Novel

ഹൃദയം കൊണ്ട്: ഭാഗം 3

രചന: സുറുമി ഷാജി

അല്പസമയത്തിനു ശേഷം ലിഫ്റ്റ് ഓപ്പൺ ആയതും
“അല്ലാഹ് ..”സുലു അറിയാണ്ട് പടച്ചോനെ വിളിച്ചു പോയി. പതിയെ സുലു ലിഫ്റ്റിലേക്ക് കയറി.12 അമർത്തി. വേറെ ആരെങ്കിലും കയറാൻ ഉണ്ടോ എന്ന് അവൾ പുറത്തേക്ക് നോക്കി ആരുമില്ല ലിഫ്റ്റ് അടഞ്ഞു. സുലു പതുക്കെ ഏറ്കണ്ണിട്ട് നോക്കി. ശേഷം പതുക്കെ പിന്നിലോട്ടു മാറി നിന്നു. ഇങ്ങേർ ഇതെന്താ വല്ല പാടത്തും ഫുട്ബോൾ കളിക്കാൻ പോയിരുന്നേതോ?! വിയർത്തുകുളിച്ചു ഇട്ടിരുന്നവൈറ്റ് ഷർട് ആകെ നനഞ്ഞിട്ടുണ്ട്. കോട്ട് തോളിലൂടെ ഇട്ട് സ്റ്റെത് കഴുത്തിലുമിട്ട് ലിഫ്റ്റിൽചാരി നിൽക്കുന്ന ആ മനുഷ്യനെ അവൾ കണ്ണെടുക്കാതെ നോക്കി.
“പടച്ചോനേ കാത്തോണേ എനിക്ക് കൺട്രോൾ തരണേ” അവൾ മനസ്സാലെ പറഞ്ഞു .! ഇപ്പോൾ ആരാണെന്ന് മനസ്സിലായില്ലേ വേറെ ആരുമല്ല അത് Dr.റഊഫ് ആണ്. സുലു വിൻറെ ഉള്ളിലെ കോഴി കൂട്ടിൽ നിന്നും പുറത്തു ചാടി! രാവിലെ കണ്ടപ്പോൾ ഈ മനുഷ്യനിത്ര ഭംഗിയില്ലായിരുന്നല്ലോ !? അതിനു ഹോസ്പിറ്റലിലേക്ക് പോകുമ്പോഴുള്ള ടെൻഷൻ കാരണം ശ്രദ്ധിച്ചില്ല എന്നുള്ളതാണ് സത്യം!
കണ്ണിലേക്ക് നീണ്ടുകിടക്കുന്ന മുടിയും ആ താടിയും.. ദേ അങ്ങേര് കൈ അഴിച്ചു പോക്കറ്റിൽ തിരികുന്നു അമ്പോ എന്താസ്റ്റൈൽ .,സുലു പതിവ് സ്കാനിംഗ് തുടങ്ങി .
ഈ സമയം സുലുവിനെ കണ്ട സന്തോഷം റഊഫിന്റെ ഉള്ളിലുമുണ്ടായിരുന്നു . അവൾ അവനെ നോക്കുന്നതും അവനു മനസ്സിലായിരുന്നു . ലിഫ്റ്റ് നാലാം നിലയിലേക്കെത്തി . അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ . റഊഫ് കരുതി .

