Novel

ഹൃദയം കൊണ്ട്: ഭാഗം 8

രചന: സുറുമി ഷാജി

ക്ലാസ്സിലിരുന്നപ്പോഴാണ് anti raging squadൽ എന്റെ പേരും ഉണ്ടെന്നു സിദ്ധു പറഞ്ഞത്. അവനത് പറഞ്ഞുതീരും മുൻപേ പ്രിൻസിപ്പലിന്റെ അസിസ്റ്റന്റ് ആശ ചേച്ചി ക്ലാസിലെത്തി.
” Ajsal Ali Mansoor.,പ്രിൻസിപ്പൽ വിളിക്കുന്നു.”എന്നെ നോക്കി ചിരിച്ചിട്ട് ആശേച്ചി പോയി.
ഞാൻ സിദ്ദുവിനെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് പ്രിൻസിപ്പാൾറൂമിലേക്ക് നടന്നു.
“മേ ഐകം ഇൻ? ”
“യെസ്! കം ഇൻ”
അകത്തേക്ക് കയറിയതും ശ്രീനി സാറും ഇരിക്കുന്നുണ്ടായിരുന്നു അവിടെ. അപ്പൊ ഇത് സാറിന്റെ പരിപാടിയാണ്. അജു മനസ്സിലോർത്തു.
“Look Ajsal .. you Are included in the Committee.. I think you got the Information…Otherwise Go nd check the noticeboard okay? !! ശ്രീനി ഡോക്ടർ suggest ചെയ്തതാണ് തന്നെ !സൊ ക്യാമ്പസിൽ എല്ലായിടത്തും തന്റെ ഒരു കണ്ണുവേണം. എന്ത് സംഭവിച്ചാലും റിപ്പോർട്ട് ചെയ്യണം . കേട്ടല്ലോ ??”” പ്രിൻസിപ്പലിന്റെ വാക്കുകൾ മറുത്തൊന്നും പറയാതെ അജു കേട്ടു.
“Ok sir “പറഞ്ഞിട്ട് ശ്രീനി സാറിനെ ഒന്ന് നോക്കിയിട്ട് അവൻ പുറത്തേക്കിറങ്ങി.

“അജു .,”
വിളികേട്ട് തിരിഞ്ഞപ്പോൾ ശ്രീനി സാറാണ്.
“ദേ പപ്പയുടെ ഫ്രണ്ടിന്റെ മോൻ എന്ന ഒറ്റക്കാരണത്താലാ കേട്ടോ !! എന്തിനാ സാറേ എന്നെ പിടിച്ചു അതിലിട്ടത് ?! ഇനീപ്പോ എനിക്കും പിള്ളേരെ റാഗ് ചെയ്യാൻ പറ്റൂല്ല . ചെയ്യുന്ന പിള്ളേരെക്കൊണ്ട് ചെയ്യിക്കാനും പറ്റില്ല “അജു കൃത്രിമ ദേഷ്യം കൊണ്ട് വന്നു.
“അങ്ങനിപ്പോ നീയൊന്നും റാഗ്ചെയ്യണ്ട. ഇപ്പോഴത്തെ പിള്ളേരൊന്നും നീയൊന്നും കരുതുന്നപോലല്ല. ആൾറെഡി കുറച്ചു കംപ്ലൈന്റ്സ് കിട്ടി. ഇനി നല്ല ശ്രദ്ധ വേണം. അറിയാല്ലോ നല്ല റെപ്യൂട്ടേഷൻ ഉള്ളൊരു കോളേജാ ഇത്. അത് നമ്മൾ സംരക്ഷിക്കണ്ടേ ?”ശ്രീനി ചോദിച്ചു.
“ഓഹ് ഓഹ്! Dr. Sreenivas Ayyar..സാറേ…,പണ്ട് മെഡിക്കൽ കോളേജിൽ പഠിക്കാൻ വന്ന ഒരു പാവം ഒറ്റപ്പാലത്തു കാരി മാളവികയെ റാഗ് ചെയ്ത് പേടിപ്പിച്ചു ഇഷ്ട്ടമാണെന്ന് പറയിപ്പിച്ചു 5കൊല്ലം അതിനെ പ്രേമിച്ചുനടന്നിട്ട് പിന്നെ കല്യാണോം കഴിച്ചു…..”
അപ്പോഴേക്കും ശ്രീനി കയറി അവന്റെ വായ് പൊത്തി.
“എടാ ഇത് കോളേജാ .മതി നിർത്തോ”
കൈ വായിൽ നിന്നും മാറ്റിയിട്ട് അജു തുടർന്നു:
“അങ്ങനൊക്കെ നടന്ന സാറാ എന്നോർമ്മ വേണം. എന്നിട്ടാ ഞങ്ങളോട് ചെയ്യരുത് പോലും . ഹും!!”ഇതും പറഞ്ഞു ഒരു പുച്ഛവും ഇട്ട് അവൻ ദൂരേക്ക് നടന്നു .ആ വരവിലാണ് തന്നെ കണ്ടപാടെ പിള്ളേരെല്ലാം പലവഴിക്ക് പോയത്.’ അജു തന്റെ ഹോസ്റ്റൽ റൂമിലെ ബെഡിൽ കിടന്നു ഓർത്തു.
‘പാവം പിള്ളേര്.! അതിനിടയ്ക്ക് അവളെവിടുന്നു വന്നു ??!!
എവിടെ നോക്കിയാടീ നടക്കുന്നതെന്ന് ചോദിക്കാൻ വന്നതാ . അപ്പോഴാ പേടിച്ചരണ്ട രണ്ട് പേടമാൻമിഴികൾ എന്നൊക്കെ കവി പാടിയപോലെ മനോഹരമായ 2കണ്ണുകൾ . ഒരു നിമിഷം അതിലുടക്കിപ്പോയി. പിന്നെ ഫ്രഷേഴ്‌സ് ആരോ ആണെന്നും മനസ്സിലായി. അതുകൊണ്ടാ ഒന്നും മിണ്ടാതെ പോന്നത്.’അജു തന്റെ കിടക്കയിൽ തിരിഞ്ഞു കിടന്നു.

