Novel

ഹൃദയം കൊണ്ട്: ഭാഗം 9

രചന: സുറുമി ഷാജി

വരാന്തയിലിറങ്ങി നിന്ന് പുറത്തോട്ടും നോക്കി നിൽക്കുവായിരുന്നു നമ്മുടെ മൂവർ സംഘം.
“ആ ചേച്ചി നല്ല ഭംഗിയുണ്ട് അല്ലെ ??!!”അക്ഷയ് കൈ ചൂണ്ടിയ ഭാഗത്തേക്ക് സുലുവും ശ്രീയും നോക്കി.
“ഏത് ?!! ആ ചേട്ടന്മാരുടെ ഒപ്പം ഇരിക്കുന്ന ചുരുണ്ട മുടിയോ ??”സുലു ആകാംഷയോടെ ചോദിച്ചു.
“Yp !അതുതന്നെ !”
“എന്നതാ മോനെ അക്ഷയ് !! ഈ സച്ചിൻ , വിരാട് കൊഹ്‌ലി തുടങ്ങിയവരെയൊക്കെ റോൾ മോഡൽ ആക്കാൻ നിനക്കുവല്ല ഉദ്ദേശവും ഉണ്ടോ ??”ഒരു കണ്ണിറുക്കി ശ്രീയ അക്ഷയിനോട് ചോദിച്ചു.
“എന്റെ പൊന്നുമോളെ ,ഞാനാരേയും നോക്കിയിട്ടുമില്ല ,കണ്ടിട്ടുമില്ല !”കയ്യും കൂപ്പി അക്ഷയ് പറയുന്നത് കേട്ടിട്ട് പെൺപിള്ളേർ രണ്ടും ചിരിച്ചു.

“പക്ഷെ ദോ ആ വരുന്ന ചേട്ടൻ കൊള്ളാംട്ടോ “ഗ്രൗണ്ടിലേക്കും നോക്കിയുള്ള ശ്രീയയുടെ പറച്ചിൽ കേട്ട് ഇരുവരും അങ്ങോട്ടേക്ക് നോക്കി.
“ശെടാ ഈ അവതാരത്തെ ഞാനിപ്പോ കാണുവണല്ലോ.!”സുലുവും പറഞ്ഞു.
“ശ്രീ ..മോളെ, നല്ല ബെസ്റ്റ് ആളെയ നീ spot ചെയ്തത്. എങ്ങനെ കാണാനാ സുലു അവൻ കഴിഞ്ഞ ദിവസമാ ലാൻഡ് ചെയ്തത് ??”
അക്ഷയ് പറഞ്ഞു.
“അതെന്താ പുള്ളി പുറത്തെവിടേലും ആയിരുന്നോ ??”സുലു ആകാംഷയോടെ ചോദിച്ചു.
“അതെ !പുറത്തായിരുന്നു. ഈ കോളേജിന്ന്!!”
“എന്ത് ?! തെളിച്ചു പറ അക്ഷയ് “ശ്രീയ ഇടയ്ക്കു കയറി.
“മക്കളെ..അവനാണ് നഹാസ് K അബ്ബാസ്. എല്ലാ ക്യാമ്പസ്സിലും കാണുമല്ലോ ഒരു വില്ലൻ. ഈ ക്യാമ്പസ്സിലെ ആഹ് സ്ഥാനം ലോ ലവനാണ്.!3മാസം സസ്‌പെൻഷൻ കഴിഞ്ഞു വന്നതാ പുള്ളി!അതാ നമ്മൾ കാണാതിരുന്നത്”
അക്ഷയുടെ പറച്ചിൽ കേട്ട് അവർ അവനെ നോക്കി.
അത്യാവശ്യം തടിമിടുക്കുള്ള ശരീരവും ചെമ്പൻ മുടിയിഴകളും . കയ്യിലൊരു wristband ഉണ്ട്. ടി ഷർട്ടും ജീൻസും പിന്നെ വൈറ്റ് കോട്ട് അലസമായി തോളിൽ കിടക്കുന്നു. വായിലെന്തോ ച്യൂയിങ്ഗമോ മറ്റോ ഉണ്ട്. പശുവിനെപോലെ ചവച്ചുകൊണ്ടേയിരിക്കുന്നു.
