ഹൃദയം കൊണ്ട്: ഭാഗം 25 || അവസാനിച്ചു
രചന: സുറുമി ഷാജി
ബാൽക്കണിയിൽ സനയെ ചേർത്ത് പിടിച്ചു നിൽക്കുന്ന റഊഫ്.! അവളുടെ തല അവന്റെ നെഞ്ചിലാണുള്ളത്. സുലു സംശയത്തോടെ അജുവിനെ നോക്കി. അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
“സന എന്റെ കൂടെ ലണ്ടണിൽ ഉണ്ടായിരുന്ന ഫ്രണ്ട് ആണ്. അന്നൊരിക്കൽ അവൾ പറഞ്ഞിരുന്നു അവളുടെ ഹൃദയം കീഴടക്കിയ അവളുടെ സീനിയറിനെപ്പറ്റി. അവൾ അങ്ങോട്ട് ചെന്ന് പ്രൊപ്പോസ് ചെയ്യുകയായിരുന്നു ,ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ അതുപോലെയായിരുന്നു. “സുലുവിനോടായി അജുവത് പറയുമ്പോൾ അവളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. കാരണം ആരായാലും അങ്ങനൊക്കെ ചെയ്തുപോകും. അവളോർത്തുകൊണ്ട് അവന്റെ നേരെ ചിരിച്ചുകൊണ്ട് ബാക്കി കേൾക്കാൻ തുടങ്ങി.
“അങ്ങനെ 4 കൊല്ലം അടിച്ചുപൊളിച്ചു . അവസാനം അവൻ പിജി ക്ക് വേറെ കോളേജിലായി. അപ്പോഴും അവർ തമ്മിലുള്ള സ്നേഹത്തിനു കുറവൊന്നും ഉണ്ടായില്ല . ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ട് പോകവേ സനയും എംബിബിസ് പൂർത്തിയാക്കി. അവൾക്ക് fellowship കിട്ടി. അവളുടെ പേരന്റ്സിന്റെ പ്രാർത്ഥനയുടെ ഫലമെന്നാ അവള് പറയാറ് . കാരണം അവളൊരു വിദഗ്ദ്ധ ഡോക്ടർ ആകണമെന്നുള്ളത് അവരുടെ ജീവിതാഭിലാഷം ആയിരുന്നു. പക്ഷെ റഊഫിനു ഇവളെ ലണ്ടനിൽ അയക്കാൻ ഇഷ്ടമില്ലായിരുന്നു. ഒരു കാമുകന്റെ സ്വാർത്ഥത.അവളെടുത്തുണ്ടാവണം എന്ന ഫീലിംഗ്. അവൾ പോകരുത് .. അവൻ അപ്പോൾ PG ചെയ്യുന്ന AIMS ലോട്ട് വരാൻ അവൻ പറഞ്ഞു. പക്ഷെ കിട്ടിയ അവസരം കളയാൻ സന തയാറായില്ല. അവൾ ലണ്ടനിലേക്ക് വന്നു. ആ പിണക്കം പക്ഷെ വലുതായി. അവൻ അവളെ അവോയ്ഡ് ചെയ്തു.
അവിടെ ഞാനും സനയും ഒന്നോർത്താൽ ഒരേതോണിയിലെ യാത്രക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങൾ കട്ടയ്ക്ക് അടുത്തു. അവനോട് കലികയറിയ ഒരു ദിവസം അവൾ മൊബൈലിലെ സർവ്വ ഫോട്ടോസും ഇറേസ് ചെയ്തുകളഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് ആളെ അറിയില്ലായിരുന്നു. ഇവിടെ വന്നു ഇന്ന് രാവിലെ ലിഫ്റ്റിൽ വെച്ച് അവനെ കണ്ടപ്പോൾ അവൾക്കുണ്ടായ ചേഞ്ച് ഞാൻ നോട്ട് ചെയ്തിരുന്നു. അവനും !! അപ്പോഴാണ് ഞാൻ അവൾ പറഞ്ഞ പേര് recollect ചെയ്തത്. റഊഫ് !! അങ്ങനെ ഇന്ന് ഹോസ്പിറ്റലിൽ വെച്ചുഞാൻ ചോദിക്കുകയും ചെയ്തു. ഇടക്ക് രശ്മി വന്നപ്പോഴാണ് കാര്യങ്ങൾ കൂടുതൽ കലങ്ങി മറിഞ്ഞത് ഞാനറിയുന്നത്. അപ്പോൾ തന്നെ ഞാൻ രേഷ്മിയോട് റഊഫിനോട് എല്ലാം പറഞ്ഞു ഇങ്ങോട്ടു കൊണ്ടുവരാൻ പറഞ്ഞിരുന്നു.! അകത്തു നമ്മൾ കോംപ്രമൈസ് ആകുന്ന അതേസമയം പുറത്തു ഇവരും അവരുടെ ലോകം ഒന്നായി മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികൾ തീർക്കുകയായിരുന്നു “അജു സുലുവിനെ തോളോട് ചേർത്തുപിടിച്ചു പറഞ്ഞു നിർത്തി. സുലു അവന്റെ നെഞ്ചിലോട്ട് ചാഞ്ഞു അവരെയും നോക്കി നിന്നു.!