ഈ സമയം ഗേൾസ് ഹോസ്റ്റൽ വരാന്തയിൽ ആകാശത്തേക്കും നോക്കി നിൽക്കുന്ന സുലുവിന്റെ തോളത്തു ആരോ വന്നു തട്ടി.
“എന്താണ് മേടം ? ഈ രാത്രി മുഴുവൻ ആകാശത്തേക്ക് നോക്കി നക്ഷത്രങ്ങളെ എണ്ണനാണോ പരിപാടി ?”ശ്രീയാണ്.
“ഏയ്. വെറുതെ!ഇതിലും മനോഹരമായ 2എണ്ണം ഭൂമിയിൽ കണ്ടല്ലോ “സുലു അറിയാതെ പറഞ്ഞുപോയി.
“എന്തോന്ന് എന്തോന്ന് ??!! മോളെ കാര്യം കൈവിട്ടുപോയോ ?”ശ്രീയ തിരക്കി.
“അയ്യടി . ഒന്ന് പോയാട്ടെ. ഒന്നും കൈവിട്ടു പോകില്ല. ഇത് വായിനോട്ടം. നല്ല സിമ്പിൾ വായിനോട്ടം “അതും പറഞ്ഞു ശ്രീയുടെ തലക്കൊരു കിഴുക്കും കൊടുത്തു അവളെയും വലിച്ചു റൂമിലേക് പോയി.

ദിവസങ്ങൾ മുന്നോട്ട് പോയി. ഇടക്കിടെ ക്യാമ്പസ്സിൽ സുലു തന്റെ നക്ഷത്രകണ്ണുകൾ തേടിയെങ്കിലും കണ്ടുകിട്ടിയില്ല. ക്ലാസുകൾ ഓരോന്നായി കഴിഞ്ഞുകൊണ്ടിരുന്നു.
അനാട്ടമി ലാബിൽ കയറിയപ്പോൾ മരിച്ചു മരവിച്ചു കിടക്കുന്ന മനുഷ്യ ശരീരങ്ങൾ ..ആദ്യമൊക്കെ പേടി തോന്നിയെങ്കിലും ആയിരക്കണക്കിന് ആളുകൾക്ക് ആശ്രയമാകേണ്ടൊരു ഡോക്ടർ ആവാനുള്ളതല്ലേ താൻ എന്ന തോന്നലിൽ ആ ഭയത്തെയൊക്കെ അവൾ അതിജീവിച്ചു. അവൾ മാത്രമല്ല മിക്ക കുട്ടികൾക്കും ഇങ്ങനെയുള്ള അനുഭവം പുതിയതായിരുന്നു.
പക്ഷെ അന്നുരാത്രി സുലുവിന്റെ സ്വപ്നത്തിലും cadaver കടന്നുകയറി. (അനാട്ടമി ലാബിലെ ശവശരീരങ്ങളെ cadaver എന്നാണ് പറയുന്നത് ). പേടിച്ചെഴുന്നേറ്റ സുലു വാതിലുതുറന്നു വരാന്തയിലിറങ്ങി നിന്നു. സമയം 12 കഴിഞ്ഞു. വെളിയിൽ നല്ല വെളിച്ചമുണ്ട്. റോഡിൽ പൈൻ മരങ്ങൾ മഞ്ഞ ലാമ്പിന്റെ വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. അവൾ കാഴ്ചകൾ നോക്കി നിൽക്കുന്നതിന്റെ ഇടയിലാണ് റോഡ് സൈഡിൽ രണ്ട് പൈൻ മരങ്ങൾക്കിടയിലുള്ള തട്ടുകടയിൽ നിന്നും ഫുഡ് കഴിക്കുന്ന അജുവിനെ അവൾ കാണുന്നത്.
ഹോസ്റ്റൽ കെട്ടിടവും റോഡും തമ്മിൽ അത്യാവശ്യം ദൂരം ഉണ്ടെങ്കിലും അവൾ തേടിനടന്ന മുഖമായത്കൊണ്ടാ പെട്ടെന്ന് മനസ്സിലായത്.
തട്ടുകട റോഡിലേക്ക് തിരിഞ്ഞാണെങ്കിലും അവൻ ഒരു കസേരയെടുത്തിട്ട് ഹോസ്റ്റലിലേക്ക് തിരിഞ്ഞാണ് ഫുഡ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ സുലു തൂണിൽ ചാരിനിന്ന് അവൻ ഭക്ഷണം കഴിക്കുന്നതും നോക്കി നിന്നു. ഒരു പുഞ്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. പെട്ടെന്നാണ് അജു തലപൊക്കി വെറുതെ ഹോസ്റ്റലിലേക്ക് ഒന്ന് നോക്കിയത്. കയ്യും കെട്ടി നിന്ന് തന്നെ നോക്കുന്ന പെൺകുട്ടിയെ അവൻ കണ്ടു. ദൂരെ നിന്ന് കണ്ടിട്ടും ആ രൂപത്തെ അവൻ തിരിച്ചറിഞ്ഞു.
അജു നോക്കുന്നത് കണ്ടതും അവൾ വേഗം റൂമിലേക്ക് വലിഞ്ഞു.

പിറ്റേന്നു Dr. റാം മോഹൻ സാറിന്റെ ക്ലാസ്സായിരുന്നു. പുള്ളി റിട്ടയേർഡ് ആവാറായെങ്കിലും ക്ലാസ്സിൽ വളരെ സ്ട്രിക്ട് ആയിരുന്നു. ഒരു മുട്ടുസൂചി വീണാൽ അതയാൾക്കു കേൾക്കണം. അതുകൊണ്ട് അയാളെ സൈലന്റ് വാലി എന്ന ഇരട്ടപ്പേരിൽ ആണ്പിള്ളേര് വിളിക്കാൻ തുടങ്ങി. അതും പോരാത്തതിന് ചില സിനിമയിലൊക്കെ കാണുന്നപോലെ വായിക്കോട്ടയിടാൻ പാടില്ല, താടിക്ക് കൈകൊടുത്തിരിക്കാൻ പറ്റില്ല ,അങ്ങനൊക്കെ ചെയ്താൽ അപ്പോൾ getOut അടിക്കും.
അങ്ങനെ അന്ന് ബോറടിച്ചിരുന്നു പേനയിൽ കളിക്കുകയായിരുന്നു സുലു. പെട്ടെന്ന് പേന അവളുടെ കയ്യിൽനിന്നും താഴെപ്പോയി. സൗണ്ട് കേട്ട് സാർ നോക്കിയെങ്കിലും എവിടെയാണ് എന്ന് മനസ്സിലാവാതെ സാർ വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. സുലു പതുക്കെ ആ പേന എടുക്കാൻ ശ്രമിച്ചപ്പോൾ ശ്രീയ അവളുടെ കൈക്കു കയറിപ്പിടിച്ചു. എന്നിട്ട് കണ്ണുകൊണ്ട് ചെയ്യരുത് എന്ന് ആംഗ്യം കാണിച്ചു. സുലു അവളെ പതുക്കെ കണ്ണടച്ച് കാണിച്ചു. എന്നിട്ട് കുനിഞ്ഞു പേന എടുക്കാൻ തുനിഞ്ഞതും
“സുൽത്താന സഹ്‌ല!!യു സ്റ്റാൻഡ് അപ്പ് ”
“അല്ലാഹ് !പണി പാളി “സുലു എഴുന്നേറ്റു.
“Getoutt”സൈലന്റ് വാലി വയലന്റായി!!!!!
സുലു തല ചരിച്ചു ശ്രീയെയും നോക്കി അക്ഷയിനെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചിട്ട് പുറത്തേക്ക് പോയി.

അല്ലെങ്കിലും ക്ലാസ്സിൽ നിന്ന് getOut അടിച്ചു വെളിയിലിറങ്ങുമ്പോഴാണ് നമ്മുടെ ക്യാമ്പസ്സിന് അത് സ്കൂൾ ആണെങ്കിലും കോളേജ് ആണെങ്കിലും ഇത്രയും ഭംഗിയുണ്ടെന്നു നമ്മൾ മനസ്സിലാക്കുന്നത്. അതുമോർത്തു അവൾ വെളിയിലേക്ക് നോക്കി. ദൂരെ ഗ്രൗണ്ടിൽ കുറച്ചു പിള്ളേർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അതിനിപ്പുറം മരങ്ങൾക്കിടയിൽ ഉള്ള ബെഞ്ചുകളിൽ കൂട്ടുകൂടുന്ന സൗഹൃദങ്ങളും നടുക്കൂടെയുള്ള പാതയിലൂടെ കൈകോർത്തു നടക്കുന്ന യുവമിഥുനങ്ങളും.
“അല്ല അപ്പോൾ ഇവർക്കൊന്നും ക്ലാസ്സില്ലേ ഇപ്പോൾ ?! അതോ അവരെയും getOut അടിച്ചതായിരിക്കുമോ ?” അതൊക്കെ ചിന്തിച്ചു സൈഡിലേക്ക് തിരിഞ്ഞു തൂണിലും ചാരി നിൽക്കുമ്പോഴാണ് ദൂരെ വരാന്തയിൽ പരിചയമുള്ളൊരു രൂപം അവള് കാണുന്നത്.
കോളേജ് കെട്ടിടം L shape ആണ്. അതുകൊണ്ട് മറ്റേ അറ്റത്തെ വരാന്ത സുലുവിനു ഇവിടെ നിന്നുകൊണ്ട് കാണാൻ കഴിയും . അവൻ പോയ വഴി അവൾ പുറത്തേക്ക് തലയിട്ട് എത്തി എത്തി നോക്കി. ഷേയ് പോയോ കാണാൻ പറ്റുന്നില്ലല്ലോ !നിരാശയോടെ അവൾ കഴുത്തു തിരികെ അകത്തേക്കെടുത്തു. എന്നിട്ട് വെറുതെ വരാന്തയ്ക്കകത്തൂടി വെറുതെ ദൂരേക്ക് നോക്കി .
കണ്ണുകൾ വിടർന്നു. “ദോ വരുന്നു. ഹിഹ്ഹി “അവളുടെ ഉള്ളിലെ കോഴി ചിറകുകൾ കുടഞ്ഞു പുറത്തിറങ്ങി. ഒരു ഏണിനു കയ്യും കൊടുത്തു ഫോണിലേക്കും നോക്കി വരുന്ന അജുവിന്റെ നടത്തം അവൾ ആസ്വദിച്ച് കണ്ടു. പെട്ടെന്നാണ് അവൻ തലയുയർത്തി അവളെ നോക്കിയത്. അത് കണ്ടതും പുറത്തുചാടിയ കോഴിയെ പിടിച്ചു കൂട്ടിലിട്ട് വാതിലടച്ചു . എന്നിട്ട് നമ്രശിരസ്കയായി നിഷ്കളങ്ക ഭാവമണിഞ്ഞവൾ.

