Kerala

അൻവർ നട്ടെല്ലോടെ മുന്നോട്ടുവന്നാൽ പിന്തുണ നൽകും; രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് എംഎം ഹസൻ

പിവി അൻവർ എംഎൽഎക്ക് രാഷ്ട്രീയ പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അൻവർ നട്ടെല്ലോടെ മുന്നോട്ടു വന്നാൽ യുഡിഎഫ് രാഷ്ട്രീയ പിന്തുണ നൽകും. അൻവർ ആരോപണത്തിൽ ഉറച്ചു നിൽക്കണമെന്നും ഹസൻ പറഞ്ഞു

എഡിജിപി അജിത് കുമാറിനും എസ് പി സുജിത് ദാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. സ്വർണക്കടത്ത് സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും അൻവർ പരാതി നൽകിയിരുന്നു

അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഡിജിപി തലവനായ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button