“ആശ്വസിക്കാൻ വരട്ടെ. സുലു നിന്റെ മുന്നിൽ ഒരു ബിഗ് പ്രോബ്ലം ഉണ്ട്. “രശ്മി പറഞ്ഞതുകേട്ട് സുലു ഞെട്ടി അവളെ നോക്കി.
“നിന്റെ ഉപ്പ ! അദ്ദേഹം നീ റഊഫിനെ കെട്ടാൻ സമ്മതം പറഞ്ഞപ്പോൾ നേരെ അജുക്കയുടെ വീട്ടിൽ വിളിച്ചു. നിങ്ങളുടെ നികാഹ് റദ്ധാക്കണ്ടേ?? അതിനുവേണ്ടി. അപ്പോൾ അവരുപറഞ്ഞു അജുക്ക നിന്നെത്തേടി നീ വർക്ക് ചെയ്യുന്നയിടത്തുണ്ടെന്നു പുള്ളി അറിഞ്ഞു. അത് നീ മറച്ചുവെച്ചതിനു നിന്നോട് കട്ട കലിപ്പിലാണ് പുള്ളി. അതാ നീ വിളിച്ചിട്ട് എടുക്കാത്തത്. ” രശ്മി പറഞ്ഞതുകേട്ട് സുലു അടുത്തുള്ള സോഫയിലേക്ക് ഇരുന്നുകൊണ്ട് രണ്ടുകൈകൊണ്ടും മുഖം പൊത്തി.
“റബ്ബേ എന്ത് ചെയ്യും ?!”സുലു അജുവിനെ നോക്കി.
അവൻ ചെറിയ പുഞ്ചിരിയോട് കൂടിപറഞ്ഞു.: “ഞാൻ നാട്ടിൽ വന്നപ്പോൾ നേരെ വീട്ടിൽ പോയിരുന്നു. മൂന്നു വര്ഷം കഴിഞ്ഞു നാടുവിട്ടുപോയ മകൻ വന്നപ്പോളുണ്ടാവണ്ട സന്തോഷമല്ലാ പകരം നിന്നെയും കൊണ്ടല്ലാതെ അങ്ങോട്ട് ചെല്ലണ്ട എന്നുള്ള താക്കീതാ എനിക്ക് കിട്ടിയത്. സൊ നീ വിഷമിക്കണ്ട. നമ്മൾ രണ്ടാളുകൂടി ഒന്നിച്ചു ചെല്ലുമ്പോൾ തീരാവുന്ന പ്രശ്നമേയുള്ളടോ. തന്റെ ഉപ്പ അല്ലെ ക്ഷമിക്കും. ” അജു അവളുടെ അടുത്തായി ഇരുന്നു.
“അങ്ങനെ നിങ്ങളുടെയൊക്കെ കാര്യത്തിൽ ഒരു തീരുമാനമായി.”ത്രേസ്യേനെ നോക്കിയിട്ട് നിരാശയോടെ സെബാൻ പറഞ്ഞു.
“നിന്റെ കാര്യത്തിലും ഞാൻ നടപടി ആക്കിയിട്ടുണ്ട് ഡാ “അതും പറഞ്ഞു റഊഫ് സനയുമായി അകത്തേക്ക് വന്നു.
അതുകേട്ടു സെബാൻ മാത്രം അല്ല..ത്രേസ്യയും ഞെട്ടി.
അവൻ പറഞ്ഞത് തീർന്നതും സെബാൻറെ ഫോണടിച്ചു. “അപ്പച്ചൻ “അതും പറഞ്ഞവൻ ഫോണെടുത്തു. പെട്ടെന്ന് ത്രേസ്യക്കും ഫോൺവന്നു.
കുറച്ചു കഴിഞ്ഞു രണ്ടാളും ഫോൺ ചെവിയിൽ വെച്ചുകൊണ്ട് തന്നെ മുഖത്തോട് മുഖം നോക്കുന്നത് കണ്ടു. ത്രേസ്യാക്കൊച്ചിന്റെ കണ്ണൊക്കെ നിറയുന്നുണ്ട്.
ഒന്നും മനസ്സിലാവാതെ ബാക്കിയുള്ളവർ മുഖാമുഖം നോക്കി.
പെട്ടെന്ന് സെബാൻ വന്നു റഊഫിനെ കെട്ടിപ്പിടിച്ചു.
“ThaankYou Somuch അളിയാ. എന്നാലും എന്റെ അപ്പനെ എങ്ങനെ നീ കുപ്പിയിലാക്കി ?” സെബാൻറെ ചോദ്യം കേട്ട് റഊഫ് ചിരിച്ചു.
“എത്രയൊക്കെ വാശിയും ദേഷ്യവും കാണിച്ചാലും എല്ലാ അപ്പന്മാരും ജീവിക്കുന്നത് അവരുടെ മക്കൾക്ക് വേണ്ടിയാടാ മണ്ടാ. ഞാൻ ഒന്നെറിഞ്ഞു നോക്കിയതാ കഴിഞ്ഞ തവണ Chekupനു വന്നപ്പോൾ. പുള്ളി പോയി ത്രേസ്യകൊച്ചിന്റെ വീട്ടിലും സംസാരിച്ചെന്നും ഇന്നലെ എന്നെ വിളിച്ചു പറഞ്ഞായിരുന്നു.ഒരു സർപ്രൈസ് ആക്കാൻ വേണ്ടിയാ രണ്ടാളോടും മറച്ചു വെച്ചിട്ട് ഒന്നിച്ചു വിളിച്ചത്..രണ്ടു വീട്ടിന്നും .”സെബാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
സെബാൻ ഒന്നുകൂടെ അവനെ മുറുക്കി വരിഞ്ഞു.സുലു പോയി ത്രേസ്യാക്കൊച്ചിനെയും കെട്ടിപ്പിടിച്ചു.
“അപ്പൊ എല്ലാം സോൾവ് ആയ സ്ഥിതിക്ക് ഇനി എല്ലാരോടും എനിക്ക് പറയാനുള്ളത് വരുന്ന 21നു എല്ലാ എണ്ണവും അങ്ങെത്തിയേക്കണം. കേട്ടല്ലോ ?” രശ്മി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ പ്രണയസാഫല്യം ! “സുലു അവളെയും ചേർത്തുപിടിച്ചു.
“എന്നാല് വായോ പോകാം . “രശ്മി അത് പറഞ്ഞപ്പോൾ സുലു പതിയെ പിടി വിട്ടിട്ട് അജുവിന്റെ അടുത്തേക്ക് നടന്നു.
“ഓയ് ! വാതിൽ അങ്ങോട്ടല്ല. ഇങ്ങോട്ടേക്ക് “ത്രേസ്യാക്കൊച്ചു സെബാൻറെ കൈപിടിച്ചിട്ട് സുലുവിനോടായി ഉറക്കെ പറഞ്ഞു.
സുലു അജുവിന്റെ മുന്നിൽ കയറി നിന്നിട്ട് തിരിഞ്ഞു അവരെ നോക്കിയിട്ട് ഒരു വളിച്ച ചിരി ചിരിച്ചു.
“ഓ ആയിക്കോട്ടെ !!! ഞങ്ങള് പോവാണേ..” അവർ ഓരോരുത്തരായി പുറത്തേക്കു നടന്നു.
റഊഫ് മുന്നോട്ട് നടന്നിട്ടു പെട്ടെന്ന് നിന്നു.
എന്നിട്ട് എന്തോ ആലോചിച്ചിട്ട് തിരിഞ്ഞു സുലുവിന്റെ അടുത്തേക്ക് വന്നു. “Iam Sorry sulu.. “അവൻ ചെറുതായിചിരിച്ചു.
” Hey .. no ! iam supposed to say that !” അവളും
പറഞ്ഞു. രണ്ടുപേരും ഒരു ഷേക്ക് ഹാൻഡ് കൊടുത്തു പിരിഞ്ഞു.
അജുവിന്റെ മുഖഭാവം മാറുന്നത് ഭിതിയിലുന്ന മിററിലൂടെ കണ്ട സുലുവിനു ചിരി വന്നു.
റഊഫ് ഇറങ്ങി ഡോർ അടഞ്ഞതും സുലു പെട്ടെന്ന് തിരിഞ്ഞു അജുവിന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ചുംബനങ്ങൾ കൊണ്ട് മൂടി. അവൻ അവളെ അവനോട് ചേർത്ത് പിടിച്ചു.
“എന്നാലും പെണ്ണെ നീ അവനെ കെട്ടാം എന്ന് പറഞ്ഞുകളഞ്ഞല്ലോ ഉപ്പയോട്. അതുകേട്ടപ്പോൾ എനിക്കെന്റെ ഹൃദയം നിലച്ചുപോയി അറിയാമോ?!. ”
അവൻ പറഞ്ഞതുകേട്ടപ്പോൾ അവൾക്കു സങ്കടം ആയി. മിഴികൾ നിറഞ്ഞു. അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു :”അത്..അപ്പോഴത്തെ ദേഷ്യത്തിന് .. പക്ഷെ രാവിലെ തൊട്ടു അത് പറഞ്ഞുപോയതിൽ നിങ്ങളെക്കാൾ ഞാൻ ഏറെ നൊന്തുരുകുകയായിരുന്നു മനുഷ്യാ”അതും പറഞ്ഞവൾ മുഖമുയർത്തി അവനെ നോക്കി. അജു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. കുറച്ചുനേരം രണ്ടുപേരും അങ്ങനെതന്നെ നിന്നു.
ഫ്ലാറ്റിലെത്തിയ സുലുവിന്റെ മുഖത്ത് എന്തോ ഇന്നുവരെ മറ്റുള്ളവർ കാണാത്ത സന്തോഷമായിരുന്നു. മൂന്നുപേർക്കും ഒരുപോലെ സന്തോഷമുള്ള ദിവസം. രെശ്മിയുടെ ചെക്കനും പിറ്റേന്ന് നാട്ടിലെത്തുന്നത് കൊണ്ട് അവളും ഹാപ്പിയായിരുന്നു.
അങ്ങനെ കിടക്കാൻ നേരം സുലു എന്തോ ഓർത്തപ്പോലെ എഴുന്നേറ്റു പുറത്തേക്ക് പോയി.
“ന്തെ മോളെ ?? ഇവിടെ കിടക്കാൻ ഇനി പറ്റൂല്ല അല്ലെ ??” ത്രേസ്യ ഒരു കള്ളചിരിയോട് പറഞ്ഞു.
സുലു അതിനു മറുപടിയെന്നോണം തമാശക്ക് അവളെ അടിയ്ക്കാനായി കയ്യോങ്ങി. എന്നിട്ട് ഇപ്പോവരാമെന്നു പറഞ്ഞു പുറത്തേക്കു പോയി.
അജു വാതില് തുറന്നപ്പോൾ സുലു.
“ഞാൻ നീ എന്താ വരാത്തത് എന്ന് വിചാരിച്ചതേയുള്ളു.”കുസൃതി നിറഞ്ഞ ചിരിയുമായി അവൻ പറഞ്ഞപ്പോൾ സുലു ഗൗരവഭാവത്തിൽ അവനെ തള്ളിമാറ്റി അകത്തോട്ടു കയറി.
“അയ്യടാ ! ഞാൻ അതിനു ഇയാളെ കാണാൻ വന്നതല്ല. എന്റെ ഒരു സാധനം ഞാൻ ഇവിടെ വെച്ചിരുന്നു “അതും പറഞ്ഞവൾ ടീപ്പോയുടെ അടുത്തെത്തി. ഒന്നും ഉണ്ടായിരുന്നില്ലവിടെ !
“എന്ത് ?” അജു കൈകൊണ്ട് ആക്ഷൻ കാണിച്ചു.
“അജുക്ക എന്റെ മാലയെവിടെ ?”
“ഏതു മാല ? എനിക്കറിയില്ല. ”
“ദേ കൂടുതൽ അഭിനയിക്കല്ലേ ? വൈകിട്ട് ഞാൻ …എന്റെ ജ്വല്ലറി ബോക്സ് എവിടെ?! സുലു അജുവിന്റെ അടുത്തേക്ക് വന്നു.
“ഇവിടെ വെച്ചപ്പോൾ ഇനി അത് വേണ്ട എന്നൊക്കെയല്ലേ പറഞ്ഞത്. സൊ അത് ഞാൻ മറ്റൊരാൾക്ക് കൊടുത്തു.” സുലുവിന്റെ മുഖം മാറുന്നത് ശ്രദ്ധിക്കാതെ അലസമായി പറഞ്ഞിട്ട് അവൻ മുൻപോട്ട് നടന്നു.
‘ഠപ്പേ,!’വലിയൊരൊച്ചയും കൂട്ടത്തിൽ
“അള്ളോഹ് !!” അജുവിന്റെ നിലവിളിയുമുയർന്നു .
“തമാശ പറയണം. പക്ഷെ അസ്ഥാനത് ആവരുത്.! എവിടെ എന്റെ മാല ?” സുലു അവന്റെ കോളറിൽ പിടിച്ചു.
“എന്റെ റൂമിലുണ്ട് . പോയെടുത്തോ . എന്നെ വിട്ടേക്ക് ” അവന്റെ പറച്ചില് കേട്ട് സുലുവിനു ചിരി വന്നെങ്കിലും അവളവനെ വിട്ടിട്ട് നേരെ റൂമിലേക്ക് കയറി.
അവിടെ അവന്റെ ബെഡിന്റെ അപ്പുറത്തു ടേബിളിൽ ഇരിക്കുന്ന ബോക്സ് കണ്ടപ്പോൾ സുലുവിന് ആശ്വാസമായി. വേഗം അവൾ ചെന്നത് എടുത്തു തുറന്നു നോക്കി. അവൻ അവൾക്കു സമ്മാനിച്ച മെഹർ മാലയായിരുന്നു അതിൽ. സുലുവിനു അന്നത്തെ ദിവസം ഓർമ്മവന്നു. അവൾ ഒരു ചിരിയോടു കൂടി തിരിഞ്ഞതും വാതിൽ അടച്ചു കുറ്റിയിടുന്ന അജുവിനെയാണ് കാണുന്നത്.
“അജുക്ക വാതില് തുറക്ക്. ഞാൻ പോകട്ടെ ”
സുലു മുന്നോട്ട് നടന്നു.
മറുപടി ഒരു ചിരിയായിരുന്നു.
അവൻ പതിയെ കൈകളൊക്കെ മുകളിലേക്ക് സ്ട്രെച്ച് ചെയ്ത് ഒരു കുസൃതി ചിരിയുമായി അവളുടെ അടുത്തേക്ക് നടന്നു.
അതുകണ്ട സുലു ഒരു സംശയത്തോടെ നിന്നു.
“അജുക്ക ..എന്തേലും പ്ലാൻ മനസ്സിലുണ്ടെൽ അതങ്ങു കളഞ്ഞേക്ക് ട്ടോ “അതും പറഞ്ഞവൾ മുന്നോട്ട് നടന്നതും അജു അവളെ പിടിച്ചുനിർത്തി ഞൊടിയിടയിൽ അവളുടെ അധരങ്ങളിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു. സുലു ഒന്ന് വിറച്ചു. അവൻ അവളെ ഒന്നൂടെ ദേഹത്തേക്ക് അമർത്തി. സുലുവിന്റെ കയ്യിൽ നിന്നും ജ്വല്ലറി ബോക്സ് താഴേക്ക് ഉതിർന്നു വീണു. അവളുടെ കൈകൾ അജുവിന്റെ കഴുത്തിലൂടെ അവന്റെ മുടിയിലേക്ക് പോയി. അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ കോർത്തു
വലിച്ചു..!