“എന്തിനായിരുന്നുസ്‌പെൻഷൻ ???”ശ്രീയ സംശയം പ്രകടിപ്പിച്ചു.
“അതോ അതൊരു കഥയാ ”
“എന്നാലത് പറയ് “സുലു അക്ഷയിനെ നോക്കി കണ്ണുരുട്ടി.
“ആ പറയാം. കേൾക്ക്.
ഇവൻ ഇവിടുത്തെ ഏറ്റവും സീനിയർ സ്റ്റുഡന്റ് എന്ന് വേണേൽ പറയാം. വന്നപാട് ഫസ്റ്റ് ഇയർ ഫുൾപാസ് ആയിരുന്നു. അത് കഴിഞ്ഞു പുള്ളി ഹോസ്റ്റലിൽ നിന്ന് മാറി. താമസം പുറത്തായി. അപ്പോൾ ഈ ഏരിയയിലെ ലോക്കൽ ആളുകളുമായി ..അതായത് കള്ള് ,കഞ്ചാവ്, ഗുണ്ടായിസം മുതലായ സർവ്വ ഗുണവും ഉള്ളവരോടായി കൂട്ടുകെട്ട്.അതോടെ ഉഴപ്പാൻതുടങ്ങി. Yearback ആവാനും തുടങ്ങി. അങ്ങനെ കോളേജിൽ എന്ത് പരിപാടി നടത്തിയാലും പുള്ളി കയറി കൊളമാക്കും. മിക്കപ്പോഴും സ്വബോധത്തിൽ ആയിരിക്കുകയില്ല. അങ്ങനെ കഴിഞ്ഞ തവണ ഇവൻ അജുക്കയുടെ ബാച്ചിന്റെ യൂണിയൻ ഇനാഗുറേഷന് മലയാളിയായ ഹിന്ദി താരം കിരണിനെ (സാങ്കൽപ്പികം ആണ് ഈ പേര് ) കൊണ്ടവരണമെന്നായി. അജുക്ക പക്ഷെ ഏതെങ്കിലും മലയാളി സെലിബ്രിറ്റി അതും മലയാള സിനിമയിൽ നിന്ന് കൊണ്ട് വരാമെന്നു പറഞ്ഞു. ഇവരുടെ ബഡ്ജറ്റിന്റെ അടിസ്ഥാനത്തിൽ അത് അംഗീകരിച്ചു. പക്ഷെ ഈ പുള്ളി എന്ത് ചെയ്തെന്നറിയാമോ വന്ന ഗസ്റ്റിനെ വഴിയിൽ തടഞ്ഞു. അങ്ങനെ ഉൽഘാടനം മുടങ്ങി.”അക്ഷയ് പറഞ്ഞു നിർത്തി.
“എന്നിട്ട് ?!”സുലുവും ശ്രീയയും ഒരുപോലെ ചോദിച്ചു.
“എന്നിട്ടെന്തായിന്നോ അജുക്ക നേരെ നഹാസിന്റെ വീട്ടിൽ പോയി. ഉമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു പരിപാടി പുനരാരംഭിച്ചു. അന്ന് പക്ഷെ അതിഥി ആരാന്നു കുട്ടികൾക്കാർക്കുമറിയില്ലായിരുന്നു. കാറിൽ വന്നിറങ്ങിയ അതിഥിയെക്കണ്ട നഹാസ് അമ്പരന്നു. പുള്ളിക്കാരന്റുമ്മ. അത് പോരെ അവനു കലിപ്പിലാകാൻ. ഇതിലും വലിയ പണി അവനു കിട്ടാനുണ്ടോ ?? പക്ഷെ അജുക്കയും പ്രിൻസിപ്പലുമൊക്കെ വളരെ ബഹുമാനത്തോടെയാ ഉമ്മയെ ആനയിച്ചതും ചടങ്ങിന് നേതൃത്വം കൊടുത്തതുമൊക്കെ. ശെരിക്കുമൊരു നല്ല പ്രോഗ്രാം ആയിരുന്നത്രെ അത്.”അക്ഷയ് പറഞ്ഞു.
