ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതി തസ്ലീമ തന്നെ വിളിച്ചിരുന്നു: ശ്രീനാഥ് ഭാസി

കൊച്ചി : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ തസ്ലീമ തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി. ഹെബ്രിഡ് കഞ്ചാവ് കൈവശമുണ്ടെന്നും ആവശ്യമുണ്ടോയെന്നും തസ്ലിമ ചോദിച്ചുവെന്നും ആരോ കബളിപ്പിക്കാന്‍ വേണ്ടി അയച്ച സന്ദേശമെന്നാണ് കരുതിയിരുന്നതെന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
‘ഹൈബ്രിഡ് കഞ്ചാവ് ഉണ്ടെന്നും ആവശ്യമുണ്ടോ എന്നുമാണ് തസ്ലീമ ചോദിച്ചത്. വേണ്ടത് പോലെ ചെയ്യൂവെന്ന് തസ്ലിമ വാട്സാപ്പില്‍ സന്ദേശമയച്ചു. ‘കാത്തിരിക്കൂ’ എന്ന് മറുപടി നല്‍കി. ആരോ കബളിപ്പിക്കാന്‍ വേണ്ടി അയച്ച സന്ദേശമാണ് എന്നാണ് കരുതിയത് എന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.
അതേസമയം ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താന അറസ്റ്റിലായത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും മൊഴി നല്‍കിയെന്നാണ് വിവരം.