സുലുവാണെങ്കിൽ പാവം അവന്റെ ഷൂസ് സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു . ‘ഇത് ഏത് ബ്രാൻഡാ? ഓൺലൈൻ വാങ്ങിയതായിരിക്കും . കൊള്ളാം . ഇതിന്റെ girls ടൈപ്പ് ഉണ്ടാകുമോ ?’ എന്നൊക്കെ ചിന്തിച്ചു നിന്നപ്പോഴാ പെട്ടെന്ന് അവന്റെ കാലുകൾ അവൾക്കു നേരെ തിരിഞ്ഞത് അവൾ ശ്രദ്ധിച്ചത് . പതുക്കെ നമ്മുടെ നായിക തല ഉയർത്തി നോക്കിയപ്പോൾ കടിച്ചുപിടിച്ച ചിരിയുമായി അവളെ നോക്കുന്ന റഊഫിനെയാണ് കാണുന്നത് . “പടച്ചോനേ പണി പാളിയോ ” അവളുടെ ഉള്ളിലെ കോഴി കുറുക്കനെ കണ്ടപോലെ നിന്ന് വിറച്ചു. കമോൺ സുലു എസ്‌കേപ്പ്…അവൾ ഒരു വളിച്ച ചിരി അവനു സമ്മാനിച്ചിട്ട് സ്‌കൂൾഅസ്സെംബ്ലിക്ക് നിൽക്കുന്ന പോലെ അറ്റെൻഷൻ ആയി നിന്നു . എന്നിട്ട് മുഖം ഒപോസിറ്റ് സൈഡീലേക്ക് തിരിച്ചു.എന്നിട്ട് ലിഫ്റ്റ് വേഗം ഓപ്പൺ ആവാൻ പടച്ചോനോട് അതി ദയനീയമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു . സുലുവിന്റെ മുഖത്തു മിന്നിമായുന്ന ഓരോ എക്സ്പ്രെഷനും റഊഫിൽ ചിരിയുണർത്തി . അവനു അവളോട് എന്തെങ്കിലും മിണ്ടണമെന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും ലിഫ്റ്റ് ഓപ്പൺ ആയി .
പെട്ടെന്ന് സുലുവിന്റെ മുഖം വിടർന്നു അവൾ അവനുനേരെ നോക്കി . അപ്പോഴും അവളെ നോക്കിനിന്ന റഊഫിനെയും പിന്നെ പുറത്തേക്കും മാറി മാറി നോക്കി . ‘താൻ ഇറങ്ങുന്നില്ലേ’ എന്നാണ് ആ നോട്ടത്തിന്റെ അർഥം എന്ന് മനസ്സിലാക്കിയ റഊഫ് ഒന്നും മിണ്ടാതെ വെളിയിലേക്കിറങ്ങി . എന്നിട്ട് വീണ്ടും തിരിഞ്ഞു സുലുവിനെ നോക്കി . അവന്റെ ആ നോട്ടം സുലുവിനെ അസ്വസ്ഥയാക്കി . ലിഫ്റ്റ് അടഞ്ഞു . “പടച്ചോനെ , കളി കാര്യമായോ? ത്രേസ്യാകൊച്ചു രാവിലെ പറഞ്ഞപോലെ എന്തെങ്കിലുമാണോ! അല്ലാഹ് ” സുലു തലക്ക് കൈകൊടുത്തു.

ഫ്ലാറ്റിലെത്തിയ റഊഫ് സോഫയിലിരുന്നു. ജഗ്ഗിൽ നിന്ന് ഒരു ഗ്ലാസിൽ വെള്ളമെടുത്തു. എന്തുകൊണ്ടോ ഒരു പുഞ്ചിരി അവന്റെ മുഖത്ത് തങ്ങി നിന്നു. ഇവിടെ എത്തിയ ശേഷം ഒരുപാട് പെണ്പിള്ളേര് വായിനോക്കാറുണ്ട്. പക്ഷെ എന്തുകൊണ്ടോ ചില ഓർമ്മകൾ ഇപ്പോഴും ഉള്ളതുകൊണ്ടാവും അവൻ അതൊന്നും കാര്യമാക്കിയിട്ടില്ല. എന്നാലും അത്യാവശ്യം കൊള്ളാവുന്ന പെൺപിള്ളേരെ അങ്ങോട്ടും നോക്കാറുണ്ട് . സുലുവിനെയും ആദ്യം അങ്ങനൊക്കെയെ വിചാരിച്ചുള്ളൂ . ജോഗിംഗിന് പോകുമ്പോഴും അസോസിയേഷൻ മീറ്റിംഗുകളിലും ലിഫ്റ്റിലുമൊക്കെ തന്റെ നേരെ വരുന്ന അവളുടെ മിഴികളോട്പക്ഷെ എന്തുകൊണ്ടോ ഒരിഷ്ടം അവനുംതോന്നിത്തുടങ്ങുന്നത് അവനറിഞ്ഞു. രാവിലെ അവൾ എന്നെ നോക്കുന്നില്ലന്നു കണ്ടപ്പോൾ ഉണ്ടായ സങ്കടം . വൈകിട്ട് അവളുടെ മുഖം കണ്ടപ്പോൾ അവന്റെ ഉള്ളിലുണ്ടായ സന്തോഷം! എല്ലാം ആലോചിച്ചു അവൻ അവന്റെ തലയ്ക്കു തന്നെ ഒരു കൊട്ടുകൊടുത്തിട്ട് എഴുന്നേറ്റ് ഫ്രഷ് ആവാൻ പോയി .

വൈകിട്ട് രെഷ്മിയും ത്രേസ്യാകൊച്ചും വന്നു പെട്ടെന്ന് പോന്നതിന്റെ കാരണം അന്വേഷിച്ചപ്പോ തലവേദന എന്ന് കള്ളം പറഞ്ഞു .
“പടച്ചോനെ നാളെ ഞാൻ എന്ത് പറയും ?” അവൾ പടച്ചോനോട് സങ്കടപ്പെട്ടു . അവൾ റൂമിലോട്ട് എഴുന്നേറ്റ് പോയി.
“അല്ല രശ്മിഡോക്ടറെ പുതിയ സുപ്രേണ്ടിനോട് സംസാരിച്ചോ ?” ത്രേസ്യാക്കൊച്ചു ടേബിളിലിരുന്ന ആപ്പിൾ എടുത്തു കടിച്ചു.
അവൾ ചോദിച്ചത് രേഷ്മിയോടാണെങ്കിലും അകത്തു ബെഡിൽ കിടന്ന സുലുവും അങ്ങോട്ട് ശ്രദ്ധിച്ചു.
“ഏയ് പറ്റിയില്ല ത്രേസ്യാമ്മോ! ഞാൻ അപ്പടി ബിസിയാരുന്നേ ” രശ്മി അതുംപറഞ്ഞു ഫോണെടുത്തു കുത്താൻ തുടങ്ങി.
“കാണാനോ സിമ്പളൻ ! കല്യാണവും കഴിഞ്ഞിട്ടില്ലന്നല്ലേ പറഞ്ഞത് ? പക്ഷെ പുറത്തൊക്കെ പോയി പഠിച്ച സ്ഥിതിക്ക് വല്ല ലൈനും കാണും അല്ലെ ?” രെശ്മിയോടുള്ള ത്രേസ്യാക്കൊച്ചിന്റെ ചോദ്യം കേട്ടപ്പോ സുലു പെട്ടെന്ന് ബെഡിൽ എഴുന്നേറ്റിരുന്നു.
അവളുടെ ഹൃദയമിടുപ്പ് കൂടുന്നത് അവളറിഞ്ഞു.
‘എന്തിനാ ?! ഞാൻ ടെൻഷൻ ആവുന്നതെന്തിനാ ?? ഇല്ല സുലു കൂൾഡൗൺ !’ സുലു ഒരു നിമിഷം കണ്ണടച്ചിരുന്നു. എന്നിട്ടും എന്തൊക്കെയോ ഓർത്തുപോയി അതിന്റെ തെളിവെന്നോണം അവളുടെ കവിളിൽ ചാലുകൾ ഒഴുകി.
“അതറിഞ്ഞിട്ടെന്തിനാ ? നീ അങ്ങേരെ കെട്ടാൻ പോകുന്നോ ?? ഒന്ന് പോ പെണ്ണെ അവിടുന്ന് ” രശ്മി അവൾക്കു നേരെ കയ്യോങ്ങിയിട്ട് എഴുന്നേറ്റ് റൂമിലേക്ക് നടന്നു.
“പിന്നെ എനിക്കെങ്ങും വേണ്ട അങ്ങേരെ !! ബ്ലാഹ് ” ത്രേസ്യാക്കൊച്ചും എഴുന്നേറ്റ് പിന്നാലെ നടന്നു.
കാൽപ്പെരുമാറ്റം കേട്ടതും സുലു വേഗം പുത്തപ്പെടുത്തു മൂടി കിടന്നു.
“അങ്ങേരെ കണ്ടിട്ട് അങ്ങനാരും ഇല്ലാന്നാ തോന്നണേ ! മയത്തിനുള്ള സംസാരമൊക്കെയായിട്ട് പാവം ആണ് !” രശ്മി പറഞ്ഞു.
‘ഹും ഒരു പാവം ! നിങ്ങൾക്ക് അറിയാത്തതുകൊണ്ടാ ആ ദുഷ്ടനെ ‘സുലു ഓർത്തു. അവളുടെ മുഖഭാവം പെട്ടെന്ന് മാറി. സങ്കടം ദേഷ്യത്തിലേക്ക് തെന്നിമാറി. എന്നിട്ടും ഒന്നും മിണ്ടാതെ നിശ്ചലമായി കിടന്നു.
“ഓ ! അയാൾക്ക്‌ കോളേജിൽ വല്ലതും ഉണ്ടായിരുന്നു കാണുവോ ?? ആ കിട്ടിപ്പോയി!! നാളെ ഈ സുലുവിനോട് ചോദിക്കാം ! അവർ ഒരേ കോളേജിലല്ലായിരുന്നോ ??” ത്രേസ്യാമ്മ വിഷയം വിടാൻ ഒരു ഉദ്ദേശവുമില്ല.
‘പടച്ചോനെ !!!’ സുലുവിനു അതുകേട്ടപ്പോൾ അറ്റാക്ക് വന്നു.
“എന്റെ കൊച്ചെ നിനക്കൊരു പണിയുമില്ലേ ?? പോയി കുളിയെടി ! ഇനി നീ ഈ വിഷയമെടുത്തിട്ടാൽ കൊല്ലും നിന്നെ ഞാൻ ” രശ്മി അവളെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് പറഞ്ഞുവിട്ടപ്പോഴാണ് സുലുവിനു ഒരാശ്വാസമയത് . അവൾ കണ്ണുകളടച്ചു കിടന്നു..നാളെകളുടെ ടെൻഷനുമായി.

പിറ്റേന്ന് സുലു രാവിലെയെഴുന്നേറ്റ് ചായയുമായി ബാൽക്കണിയിലെത്തി. താഴെ ഗ്രൗണ്ടിൽ പതിവ് കലാപരിപാടി എല്ലാം തന്നെ നടക്കുന്നു . അവൾ കപ്പ് വായിലേക്ക് വെച്ചപ്പോഴാണ് താഴെ ഗ്രൗണ്ടിന്റെ നടുക്ക് തന്നെയും നോക്കി നിന്ന് എക്സർസൈസ് ചെയ്യുന്ന റഊഫിനെ അവൾ കണ്ടത് . ഇനി അവിടെ നിന്നാൽ ശെരിയാവൂല്ലന്നു മനസ്സിലായ സുലു പതിയെ ഉള്ളിലേക്ക് വലിഞ്ഞു .
‘നേരത്തെ എഴുന്നേറ്റ് ജോഗിങ് പെട്ടെന്ന് തീർത്തിട്ട് അവന്മാരെ കൂട്ടാതെ വന്നു നിന്നതാണിവിടെ ! എന്നും ആ ബാൽക്കണിയിൽ ആ മുഖം കാണാറുണ്ടെങ്കിലും ഒരിക്കലും താൻ വല്യ ശ്രദ്ധ കൊടുത്തിട്ടില്ല. പക്ഷെ ഇപ്പൊ അവളെ എപ്പോഴും കാണണമെന്ന് തോന്നുന്നു.പക്ഷെ ഞാൻ നോക്കുന്ന കണ്ടപ്പോഴേക്കും അവൾ വേഗം പോയല്ലോ ‘ആലോചിച്ചുനിന്ന റഊഫിന്റെ വ്യായാമത്തിന്റെ വേഗത കുറഞ്ഞു. പതിയെ അവൻ അവളുടെ ബാൽക്കണിയിലേക്കും നോക്കി ഒരേ നിൽപ്പായി.
പെട്ടെന്ന് മുതുകത്തു ശ്കതമായൊരു പ്രഹരം ഏറ്റപ്പോൾ അതും ഒട്ടും പ്രതീക്ഷിക്കാതെ , റഊഫ് മുന്നോട്ട് ആഞ്ഞുപോയി.