Biochemistry ലാബിൽ നിന്നപ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്. സാറിനോട് ബാത്രൂം എന്നും പറഞ്ഞു ഇറങ്ങിയതാ അജു. അങ്ങനെ ഫോണിലും നോക്കി വന്നപ്പോഴാണ് സുലുവിനെ കണ്ടത്.
“ഏഹ് ഇവളാള് കൊള്ളാല്ലോ . വന്നപ്പോൾ തന്നെ outstanding student of the class ആയോ “അജുവിന്‌ ചിരിവന്നു.
പതുക്കെ തലപൊക്കി നോക്കിയാ സുലു കാണുന്നത് ചിരിച്ചുകൊണ്ട് പോകുന്ന അജുവിനെയാണ്.
അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി. എന്നിട്ട് സ്വന്തം തലക്കൊരു കിഴുക്ക് കൊടുത്തിട്ട് അവൻ പോയ വഴി നോക്കിനിന്നു.
“എന്നാപ്പിന്നെ അങ്ങോട്ട് കൊണ്ടുവിട് മോളെ അങ്ങേരെ ”
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ സുലു കാണുന്നത് അക്ഷയിനെയാണ്.
അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു.
“അല്ല നീ എന്താ ഇവിടെ ?”
“ഓ വെറുതെ ഒന്ന് തുമ്മിയെന്നെ “ഏറുകണ്ണിട്ട് അവളെ നോക്കിയിട്ട് അവൻ പുറത്തേക്ക് നോക്കി.
അവള് അവന്റെ തലക്കൊരു തട്ട് കൊടുത്തു.
“എന്നാ പിന്നെ നമ്മക്ക് ക്യാന്റീനിൽ പോയാലോ ?”
അക്ഷയ് ചോദിച്ചു.
“ഇയ്യോ സീനിയേഴ്സ് !”സുലു കണ്ണ് ഉരുട്ടി.
“ഏയ്. വാ പോകാം.”അവൻ മുന്നോട്ട് നടന്നു.
“അവനെയും കൊണ്ടുപോയാൽ സീനിയേഴ്സിന്റെ മുന്നിൽ നീ ഒറ്റയ്ക്ക് നിൽക്കേണ്ടി വരുമെ!”
രണ്ടാളും തിരിഞ്ഞു നോക്കിയപ്പോൾ ദേ വരുന്നു ശ്രീയ.
“ഏഹ് !നിനക്കെന്നതാ തുമ്മലോ അതോ ചുമയോ ?”
സുലു ചോദിച്ചു.
“രണ്ടുമല്ല മക്കളെ !ചെറുതായിട്ടൊരു വായിക്കോട്ടയിട്ടു….”ഒരു കണ്ണിറുക്കി കള്ളച്ചിരി ചിരിച്ചു. എന്നിട്ട് മൂവരും കൂടി ഒന്നിച്ചു ക്യാന്റീനിലേക്ക് പോയി.

പിന്നൊരു ദിവസം ഡോ. ശ്രീനിവാസ് അയ്യർന്റെ ക്ലാസ് ആയിരുന്നു. അന്ന് അദ്ദേഹത്തിന് സബ്മിറ്റ് ചെയ്യേണ്ട നോട്സ്മായി അക്ഷയും സുലുവും സാറിന്റെ പിന്നാലെ ക്യാബിനിലേക്ക് പോയി. അവിടെത്തിയപ്പോൾ സാറിനൊരു ഫോൺ വന്നതും സാർ അവരോട് ബുക്ക് അകത്തേക്ക് വെയ്ക്കാൻ പറഞ്ഞിട്ട് ഫോണും കൊണ്ട് പുറത്തേക്ക് പോയി.നോട്ടുബുക് കൊണ്ട് സുലുവിന്റെ കണ്ണ് മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. അക്ഷയ് ആദ്യം കയറി . പിന്നാലെ സുലുവും. ബുക്ക് സൈഡിലെ ടേബിളിൽ വെച്ചിട്ട് സുലു ഒന്ന് കൈ കുടഞ്ഞു.
“എന്റെ റബ്ബേ.. ഇങ്ങേർക്ക് പണ്ട് പോർട്ടർ ജോലി വല്ലതും ആയിരുന്നോ ??നമ്മൾക്ക് ഇങ്ങനെ പണി തരാൻ . രണ്ട് ആൾക്കാർ ചേർന്നെടുക്കേണ്ട ബുക്ക്സ് ആ ഞാനൊറ്റയ്ക്ക് കൊണ്ടുവന്നത് ! ന്റെ കൈയ് “എന്നും പറഞ്ഞു അക്ഷയിനെ നോക്കിയതും അവൻ കണ്ണ് കൊണ്ട് കഥകളി കാണിക്കുന്നു. കയ്യിൽ കയറി പിടിക്കുന്നു.
‘ഏഹ് ഇവനെന്താ ഇങ്ങനെ !!’ഒരു നിമിഷം അക്ഷയുടെ മുഖത്തേക്ക് നോക്കിയ സുലുവിനു കാര്യം മനസ്സിലായി.
‘അയ്യോ സാർ ഇത്രപെട്ടെന്ന് ഫോൺ വിളിച്ചു വെച്ചോ !!!! ന്റെ ഇന്റെര്ണല് മാർക്ക് ..പടച്ചോനെ തീരുമാനം ആയോ’ അവൾ പേടിച്ചു പതിയെ തിരിഞ്ഞതും റൂമിലുണ്ടായിരുന്ന അജുവിനെ കണ്ട് ഒന്നൂടി ഞെട്ടി.
“ഇയാളെപ്പോ വന്നതാ “..സുലു ശബ്ദം താഴ്ത്തി അക്ഷയുടെ അടുത്തേക്ക് നീങ്ങി നിന്ന് ചോദിച്ചു.
“നമ്മൾ കയറിവന്നപ്പോഴേ ഇവിടുണ്ടായിരുന്നതാ .!നോട്ടുബുക്ക് കാരണം കാണാൻ പറ്റാഞ്ഞതാ “അക്ഷയ് പതുക്കെ പറഞ്ഞു.
സുലു അജുവിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു.
“രണ്ടാളും ഇങ്ങോട്ടേക്ക് വാ “അത്രയും നേരം താടിക്കു കയ്യും കൊടുത്തിരുന്നു അവരുടെ പരാക്രമങ്ങൾ വീക്ഷിച്ച അജു അവരെ വിളിച്ചു.
“നിന്റെ പേരെന്താ ?”
“സുൽത്താന സഹ്‌ല ”
“ഓ വല്യ പേരാണല്ലോ?!നിന്റെയോ ?”
“അക്ഷയ്”
“ആരെയാ ശ്രീനിവാസ് സാറിനെയാണോ നീ പോർട്ടർ എന്ന് വിളിച്ചത് “അജു ഗൗരവത്തിൽ ചോദിച്ചു.
സുലു ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.
“നിന്നോടല്ലേ ചോദിച്ചത് ?!”അജു ശബ്ദമുയർത്തിയതും സുലു ഒന്ന് വിറച്ചു.
“സർ സത്യമായിട്ടും അറിയാതെ പറഞ്ഞുപോയതാ.സോറിസർ… സാറിനോട് പറയല്ലേ “!സുലു കെഞ്ചി.
“ഓഹോ ..ഞാൻ പറയും “അജു പേടിപ്പിച്ചു.
“സർ പ്ലീസ്.”സുലു ദയനീയമായി അവനെ നോക്കി.
“എന്താടാ ഇവിടെ ?!!”ശ്രീനിവാസ് സാർ രംഗത്ത് വന്നു.
സുലു കണ്ണുകൊണ്ട് അജുവിനോട് പറയരുത് എന്ന് പറഞ്ഞു. അക്ഷയ് സുലുവിനെയും അജുവിനെയും മാറി മാറി നോക്കി.
“Nothing sir.i was just asking there names”സുലുവിനെ ഒന്ന് ഏറുകണ്ണിട്ട് നോക്കിയിട്ട് അവൻ പറഞ്ഞു.
“അതിവിടെ വെച്ച് വേണ്ട. യു മെ ഗൊ “ശ്രീനിവാസ് സർ അക്ഷയിനോടും സുലുവിനോടും പറഞ്ഞു.
അവർ വേഗം പുറത്തിറങ്ങി. ഡോർ അടക്കാൻ നേരം അവൾ അജുവിനെ ഒന്ന് നോക്കാൻ മറന്നില്ല. അവളുടെ നോട്ടത്തിനെന്ന പോലെ അവനും.

