ഹൃദയം കൊണ്ട്: ഭാഗം 6
രചന: സുറുമി ഷാജി
കണ്ണുകൾ തുറന്നപ്പോൾ അവളുടെ അടുത്തിരിക്കുന്ന അജുവിന്റെ പുഞ്ചിരിച്ച മുഖമാണ് കാണുന്നത്. അവൾ കണ്ണുകൾ പതുക്കെ ചിമ്മി. അവൾ പതിയെ കൈകളെടുത്തു അവൻറെ നേരെ കൊണ്ടുപോയി. തലമുടിയിൽ വിരൽ കൊണ്ട് തലോടി. ശേഷം കൈ നെറ്റിത്തടത്തിലൂടെ അവന്റെ കണ്പോളകളിലെത്തി. അജു മിഴികൾ മെല്ലെയടച്ചു. സുലു പതുക്കെ വിരലുകൾ അവന്റെ മൂക്കിലൂടെ ചുണ്ടുകളിലെത്തിച്ചതും അവൻ അതിൽ കടിച്ചതും ഒരുമിച്ചായിരുന്നു
“ഇല്ലാ!!!!””
സുലു ഞെട്ടിയുണർന്നു ചുറ്റും നോക്കി. ‘ഇല്ല ! അങ്ങനെയൊന്നും തനിക്കവനോട് ക്ഷമിക്കാൻ കഴിയില്ല . പിന്നെ എന്തിനാണ് താൻ ഇങ്ങനെ ഒരു സ്വപ്നം കണ്ടത് ?” അവളുടെ കണ്ണ് നിറയാൻ തുടങ്ങി. പെട്ടെന്ന് ടീന സിസ്റ്റർ വന്നു. അവൾക്കൊരു ഇൻജെക്ഷൻ കൊടുത്തു.സുലു വീണ്ടും മയങ്ങി.
ഉണർന്നപ്പോൾ വീണ്ടും മുന്നിൽ അജു.
“പടച്ചോനെ വീണ്ടും സ്വപ്നം!”അവൾ കണ്ണുകളടച്ചു തുറന്നു.
“ഏഹ്?! എന്ത് സ്വപ്നമായിരുന്നു”അജു നെറ്റിചുളിച്ചു!
“ഏഹ്! ഇതപ്പോൾ സ്വപ്നം അല്ലെ!” അവൾ കണ്ണുകൾ ഇറുകിയടച്ചു..വീണ്ടും തുറന്നു. അല്ല അവൻ അടുത്തുണ്ട്.
“എന്നെയാണോ കണ്ടത് ?”അജു ആകാംഷഭരിതനായി.
അവൾ അവനെ നോക്കി കണ്ണുരുട്ടി. എന്നിട്ട് തിരിഞ്ഞു കിടക്കാൻ നോക്കി. പക്ഷെ canula കാരണം തിരിയാൻ പറ്റുന്നില്ല. അവൾ വേഗം മറ്റേ കയ്യുപയോഗിച്ചു control knob തിരിച്ചു IVഫ്ലൂയിഡിന്റെ speed കൂട്ടാൻനോക്കി . പക്ഷെ പെട്ടെന്ന് അജു കയറി അവളുടെ കൈക്കു പിടിച്ചു.അവൾ പതിവ് പോലെ മുഖം തിരിച്ചു അവനെ നോക്കി.
“അത് വേഗം തീരട്ടെ “സുലു പറഞ്ഞു.
“പതുക്കെ തീർന്നാൽ മതി”അജുവും വിട്ടുകൊടുത്തില്ല.
“അത് സാറാണോ തീരുമാനിക്കുന്നെ ?”സുലു അവനെയും അവളുടെ കയ്യിലെ അവന്റെ പിടിയിലേക്കും മാറി മാറി നോക്കി.
“അതെ ഞാൻ തന്നെയാ. കാരണം ഞാനാണല്ലോ നിന്റെ ഡോക്ടർ “അതുംപറഞ്ഞു സുലുവിന്റെ കൈ പതിയെ വിട്ടു.
‘ഓ അതും ഇങ്ങേരാണോ ‘സുലു മനസ്സിൽ വിചാരിച്ചു. അപ്പോഴേക്കും ടീന സിസ്റ്റർ സുലുവിന്റെ പ്രെസ്ക്രിപ്ഷൻ നോട്ടുമായി വന്നു. അജു അവരോടെന്തെക്കെയോ പറഞ്ഞു.
