ഹൃദയം കൊണ്ട്: ഭാഗം 7
രചന: സുറുമി ഷാജി
കുഞ്ഞുനാള് മുതലുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സുലു അന്ന് കോളേജിൽ ജോയിൻ ചെയ്യാനെത്തിയത്. കാറിൽ നിന്നിറങ്ങി സുലു റോഡിൽ നിന്ന് ഒരുനിമിഷം കോളേജ് ആകമാനം ഒന്നുനോക്കി.
മെഡിക്കൽ കോളേജ് ആണെങ്കിലും ഹോസ്പിറ്റൽ സെക്ഷനും കോളേജ് സെക്ഷനും രണ്ടായിട്ടാണ്. ഹോസ്പിറ്റലിൽ നിന്ന് 10 മിനുട് ദൂരംഉണ്ട് കോളേജിലേക്ക്. പക്ഷെ ക്യാമ്പസ്സിന്റകത്തു കൂടി എളുപ്പവഴിയും ഉണ്ട്.
ഇംഗ്ലീഷ് അക്ഷരമാലയിലെ ‘L’ എന്ന അക്ഷരത്തിന്റെ രൂപത്തിൽ കോളേജ് കെട്ടിടം അതി പ്രൗഢിയോടെ നിൽക്കുന്നു. ഇളം മഞ്ഞ നിറമാണ് ചുവരുകൾക്ക്. റോഡിൽ നിന്നും കോളേജിലേക്ക് ഇത്തിരി ദൂരമുണ്ട്.ടാർ ചെയ്ത റോഡിനെ കൂടാതെ റോഡിൽ നിന്നും കോളേജ് മുറ്റം വരെ പടിക്കെട്ടുകളുമുണ്ട്. സുലു ഓരോ പടിക്കെട്ടുകളും കയറുന്നതിനൊപ്പം ചുറ്റുപാടും നോക്കിക്കൊണ്ടേയിരുന്നു. ഇഷ്ടംപോലെ മരങ്ങളും ചെടികളും പൂക്കളുമൊക്കെയുണ്ട്. കോളേജിന്റെ മുറ്റത്തു തന്നെ വലിയൊരു ആല്മരവും അതിനുചുറ്റും തറയുംഉണ്ട്.
ഗാർഡനിലെ ചില മരങ്ങൾക്കെല്ലാം തറകെട്ടിയിട്ടുണ്ട്. കുറച്ചു സ്റ്റുഡന്റസ് അവിടൊക്കെ ഇരുന്നു വർത്താനം പറയുകയും ചെയ്യുന്നുണ്ട്.
‘സീനിയേഴ്സ്’ആയിരിക്കും. സുലു അവരെ നോക്കി ചിരിച്ചെങ്കിലും അവർ തിരികെ കട്ടകലിപ്പിൽ ലുക്ക് വിട്ടപ്പോൾ സുലു പിന്നെ അങ്ങോട്ടേക്ക് നോക്കാനേ പോയില്ല.
പടികയറി മുകളിലെത്തിയപ്പോൾ ഇടതുവശത്തേക്കും വലതുവശത്തേക്കും വഴികൾ. അതെല്ലാം ഇന്റർലോക്ക് ഇട്ടു ഭംഗിയായി കിടപ്പുണ്ട്. ഇടത്തോട്ട് നോക്കിയപ്പോൾ അത് കാന്റീൻ ആണെന്ന് മനസ്സിലായി. വലതുവശത്തോട്ട് കോളേജിലേക്ക് കയറാനുള്ള വഴിയും. അപ്പോഴേക്കും അവളുടെ ഉപ്പയും ഉമ്മയും കാർ പാർക്ക് ചെയ്തു എത്തിയിരുന്നു. സുലു നിര്ബന്ധിച്ചിറങ്ങിയാണ് പടികൾ കയറി വന്നത്.