പിന്നെയും കോളേജിൽ വെച്ച് അജുവും സുലുവും കണ്ടുമുട്ടി. പരസ്പരം നോക്കും. കണ്ണുകളുടക്കുമ്പോൾ നോട്ടം പിൻവലിക്കും. അജു ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോൾ സുലു വായിനോട്ടം കുറച്ചു. അല്ലെങ്കിലും നമ്മൾ പെൺപിള്ളേർ അങ്ങനാണല്ലോ! തിരിച്ചു ശ്രദ്ധിക്കുന്നവരെ ആർക്കുവേണം !!അവരറിയാതെ നോക്കുമ്പോഴേ ആ വായിനോട്ടത്തിനു അതിന്റെ ഫീൽ വരുള്ളൂ !!
അവളും ശ്രീയും കൂടി ക്യാമ്പസ്സിലെ മറ്റു പിള്ളേരിലേക്കാക്കി ശ്രദ്ധ !ആൺകുട്ടികളെ മാത്രം അല്ല കാണാൻ കൊള്ളാവുന്ന പെണ്പിള്ളേരെയും കമന്റ് പറയാൻ അവർ മറന്നില്ല. അതുകൊണ്ട് അക്ഷയിനും ബോറടിയില്ലായിരുന്നു.
പക്ഷെ ആ നക്ഷത്രകണ്ണുകൾക്ക് പകരം അവൾക്ക് ആരെയും കിട്ടിയില്ല എന്നുള്ളത് സത്യം!!

പോകെ പോകെ അവരുടെ ഫ്രഷേഴ്‌സ്‌ഡേ വന്നു. ശ്രീയയെ കൊണ്ട് ഡാൻസും അക്ഷയിനെകൊണ്ട് പാട്ടും എല്ലാം കഴിഞ്ഞു സുലുവിനെ വിളിച്ചിട്ട് ഒരു റൊമാന്റിക് സോങ് പാടാനുള്ള ടാസ്ക് കൊടുത്തു.
‘പടച്ചോനെ … എല്ലാ സീനിയേഴ്സും സാറന്മാരും ഒക്കെയുണ്ട്. സദസ്സ് കാണുമ്പോ റൊമാൻസ് പോയിട്ട് വിറക്കാതെ നില്ക്കാൻ പറ്റിയാൽ മതിയാരുന്നു ‘ മനസ്സിൽ വിചാരിച്ചു സുലു സ്റ്റേജിലെത്തി. കണ്ണടച്ച് ഒരു ദീർഘശ്വാസം എടുത്തിട്ട് മൈക്കിന്റെ മുന്നിലെത്തി. ദൂരേയ്ക്ക് നോക്കിയപ്പോൾ അവളെതന്നെ നോക്കി ബാക്കിൽക്കിടക്കുന്ന ഡസ്കിന്റെ പുറത്തിരിക്കുന്ന അജുവിനെയാണ് അവൾ കാണുന്നത്. അവന്റെ മിഴികൾ അവൾക്കു പ്രചോദനമായി. അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. എന്നിട്ട് പാടി തുടങ്ങി
Tenu itna main pyaar karaan
Ek pal vich sau baar karaan
Tu jaave je mainu chhad ke
Maut da intezaar karaan

Ke tere liye duniya chhod di hai
Tujhpe hi saans aake ruke
Main tujhko kitna chahta hoon
Ye tu kabhi soch na sake Kuch bhi nahi hai ye jahaan
Tu hai toh Hai isme zindagi
….
അവൾമുഴുവൻ പാടി നിർത്തിയതും സദസ്സിൽ നിന്ന് കയ്യടി ഉയർന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സിലിരുന്ന ബാഗ് എടുക്കാനായി സുലു ഓഡിറ്റോറിയത്തിൽ നിന്നിറങ്ങി.

