വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
Apr 14, 2025, 09:47 IST

വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യ ലിഷയെ കൊലപ്പെടുത്തിയത്. കടബാധ്യതയുള്ളതിനാൽ മരിക്കുകയാണെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ് ഭാര്യയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും എത്തി ജിൽസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. വാട്ടർ അതോറിറ്റി പമ്പ് ഓപറേറ്ററാണ് ജിൽസൺ