Kerala
ഒളിവിൽ പോയെന്ന വാർത്ത നിഷേധിച്ച് ഐ സി ബാലകൃഷ്ണൻ; നടക്കുന്നത് സിപിഎം വേട്ട
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായതിന് പിന്നാലെ ഒളിവിൽ പോയെന്ന വാർത്ത നിഷേധിച്ച് ഐസി ബാലകൃഷ്ണൻ എംഎൽഎ. നിലവിൽ കർണാടകയിലാണ് ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിൽ വരുമെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു
സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടിയാണ് കർണാടകയിൽ വന്നത്. ഒളിവിലാണെന്ന വാർത്തകൾ തെറ്റാണ്. നടക്കുന്നത് സിപിഎം വേട്ടയാണെന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഇന്ന് വാക്കാൽ നിർദേശം നൽകിയിരുന്നു. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദേശം