Kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം: യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കാൻ സുകാന്ത് വ്യാജരേഖകൾ ചമച്ചു

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തി. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ബാഗിൽ നിന്ന് ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി

ജുലൈയിൽ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് യുവതിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. മരണത്തിന് ഏതാനും ദിവസം മുമ്പ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശമയച്ചു. ഇതേ തുടർന്നുണ്ടായ മാനസികവിഷമമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറയുന്നു

നേരത്തെ സുകാന്തിനെതിരെ ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഒളിവിലുള്ള സുകാന്തിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!