ഇടുക്കിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; 61കാരന് മരണം വരെ ഇരട്ട ജീവപര്യന്തം
May 10, 2025, 10:09 IST

ഇടുക്കി ചെറുതോണിയിൽ 14കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 61 വയസുകാരന് മരണം വരെ ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പടമുഖം ചെരുവിൽ വീട്ടിൽ ബേബിയെയാണ്(61) പൈനാവ് അതിവേഗ കോടതി ശിക്ഷിച്ചത്. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ആൾതാമസമില്ലാത്ത വീടിന്റെ പിൻഭാഗത്തേക്ക് ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു ഗർഭിണിയായ കുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പിന്നീട് ആശുപത്രിയിലാക്കി. ആശുപത്രി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.