“അടിപൊളി!!അജുക്ക സൂപ്പെറാ!!!
അല്ല അതിനെന്തിനാ ഇവന് സസ്‌പെൻഷൻ കിട്ടിയേ ??വഴി തടഞ്ഞതിനോ ??”ശ്രീ സംശയത്തോടെ തല ചൊറിഞ്ഞുകൊണ്ട് ചോദിച്ചു.
“അല്ല മോളെ ബാക്കി കേൾക്കടോ!ഇവനതൊരു കൊറച്ചിലായില്ലേ.? അതിന്റെ വൈരാഗ്യം തീർക്കാൻ പുറത്തുന്നുള്ള ആളുകളെയും കൊണ്ടുവന്നു അജുവുമായി തല്ലുണ്ടാക്കി. പക്ഷെ സംഭവ സ്ഥലത്തു ശ്രീനി സാറുണ്ടായിരുന്നു. പുള്ളി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്തു. ഇവന് സസ്‌പെൻഷനും കിട്ടി “അക്ഷയ് പറഞ്ഞു.
“അല്ല മോനെ ..ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു?!”സുലു ചോദിച്ചു.
“ന്റെ മോളെ,ഞങ്ങൾ സീനിയേഴ്സും ജൂനിയേഴ്സും നിങ്ങളെപ്പോലല്ല. കട്ട ചങ്ക്‌സാ””വിരലുകൾ തമ്മിൽ കോർത്ത് അക്ഷയ് പറഞ്ഞു!!!!
” ഓഹോ . അപ്പൊ നീ നേരത്തെ പറഞ്ഞപോലെ വില്ലൻ ഇവനാണെകിൽ ഹീറോ അജുക്ക ആണല്ലേ ?”ശ്രീയ ചോദിച്ചു.
“അങ്ങനെയും പറയാം. കാരണം അജുക്കയും ഇവനും തമ്മിലൊരു വല്യ വ്യത്യാസം ഉണ്ട്. അജുക്ക ആള് ഡീസന്റാ. പുള്ളിടെ പിന്നാലെ നടക്കണ പെൺപിള്ളേരെ പോലും നെവർ മൈൻഡ് ആഹ്. ബട്ട് ഇങ്ങേരു നേരെ തിരിച്ചാ മോളെ സ്ത്രീവിഷയത്തിൽ. സൊ സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നോണം.”അക്ഷയ് ഒരു താക്കീതു പോലെ പറഞ്ഞു എന്നിട്ട് തിരിഞ്ഞു അരമതിലിൽ ചാരി വരാന്തയിലേക്ക് നോക്കി നിന്നു.
“അയ്യടാ അജുക്ക!!!ഒരു ഡീസെന്റ്‌മാൻ വന്നേക്കുന്നു. പിന്നെ സ്ത്രീകളോട് മര്യാദക്ക് പെരുമാറും പോലു. അവനോടൊരു Congrats പറയാൻ ചെന്നപ്പോ എന്തായിരുന്നു അവന്റെ ജാഡ.!? ജാടതെണ്ടി.!!അവനൊക്കെ ഹീറോ അല്ല സീറോ ആഹ് സിറോ !Bloody ജാഡ തെണ്ടി !!ഹും!!”ഒരു ലോഡ് പുച്ഛത്തോടെ സുലു പറഞ്ഞു.
അക്ഷയിന്റെ അനക്കമൊന്നും ഉണ്ടായിരുന്നില്ല.പകരം
“എന്താടാ Idiot ..നീ പിച്ചുന്നെ ?”കയ്യും തടവി അക്ഷയിന്റെ മുഖത്തേക്ക് നോക്കിയ സുലു കാണുന്നത് ഇഞ്ചി കടിച്ച അണ്ണാനെപ്പോലെ നിൽക്കുന്ന അക്ഷയിനെയാണ്.