അവൻ വേദനയോടെ തിരിഞ്ഞു നോക്കിയപ്പോൾ സെബാനും മനാഫും.
“അല്ലളിയൊ..ഇങ്ങനെ മേൽപ്പോട്ടും നോക്കി നിൽക്കാനാണോ വേഗം ഓടി വന്നത്.? ഏഹ്??ഏഹ്?? മനസ്സിലാവുന്നുണ്ട് ട്ടാ !! ആഹ് ആഹ് !!” സെബാൻ അവനെ കളിയാക്കിയതും റഊഫിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
“ഡാ..പുല്ലേ”റഊഫ് സെബാൻറെ നേരെ തിരിഞ്ഞതും
“മനുവേ ഓടിക്കോ “സെബാനും മനാഫും രണ്ടുവഴിക്ക് ഓടി.
റഊഫ് അവരുടെ ഓട്ടപ്പാച്ചിൽ കണ്ടു ചിരിച്ചു.

ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ ത്രേസ്യാമ്മ ഇന്നലത്തിന്റെ ബാക്കി ചോദിക്കുമോ എന്നൊരു ഉൾഭയം സുലുവിനുണ്ടായിരുന്നു. പക്ഷെ ഭാഗ്യത്തിന് അവളൊന്നും ഓർത്തത്കൂടിയില്ലായിരുന്നു.ഫുൾ കോണ്സെന്ട്രേഷൻ ഓൺ ഫുഡ് ആയിരുന്നു !!!
ഭക്ഷണംകഴിച്ചു മൂവരും ഇറങ്ങി . ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ എന്തിനോ സുലുവിന്റെ മനസ് കലുഷിതായിരുന്നു . അജുക്ക ! അതാണ് അവളുടെ ടെന്ഷന് കാരണവും . വേഗം റൂമിലെത്തിയ അവൾ OP പരിശോധന ആരംഭിച്ചു . അത്കഴിഞ്ഞു നായർസാറുമായി വാർഡിലെല്ലാം rounds തുടങ്ങി.
ഹർഷ് ബേബിയെ വാർഡിലേക്ക് മാറ്റിയിരുന്നു. അവനു പനിയൊക്കെ നല്ല കുറവുണ്ട്. കണ്ണുമിഴിച്ചുള്ള അവന്റെ നോട്ടം കണ്ടു സുലു അവന്റെ അടുത്തുചെന്നുനിന്ന് കളിപ്പിക്കാൻതുടങ്ങി. സത്യം പറഞ്ഞാൽ സുലുവിനു ഹോസ്പിറ്റലിൽ ആകെ ഒരാശ്വാസം കുട്ടികളുടെ വാർഡിലാണ്. കാരണം പണ്ടുള്ളവര് പറയുന്നത് തന്നെ ‘കുഞ്ഞുങ്ങളുടെ കളിചിരികൾക്കിടയിൽ മുതിർന്നവർ അവരുടെ സകല പ്രശ്നങ്ങളും മറന്നുപോകും ‘.
എന്തോ ആലോചിച്ചു നിന്ന സുലുവിനെ സിസ്റ്റർ തട്ടിവിളിച്ചു.
പരിശോധനകൾ കഴിഞ്ഞു സുലു സാറിന്റൊപ്പം വാർഡിൽ നിന്നിറങ്ങി. നായർസാർ മറ്റാരെയോ കാണണം എന്നും പറഞ്ഞു പുറത്തേക്ക് പോയി.
സുലു ഒരു കോഫി കുടിക്കാനായി കഫെറ്റീരിയയിലേക്ക് നടന്നു. ഭാഗ്യം ഇന്ന് അജുക്കയെ കണ്ടില്ല . അതും വിചാരിച്ചു കഫെറ്റീരിയയിലെത്തി കോഫിക്ക് ഓർഡർ കൊടുത്തു തിരിഞ്ഞപ്പോഴാണ് തൊട്ടുമുന്നിലെ ടേബിളിൽ അതും അവൾ സാധാരണ ഇരിക്കാറുള്ള അതെ ടേബിളിൽ ദാ ഇരിക്കുന്നു.,മുന്നിലൊരുകപ്പ് കോഫിയുമായി സാക്ഷാൽ Dr.അജ്‌സൽ അലി മൻസൂർ !! അജുക്ക !!
