നേമത്ത് ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ വെട്ടിക്കൊന്നു; പ്രതി പിടിയിൽ
Aug 14, 2025, 15:41 IST
തിരുവനന്തപുരം നേമം കല്ലിയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുരിവിക്കാട് സ്വദേശി ബിൻസിയാണ്(35) കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് കൊലപാതകം നടന്നത്. വീട്ടിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ നാട്ടുകാരാണ് ബിൻസിയെ ചോര വാർന്ന നിലയിൽ കണ്ടത്. ബിൻസിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളും ഇവർക്കുണ്ട്.