അവന്റെ കണ്ണുപോയ വഴിയേ അവളും നോക്കി. കൂടെ ശ്രീയയും തിരിഞ്ഞു.
‘പടച്ചോനെ !!!!’ സുലു അറിയാതെ പടച്ചോനെ വിളിച്ചുപോയി. അജുക്ക ദേ അവരുടെ തൊട്ടുപിന്നിൽ ‘!!!!!!!
“ഈ .. അജുക്ക എപ്പോ വന്നു “ശ്രീയ ഒരു വളിച്ച ചിരി പാസാക്കികൊണ്ട് ചോദിച്ചു.
“ദേ ഇവളെന്നെ ചീത്ത പറയാൻ തുടങ്ങിയതിന്റെ തൊട്ടുമുൻപ്.!കയ്യും മാറിൽ കെട്ടിനിന്ന് സുലുവിനെ തന്നെ നോക്കിക്കൊണ്ട് അജു അത് പറഞ്ഞപ്പോൾ സുലു മുഖം താഴ്ത്തി. മനസ്സുകൊണ്ട് നൂറുവട്ടം പടച്ചോനെ വിളിച്ചു.
“നീ എന്റൊപ്പം വാ !എനിക്കൊന്നു സംസാരിക്കണം “അജു സുലുവിനെ നോക്കി പറഞ്ഞു.
“ദേവ്യെ…!!!””ശ്രീയ പതുക്കെ വിളിച്ചതാണെങ്കിലും സുലുവിന്റെ ചങ്കിടിപ്പ് കൂട്ടാനുള്ള കരുത്തതിനുണ്ടായിരുന്നു. അവൾ നിസ്സഹായയായി ശ്രീയെ നോക്കി.അവൾ തിരിച്ചും. പിന്നെ അങ്ങോട്ട് തിരിഞ്ഞു അക്ഷയിനെ നോക്കി. അപ്പോഴേക്കും അജു മുന്നിൽ നടന്നു.
അക്ഷയ് രണ്ട് കയ്യുമെടുത്ത അവൾക്കു ടാറ്റ കൊടുത്തിട്ട് ഓൾ ദി ബെസ്ററ് എന്നും പറഞ്ഞു thump എടുത്ത് കാണിച്ചു.
“പോടാ പട്ടി “പറഞ്ഞത് അവനോടാണെങ്കിലും കേട്ടത് അജുവാ.
“എന്തോന്ന് ?”അജു തിരിഞ്ഞു നിന്ന് ചോദിച്ചു.
“അയ്യോ സാർ അവനെയാ അക്ഷയിനെ.”
“ഹും വാ !”തിരിഞ്ഞു നടന്ന അജുവിന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.

‘സിറാജ് എല്ലാം പറഞ്ഞ ശേഷം ഇവളെ ഒന്ന് കാണാൻ വേണ്ടി വന്നതാണ് താൻ. ക്യാന്റീനിന്നു വന്നവഴി എല്ലായിടത്തും നോക്കി. കണ്ടില്ല. സ്റ്റെപ് കയറി മുകളിലെത്തിയപ്പോ മൂന്നെണ്ണവും കൂടി മുറ്റത്തേക്കും നോക്കിനിന്നു എന്തോ പറയുവാ. അടുത്തെത്തിയപ്പോ എന്നെക്കുറിച്ചൊക്കെയാണ് എന്ന് മനസ്സിലായി. പിന്നെയുണ്ട് പെണ്ണ് കത്തിക്കയറുവാ. അക്ഷയ് അപ്പോഴേ എന്നെ കണ്ടായിരുന്നു. പിന്നെ അവനോട് മിണ്ടരുതെന്നു ആംഗ്യം കാണിച്ചു അവിടെത്തന്നെ നിന്നു. അവസാനം അവളെന്നെ കണ്ടപ്പോഴുള്ള മുഖഭാവം . അതൊന്നു കാണേണ്ടതായിരുന്നു.’അജു മനസ്സിൽ ഓർത്തുകൊണ്ട് പുഞ്ചിരിച്ചു. എന്നിട്ട് സുലുവിനെയും കൊണ്ട് വരാന്തയുടെ ഏറ്റവും അറ്റത്തുള്ള ഇടനാഴിയിലൂടെ ഉള്ളിലോട്ട് കയറി.
