Business

ഐസിഐസിഐ ലൊംബാർഡ് ഏഴ് ബാങ്ക് ബാങ്ക് ഇൻഷ്വറൻസ് പങ്കാളിത്തത്തോടെ മേഖല വിപുലീകരിക്കുന്നു

പങ്കാളിത്ത ബാങ്കുകളുടെ ശാഖകളിലുടനീളം ഉപഭോക്താക്കൾക്ക് താങ്ങാവുന്ന ഇൻഷുറൻസ് ലഭ്യമാക്കും

മുംബൈഓഗസ്റ്റ് 15,2024: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഏഴ് ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എയ് ഫിനാന്‍സ്, ബന്ധന്‍ ബാങ്ക്, കര്‍ണാടക ബാങ്ക്, മുത്തൂറ്റ് മിനി, നിവാര ഹോം ഫിനാന്‍സ് പ്രൈവറ്റ് ലിമറ്റഡ്, എന്‍എസ്ഡിഎല്‍ പേയ്‌മെന്റ് ബാങ്ക്, ആന്ധ്ര പ്രദേശ് സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്ക് എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ വിതരണ ശൃംഖല വിപുലീകരിക്കാനും ഇന്‍ഷുറന്‍സ് കൂടുതല്‍ വ്യാപിപ്പിക്കാനും ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നു. 4,000 ശാഖകളുള്ള ഈ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് ഇന്‍ഷുറന്‍സ് എത്തിക്കാന്‍ കഴിയുമെന്ന ലക്ഷ്യമാണ് ഐസിഐസിഐ ലൊംബാര്‍ഡിനുള്ളത്.

യൂണിവേഴ്‌സല്‍ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേയ്‌മെന്റ് ബാങ്കുകള്‍, എന്‍ബിഎഫ്‌സി, എച്ച്എഫ്ഡിഎസ്, എംഎഫ്‌ഐ, സെക്യൂരിറ്റീസ് ആന്‍ഡ് വെല്‍ത്ത് മാനേജുമെന്റ് കമ്പനികളിലായി വ്യാപിച്ചുകിടക്കുന്ന 200 ലധികം ധനകാര്യ സ്ഥാപനങ്ങളുമായി ഐസിഐസിഐ ലൊംബാര്‍ഡ് ഇപ്പോള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലൂടെ ബാങ്കാഷ്വറന്‍സ് മേഖല വിപുലമാക്കുന്നു.

ഉപഭോക്തൃ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. വിവിധ ഉപഭോക്തൃ ഗ്രൂപ്പുകളിലുടനീളം നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉത്പന്നങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ലൊംബാര്‍ഡിന്റെ പ്രത്യേക റിസ്‌ക് പ്രൊഫൈലിങ് മാതൃകയിലധിഷ്ഠിതമാണ് ഉത്പന്നങ്ങള്‍. വ്യത്യസ്ത റിസ്‌ക് പ്രൊഫൈലുകള്‍ക്ക് മത്സരാധിഷ്ഠിതവും ന്യായവുമായ വില ഉറപ്പാക്കുകയും ചെയ്യുന്നു.

‘ ഈ പങ്കാളിത്തങ്ങള്‍ നല്‍കുന്ന അവസരങ്ങളില്‍ ഞങ്ങള്‍ ആവേശഭരിതരാണ്’, ഐസിഐസിഐ ലൊംബാര്‍ഡിലെ റീട്ടേയില്‍ ആന്‍ഡ് ഗവണ്‍മെന്റ് ബിസിനസ് ചീഫ് ശ്രീ ആനന്ദ് സിംഗി പറഞ്ഞു. ‘ഉത്പന്നങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നതിലും റിസ്‌ക് വിലയിരുത്തുന്നതിലുമുള്ള ഞങ്ങളുടെ വൈദഗ്ധ്യത്തോടൊപ്പം പങ്കാളിത്തം വര്‍ധിപ്പിച്ച് കൂടുതല്‍ പേരിലേക്ക് താങ്ങാനാകുന്ന ഇന്‍ഷുറന്‍സ് ഇന്ത്യയിലുടനീളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്’ അദ്ദേഹം കൂട്ടിചേര്‍ത്തു.

ഐസിഐസിഐ ലൊംബാര്‍ഡിന്റെ നവീകരണത്തിലുള്ള ശ്രദ്ധ അതിന്റെ ഡിജിറ്റല്‍ സംരംഭങ്ങളില്‍ പ്രകടമാണ്. 99.3 ശതമാനം പോളിസികളും ഇലക്ട്രോണിക് സംവിധാനം വഴിയാണ്. മൊബൈല്‍ ആപ്പായ ഐഎല്‍ ടേക്ക് കെയറിന് പത്ത് ലക്ഷത്തിലധികം ഡൗലോഡുകളോടെ ഒരു ഫൈജിറ്റല്‍ സമീപനമാണ് സ്വീകരിക്കുന്നത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഫിസിക്കല്‍, ഡിജിറ്റല്‍ ടച്ച് പോയിന്റുകള്‍ സംയോജിപ്പിച്ചാണ് പ്രവര്‍ത്തനം. ഉപഭോക്തൃ കേന്ദ്രീകൃത തന്ത്രം ഐസിഐസിഐ ലൊംബാര്‍ഡിന്റെ വളര്‍ച്ചക്ക് മികച്ച സംഭാവന നല്‍കി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കാഷ്വറന്‍സ് 20.2 ശതമാനം വളര്‍ച്ച നേടുകയും കമ്പനി 8.6 ശതമാനം വിപണി വിഹിതം നേടുകയും ചെയ്തു.

Related Articles

Back to top button