സുലുവിനു തിരിഞ്ഞു കിടക്കാൻ പറ്റിയില്ല. അവൾ നോക്കുമ്പോൾ സോഫയിലിരുന്നു അജു അവളെ നോക്കുന്നുണ്ട്. സുലു കണ്ണുകളടച്ചു കിടന്നു.
സുലു ഉറങ്ങിയെന്നു കണ്ടപ്പോൾ അജു വന്നു അവളുടെ അടുത്തിരുന്നു. എന്നിട്ട് ഇന്നലത്തെപ്പോലെ അവളുടെ നെറ്റിയിലും canula ഇട്ട കൈ വിരലുകളിലും തലോടിക്കൊണ്ടിരുന്നു.
എന്തൊക്കെയോ ഓർമ്മകളാൽ അവന്റെ മിഴികളും നിറഞ്ഞു തുളുമ്പി. ഒരു തുള്ളി സുലുവിന്റെ കൈകളിൽ പതിച്ചു. അവൻ വേഗം എഴുന്നേറ്റ് പോയി.
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു രേഷ്മിയും ത്രേസ്യാമ്മയും വന്നു. കുറെ നേരം വർത്താനം പറഞ്ഞിരുന്നു. അജു സമ്മതിക്കാത്തത് കൊണ്ട് അന്നും അവൾക്കു കൂടെ നില്ക്കാൻ പറ്റുമായിരുന്നില്ല. രശ്മി ഫ്ലാറ്റിൽ ഒറ്റയ്ക്കാവുമെന്നു കരുതി ത്രേസ്യാകൊച്ചിനെ സുലു നിൽക്കാനും സമ്മതിച്ചില്ല. കമലമ്മ സിസ്റ്റർ നെറ്ഡ്യൂട്ടിക്ക് വന്നിട്ട് അവരെ കണ്ട് പറഞ്ഞേൽപ്പിച്ചിട്ടാണ് പക്ഷെ രണ്ടുപേരും പോയത്.
കുറച്ചു കഴിഞ്ഞു ഡോറിൽ ഒരു തട്ടുകേട്ട് നോക്കിയപ്പോൾ വന്നയാളെ കണ്ട് സുലുവിന്റെ കണ്ണുകൾ വിടർന്നു .
രേഷ്മിയും ത്രേസ്യാമ്മയും പോയെന്നുറപ്പ് വരുത്തി കുറച്ചു താമസിച്ചിട്ട് ആണ് അജു അന്ന് സുലുവിന്റെ അടുത്തെത്തിയത്. ഡോർ തുറന്നപ്പോൾ പക്ഷെ കണ്ട കാഴ്ച അജുവിന്റെ ഉള്ളം പൊള്ളിച്ചു.
കമലമ്മ സിസ്റ്ററിന്റൊപ്പം ചേർന്നു സുലുവിന്റെ കയ്യിലെ canula പതുക്കെ അഴിച്ചെടുക്കുന്ന റഊഫ് !!! സുലുവിന്റെ ഉള്ളം കൈ റഊഫിന്റെ വലതു കയ്യിലാണുള്ളത്. അജു അടിമുടി വിറച്ചു. ദേഷ്യം താങ്ങാനാവാതെ അവൻ പുറത്തേക്ക് പോകുന്നത് പക്ഷെ സുലു കണ്ടു!!
“അവന്മാരും തന്നെ കാണാൻ വരുന്നെന്നു പറഞ്ഞതാ. പിന്നെ നേരം വൈകിയത് കൊണ്ട് ഞാനിങ്ങു പോന്നു. അതിനു ചെല്ലുമ്പോൾ കിട്ടുമെനിക്ക്. “റഊഫ് പറഞ്ഞു.
“കൊണ്ട് വരാമായിരുന്നു.”സുലു പുഞ്ചിരിയോടെ പറഞ്ഞു.
“നാളെയാവട്ടെടോ. താൻ okay അല്ലെ ? ഞാനിവിടെ നിക്കണോ ?! “റഊഫ് ചോദിച്ചു.
“no no ! സിസ്റ്റർ ഉണ്ടല്ലോ. അതുകൊണ്ടാ അവളുമാരെപ്പോലും നിർത്താഞ്ഞത്.”സുലു പറഞ്ഞു.
“okay !then Iam leaving. take rest. Getwellsoon”റഊഫ് പോകാനെഴുന്നേറ്റു.
“ThankYou”സുലു പുഞ്ചിരിച്ചു.