മുന്നിൽ നിന്ന സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ പുതിയ കുട്ടികളും രക്ഷകർത്താക്കളും ആഡിറ്റോറിയത്തിലേക്ക് ചെല്ലാൻ പറഞ്ഞു. അങ്ങനെ അവർ ഓഡിറ്റോറിയത്തിലെത്തി. നിറയെ കുട്ടികളും വീട്ടുകാരും. സുലുവും ഉപ്പയും ഉമ്മയും കൂടി ഒഴിഞ്ഞു കിടന്ന കസേരകളിൽ പോയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ പ്രോഗ്രാം തുടങ്ങി.
ആദ്യ ദിവസം ആയിരുന്നത് കൊണ്ട് ഒരുഅവർ കോളേജിന്റെ ചരിത്രം മുതലേ പറഞ്ഞു തുടങ്ങി.ഒരു ഇൻട്രൊഡക്ഷൻ സെക്ഷൻ.
അതുകഴിഞ്ഞുഎല്ലാവരും ഹോസ്റ്റലിലേക്കെത്തി.
ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിൽ 3 ബിൽഡിംഗ് ഉണ്ട്. അതിൽ ഏറ്റവും ആദ്യത്തെ ബിൽഡിംഗിലോട്ട് കയറി.
ഹോസ്റ്റലിൽ അലോട്ട് ചെയ്ത റൂമിൽ സുലുവിനെ കൂടാതെ ശ്രീയയുംഉണ്ടായിരുന്നു. അവർ പരസ്പരം പരിചയപ്പെട്ടു. വീട്ടുകാരും തമ്മിൽ സംസാരിച്ചു. കുറച്ചു കഴിഞ്ഞു വീട്ടുകാർ തിരികെപ്പോയി. രണ്ടാൾക്കും വീട് വിട്ടു നിൽക്കുന്നതിൽ സങ്കടം തോന്നിയെങ്കിലും വരാനിരിക്കുന്ന നല്ല അടിപൊളി ക്യാമ്പസ് ലൈഫ് ഓർത്തു ഇരുവരും സമാധാനിച്ചു.
പിന്നീട് കുറച്ചുനേരം സുലുവും ശ്രീയയും സംസാരിച്ചിരുന്നു. ശ്രീയക്ക് അച്ഛനും അമ്മയും 2 ഏട്ടന്മാരും. പാലക്കാട്ടെ ഒരു ബ്രാഹ്മിൻ കുടുംബത്തിലെ അംഗമാണ്. സുലുവും അവളുടെ ഉമ്മയെയും ഉപ്പയെയും അനിയനെയുമൊക്കെ വാക്കുകളിലൂടെ ശ്രീയക്ക് കൂടുതൽ പരിചയപ്പെടുത്തിക്കൊടുത്തു.അല്പസ്വല്പമൊക്കെ നമ്പൂരി ഭാഷ കലർന്ന ശ്രീയയുടെ സംസാരം സുലു ആകാംഷയോടെ കേട്ടിരുന്നു.
പിറ്റേ ദിവസം വാർഡന്റെ അകമ്പടിയോടെയാ കോളേജിലേക്ക് കൊണ്ടുപോയത്. ഇല്ലെങ്കിൽ സീനിയേഴ്സിന്റെ കയ്യിൽ കിട്ടിയാൽ റാഗ് ചെയ്യുമത്രേ ! അതുകൊണ്ടുതന്നെ ഹോസ്റ്റലിലെ separate ബ്ലോക്കിലാ താമസമൊക്കെ . ഭയങ്കര പ്രൊട്ടക്ഷൻ.
അങ്ങനെ ക്ലാസിലെത്തി.