കുറച്ചു ദിവസമായി സുലു മൈൻഡ് ചെയ്യാത്തത് അജു ശ്രദ്ധിക്കുന്നു. ആദ്യമൊക്കെ അവൻ ഒരു നേരംപോക്കായാണ് അവളെ ശ്രദ്ധിച്ചു തുടങ്ങിയതും. എന്തോ ആ താമരയിതൾ മിഴികളാണ് അവനെ അവളിലേക്കടുപ്പിക്കുന്നതെന്നു അവനു തോന്നി. ആ നോട്ടം നഷ്ടമായപ്പോൾ അവനു വല്ലാത്ത ഒരു വിഷമം.
പിന്നെ സുലുവിനെ പല സ്ഥലത്തുന്നും കണ്ടു. പക്ഷെ അവൾ നോക്കുന്നില്ല. പിന്നെ പതിയെ താനും എല്ലാം മറന്നതാണ്. ഇപ്പൊ ഇന്ന് അവൾ തന്റെ കണ്ണിൽ തന്നെ നോക്കി മനോഹരമായി പാടിയപ്പോൾ വീണ്ടും എന്തൊക്കെയോ…അജു ഓർത്തു. സുലുവിനെ നോക്കിയപ്പോൾ അവൾ എങ്ങോട്ടോ എഴുന്നേറ്റ് പോകുന്നു. അവനും വെളിയിലേക്ക് ഇറങ്ങി.

സ്റ്റെപ്പുകളിറങ്ങി ക്ലാസ്സിലേക്ക് നടക്കുകയായിരുന്ന സുലു പുറകിലൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
“ഹായ് Iam സൈനു, നാൻ ഇത് സൊല്ലിയെ ആവണം . നീ റൊമ്പ അഴക് …”
‘പടച്ചോനെ ഏതാ ഈ സൂര്യ !!!’എന്നും ചിന്തിച്ചു സുലു വണ്ടറടിച്ചു നിന്നു.
സൈനു കോളേജിലെ ആസ്ഥാന കോഴിയാണ്. നിലവിൽ അവൻ ഈ വര്ഷം പ്രൊപ്പോസ് ചെയ്ത എത്രാമത്തെ പെണ്ണാ സുലു എന്നുള്ളത് അവനു തന്നെ അറിയില്ല.
അവൻ ഡയലോഗ് പറഞ്ഞുകൊണ്ടേയിരിക്കുവാ!!സുലു രണ്ടുകയ്യും കെട്ടി നിന്ന് കേട്ടു.
“ഉങ്കളെ പാട്ട് !അത് അതുവിട അഴക്. എൻ മൂച് നിന്ന്പോച്. എൻ കാതലിയായിർക്ക എനക്കാകെ പാടർത്ക്ക് നമ്മ കുഴന്തകൾക്കാകെ അഴകാ താരാട്ട് ഇസൈ പാടാർത്ക്ക് ഉനക്ക് സമ്മതമാ???”സ്റ്റൈൽ ആയിട്ട് ഒരു റോസാപൂ ഒക്കെ നീട്ടി പ്രൊപ്പോസ് ചെയ്ത അവനെ കണ്ടപ്പോ സുലുവിനു പ്രേമം സിനിമയിലെ ഗിരിരാജൻ കോഴിയെ ഓർമ്മ വന്നു. അവൾ വായപൊത്തി ചിരിച്ചു.

സ്റ്റെപ് ഇറങ്ങി വന്ന അജു കാണുന്നത് മുട്ടുകുത്തി ഇരിക്കുന്ന സൈനുനെയും അവനു മുന്നിൽ നിന്ന് ചിരിക്കുന്ന സുലുവിനെയുമാണ്. അജുവിന്‌ ദേഷ്യം വന്നു. അവൻ അവന്റെ ഷർട്ടിന്റെ കൈകൾ ദേഷ്യത്തിൽ ചുരുട്ടി . എന്നിട്ട് വേഗം തിരിഞ്ഞു പോയി.
അജു ദേഷ്യപ്പെട്ട് പോകുന്നത് പക്ഷെ സുലു കണ്ടിരുന്നു.
അവൾ മുന്നിൽ നിൽക്കുന്ന സൈനുനോടായി പറഞ്ഞു.
“എന്നുടെ പാട്ട് പുടിച്ചിറുക്ക് എന്ന് സൊന്നതിനു പെരിയ താങ്ക്സ്. ആനാല്‌ മറ്റ വിസയങ്ങൾക്കു ഒരു പെർസെന്റ് കൂടെ ഇന്റെരെസ്റ്റ് ഇല്ലേയ്!!!ഇനി ഇത് റിപ്പീറ്റ് പണ്ണിനാൽ നാൻ ഉങ്കളെ പ്രിൻസിപ്പാൾ അയ്യാവ്ക്ക് കാട്ടി കൊടുത്തിടും !!!”( പാട്ടിഷ്ടപ്പെട്ടതിനു നന്ദി. പക്ഷെ മറ്റുള്ളതൊന്നിനും താൽപ്പര്യമില്ല. ഇനി ഇതുംപറഞ്ഞു വന്നാൽ പ്രിൻസിപ്പലിനോട് പറയും )അത്രയും സ്റ്റൈൽ ആയി തന്നെ തിരിച്ചു പറഞ്ഞിട്ട് അവൾ അവനെ കയ്യും കെട്ടി നോക്കി നിന്നു.സൈനു ചമ്മിയെഴുന്നേറ്റു.
“തമിഴ് ഒക്കെ അറിയാം അല്ലെ ?!!”അവൻ ചോദിച്ചു.
“കൊഞ്ചം കൊഞ്ചം “അവൾ പറഞ്ഞു.
“ഏതായാലും ഇവിടെ നടന്നത് ആരോടും പറയണ്ട ട്ടോ !”അവൻ പറഞ്ഞു.
“ഇല്ല പറയില്ല. “അവൾ ചിരി അമർത്തിപ്പിടിച്ചു.
“ന്നാൽ ശെരി പെങ്ങളെ . ഞാൻ അങ്ങോട്ട് “അവൻ തിരികെ നടന്നു.
“ഓ ആയിക്കോട്ട് അങ്ങളെ ” അവൾ ക്ലാസ്സിലേക്കും പോയി.