കുറച്ചു നേരം കഴിഞ്ഞു അവന്റെ പിടി ഒന്നയഞ്ഞപ്പോൾ അവൾ അവനിൽ നിന്നും അകന്നു മാറി. അവനെ നോക്കാൻ മടിതോന്നി അവൾക്ക്. അവൾ വേഗം ബോക്സ് എടുത്തു തിരിയാൻ നോക്കിയതും അജു പിന്നിൽ നിന്നവളെ കെട്ടിപ്പിടിച്ചു. സുലു അനങ്ങാതെ നിന്നു. അവൻ അവളുടെ തോളിൽ അവന്റെ മുഖം വെച്ചു . അവന്റെ നിശ്വാസം അവളിൽ പതിക്കുന്തോറും അവളുടെ നെഞ്ചിടിപ്പും കൂടി.
“പ്ലീസ് പോകണ്ട.”അജു അവളുടെ കഴുത്തിലെ കുഞ്ഞുമറുകിലേക്ക് അമർത്തി ചുംബിച്ചു.
സുലു കണ്ണുകൾ ഇറുക്കിയടച്ചു. എന്നിട്ട് കൈകൊണ്ട് അവന്റെ കവിളിൽ ചേർത്തുപിടിച്ചു.
ബാൽക്കണിയിൽ സുലുവിനെ ചേർത്ത് പിടിച്ചു നിൽക്കുകയാണ് അജു.
ആകാശം നിറയെ നക്ഷത്രങ്ങളും അതിന്റെയൊക്കെ നടുക്കായി തേങ്ങാപ്പൂൾ പോലെ ചന്ദ്രനും.
“സുലു ,ഞാൻ കുറച്ചു നേരം നിന്റെ മടിയിൽ കിടന്നോട്ടെ ?! ”
അജുവിന്റെ ചോദ്യം കേട്ട് സുലു അവനെ നോക്കി.
എന്നിട്ടകത്തേക്ക് തിരിഞ്ഞതും അജു തടഞ്ഞു.
“ഇവിടെ മതി. ആകാശത്തേക്കും നോക്കി..”
സുലു ബാൽക്കണിയിൽ താഴെയിരുന്നു. അവളുടെ മടിയിൽ തലവെച്ചു അവനും കിടന്നു. സുലു അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.
അവൻ ആകാശത്തേക്ക് നോക്കി കിടന്നു.
“I missed You sulu.. No words to explain My feelings towards You…. I love you to the moon and Back”വളരെ ആർദ്രമായി അജു പറഞ്ഞുകൊണ്ട് അവളെ നോക്കി.
സുലു അവനെ നോക്കി ചിരിച്ചു. എന്നിട്ട് നെറ്റിയിലൊരുമ്മ കൊടുത്തു.
എന്നിട്ട് പതിയെ അവന്റെ ചെവിയിൽ പറഞ്ഞു : “You are Mine…ajukka…Whatever it is.. or where ever You are..I know You will be back !Because I love youu …i love you morethan You think . നമ്മൾ സ്നേഹിച്ചത് ഹൃദയംകൊണ്ടാ !അങ്ങനുള്ളവർ ഒരിക്കലും അകന്നുപോവില്ല!!പിന്നെ എല്ലാം എനിക്ക് പെട്ടെന്നങ്ങ് മറക്കാൻ ആവില്ലല്ലോ ! അതുകൊണ്ട് മാത്രം ഒരു ചെറിയ ഡോസ് തന്നത് !”അവൾ അവന്റെ ചെവിയിൽ ഒരു നുള്ളുകൊടുത്തു !
“ആഹ്… !”
അജു അവളുടെ കൈ ചെവിയിൽ നിന്നെടുത്തു, എന്നിട്ട് അവളെ നോക്കി കണ്ണിറുക്കിയിട്ട് ചെറുപുഞ്ചിരിയോടെ വിരലുകളിൽ മാറി മാറി പതിയെ ചുംബിച്ചുകൊണ്ടിരുന്നു.
സുലു രാവിലെ കണ്ണുതുറന്നു നോക്കിയപ്പോൾ ബെഡിലാണെന്നു മനസ്സിലായി. തൊട്ടടുത്തു അജു കിടപ്പുണ്ട്. കുഞ്ഞുങ്ങളെ പോലെ ഉറങ്ങുന്ന അവന്റെ നെറ്റിയിലൂടെ അവൾ വിരലുകൾ ഓടിച്ചു മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി.
എഴുന്നേക്കാൻ നോക്കിയപ്പോഴാണ് അവന്റെ കൈകൾ അവളുടെ വയറ്റിലൂടെ ചുറ്റിയിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്. അവനെ ഉണർത്താതെ അവൾ പതിയെ കയ്യെടുത്തു മാറ്റാൻ നോക്കിയതും അവൻ ഒന്നുകൂടി അവളെ മുറുക്കെ കെട്ടിപ്പിടിച്ചു.
സുലു ചിരിച്ചുകൊണ്ട് കണ്ണുകളടച്ചു അവനോട് ചേർന്ന് കിടന്നു. പിന്കഴുത്തിൽ അവന്റെ ചുണ്ടുകൾ അമർന്നപ്പോൾ സുലു ഒന്ന് കുതറി മാറി.
