Kerala

മർകസ് നോളജ് സിറ്റിയിലെ എച്ച് ടി ഐ ഇലക്ട്രോണിക് പ്രൊഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു

നേരത്തെ ലോഞ്ച് ചെയ്ത ഉത്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിഞ്ഞതിന്റെ ധന്യതയില്‍ വ്യവസായ മന്ത്രി

നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ഇലക്ട്രോണിക് പ്രൊഡക്ട് മാനുഫാക്ചറിംഗ് കമ്പനിയായ ഹോഗര്‍ ടെക്‌നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സി (HTI) ലെ പ്രൊഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു. ബഹുവന്ദ്യരായ വ്യവസായ മന്ത്രി പി രാജീവാണ് ലാബ് ഉദ്ഘാടനം ചെയ്തത്. നേരത്തെ, നോളജ് സിറ്റി സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി തന്നെയായിരുന്നു പ്രൊഡക്റ്റ് ലോഞ്ച് ചെയ്തത്. ഇതിന്റെ സന്തോഷം മന്ത്രി പ്രകടിപ്പിച്ചു.
ഒരേസമയത്ത് നാല് തരത്തിലുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്.

ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റ്, ഫ്‌ളഡ് ലൈറ്റ്, ഓക്‌സി ജനറേറ്റര്‍, എല്‍ ഇ ഡി ബള്‍ബുകള്‍, ഇ- ബൈസിക്കിള്‍ ആസ്സെബ്ലിങ് തുടങ്ങിയവയാണ് പുതിയ ലാബില്‍ ഉത്പാദിപ്പിക്കുന്നത്.
മാനുഫാക്ചറിംഗിന് പുറമെ പ്രൊഡക്ട് സര്‍വീസിംഗ്, ക്വാളിറ്റി ചെക്കിംഗ് തുടങ്ങിയവയും ലാബില്‍ നടക്കുന്നുണ്ട്.

അതോടൊപ്പം, പുതിയ ഉത്പന്നങ്ങളുടെ കണ്ടെത്തലിനും ഗവേഷണങ്ങള്‍ക്കും (Research & Development ) സൗകര്യമൊരുക്കുന്ന ആർ ആൻഡ്‌ ഡി വിങ്ങും ലാബിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്.
നോളജ് സിറ്റി സി എഫ് പി എം ഒയും എച്ച് ടി ഐ ഡയറക്ടറുമായ ഡോ. നിസാം റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

ലിന്റോ ജോസഫ് എം എല്‍ എ, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ കമ്മീഷന്‍ എ സൈഫുദ്ദീന്‍ ഹാജി, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, എച്ച് ടി ഐ. സി ഇ ഒ മുഹമ്മദ് നാസിം പാലക്കല്‍, ഡയറക്ടര്‍ മൂസ നവാസ് എം എസ് സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!