റഊഫ് പോയി ഒരുപാട് നേരം കഴിഞ്ഞിട്ടും അജുവിനെ കാണാഞ്ഞത് അവളിൽ ആശങ്കയുണർത്തി. റഊഫിനെ കണ്ടിട്ടാ അജു അത്ര ദേഷ്യത്തോടെ പോയത് എന്നുറപ്പാണ്. അവൾ ചിന്തിച്ചു.
ഇതിനിടയിൽ കമലമ്മ സിസ്റ്റർ രണ്ടുവട്ടം വന്നു ഉറങ്ങുന്നില്ലേ എന്ന് അന്വേഷിച്ചു.
സുലു പതുക്കെ കണ്ണുകളടച്ചു കിടന്നു. പക്ഷെ അവൾക്കെന്തോ സമാധാനമില്ലായ്മ. കുറച്ചു കഴിഞ്ഞു സുലു എഴുന്നേറ്റ് വരാന്തയിലേക്കിറങ്ങി. ആരും ഇല്ല. അടുത്തടുത്ത റൂമിലൊന്നും. സമയം 1 മണിയായി. കനത്ത നിശബ്ദത.
ദൂരെ ബാൽക്കണിയിലേക്കുള്ള glassഡോറിന്റെ അടുത്ത് നിൽക്കുന്ന ആൾരൂപത്തെ അവൾ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവൾ അങ്ങോട്ടേക്ക് നടന്നു. യാന്ത്രികമായി അയാൾക്കടുത്തു ചെന്ന് നിന്ന് ആകാശത്തേക്ക് അവളും നോക്കി.
“എന്തിനാണ് ?? എന്തിനാണ് എന്നെ ഇങ്ങനെ പിന്തുടരുന്നത് ?”
ആൾക്ക് പ്രതികരണം ഒന്നുമില്ലായിരുന്നു.
“ഒരിക്കലും കാണരുതെന്ന് കരുതി തന്നെയാ ഇത്ര ദൂരം ഞാൻ .,”വാക്കുകൾ മുഴുവനാക്കാതെ അവൾ തേങ്ങി.
“ആരാണവൻ ?” അവന്റെ ചോദ്യം അവളെ അമ്പരപ്പിച്ചു. അവൾക്കു കോപം ഇരച്ചു കയറി.
അവൾ തിരികെ പോകാൻ തുനിഞ്ഞു.
പെട്ടെന്നാ രൂപം അവളെ വയറിലൂടെ കയ്യിട്ട് അവനിലേക്ക് അടുപ്പിച്ചു.ശേഷം ആ ഗ്ലാസ് ഡോറിലേക്ക് ചാരിനിറുത്തി ഇരു കൈകളിലും അവന്റെ കൈ കോർത്തുകൊണ്ട് ലോക്ക് ചെയ്തു നിർത്തി.
നിറഞ്ഞു തുളുമ്പിയ അവളുടെ മിഴികൾ അവൾ ഒന്നടച്ചു തുറന്നു.
“എനിക്കറിയാം ഇതെല്ലാം മിഥ്യ ആണ്. വെറും അഭിനയം. കാരണം എന്റെ സുലു എന്നും എന്റേത് മാത്രമാണ്. ഈ ജന്മം നിനക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല. കാരണം നീ ന്റേതു മാത്രമാണ് സുലു ..ഈ അജുവിന്റെ.!”
അവന്റെ വാക്കുകൾ അവളിൽ ഒരു മിന്നൽ പിണർപ്പുണ്ടാക്കി.
അവൾ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.
“സുലു.. നിന്നോട് ഞാൻ ചെയ്തത് ..”പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് സുലു അവനെ ശക്തിയായി പിടിച്ചു തള്ളി.
“വേണ്ട ഒന്നും കേൾക്കേണ്ട എനിക്ക്. അതെ ! ആയിരുന്നു ! നിങ്ങളുടെ മാത്രമായിരുന്നു ഞാൻ. അജുക്കയുടെ സ്വന്തം സുലു. ഒരുപാട് സ്നേഹിച്ചതല്ലേ നിങ്ങളെ ഞാൻ ??!!”കരഞ്ഞുകൊണ്ട് സുലു അവന്റെ കോളറിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
“എന്നിട്ട് നിങ്ങളെന്നോട് ചെയ്തതോ ?? ഞാൻ മറക്കണം എന്ന് പറയാൻ നിങ്ങൾക്കെളുപ്പമാ. പക്ഷെ ഞാൻ കരഞ്ഞുതീർത്ത ദിവസങ്ങൾക്കു പകരം തരാൻ നിങ്ങൾക്കൊന്നും ഉണ്ടാവില്ല “സുലു അവനെ പിടിച്ചുതള്ളിയിട്ടു റൂമിലേക്ക് ഓടി. ബെഡിൽ കയറി കിടന്നു കരഞ്ഞു.