അവിടെ വലിയഹാൾ ഉണ്ട്. വല്ലപ്പോഴും എന്തെങ്കിലുമൊക്കെ പരിപാടികൾ നടക്കുന്ന ഒരു മൾട്ടി പർപ്പസ് ഹാൾ ആണത്.

“ഡോർ അടച്ചേക്ക്”അജു പിന്നാലെ വന്ന സുലുവിനോട് പറഞ്ഞു.
സുലു ഒന്ന് ഞെട്ടി.
എന്നാലും ധൈര്യം സംഭരിച്ചു വാതില് പതുക്കെ അടച്ചു. തിരിഞ്ഞു നോക്കുമ്പോൾ അജു അവിടെയുണ്ടായിരുന്നൊരു ഡെസ്കിൽ കയറി ഇരിക്കുകയാണ്.
“നീ എന്നെക്കുറിച്ചു എന്തൊക്കെയാ പറഞ്ഞത് ??”അജു പൂരികം ഉയർത്തി ചോദിച്ചു.
“സാർ ..അത് ..”
സുലു വിക്കി വിക്കി പറയാൻ തുടങ്ങിയപ്പിഴേക്കും..
” എനിക്ക് സ്ത്രീകളെ ബഹുമാനിക്കാൻ അറിയില്ലെന്ന് !!അല്ലെ…??!!”അജു ഡെസ്ക്കിൽ നിന്നു ചാടി ഇറങ്ങി. എന്നിട്ട് ഇട്ടിരുന്ന സ്റ്റെത്തും വൈറ്റ്കോട്ടും ഊരി ഡെസ്കിലേക്കിട്ടു.
സുലു എന്താ സംഭവിക്കാൻ പോന്നത് എന്നറിയാതെ കണ്ണ് മിഴിച്ചു.
“പിന്നെ നീ എങ്ങനാ എന്നെ വിളിച്ചത്? ജാടതെണ്ടി!! അല്ലെ “അജു രണ്ടു ഷർട്ടിന്റെ wristbuttans അഴിച്ചു കൈ രണ്ടും ചുരുട്ടി മുകളിലോട്ട് കയറ്റി അവളുടെ നേരെ നടന്നു.
അവൻ ഓരോ അടി വെക്കുമ്പോഴും സുലു അതനുസരിച്ചു പിന്നോട്ട് പോയി.
“ഇപ്പൊ കാണിച്ചുതരാം എനിക്ക് ബഹുമാനിക്കാൻ അറിയാമോ ഇല്ലയോ എന്ന് !”അജു അത് പറഞ്ഞതും സുലു തിരിഞ്ഞു ഓടാൻ ഭാവിച്ചു.
“ഠിം ”
‘പടച്ചോനെ ഭിത്തി.!!എന്റെ തല ‘
സുലുവിന്റെ തല ഭിത്തിയിൽ മുട്ടി.
“ഹഹഹ ”
ശബ്ദം കേട്ട് തലയും തടകികൊണ്ട് മുഖമുയർത്തി നോക്കിയാ സുലു കാണുന്നത് അവളെ നോക്കി നിന്ന് ചിരിക്കുന്ന അജുവിനെയാണ്.
അവൾ നോക്കുന്നുന്ന് കണ്ടപ്പോൾ അജു വായ പൊത്തി. എന്നിട്ടും ചിരിച്ചു കൊണ്ടിരുന്നു.
‘Idiott . എന്റെ തലമുട്ടിയിട്ടും ഇളിക്കുന്ന നോക്ക് ‘സുലു പുച്ഛത്തോടെ മുഖം വെട്ടിച്ചു.