150കുട്ടികളുള്ള വലിയ ക്ലാസ്. സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് ഒരു ഗാലറി പോലെ. അവർ രണ്ടുപേരും ഏകദേശം നടുക്കായി പോയിരുന്നു. അവരുടെ ബെഞ്ചിനോട് ചേർന്ന് ബോയ്സിന്റെ സൈഡിൽ അക്ഷയ് ആയിരുന്നു. അവർ പരസ്പരം പരിചയപ്പെട്ടു. അല്പസമയത്തിനു ശേഷം Dr. രാജഗോപാൽ സാർ വന്നു. പുള്ളിയാണ് ഞങ്ങളുടെ ക്ലാസ് കോർഡിനേറ്റർ. ഗൗരവമുള്ള മുഖമാണെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോ മനസ്സിലായി പുള്ളിക്കാരൻ ഒരു പാവമാണെന്നു. അദ്ദേഹം ക്ലാസ്സിനെക്കുറിച്ചും കോളേജിനെക്കുറിച്ചും അവിടുത്തെ നിയമങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞു. പിന്നെ സീനിയേഴ്സിന്റെയടുത്തേക്ക് ഒന്നിനും പോകരുത്. എന്ത് പ്രശ്നമുണ്ടായാലും റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു. പിന്നെ ഓരോരുത്തരെയായി selfintroduce ചെയ്യിച്ചു.അപ്പോഴേക്കും ഇന്റർവെൽ ആയി.
ഞങ്ങൾക്ക് ക്യാന്റീനിൽ പോകാമെന്നും പക്ഷെ സീനിയേഴ്‌സുമായി പ്രശനത്തിനു നിൽക്കരുതെന്നും പറഞ്ഞിട്ട് സാർ പോയി.
സുലുവുംശ്രീയയും പോകണ്ടാന്നു തീരുമാനിച്ചു. കാരണം റാഗിങ്ങ് ഓർത്തിട്ട് തന്നെ.
കുറച്ചു കഴിഞ്ഞപ്പോൾ അക്ഷയ് അവർക്കടുത്തേക്ക് വന്നു.
“ചായ കുടിക്കുന്നില്ലേ ?”
“വേണ്ട അക്ഷയ്. സീനിയേർസുണ്ടാവില്ലേ ?”ശ്രീയ പറഞ്ഞു.
“അതിനെന്താ ?! അവർ നമ്മളെ പിടിച്ചു തിന്നതോന്നുല്ലാ. നിങ്ങൾ വാ “അക്ഷയുടെ നിർബന്ധം കാരണം മൂന്നാളും കാന്റീൻ ലക്ഷ്യമാക്കി നടന്നു.
“നിന്റെ അപ്പുറത്തിരിക്കുന്ന ബോയ്സ് എല്ലാം പോയോ ?”സുലു തിരക്കി.
“ആഹ്. അവർ പോയി. എന്നെ വിളിച്ചു. പക്ഷെ എന്തോ അവരൊക്കെ ഇന്റർനാഷണൽ സ്കൂളിൽ പഠിച്ചവരാണെന്ന് തോന്നുന്നു. വമ്പൻ ഇംഗ്ലീഷ്. നമ്മക്ക് സെറ്റാവലെ”കയ്യൊക്കെ എടുത്ത് ആക്ഷൻ കാട്ടി അക്ഷയ് അത് പറഞ്ഞപ്പോൾ പെൺപിള്ളേർ രണ്ടും ചിരിച്ചു.
“ഓയ് .. superstar ഇവിടെ വായോ ” ശബ്ദം കേട്ടിടത്തേക്ക് നോക്കിയ സുലുവും ശ്രീയയും ഷോക്കടിച്ച പോലെയായി. ഒരുപറ്റം സീനിയർ ചേട്ടന്മാരും ചേച്ചിമാരും. കൈകാട്ടി തങ്ങളെ വിളിക്കുന്നുണ്ട്.
“അക്ഷയ് നീ ഉള്ളതാ ഞങ്ങളുടെ ധൈര്യം . എന്ത് ചെയ്യണമിപ്പോൾ?”അതും ചോദിച്ചു സുലു അക്ഷയ് നിന്നിടത്തേക്ക് നോക്കിയതും സ്ഥലം കാലി. ‘പടച്ചോനെ ..!! ലവൻ പറ്റിച്ചോ !!അവനെ കാണുന്നില്ലല്ലോ !’ “ശ്രീ ..”സുലു ദയനീയമായി ശ്രീയെ നോക്കി.
