Health

മുട്ട വേവിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി ഉറപ്പ്!

തിരുവനന്തപുരം: നമ്മുടെ മിക്കവരുടേയും ആഹാരത്തില്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നാണ് കോഴിമുട്ട. നിരവധി പോഷകഗുണങ്ങളുള്ള ഭക്ഷണമാണ് മുട്ട എന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. ദിനംപ്രതി മുട്ട ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താനുമൊക്കെ നല്ലതാണ്. എന്നാല്‍ മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും പാചകം ചെയ്യുന്ന രീതിയില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പണി കിട്ടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മുട്ട അമിതമായി വേവിക്കുന്നത് പോഷകമൂല്യം കുറയ്ക്കുന്നതിനൊപ്പം കൊളസ്‌ട്രോള്‍ ഹൈയായി നില്‍ക്കുന്നവരില്‍ അപകടമുണ്ടാക്കുകയും ചെയ്യും. മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം നിര്‍മിക്കപ്പെടും. ഈ സംയുക്തം ശരീരത്തില്‍ ഓക്്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കാന്‍ ഉതകുന്നതാണ്. ഇത് ഇവരില്‍ ഹൃദ്രോഗസാധ്യത വല്ലാതെ വര്‍ധിപ്പിക്കും.

ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും ധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകുന്നതാണ് കൊളസ്‌ട്രോല്‍ രോഗികളുടെ അവസ്ഥ ഗുരുതരമാക്കുന്നത്. സുരക്ഷിതമായി മുട്ട പാചകം ചെയ്യാമെന്നാല്‍ കുറഞ്ഞ ഊഷ്മാവില്‍ വേവിക്കുകയെന്നാണ് അര്‍ഥമാക്കേണ്ടത്. മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ളവ എണ്ണകള്‍ ഉപയോഗിക്കുന്നതും മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതുമെല്ലാം നല്ലതാണെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

Related Articles

Back to top button
error: Content is protected !!