്ചപ്പോൾ ആ കുട്ടി മുഖം പൊത്തി കരഞ്ഞു. പിന്നീട് ഞാൻ ആയിട്ട് വീട്ടിലൊന്നും അറിയിക്കില്ലെന്നു സത്യം പറഞ്ഞപ്പോഴാ അവൾ എല്ലാം എന്നോട് തുറന്നുപറഞ്ഞത്. അജു ..നീ കരുതുന്നത് പോലെയല്ല !! അന്ന് സംഭവിച്ചത് ഇതാണ്….”!

അങ്ങനെയാ സുലു ഞാൻ കാര്യങ്ങളൊക്കെ അറിഞ്ഞത്.എല്ലാം കേട്ട് തളർന്നു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. മൂന്നു വര്ഷങ്ങള്ക്കു മേലെ ഞാൻ നിന്നോട് ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നറിയാം സുലു. പിന്നീട് നിന്നെ കണ്ടുപിടിക്കാനായിരുന്നു എന്റെ ശ്രമങ്ങളെല്ലാം. പല വഴിക്ക് അന്വേഷിച്ചു. ആർക്കും നീ എവിടെയാണ് എന്നറിയില്ല. അങ്ങനെയിരിക്കെ ഒരു അമേരിക്കൻ ഹെൽത് മാഗസിനിൽ Dr. MKനായരുടെ ഒരു അനുബന്ധം വന്നത്. അതിന്റെ തുടക്കത്തിൽ sincere thanks to Dr.sulthana sahla എന്ന പേരും കണ്ടു. അത് കണ്ടു സംശയം തോന്നി ശ്രീനി സാറിനെ കൊണ്ട് അന്വേഷിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രൊഫസറിന്റെ ക്ലാസ്സ്‌മേറ്റ് ആണ് നായർ സാർ. അങ്ങനെ ശ്രീനി സാർ കാരണമാണ് ഈ ഹോസ്പിറ്റലിലെ ഈ പോസ്റ്റിലേക്ക് ഞാൻ എത്തിപ്പെടുന്നത്.
ഇവിടെ വന്ന അന്നുമുതൽ ഞാൻ നിന്നോടൊന്നു സംസാരിക്കാനായി ശ്രമിച്ചുകൊണ്ടേയിരുന്നു. ഓരോ തവണയും നീ എന്നെ അവോയ്ഡ് ചെയ്തപ്പോൾ ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷയായി കരുതി.
ഇപ്പോൾ മതി സുലു .. ഇനിയും എന്നോടിങ്ങനെ അകന്നുപോകരുത്. എന്തുവേണേലും ചെയ്യാം ഞാൻ . എന്നോട് ക്ഷമിക്ക്. പ്ലീസ്. Iam really സോറി സുലു.. ” അജു എല്ലാം പറഞ്ഞുകൊണ്ട് മുഖം കുനിച്ചു അവളുടെ മുന്നിൽ നിലത്തിരുന്നു .
സുലു അജു പറഞ്ഞതൊക്കെ നിശബ്ദമായി കേട്ടിരുന്നു. അവളുടെ കണ്ണുനീർ നിലച്ചിട്ടുണ്ടായിരുന്നില്ല. തന്റെ മുന്നിലിരുന്നു മുഖം അമർത്തി കരയുന്ന അജുവിനെ കണ്ടപ്പോൾ അവളുടെ ഉള്ളം പിടഞ്ഞു. അവളും കരഞുകിണ്ടിറങ്ങി നിലത്തിരുന്നു. എന്നിട്ടവന്റെ മുഖം അവളുടെ കൈകുമ്പിളിൽ ആക്കി. പക്ഷെ പെട്ടെന്നവൾക്കു എന്തോ ഓർമ്മ വന്നു. അവൾ വേഗം എഴുന്നേറ്റു.
“സുലു..”അജു ദയനീയമായി അവളെ വിളിച്ചു.
“പിന്നെയിവളേതാ ഈ sana?” കണ്ണുകൾ അമർത്തി തുടച്ചു കുശുമ്പോട് കൂടിയുള്ള അവളുടെ ചോദ്യം കേട്ടപ്പോ ശെരിക്കും അജുവിന്‌ കരച്ചിലിന്റിടയിലും ചിരി വന്നു. അവൻ വേഗം മുഖം തുടച്ചിട്ട് അവളെയും കൊണ്ട് പുറത്തേക്കിറങ്ങി.
അവരെ കണ്ടതും രശ്മിയും ത്രേസ്യയും സെബാനും ഡൈനിങ്ങ് ഹാളിൽ നിന്നെഴുന്നേറ്റു വന്നു.
“നീ അങ്ങോട്ടേക്ക് നോക്ക് ” അജു വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ സുലു കണ്ണുകൾ മിഴിച്ചു…..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button