“അജുക്ക ഇക്കിളിയാവും. അടങ്ങി കിടക്ക് !” അവൾ അത് പറഞ്ഞപ്പോൾ അജു കൈകൊണ്ട് വീണ്ടും അവളെ അടുപ്പിച്ചു. ഇതിനിടക്ക് ഫോണെടുത്തു സമയം നോക്കിയ സുലു ഞെട്ടിപ്പോയി. 8 ആവാറായി.
“അജുക്ക സമയം വൈകി . വിട്ടെ എന്നെ !”അതും പറഞ്ഞവൾ ഒരു വിധത്തിൽ പിടി വിടിയിച്ചു എഴുന്നേറ്റു .
“നിന്റെ സുപ്രേണ്ടിനോട് ലീവ് തരാൻ പറ “അജു ചിരിച്ചുകൊണ്ട് അവൾ കിടന്ന തലയിണ അവനോട് ചേർത്ത് വെച്ചു.
“അങ്ങേരൊരു ദുഷ്ടനാ ! ഞാൻ വേറെ ആരോടും മിണ്ടുന്നതു പോലും ഇഷ്ടമല്ലാത്തൊരു മുരടൻ “സുലു കണ്ണാടിയിലൂടെ ഏറുകണ്ണിട്ട് അജുവിനെ നോക്കി.
“എന്നാൽ അങ്ങേരെ അങ്ങ് കൊന്നുകളഞ്ഞാലോ?”അജു കട്ടിലിൽ എഴുന്നേറ്റിരുന്നു.
പെട്ടെന്ന് അവൾ കയ്യിലിരുന്ന ചീപ് അവനു നേരെ എറിഞ്ഞു.
“ശെടാ നീയല്ലേ ഇപ്പോൾ അയാളെ കുറ്റം പറഞ്ഞത് ”
“പറയും ഞാൻ. ഞാൻ മാത്രമേ പറയാവു. കാരണം ഈ ഹബ്ബി സൂപ്രണ്ട് എന്റെ മാത്രമാ ! സുലുവിന്റെ മാത്രം “അതും പറഞ്ഞു ഒരു ഫ്ലയിങ് കിസ് അവനു നൽകിയിട്ട് അവളോടി ഫ്ലാറ്റിലേക്ക്.
ഫ്ലാറ്റിലെത്തിയപ്പോൾ രേഷ്മിയും ത്രേസ്യാക്കൊച്ചും കൂടി അവളെ നോക്കി കളിയാക്കി ചിരിച്ചു.
അവൾ അത് മൈൻഡ് ആക്കാതെ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി.
ദിവസങ്ങൾ കടന്നുപോയി. അജുവും സുലുവും കൂടി പോയി കണ്ടു സുലുവിന്റെ ഉപ്പയോട് sorry പറഞ്ഞു. ഉപ്പ സന്തോഷത്തോടു കൂടി അവരെ ചേർത്ത് പിടിച്ചു. രണ്ടാളുടെയും കല്യാണം തീരുമാനിച്ചു.
ആദ്യം രേഷ്മിയുടേതായിരുന്നു. എല്ലാവരും കൂടി അടിച്ചുപൊളിച്ചു. പിന്നീട് സുലുവിന്റെയും അജുവിന്റെയും. അതുകഴിഞ്ഞു അടുത്ത മാസം റഊഫിന്റെയും സനയുടെയും കല്യണം നടന്നു. പിന്നീട് സെബാനും ത്രേസ്യാക്കൊച്ചും പാലായിലെ പള്ളിയിൽ വെച്ച് കെട്ടി.
ഇതിനിടയ്ക്ക് തറവാട്ട് കുളത്തിലെ പടിയിൽ തലയടിച്ചു വീണ ശ്രീയയുടെ അച്ഛനെ അക്ഷയ് മുന്നിൽ നിന്ന് പരിചരിച്ചു. അതോടു കൂടി അദ്ദേഹം ഫ്ലാറ്റ്. അക്ഷയ് ആ പുൽനാമ്പിൽ പിടിച്ചു കയറി. അവസാനം ഒരു പ്രൊപോസല് പോലെ പതുക്കെ പതുക്കെ അക്ഷയുടെ വീട്ടുകാർ ശ്രീയയുടെ അച്ഛനെ സമീപിച്ചു. അങ്ങനെ അവരുടെ കാര്യത്തിലും ഏതാണ്ട് തീരുമാനമായി.
**രണ്ടു വർഷങ്ങൾ കഴിഞ്ഞു **
ഇന്ന് സുലുവിന്റെ പിജി ഗ്രാജുവേഷൻ ആണ്. യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറിനുള്ള മെഡൽ സുലുവിന്റെ കഴുത്തിൽ കയറിയപ്പോൾ താഴെ സ്റ്റേജിലിരുന്ന അജുവിന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി. അന്നവളോട് താൻ പറഞ്ഞ വാക്ക് ഇന്നവൾ പാലിച്ചു. സുലുവിന്റെ വീട്ടുകാരും അജുവിന്റെ വീട്ടുകാരും ഒക്കെ എത്തിയിരുന്നു.