അവളുടെ തലയിൽ നിന്ന് കിളികൾ നാലാം വഴിക്കും കൂടി ചിറകിട്ടടിച്ചു പറന്നു . എസ്കേപ്പ് സുലു.,,വേഗം ! അവളുടെ മനസ് അവളോട് പറഞ്ഞുകൊണ്ടിരുന്നു . പിന്നൊരു നിമിഷം അവിടെ നിൽക്കാതെ തിരിഞ്ഞ സുലുവിനു പക്ഷെ വീണ്ടും പണി കിട്ടി . ദേ രശ്മി !!! ഇവളിതെവിടുന്നു വരുന്നു .
“നീ കോഫി കുടിച്ചു കഴിഞ്ഞോ ?”
“ആഹ് . പോകുവാ “എന്ന് സുലു പറഞ്ഞതും
“മാം കോഫി “പിന്നിൽ നിന്ന് സപ്ലയർ ബോയ് വിളിച്ചതും ഒന്നിച്ചു .
“അപ്പൊ അതാരുടെ കോഫിയാ?”രശ്മി സംശയത്തോടെ ചോദിച്ചു .
“അത് നീ കുടിച്ചോ . നിന്നെ വെയിറ്റ് ചെയ്തിരുന്നതാ . അപ്പൊ ഓർഡർ ചെയ്തയാ.”
സുലു ഒപ്പിച്ചു .
“അതിനു ഞാൻ ഇങ്ങോട്ട് വരുമെന്ന് നീ എങ്ങനറിഞ്ഞു ?” രശ്മി വിടാൻ ഭാവമില്ല .
പുല്ല് . ഇനി എന്ത് ചെയ്യും!
സുലു എന്തോ പറയാൻ വന്നപ്പോഴേക്കും “ഹെലോ ഡോക്ടർസ് “സൂപ്രണ്ട് സർ രംഗം ഏറ്റെടുത്തു . തന്നെക്കണ്ടിട്ട് മുങ്ങാൻ നോക്കിയ സുലുവിന്റെ പരാക്രമങ്ങൾ അത്രയുംനേരം അവൻ നോക്കികാണുകയായിരുന്നു .
“ഡി സർ വിളിക്കുന്നു . നീ ഒന്നൂടെ വാ . ഡ്യൂട്ടി കഴിഞ്ഞില്ലേ ? നായർ സർ പറഞ്ഞു നീ ഇപ്പൊ ഇങ്ങോട്ട് പോന്നതേയുള്ളെന്നു . so come. Lets Meet him. ഒന്നുല്ലേലും നിന്റെ സീനിയർ അല്ലെ “എന്നുപറഞ്ഞു രശ്മി അവന്റെ അടുത്തേക്ക് പോയി ഹസ്തദാനം ചെയ്തശേഷം അവിടെയിരുന്നു . അവളുടെ ആഹ് വാക്കുകൾ സുലുവിനെ വീണ്ടും പഴയകാല ഓർമ്മകൾക്ക് തിരിനൽകി . എത്ര വേണ്ടാന്ന് വിചാരിച്ചാലും മറക്കാൻ നോക്കിയാലും എന്തിനാ ഇങ്ങനെ ഓർമ്മിപ്പിക്കുന്നതെന്നു അവൾ മനസ്സാലെ പടച്ചോനോട് ചോദിച്ചു . മുകളിലേക്കും നോക്കി നിൽക്കുന്ന സുലുവിനെ കണ്ടിട്ട് രശ്മി അജുനെ ഒന്ന് ഏറുകണ്ണിട്ട് നോക്കിയ ശേഷം എഴുന്നേറ്റ് പോയി തട്ടിവിളിച്ചു . “ഡി ഊളേ ! നീ എന്താ ഇങ്ങനെ നിൽക്കുന്നെ ?! സൂപ്രണ്ട് എന്തോ വിചാരിക്കും . വാ ഇങ്ങോട്ട് !” അവൾ സുലുവിനെയും പിടിച്ചു വലിച്ചു കസേരയിൽ കൊണ്ടിരുത്തി . സുലുവിന്റെ ആ നിൽപ്പിന്റെയര്ഥം പക്ഷെ ആരെക്കാളും നന്നായി അജുവിന്‌ മനസ്സിലാകുമല്ലോ . അവൻ അവളെ നോക്കി പുഞ്ചിരിച്ചു . “നിന്നെ വിടാൻ പോകുന്നില്ല മോളെ” എന്നർത്ഥത്തിൽ !!!