അപ്പോഴാണ് അക്ഷയ് സ്ഥലം വിട്ടത് ശ്രീയ അറിയുന്നത് തന്നെ.
“നിങ്ങളെത്തന്നെ!! ഇങ്ങോട്ട് വരാൻ !!”സീനിയർഒരുത്തി അലറി.
പെട്ടെന്ന് സുലുവും ശ്രീയും അവൾക്കരികിലെത്തി.
“എന്തോന്നാ ആ പേടിച്ചോടിയവന്റെ പേര്.??”ഒരുവൻ ചോദിച്ചു.
“അക്ഷയ്” സുലു പറഞ്ഞു.
“അവനെന്താ സിൽമാ നടനാണോ ? നിങ്ങളോടിത്രയും ആക്ഷൻ ഒക്കെയിട്ട് സംസാരിക്കാൻ ?”വേറൊരുത്തൻ ചോദിച്ചു.
രണ്ടാളും ഒന്നും മിണ്ടാതെ നിന്ന്.
“അവനോട് പറഞ്ഞേരെ. അവനെ പിന്നെ എടുത്തോളാന്ന്.” ഒരു ഗുണ്ടാ ലുക്കുള്ള സീനിയർ കൈ ചുരുട്ടികൊണ്ട് പറഞ്ഞു.
“ഏതായാലും മക്കളുമാർ ഇവിടെ വരെ വന്നതല്ലേ!!?
ഈ ചേച്ചിക്കും ചേട്ടന്മാർക്കും ഒരു നല്ല പാട്ടുപാടി തന്നിട്ട് പൊയ്ക്കോ “!ഒരുത്തി പറഞ്ഞു.
സുലുവും ശ്രീയയും മുഖത്തോട് നോക്കി.
എന്നിട്ട് രണ്ടാളും കൂടി ‘മന്ദാരചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ ‘പാട്ടും പാടിക്കൊടുത്തു.
തിരികെ ക്ലാസ്സിലെത്തിയപ്പോളതാ അക്ഷയ് ! അവരെ നോക്കി ഒരു വളിച്ച ചിരിചിരിക്കുന്നു. അവനെ നോക്കി കണ്ണുരുട്ടിയ ശേഷം രണ്ടാളും അവരുടെ സ്ഥലത്തു വന്നിരുന്നു. അങ്ങനെ അന്ന് ഉച്ചയപ്പോഴേക്കും ക്ലാസ് കഴിഞ്ഞു.
പോകാൻ നേരം അക്ഷയ് വീണ്ടും അവർക്കരികിലേക്ക് വന്നു. “സത്യമായിട്ടും മനപ്പൂർവ്വമല്ല….പെട്ടെന്നവര് വിളിച്ചപ്പോ …പേടിച്ചിട്ടാടീ പ്ലീസ് ആരോടും പറയല്ലേ ” എന്നും പറഞ്ഞു കൈകൾ ചെവിയിലേക്ക് വെച്ചിട്ട് ചുറ്റും നോക്കി. എല്ലാരും ഇറങ്ങുന്ന തിരക്കിലാണെന്നു കണ്ടപ്പോൾ വേഗം 2.,3 എത്തം ഇട്ടു. ഇത് കണ്ടിട്ട് സുലുവും ശ്രീയും പരസ്പരം നോക്കി. എന്നിട്ട് പൊട്ടിച്ചിരിച്ചു.
“അയ്യേ നീയിത്ര പേടിത്തൊണ്ടനാണെന്ന് ഞങ്ങൾ കരുതിയില്ല ” അതുംപറഞ്ഞു സുലു എഴുന്നേറ്റു. പിന്നാലെ ശ്രീയയും.
“അത് പിന്നെ …ആദ്യായിട്ട് ..പേടി..ഒന്നുല്ല..പിന്നെ..” വാക്കുകൾക്കായി അക്ഷയ് തപ്പി.
