സുധാകരനെ മാറ്റിയാൽ മൂന്നാം എൽഡിഎഫ് സർക്കാർ വരും; പാലക്കാട് സുധാകരൻ അനുകൂല പോസ്റ്ററുകൾ

സുധാകരനെ മാറ്റിയാൽ മൂന്നാം എൽഡിഎഫ് സർക്കാർ വരും; പാലക്കാട് സുധാകരൻ അനുകൂല പോസ്റ്ററുകൾ
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാനുള്ള നീക്കം ശക്തമാകുന്നതിനിടെ പാലക്കാട് സുധാകരൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് രക്ഷാവേദിയുടെ പേരിലാണ് പോസ്റ്ററുകൾ കെ സുധാകരനെ മാറ്റാൻ ശ്രമിക്കുന്നവർ എൽഡിഎഫ് ഏജന്റുമാർ ആണെന്നും കെ സുധാകരനെ മാറ്റിയാൽ മൂന്നാം എൽഡിഎഫ് സർക്കാർ വരുമെന്നും പോസ്റ്ററിൽ പറയുന്നു. പിണറായിയെ വെല്ലുവിളിക്കാൻ ഒരേ ഒരു ആളേ ഉള്ളു. അത് കെ സുധാകരനാണ്. കേരളത്തിലെ കോൺഗ്രസുകാരുടെ അഭിമാനം വീണ്ടെടുത്തത് കെ സുധാകരനാണെന്നും പോസ്റ്ററുകളിൽ പറയുന്നു അതേസമയം സുധാകരനെ മാറ്റുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ആന്റോ ആന്റണിയോ സണ്ണി ജോസഫോ പുതിയ കെപിസിസി പ്രസിഡന്റായി എത്തിയേക്കും.

Tags

Share this story