സപ്ലയർ കൊണ്ടുവന്ന കോഫി രശ്മി തന്നെ കുടിച്ചു. അങ്ങനെ സുലുവിനു കോഫിയും മിസ് ആയി . അജുവിന്റെയടുത്തുന്നു എസ്‌കേപ്പ് ആവാനും പറ്റിയില്ല . “നീ ഒരു കോഫി കൂടി പറയണോ?” രശ്മിയാ. “വേണ്ട”കടുപ്പിച്ചൊന്നു നോക്കി പറഞ്ഞു . “സർ എങ്ങനുണ്ട് ഞങ്ങടെ ഹോസ്പിറ്റൽ ?! രശ്മി അജുവിനോട് ചോദിച്ചു . “കൊള്ളാം ഇഷ്ട്ടമായി . ഞാനൊരുപാട് ഹോസ്പിറ്റലുകളിൽ അന്വേഷിച്ചിരുന്നു . അവസാനമാണ് ഇത് കണ്ടെത്തിയതും ഇവിടെ തന്നെ ജോയിൻ ചെയ്തതും ” സുലുവിനെ നോക്കിയുള്ള അവന്റെ വർത്താനം രെശ്മിക്ക് മനസ്സിലായില്ലെങ്കിലും സുലുവിനു കത്തി . ‘അപ്പോൾ മനപ്പൂർവ്വമാണ് ഇവിടെ തന്നെ ജോയിൻ ചെയ്തത്. മനുഷ്യന്റെ സ്വസ്ഥത കളയാൻ’സുലു മുഖം തിരിച്ചു .
“really this is our luck to have you sir. സാറിന്റെ താമസമൊക്കെ !?
“ഹോസ്പിറ്റൽ വക ഒരിടത്ത്.പക്ഷെ മാറാൻ നോക്കുന്നുണ്ട് . ഏതായാലും നാളെമുതൽ ഒരാഴ്ച മുംബയിൽ ഒരു conference nd CME ഉണ്ട്. സൊ സ്ഥലത്തു ഉണ്ടാവില്ല. ”
ഇത് കേട്ടപ്പോഴേക്കും സുലുവിന്റെ മുഖം തെളിഞ്ഞു . ഒരാഴ്ച! ഒരാഴ്ച ഇനി ഇങ്ങേരെ കാണണ്ടാല്ലോ ! ജിങ്കാലാലാ!!!!
സുലുവിന്റെ മുഖത്തെ ഈ സന്തോഷം അജുവിന്റുള്ളിൽ സങ്കടമുണ്ടാക്കി . അവൾ തന്നെ ഒരുപാട് വെറുക്കുന്നുണ്ട് .പക്ഷെ ഒന്നും ചെയ്യാനില്ല . കാരണം ഞാൻ ആണ് എല്ലാത്തിനും കാരണക്കാരൻ. അവൻ ഓർത്തു . കുറെ നേരത്തെ വർത്താനം കഴിഞ്ഞു അജുവിന്‌ ഒരു കാൾ വന്നപ്പോൾ അവൻ എഴുന്നേറ്റ് പോയി .