“മതി മോനെ. മനസ്സിലായി. വേഗം ചെന്ന് ബാക്കിയുള്ള ആൺപിള്ളേർക്കൊപ്പം പോ . ഇല്ലേൽ സീനിയേഴ്സ് നിന്നെ പഞ്ഞിക്കിടും “ശ്രീയ പറഞ്ഞു.
“അയ്യോ ശെരിയാ. എന്നാൽ നാളെക്കാണാം ബൈ “അവൻ ഓടി.
പെൺകുട്ടികളും വാർഡന്റെ അകമ്പടിയോടെ ഹോസ്റ്റലിലേക്ക് തിരിച്ചു. അവിടെ മറ്റുബ്ലോക്കുകളിൽ ഉള്ള സീനിയേഴ്സ് നിൽപ്പുണ്ട്.
ഹോസ്റ്റലിലേക്കുള്ള വരവിലും പോക്കിലുമൊക്കെ ഒന്ന് തല ഉയർത്തി നോക്കിയാലേ അവർ കണ്ണുമുളപ്പിച്ചു പേടിപ്പിക്കുന്നത് കാണുമ്പൊൾ ‘തങ്ങളെന്തോ അപരാധം ചെയ്തപോലെ’തോന്നും..സുലു ഓർത്തു.!
ദിവസങ്ങൾ കഴിഞ്ഞുപോയി. അല്ലറ ചില്ലറ റാഗിങ്ങുകളൊക്കെ എല്ലാര്ക്കും കിട്ടി.ഹോസ്റ്റലിൽ വാർഡന്റെ പ്രൊട്ടക്ഷൻ ഉള്ളതുകൊണ്ട് അതിനും ചേർത്ത കോളേജിന്ന് കിട്ടുന്നത്. അക്ഷയിനെ ഓടിച്ചിട്ട് പിടിച്ച സീനിയേഴ്സ് അവനെക്കൊണ്ട് 100ഏത്തം ഇടീച്ചു. പോരാത്തതിന് വിജയിനെയും സുര്യയെയും ഒക്കെ ഇമിറ്റേറ്റ് ചെയ്യാനും പാട്ടു പാടാനും ഒക്കെ ടാസ്ക് കൊടുത്തു.
അങ്ങനെ സീനിയേഴ്സ് റാഗ് ചെയ്യുന്നതിനിടയിലാണ് അക്ഷയ് മനോഹരമായി പാടുമെന്നും ശ്രീയ ഒരു നമ്പൂരിക്കുട്ടിയാണ് അവൾ നന്നായി ക്ലാസിക്കൽ ഡാൻസ് കളിക്കും എന്നൊക്കെ സുലു അറിയുന്നത്.
അങ്ങനെ അക്ഷയും സുലുവും ശ്രീയും നല്ല കമ്പനിയായി.
അവർ മൂന്നുപേരെ കൂടി ഒന്നിച്ചു പൊക്കിയിട്ട് സീനിയേഴ്സ് നല്ല പണി കൊടുക്കുകയും ചെയ്യും. അതിൽ അക്ഷയുടെ പാട്ടും അതിനൊത്തുള്ള ശ്രീയയുടെ ഡാൻസുമാണ് മെയിൻ.
അങ്ങനെ ഒരു ദിവസം പതിവുപോലെ സീനിയേഴ്സിന്റെ മുന്നിൽ പെട്ടു. അവർ അന്ന് സുലുവിനോട് കണ്ണുപൊത്തി 10അടി മുന്നോട്ടും പിന്നോട്ടും നടക്കാനാണ് പറഞ്ഞത്.
സുലു പതുക്കെ കൈ കൊണ്ട് കണ്ണ് മൂടി നടക്കാൻ തുടങ്ങി.
“ഒന്ന്…രണ്ട്.,മൂന്നു..”
ശ്രീയയും അക്ഷയ്‌ക്കും പഴയതു തന്നെ. പാട്ടുംഡാൻസും.
കുറച്ചു കഴിഞ്ഞപ്പോ സീനിയേഴ്സ് ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുന്നത് കണ്ട് അക്ഷയ് പാട്ടു നിർത്തി.