അജു പതിയെ അവിടെ നിലത്തേക്കൂർന്നിരുന്നു.
രാവിലെ സുലു കണ്ണ് തുറക്കുമ്പോൾ അജു അടുത്തുണ്ട്. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവൻ എഴുന്നേറ്റ് പിടിച്ചു. അവൾ പക്ഷെ അവനെ അവഗണിച്ചു. ബാത്റൂമിലേക്ക് പോയി.
തിരികെ വന്നപ്പോൾ അജു സിസ്റ്ററിനോട് സംസാരിച്ചുനിൽക്കുന്നു .
അവന്റെ കണ്ണുകളും കലങ്ങിയിട്ടുണ്ട്.ഒരുപാട് കരഞ്ഞെന്നു അവൾക്കു മനസ്സിലായി.
സിസ്റ്റർ കൊണ്ടുവന്ന സിറിഞ്ചു.,canula ഇല്ലാത്തതുകൊണ്ട് direct inject ചെയ്യണമായിരുന്നു. അതുകൊണ്ട് സുലുവിന്റെ മുഖം മങ്ങി. അജു വന്നു സിറിഞ്ചു വാങ്ങി. അവൾ മുഖമുയർത്തി അജുവിനെ നോക്കി. അവൻ കൈ നീട്ടി. അവൾ പതിയെ കൈകൾ അവന്റെ കയ്യിൽ വെച്ചു. അജു അവളുടെ വിരലുകളിൽ തലോടി. പെട്ടെന്ന് സുലു കൈ പിൻവലിക്കാൻ നോക്കിയെങ്കിലും അജു പിടി വിട്ടില്ല. പകരം പതിയെ അവൾക്കു വേദനിക്കാതെ നീഡിൽ കൈയിലേക്ക് കുത്തി. ഇൻജെക്ഷൻ കഴിഞ്ഞു സിസ്റ്ററും അജുവും പോയി. രശ്മി വന്നപ്പോൾ സുലുവിനെ ഡിസ്ചാർജ് ചെയ്തിരുന്നു. അവൾ സുലുവിനെയും കൂട്ടി ഫ്ലാറ്റിലെത്തി. ഒന്ന് ഫ്രഷ് ആയശേഷം അവൾ രശ്മി കൊടുത്ത കാപ്പിയുമായി ടേബിളിൽ ഇരുന്നു. രേഷ്മിയും വന്നു ഓപ്പോസിറ്റ് ഇരുന്നു.
“നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ സുലു ?”
രശ്മിയുടെ ചോദ്യം കേട്ട് സുലു അവളെ നോക്കി.
“അല്ല ! കമലമ്മ സിസ്റ്റർ എന്നോട് ചിലതു പറഞ്ഞായിരുന്നു. പിന്നെ വിശാലേട്ടൻ വിളിച്ചപ്പോൾ ബാൽക്കണിയിലേക്ക് പോയ ഞാൻ,എന്നെ കൊണ്ടാക്കിയ അജ്‌സൽ സാർ തിരിച്ചു പോകുന്നതുംഇന്നലെ ഞാൻ കണ്ടു.”കപ്പിലേക്ക് നോക്കി അത്രയും പറഞ്ഞ ശേഷം രശ്മി ഗൗരവത്തോടെ സുലുവിനെ നോക്കി.
അൽപ്പസമയം തല താഴ്ത്തിയിരുന്നു സുലു .
“Sulu… whats the drama goingOn?”രശ്മി ശബ്ദം കനപ്പിച്ചു.
“he is my husband Reshmi…”
യാതൊരു വിധ ഭാവവും മുഖത്തില്ലാതെ സുലുവിന്റെ പറച്ചിൽ കേട്ട് രെശ്മി കുടിച്ച കോഫി അവളുടെ തലയിൽ കയറി.
“Whaattttttttt”രശ്മി അമ്പരന്നു. !
ഈ സമയം നേരെ ഓപ്പോസിറ്റ് ഫ്ലാറ്റിലിരുന്നു കൊണ്ട് തങ്ങളുടെ കോളേജ് ജീവിതത്തിലേക്ക് അജുവും മടങ്ങുകയായിരുന്നു .!
ഒന്നുമറിയാതെ മറ്റൊരിടത്തു സുലുവിനെ ഓർത്തുകൊണ്ട് റഊഫും!!!…..തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…