പിന്നീട് സുലുവിനെ കാണുമ്പൊൾ അജുവിനെന്തോ ദേഷ്യം ആയി. അജുവിന്റെ മുഖം മാറുന്നത് അവളും ശ്രദ്ധിക്കാൻ തുടങ്ങി.
ആയിടയ്ക്കു മൂന്നാംവർഷ റിസൾട്ട് വന്നു. വെറുതെ നോട്ടീസ് ബോർഡിൽ റിസൾട്ട് നോക്കിയ സുലു ആദ്യം കണ്ട പേര് വായിച്ചു.
“Dr. Ajsal Ali Mansoor! അതാരാടീ?! distinction ഉണ്ടല്ലോ”ശ്രീയയോട് ചോദിച്ചു.
“ഏഹ് !അതിതുവരെ അറിയില്ലേ ?? നീ അന്നിടിച്ചു വീഴ്ത്തിയില്ലേ ?? ആ നക്ഷത്ര കണ്ണുകൾ ? ”
“ഓഹോ. അജുക്ക !!!അങ്ങനെയല്ലേ അന്ന് അക്ഷയ് പറഞ്ഞത്. ഓ പുള്ളിയാണോ . Best!!അങ്ങേരുടെ പേരിനുണ്ടല്ലോ 1 km നീളം!!എന്നിട്ട അങ്ങേരു എന്റെ പേരിനെ അന്ന് ശ്രീനിവാസ് സാറിന്റെ റൂമിൽ നിന്ന് കളിയാക്കിയത് . വലിയ പേരാണെന്ന് “! സുലു ചുണ്ട് ഒരു വശത്തേക്ക് കാട്ടി പുച്ഛിച്ചു.
“100 ആയുസ്സാ . ദേ വരുന്നു.”ശ്രീയ കൈചൂണ്ടിയ ഭാഗത്തേക്ക് സുലു നോക്കി.
അലസമായി മുന്നോട്ട് കിടക്കുന്ന മുടികൾ കൈകൊണ്ട് പിന്നിലേക്ക് വകഞ്ഞു മാറ്റി.. സ്റ്റെത്തും കയ്യില്പിടിച്ചു കോട്ട് തോളിലുമിട്ട് അങ്ങേരു നടന്നുവരുന്നത് കണ്ടിട്ട് സത്യം പറയാലോ സാറേ സുലു ചുറ്റുമുള്ളതൊന്നും കണ്ടില്ല.
“ഠിം”
നേരെ പോയി ഇടിച്ചത് തിരിഞ്ഞു നിൽക്കുകയായിരുന്ന സൈനുനെ.
സൈനുന്റെ ഉള്ളിലെ കോഴി ഉണർന്നെങ്കിലും അത് സുലുവാണ് എന്ന് കണ്ടപ്പോൾ അവൻ അതിനെ ഉള്ളിൽ കയറ്റി.
അവളൊരു സോറിയും പറഞ്ഞു പോകാനൊരുങ്ങിയതും അവൻ ശ്രീയുടെ നേർക്ക് തിരിഞ്ഞു . പേരും നാളുംതിരക്കലായി. ഇതൊക്കെ കണ്ടോണ്ട് വന്ന അജു കനത്തിലൊരു നോട്ടം നോക്കിയിട്ട് നടന്നു പോയി.സുലു ശ്രീയെയും പിടിച്ചു വലിച്ചു പുള്ളിയുടെ പിന്നാലെ പോയി.
“നീയിതെങ്ങോട്ടാ പോകുന്നെ ?” ശ്രീയ ചോദിച്ചു.
“വാടീ . ഒന്നുല്ലേലും സീനിയർ അല്ലെ ഒന്ന് കൺഗ്രാജുലേറ്റ് ചെയ്യാം. ”
സുലു അതും പറഞ്ഞു നടന്നു.

‘എനിക്കെന്തിനാണ് ഇത്രയും ദേഷ്യം ?! അവൾ ആരാ !?ആര് ആരോട് വേണേലും സംസാരിക്കട്ടെ !എനിക്കെന്താ ?!! ഇന്നെനിക്ക് സ്പെഷ്യൽ ഡേ ആണ്. പപ്പായും ഉമ്മിയും ഒക്കെ വളരെ ഹാപ്പിയാണ്. അതല്ലേ എന്റെയും സന്തോഷം !! ‘ഇതൊക്കെ ആലോചിച്ചു മുന്നോട്ട് നടക്കുകയാണ് അജു.
“സർ..’
വിളി കേട്ട് അജു തിരിഞ്ഞു നോക്കിയപ്പോൾ സുലുവും ശ്രീയയും.
“congratzസർ “സുലു പറഞ്ഞു.
അവൻ വലിയ മൈൻഡ് കൊടുത്തില്ല.
“congratulations sir “ശ്രീയയും ഒപ്പം പറഞ്ഞു.
“thanks Girl. Bytheby your name ?!”അവൻ ശ്രീയയോട് തിരക്കി.
“ശ്രീയ വേണുഗോപാൽ സർ ”
“nice. you guys from frst yr right?!”
“Yes sir “ശ്രീയ പറഞ്ഞു.
സുലുവിനു എന്തോ പോലെ തോന്നി. തന്നെ തീരെ മൈൻഡ് ആക്കുന്നില്ലല്ലോ.
“സർ ഏതൊക്കെ ബുക്ക് ആഹ് biochemistryക്ക് റെഫർ ചെയ്യുന്നത് ?”
ശ്രീയുടെ ചോദ്യം കേട്ട് സുലു അമ്പരന്നു നോക്കി.
അവളെ ഇങ്ങോട്ട് പിടിച്ചു വലിച്ചു കൊണ്ടുവന്നത് താൻ. എന്നിട്ടിപ്പോ അവർ തമ്മിൽ ഒടുക്കത്തെ സംസാരവും. അങ്ങേരാണേൽ തന്നെ ഒന്ന് മൈൻഡ് ആക്കുന്നത് കൂടിയില്ല. പുല്ല് !!വേണ്ടായിരുന്നു.
“Textbook മാത്രമല്ല. നമ്മളുടെ ആറ്റിട്യൂട് behaviour എല്ലാം വളരെ മികച്ചതാക്കണം. അതിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ വലിയ പങ്കുണ്ട് “അജു ഇത്രയും ശ്രീയയോട് പറഞ്ഞതാണെങ്കിലും അത് പറയവേ അവൻ സുലുവിനെ നോക്കി.
വേറെ ഏതോ ലോകത്തായിരുന്നു സുലു ഇത് കേട്ടതും അവന്റെ നോട്ടവും കണ്ടതോടെ അവൾക്കു ദേഷ്യമായി. അവൾ ശ്രീയെ പിടിച്ചു വലിച്ചു കൊണ്ട് പോയി.
“Ok sir. see you ”
ശ്രീയ അജുവിനോട് ഉറക്കെപറഞ്ഞു സുലുവിന്റൊപ്പം നടന്നു.
“എടി നീയെന്താ ഇങ്ങനെ ?”ശ്രീയ തിരക്കി.
“പിന്നെങ്ങനെ വേണം ?? അങ്ങേരെന്നെ ഉദ്ദേശിച്ച പറഞ്ഞത്.”
“ഏയ്.അതിനു നീ എന്ത് ചെയ്തിട്ടാ? അങ്ങേര് generalise ചെയ്തതാ. വിട്ടുകള.”
ശ്രീയ സുലുവിനെ തണുപ്പിക്കാൻ നോക്കി.