“എടാ അജുക്ക ..അജുക്ക “സീനിയേഴ്സ് പരസ്പരം പറഞ്ഞു. എന്നിട്ട് നിങ്ങള് പൊയ്ക്കോ എന്നും പറഞ്ഞു അവരെല്ലാരും ഒരൊറ്റപ്പോക്ക്. എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അക്ഷയും ശ്രീയും ചുറ്റും നോക്കിയപ്പോൾ അങ്ങിങ്ങായി കുട്ടികൾ ചിതറി പോകുന്നു.
ഇതിന്റിടയ്ക്കു മുഖത്തേക്ക് പാറി കിടക്കുന്ന മുടിയിഴകളും വെട്ടിയൊതുക്കിയ മീശയും താടിയുമൊക്കെയായി വൈറ്റ് കോട്ട് തോളിലൂടെ ബാക്കിലേക്കിട്ട് സ്റ്റെത് കഴുത്തിലൂടെ ചുറ്റിയിട്ട് ഒരാൾ നടന്നു വരുന്നത് രണ്ടുപേരും നോക്കി നിന്നു.പാവം സുലു പക്ഷെ ഇതൊന്നുമറിയാതെ കണ്ണും പൊത്തി നടന്നു വരുവാണ്.
“എട്ട്…ഒൻപത്…പത്തു”!
“പ്ധിം !!”ആരെയോ കൂട്ടി മുട്ടിയ സുലു ദാ താഴേക്ക്…!!
അക്ഷയും ശ്രീയും തലയ്ക്കു കൈകൊടുത്തു.കാരണം അവർ സുലു നടന്നുവരുന്നത് ഓർത്തതേയില്ല.
വീഴാൻ പോയ സുലു കണ്ണുകൾ ഒന്നൂടി ഇറുക്കിയടച്ചു.
അല്പസമയത്തിനുശേഷവും താൻ താഴെ വീഴുന്നില്ലെന്നു കണ്ട സുലു പതുക്കെ കണ്ണുതുറന്നു.നെറ്റിത്തടങ്ങളിലൂടെ താഴേക്ക് ഊർന്നുവീണ മുടിയിഴകൾക്കിടയിലൂടെ നക്ഷത്ര തിളക്കമുള്ള രണ്ടു കണ്ണുകൾ.! അവൾ കൺചിമ്മാതെ നോക്കി.
“സുലു ,”ശ്രീയ ഓടിവന്നു.
അപ്പോഴാണ് താൻ അയാളുടെ കൈകളിൽ ആണെന്ന ബോധം അവൾക്കുണ്ടായത്. അവൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു. താഴേക്ക് നോക്കി നിന്നു. അവളെ ഒന്ന് കനപ്പിച്ചു നോക്കിയ ശേഷം അവൻ പോയി.
“എടി സോറി. ഇങ്ങേരു നടന്നു വരുന്നത് കണ്ട സീനിയേർസ്എല്ലാരും സ്ഥലം കാലിയാക്കി. ഇങ്ങേരെ നോക്കി നിന്ന ഞങ്ങളും നീ ഇവിടെ ടാസ്ക് കംപ്ലീറ്റ് ചെയ്തോണ്ടിരിക്കുന്ന കാര്യം വിട്ടുപോയി” ശ്രീയ പറഞ്ഞു.
“അതെ . വാ വേഗം . ക്ലാസ്സിലേക്ക് പോകാം “അക്ഷയ് പറഞ്ഞു.
“അതാരാ”സുലു അന്വേഷിച്ചു.
” അറിയില്ല!അജുക്ക എന്ന് സീനിയേഴ്സ് പറയുന്നുണ്ടായി”അക്ഷയ് അതും പറഞ്ഞു നടന്നു.
ക്ലാസ്സിലേക്ക് നടക്കുമ്പോൾ സുലു വെറുതെ തിരിഞ്ഞുനോക്കി. യാദൃശ്ചികമെന്നോണം അവനും.!!………തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…