ചടങ്ങൊക്കെ കഴിഞ്ഞു എല്ലാവരും ഫ്ലാറ്റിലേക്ക് പോകാനായി ഇറങ്ങി.
“ExcuseMe….. ” പെട്ടെന്നാരോ വിളിച്ചത് കേട്ടു സുലുവും അജുവും ഒരേപോലെ തിരിഞ്ഞുനോക്കി.
അയാളെ കണ്ട രണ്ടുപേരും ഒരുപോലെ മൊഴിഞ്ഞു :”നഹാസ് !”
അവൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
“മറന്നില്ല അല്ലെ..? ! എങ്ങനെ മറക്കാനാ അതുപോലൊക്കെ വൃത്തികേടുകളല്ലേ ഞാൻ ചെയ്തു കുട്ടിയെ !” അവന്റെ വാക്കുകൾ കേട്ടു സുലുവും അജുവും മുഖത്തോട് നോക്കി പുഞ്ചിരിച്ചു.
“ഇപ്പോളെവിടാ? എന്ത് ചെയ്യുവാ?? !” അജു ചോദിച്ചു.
“അന്നത്തെ സംഭവത്തിന് ശേഷം ഉപ്പ ദുബായ്ക്കയച്ചു. പിന്നെ ഉപ്പയുടെ ഫ്രണ്ട് മിനിസ്റ്റർ വഴി എക്സാം എഴുതുവാനുള്ള പഴുതൊപ്പിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും എംബിബിസ്.” അവൻ ഒരു വികാരവുമില്ലാതെ പറഞ്ഞു.
അവരുടെ മുന്നിൽ നിൽക്കുന്ന നഹാസ് ആ പഴയ വീരശൂര പരാക്രമി ആണെന്ന് അവർക്കു തോന്നുന്നേയില്ല.
നീളന്മുടിയൊക്കെ വെട്ടിയൊതുക്കി ചെക്ക് ഷർട്ട് ഇൻസേർട് ചെയ്തു ജന്റിൽമാൻ ലുക്കിൽ അവനെ കാണാനിപ്പോൾ ശെരിക്കും ഒരു പ്രൊഫെഷണൽ ലുക്ക് ! സുലു അവനെവിശ്വാസം വരാതെ നോക്കി നിന്നു !
“ഏതായാലും ഒരുപാട് സന്തോഷം. ഏതാണ്ട് ഞാനും കാരണക്കാരനാ നിങ്ങളെ അകൽച്ചയ്ക്ക്. ഇപ്പോളെല്ലാം ഓക്കെ ആയതു ഒരുപാട് സന്തോഷം. ” നഹാസിന്റെ വാക്കുകൾക്ക് സുലുവിനെ ഒന്നുകൂടി ചേർത്തുപിടിച്ചൊരു പുഞ്ചിരിയായിരുന്നു അജുവിന്റെ മറുപടി. സുലുവും ചിരിച്ചു.
“പിന്നെ ഞാൻ നിങ്ങളെ ക്ഷണിക്കുവാണ്.. അടുത്തമാസം 10 നു വിവാഹം ആണ്. “അതുംപറഞ്ഞവൻ കയ്യിൽകരുതിയ ലെറ്റർ അവർക്കുനേരെ നീട്ടി.
സുലു അത് വാങ്ങി വായിച്ചുനോക്കി.
വധുവിന്റെ പേര് കണ്ട അവൾ വീണ്ടും ഞെട്ടി :”നൈഷനായോ !!?? ”
അജു പിന്നെ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് വല്യ ഞെട്ടലൊന്നും ഉണ്ടായില്ല. അവൻ സംശയത്തോടെ രണ്ടുപേരെയും മാറിമാറി നോക്കി.
ഒരു പുഞ്ചിരിയോടെ നഹാസ് പറഞ്ഞു :”അതെ ! ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിത്തുടങ്ങിയ നാൾ ഞാൻ ആദ്യം കാണാൻ ചെന്നതവളെയാണ്. ഒരുപാട് പെൺകുട്ടികളെ ശല്യം ചെയ്തു നടന്നിട്ടുണ്ടെങ്കിലും കുറച്ചധികം ക്രൂരമായിപ്പോയത് അവളുടെ അടുത്താണ്. അതുകൊണ്ട് തന്നെ എന്ത് ചെയ്താലും മതിവരില്ല.. പഴയശീലങ്ങളൊക്കെ മാറ്റിയെന്ന് ഞാൻ പറഞ്ഞാൽ ആരും വിശ്വസിക്കില്ലല്ലോ.. അവരും വിശ്വസിച്ചില്ല. അവളെ കാണാൻ സമ്മതിച്ചുമില്ല. പിന്നെ ഞാൻ അതിനുവേണ്ടി അലയാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ നമ്മടെ ഈ കോളേജ് വാതിലിൽ വെച്ചുതന്നെ ഞാൻ അവളെ കണ്ടുപിടിച്ചു മാപ്പ് പറഞ്ഞു. പിന്നെ രണ്ടു ദിവസം കഴിഞ്ഞു അവളുടെ വീട്ടിൽ നിന്നൊരു പ്രൊപോസൽ വന്നപ്പോൾ ശെരിക്കും ഞെട്ടിയത് ഞാനാ ! ഞാൻ അവളെ കാണാൻ അലയുന്നതെല്ലാം അവൾ അറിയുന്നുണ്ടായിരുന്നു. അവളായിട്ട് പറഞ്ഞയച്ചതാ ഉപ്പയെ എന്നറിഞ്ഞപ്പോൾ.. എനിക്കുണ്ടായ വികാരമെന്താന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ലെനിക്ക് ….. തെറ്റുകൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചവന് ദൈവം തന്ന സമ്മാനം അങ്ങനെയാ ഞാൻ അവളെ കാണുന്നത് ! ” കൺകളിൽ പടർന്ന നനവ് തുടച്ചുകൊണ്ടാവൻ പറഞ്ഞുനിർത്തിയപ്പോൾ ഏതാണ്ട് കാര്യങ്ങളുടെ കിടപ്പ് അജുവിന് മനസ്സിലായി.