“അപ്പൊ ഈ ചറ പറാന്നു ഡയലോഗടിക്കാനുള്ള ധൈര്യമേയുള്ളല്ലേ.”അജു ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്ക് വന്നു.
“എവിടെ നോക്കട്ടെ ?”അജു അവളുടെ നെറ്റിയിൽ തൊടാനായി കൈ കൊണ്ടുവന്നതും
“വേണമെന്നില്ല !”സുലു രണ്ടടി പുറകോട്ടു മാറി.
“ഓഹോ !!അങ്ങനെയാണോ !?”അതും ചോദിച്ചു കൊണ്ട് അജു സുലുവിനെ പുറകിലേക്ക് തള്ളി ഭിത്തിയിൽ ചാരി നിറുത്തി. കൈകൊണ്ട് തടയാൻ ശ്രമിച്ച സുലുവിന്റെ രണ്ടു കൈകളും അവൻ പിടിച്ചു വെച്ചു.
“അതേയ്.. എനിക്ക് പെങ്ങള്മാരില്ല. ശെരിയാണ്. പക്ഷെ ഒരു പൊന്നുമ്മ ഉണ്ട് കേട്ടോ,? പെൺകുട്ടികളോട് എങ്ങനെ പെരുമാറണം എന്നൊക്കെ എനിക്ക് ഉമ്മ പറഞ്ഞുതന്നിട്ടുണ്ട് !കേട്ടോടി ഉണ്ടക്കണ്ണീ..!”
അജു അവളോട് പറഞ്ഞു.
“എന്നിട്ടാണോ താൻ എന്റെ കയ്യിൽ പിടിച്ചു വെച്ചേക്കുന്നേ ??”
“താനോ ?!!നീ ആള് കൊള്ളാല്ലോ .! ഇത്രപെട്ടെന്ന് താൻ എന്നോ ??!!”അജു ഒന്നൂടെ പിടി മുറുക്കി.
“അത് ..അത് ..എന്തായാലും എന്റെ കയ്യിൽ നിന്ന് വിട്”സുലു ഒരുവിധം ധൈര്യം സംഭരിച്ചു പറഞ്ഞു.
“ശെരി. വിട്ടിരിക്കുന്നു..”അജു അവളുടെ കൈ വിട്ടു. എന്നിട്ട് അവന്റെ ഒരുകൈ ഭിത്തിയിലും മറ്റേ കൈ അവന്റെ ഇടുപ്പിലും കുത്തി നിന്നിട്ട് അവൻ സുലുവിനെ നോക്കി. അവളാണെങ്കിൽ അവളുടെ കൈയിലോട്ടും നോക്കി നിൽക്കുവാ ..’കൈ ചുമന്നു.എന്ത് ദുഷ്ട്ടനാ ഇങ്ങേര്!’അതും മനസ്സിൽ വിചാരിച്ചു അവനെ നോക്കി.
സുലു നോക്കിയതും അജു മുഖം വെട്ടിച്ചു നോട്ടം മാറ്റി.
“എനിക്ക് പോണം “സുലു പറഞ്ഞു.
“പൊയ്ക്കോ “അജു .
“അതെ, പക്ഷെ മുന്നിൽ നിന്ന് മാറാമോ?!”സുലു പുച്ഛത്തോടെ ചോദിച്ചു.
അതുകേട്ട അജു രണ്ടടി പിന്നോട്ട് മാറി കൈകൊണ്ട് വാതിലിനടുത്തേക്ക് സുലുവിനെ ആനയിച്ചു.
സുലു ഒരു നിമിഷം പാഴാക്കാതെ ഡോറിലേക്ക് പോയതും അജു പിന്നിൽ നിന്നവളുടെ കയ്യിൽ പിടിച്ചു വലിച്ചു വീണ്ടും ഭിത്തിയിൽ ചേർത്ത് നിർത്തി.
എന്നിട്ട് കൈരണ്ടും അപ്പുറവും ഇപ്പുറവും വെച്ചു അവളെ ലോക്ക് ചെയ്തു.