കുറച്ചുകഴിഞ്ഞു സുലുവിന്റെ ക്യാബിനിൽ ആരോ വന്നു തട്ടി . അവൾ അകത്തേക്ക് വിളിച്ചു . നോക്കിയപ്പോൾ അതാ ചിരിച്ചുകൊണ്ട് നിൽക്കുന്നു . നമ്മുടെ അഭിക്കുട്ടൻ!അമ്മയുടെ കയ്യിലാണ് പുള്ളി. അച്ഛനുംഉണ്ട് കൂടെ . ഇന്നവന്റെ ഡിസ്ചാർജ് ആണ് . സുലു അവളുടെ ഷെൽഫ് തുറന്നൊരു ടോയ് കാർ എടുത്ത് അവനു കൊടുത്തു . എന്നിട്ട് നെറ്റിയിലൊരു ഉമ്മയും കൊടുത്തവനെ യാത്രയാക്കി . ഇനി ഇവിടെ വെച്ച് കാണാതിരിക്കട്ടെ . അവൾ പ്രാർത്ഥിച്ചു . അവർ ഇറങ്ങിയപ്പോഴേക്ക് ടെലിഫോൺ ബെല്ലടിച്ചു.
“ഹെലോ ഡോക്ടർ . OTന്നാണ് . ഇന്നത്തെ ഇൻസ്‌പെക്ഷൻ ഡ്യൂട്ടി മാഡത്തിനല്ലേ?! ”
“യെസ്. വരുന്നു” സുലു പോകാനെഴുന്നേറ്റു.

ആഴ്ചയിലൊരു ദിവസമുള്ള ഇൻസ്‌പെക്ഷൻ ആണ് . ഓരോ ആഴ്ചയും ഓരോ ജൂനിയർ ഡോക്ടരനാണ് അതിന്റെ ചുമതല . നഴ്സിംഗ്സൂപ്രണ്ടും ഉണ്ടാകും . പിന്നെ ഓപ്പറേഷൻ തീയറ്റർ ഡ്യൂട്ടി ഉള്ള നഴ്സുമാരും പിന്നെ ഒരു അറ്റെൻഡറും . ഈ ആഴ്ച ഇൻസ്‌പെക്ഷൻ ഡ്യൂട്ടി സുലുവിനാണ് . സുലു പുറത്തേക്കിറങ്ങിയതും ഫോൺ വൈബ്രേറ്റ് ചെയ്തു . ആഹാ വാട്സ്ആപ് മെസേജ് ആഹ്. നാട്ടിലെ കുറച്ചു സുഹൃത്തുക്കളും കുറച്ചു സപ്പോർട്ടീവായ കസിൻസും പിന്നെ ഫ്ളാറ്റിലെ കുറച്ചു പരിചയക്കാരുമെയുള്ളു വാട്സാപ്പിൽ. അവളുടെ പുതിയ നമ്പർ അധികം ആർക്കും കൊടുത്തിട്ടില്ല. ഹോസ്പിറ്റൽ ഗ്രുപ്പിൽ പോലും അവൾ ഇല്ല. അങ്ങനെ മൊബൈലിൽ നോക്കി ലിഫ്റ്റിന്റടുത്തു വന്നു. ലിഫ്റ്റ് ഓപ്പൺ ആയി. ഇവള് ഫോണിലേക്കും നോക്കി കയറി. കുറച്ചു കഴിഞ്ഞപ്പൊഴാ ബട്ടൺ പ്രെസ് ചെയ്തില്ലല്ലോ എന്നോർത്തത്. നോക്കിയപ്പോഴേക്കും അവൾക്കുപോകേണ്ട 6 ആരോ പ്രസ് ചെയ്തേക്കുന്നു. അതാരാ അങ്ങോട്ടേക്ക് ? ഏതേലും നഴ്സുമാരായിരിക്കും! എന്നും കരുതി തിരിഞ്ഞു നോക്കിയപ്പോൾ കയ്യുംകെട്ടി നിന്ന് തന്നെ ഉറ്റുനോക്കുന്ന അജുവിനെയാണ്. ‘പടച്ചോനെ ഇങ്ങേരിതെപ്പോ വന്നു കയറി ‘ അവൾ മുഖം തിരിച്ചു ലിഫ്റ്റിന്റെ മുകളിലേക്ക് നോക്കി . 4th floor. ഇവിടങ്ങു ഇറങ്ങിയാലോ എന്നും പറഞ്ഞവൾ ലിഫ്റ്റ് ഓപ്പൺ ചെയ്യാൻ ആഞ്ഞതും അവളുടെ കൈ പിടിച്ചു പുറകോട്ട് വലിച്ചതും ഒരുമിച്ചായിരുന്നു ……തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button