സുലു സന്തോഷത്തോടെ അവനു കൈനീട്ടി congrats അറിയിച്ചു . Shakehand കൊടുക്കുന്നതിനിടയ്ക്ക് അജുവിനെ ഒന്ന് ഒളികണ്ണിട്ടുനോക്കാൻ സുലു മറന്നില്ല കേട്ടോ… പക്ഷേ അപ്പോഴാ മുഖത്ത് പഴയ ദേഷ്യം ഒന്നുമല്ല പകരം അവനും നഹാസിനു നേരെ കൈനീട്ടിക്കൊണ്ടുവരുന്നതാണ് അവൾ കണ്ടത്.
അങ്ങനെ കല്യാണത്തിന് തീർച്ചയായും വരണമെന്ന് ക്ഷണിച്ചുകൊണ്ട് നഹാസ് രണ്ടുപേർക്കും കൈകൊടുത്തു പിരിഞ്ഞു.
അങ്ങനെ എല്ലാവരും പോയതിനു ശേഷം രാത്രി രണ്ടാളും കൂടി ഫ്ളാറ്റിലെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് സുലു അജുവിന് നേരെ തിരിഞ്ഞു അവന്റെ തോളിലൂടെ കയ്യിട്ടു. എന്നിട്ട് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
“ഇത് ഇന്നത്തെ മെഡൽ കിട്ടിയ സന്തോഷത്തിനു.”
എന്നിട്ട് വീണ്ടും മറ്റേ കവിളിലും അമർത്തി ചുംബിച്ചു.
“അപ്പോളിത് ?” അജു അവളെ സംശയ രൂപേണ നോക്കി.
അപ്പോൾ സുലുവിന്റെ മുഖം വാടി. അവൾ അവനെ വിട്ട് കുറച്ചു മാറി നിന്നു.
“സുലു ,എന്താ ?പറയ് ?”അജു അവളുടെ കൈകളിൽ പിടിച്ചു മുത്തിയിട്ട് കണ്ണുകളിലേക്ക് നോക്കി.
“ഞാനൊരു ഗിഫ്റ്റ് വെച്ചിട്ടുണ്ടായിരുന്നു. ഇതുവരെ അത് നോക്കിയില്ല അല്ലെ ?” സുലു നോട്ടം ദൂരേക്ക് മാറ്റി.
അജു അത് കേട്ട് ഓടിപ്പോയി റൂമിലൊക്കെ പരതി.ഒന്നും കണ്ടില്ല. അപ്പോഴാണവൻ രാവിലെ ഷർട്ട് എടുത്തപ്പോൾ എന്തോ ഷെൽഫിനുള്ളിലേക്ക് വീണത് ഓർത്തത്.!
അവൻ വേഗം ഷെൽഫ് തുറന്നു ഷർട്ടുകൾക്കിടയിൽ പരതി. അവിടെ പച്ചനിറത്തിൽ giftwrap ചെയ്തൊരു കുഞ്ഞുbox. അവൻ വേഗം അതഴിച്ചു. box തുറന്നപ്പോൾ അവന്റെ നക്ഷത്ര കണ്ണുകളിൽ ഒരു കണ്ണുനീർ തിളക്കം ഉണ്ടായി. അവൻ വേഗം ബാൽക്കണിയിലേക്കെത്തി . അവിടെ പുറം തിരിഞ്ഞു നിൽക്കുന്ന സുലുവിനെ അവൻ പിന്നിലൂടെ ഇറുകെ കെട്ടിപ്പിടിച്ചു. നിറകണ്ണുകളോടെ അവളുടെ സുന്ദരിമറുകിലേക്ക് അവൻ അമർത്തി ചുംബിച്ചു. സുലുവും നിറഞ്ഞുവന്ന കണ്ണുകൾ മെല്ലെയടച്ചു അവനിൽ മുഴുകി നിന്നു.
ദൂരെയാകാശത്തിൽ അപ്പോഴും ഒരായിരം നക്ഷത്രങ്ങൾ അവരെ നോക്കി കൺചിമ്മി!!! ചന്ദ്രൻ പൂർണ്ണ ശോഭയോടെ ഉദിച്ചു നിന്നു. അപ്പോഴും അജുവിന്റെ ഉള്ളം കയ്യിൽ രണ്ടു വര തെളിഞ്ഞ പ്രെഗ്നൻസി സ്ട്രിപ്പ് ഭദ്രമായിരുന്നു.
*അവസാനിച്ചു*
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…