ഞെട്ടിത്തിരിഞ്ഞ സുലു ഒന്നും മനസ്സിലാവാതെ അവനെ നോക്കി.
അവൾക്കും അവനും ഇടയിൽ ഒരു ശ്വാസത്തിന്റെ അകലം മാത്രം.
‘പടച്ചോനെ .. എന്ത് രസമാ ഇവന്റെ കണ്ണ് കാണാൻ !!’ആ നിൽപ്പിൽ അവളെ തന്നെ നോക്കുന്ന രണ്ടു കണ്ണുകളിലേക്ക് അവളുടെ ശ്രദ്ധ പോയി.
“പൊയ്ക്കോ ഒരു കാര്യം കൂടി കേട്ടിട്ട് “അജുവിന്റെ വാക്കുകൾ ആണ് അവളെ ഏതോ ലോകത്തിൽ നിന്നും തിരികെ കൊണ്ടുവന്നത്.
“എന്തെ ?”മിഴികളിൽ നിന്ന് നോട്ടം മാറ്റാതെ അവൾ ചോദിച്ചു.
ഒന്നുകൂടി അജു അവളുടെ അടുത്തേക്ക് നീങ്ങിനിന്നു. ഇതുകണ്ട സുലു പേടിയോടെ അവനെ നോക്കി!
“ദേ ഈ പേടിച്ചരണ്ട രണ്ടു പേടമാൻ മിഴികളോട് എനിക്ക് വല്ലാത്തൊരിഷ്ടം !”അജു അവളുടെ കണ്ണിൽ തന്നെ നോക്കി.
‘നേരത്തെ ഉണ്ടക്കണ്ണിയെന്നു.!ഇപ്പൊ പേടമാൻമിഴിയെന്നു.!ഇയാൾക്കെന്താ വട്ടാണോ ?!!.ഏഹ് ?!! ഒരു മിനുട്ട്. ഇയാളെന്താ പറഞ്ഞത് …ഇഷ്ട്ടം എന്നോ !!!’സുലുവിനു ബൾബ് മിന്നിയത് രണ്ടു സെക്കന്റ് കഴിഞ്ഞാണ്.
അവൾ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു.
“നീ എന്താ ഒന്നും മിണ്ടാത്തത് ?” അജു
ചോദിച്ചു.
“അത് സാർ…ഞാൻ..ഞാൻ..അങ്ങനൊന്നും “സുലു വാക്കുകൾ പരതി.
“നിനക്ക് ഇഷ്ട്ടമല്ലന്നു പറയണ്ട. കാരണം പലവട്ടം നിന്റെ നോട്ടം എന്നിലേക്കെത്തുന്നത് ഞാൻ കണ്ടതാ. ആദ്യമൊക്കെ എനിക്ക് തോന്നലാകുമെന്നു കരുതിയിരുന്നപ്പോഴാ അന്ന് നീ എന്റെ കണ്ണിൽ തന്നെ നോക്കി പാടിയത്. സൊ നീ ഒളിപ്പിക്കണ്ട ”
അജു ഒന്ന് പുറകോട്ട് നീങ്ങിയിട്ട് കൈകൾ കെട്ടി നിന്ന് അവളോട് പറഞ്ഞു.
“അയ്യോ ,അതൊന്നും ആ അർത്ഥത്തിലല്ല. “സുലു പറയാൻ ശ്രമിച്ചു.
“പിന്നെ ഏത് അര്ഥത്തിലാ ?”അജു ചോദിച്ചു.
“അത് പിന്നെ ,ആ സദസ്സിൽ നിന്നപ്പോൾ ഒരു ധൈര്യത്തിനു വേണ്ടി ,”സുലുവിന്റെ വാക്കുകൾക്ക് പക്ഷെ അജു തടയിട്ടു :”അതാ !അതിനർത്ഥം എന്താ ?നിനക്കെന്നെ ഇഷ്ട്ടം ആണെന്നല്ലേ ?”
“അയ്യോ അല്ല . അങ്ങനുള്ള ഇഷ്ട്ടം ഒന്നുമില്ല “സുലു പറഞ്ഞു.