വീണ്ടും ദിവസങ്ങൾ പോകവേ ക്യാന്റീനിലിരുന്ന അജു .,സൈനു വേറൊരു പെണ്ണുമായി നടന്നു പോകുന്നത് കണ്ടു.
“ഡാ “അവൻ വിളിച്ചു.
സൈനു പെട്ടെന്ന് അജുവിന്റടുത്തേക്ക് വന്നു.
“എന്താ അജുക്ക ?!! ”
“ഡാ കോപ്പേ ?? നിനക്ക് ആഴ്ചയാഴ്ച ഓരോന്നാണോ.?? എന്തിനാടാ നീ ബാക്കിയുള്ളോർക്ക് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്നെ ??””
“പൊന്നു അജുക്ക..ഈ ഫ്രഷേഴ്‌സ് വന്ന സമയം തൊട്ടു ഒരു 30 എണ്ണത്തിന്റെയെങ്കിലും പിന്നാലെ നടന്നു കാണും. ഇപ്പൊ കഷ്ടപ്പെട്ട് വളച്ചതാ ഇതിനെ !ഇതിപ്പോ ആർക്കു ബുദ്ധിമുട്ടയെന്നാ ?!””
അതുകേട്ട് അജു ഒന്ന് നെറ്റി ചുളിച്ചു.
“അപ്പോൾ നീ ആഹ് … ഫസ്റ്റ് ഇയറിലെ..എന്താ .. (പേരൊന്നും ഓർമ്മയില്ലാത്തതുപോലെ തലക്ക് കൈകൊടുത്തു ചിന്തിച്ചു)മറ്റേ പാട്ടുപാടിയ പെണ്ണില്ലേ ..”!
“ആര് സുലുവോ ?!”
“സുലുവോ.? അതല്ല . ഒരു വലിയ പേരുള്ള..”
“അത് തന്നെയാ അജുക്ക !സുൽത്താന സഹ്‌ല. സുലുന്നാ വിളിക്കുന്നത്. എന്റെ പൊന്നു അജുക്ക . അതൊന്നും പറയണ്ട. ബാക്കിയുള്ളവളുമാരെയൊക്കെ വീഴുമോ വീഴുമോ എന്നൊരു doubt തോന്നിയിട്ട് രണ്ട്മൂന്ന് ദിവസമെങ്കിലും പിന്നാലെ നടന്നു. ഇത് പക്ഷെ ആ നിമിഷം തന്നെ എന്റെ ആപ്ലിക്കേഷൻ എട്ടായി മടക്കി പോക്കെറ്റിൽ വെച്ച് തന്നു. നടക്കൂല്ല അജുക്ക.അവള് വേറെ ലെവലാ!” സൈനു ഒരു നിരാശ ഭാവം എടുത്ത് മുഖത്തു ഫിറ്റ് ചെയ്തു. പക്ഷെ പെട്ടെന്നത് കുറുക്കന്റെ ഭാവമായി.
“അല്ല അജുക്ക നിങ്ങളെങ്ങനെ അറിഞ്ഞു അത് !ഓളാരോടും പറയില്ലെന്ന് പറഞ്ഞതാണല്ലോ ”
അവൻ പറഞ്ഞത് കേട്ട് മറ്റേതോ ലോകത്തായിരുന്നു അജു.അവൻ തട്ടിയുണർത്തിയപ്പോഴാണ് അവൻ സ്വബോധത്തേക്ക് വന്നത്.
“അത് ..അത്..ഞാൻ കണ്ടായിരുന്നടാ.”അജു പറഞ്ഞു.
“പൊന്നജുക്ക..നാറ്റിക്കരുത്. ! ദോ ഇല്ല നിക്കുന്നതിനെ കഷ്ടപ്പെട്ട് വളച്ചതാ. തകർക്കരുത്.”
അജു ചിരിച്ചുകൊണ്ട് അവന്റെ തോളത്തുതട്ടി.
അവൻ നടന്നുപോയി.
‘ഷേയ്..മോശം. ഇവന്റെ മുന്നിൽ ചിരിചു നിൽക്കുന്നത് കണ്ടിട്ട് താൻ ആണ് അവളെ തെറ്റിദ്ധരിച്ചത്. മോശമായിപ്പോയി. ‘അജു അവളെ തേടിയിറങ്ങി. സുലുവിനെ കാണാൻ അവന്റെ ഉള്ളം തുടിക്കുന്നത് അവനറിഞ്ഞു………തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button