“പിന്നെ ഏങ്ങനുള്ള ഇഷ്ട്ടം ആണ് ?”അജു വീണ്ടും അവൾക്കടുത്തേക്ക് വന്നു.
അവന്റെ ചിതറിയ മുടിയിഴകളും തിളങ്ങിനിൽക്കുന്ന കണ്ണുകളും ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയും എല്ലാം കൂടി സുലുവിനു ആകെക്കൂടി ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥആയി.
‘പടച്ചോനെ ..Simply അതൊരു വായിനോട്ടമായിഅന്നെന്നു എങ്ങനെയാ ഞാൻ പറയുക ! ഞാൻ പെട്ടല്ലോ നാഥാ !’അവൾ കണ്ണുകൾ നിലത്തേക്കൂന്നി മനസ്സിൽ പടച്ചോനെ വിളിച്ചു.
“ഇങ്ങോട്ട് നോക്കടി “അജു അവൾക്കു നേരെ വിരൽ ഞൊടിച്ചു.
“സർ അത് ..അങ്ങനൊന്നുമല്ല..”സുലു വാക്കുകൾക്ക് പരതി.അവന്റെ മുഖത്തേക്ക് നോക്കുന്തോറും അവൾക്കു പറയാൻ ഒന്നും കിട്ടുന്നില്ല.
“പറയടോ !തന്റെ റിപ്ലൈ എന്താ ?”അജുവിന്റെ ശബ്ദം അവളുടെ കാതുകളിൽ പതിച്ചു.
‘പടച്ചോനെ കാത്തോളണേ ‘മനസ്സിൽ പ്രാർത്ഥിച്ചിട്ട് സുലു രണ്ടു കണ്ണും ഇറുക്കിയടച്ചു.
“സാർ , അത് ഞാൻ വെറുതെ ,ഞാൻ മാത്രമല്ല എല്ലാരും നോക്കില്ലേ ? അതുപോലെ വെറുതെ ഒരു രസത്തിനു നോക്കിയതാ. അതുപോലെ ആ സദസ്സിൽ ഒരു ധൈര്യം കിട്ടിയത് കൊണ്ടാ ഞാൻ ..!അല്ലാതെ എനിക്ക് സാറിനോട് സാർ വിചാരിക്കുന്ന രീതിയിൽ ഒരിഷ്ടവുമില്ല. ഉണ്ടാവാനും പോണില്ല. ദയവ് ചെയ്തു എന്നോട് ക്ഷമിക്കണം ഞാൻ തെറ്റിദ്ധരിപ്പിച്ചുവെങ്കിൽ!!”ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞിട്ട് അവൾ കണ്ണുതുറന്നു.
ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുന്ന അജുവിനെ കണ്ട് അവൾ മിഴി താഴ്ത്തി.
പെട്ടെന്ന് അജു തിരിഞ്ഞു നടന്നു ഡോർ തുറന്നിറങ്ങിപ്പോയി.
‘ഓഹ് ..’സുലുവിനു ഒരു മഴ തോർന്ന ഫീലിംഗ്.
അവൾ അവിടെ നിലത്തേക്ക് ഊർന്നിരുന്നു.
പെട്ടെന്ന് അക്ഷയും ശ്രീയയും കൂടി അകത്തേക്ക് വന്നു.
“എന്തുപറ്റി ? അയാളെന്താ ദേഷ്യത്തോടെ ഇറങ്ങിപ്പോയത് ?!”ശ്രീയ ചോദിച്ചു.
സുലു ഒന്നും മിണ്ടിയില്ല. പകരം രണ്ടു കൈകൊണ്ടും നെറ്റിയിൽ താങ്ങി കുനിഞ്ഞിരുന്നു.
“എന്താന്ന് പറ സുലു . ടെൻഷൻ ആക്കാതെ “അക്ഷയ് പറഞ്ഞു.
“ഒന്നുല്ല. അജുക്കയ്ക്ക് പ്രേമം !”സുലു നിർവികാരയായി പറഞ്ഞു…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button