Movies
അനുമതിയില്ലാതെ ഗാനങ്ങൾ, 5 കോടി നഷ്ടപരിഹാരം വേണം; ഗുഡ് ബാഡ് അഗ്ലി നിർമാതാവിന് ഇളയരാജയുടെ നോട്ടീസ്

അജിത്തിന്റെ പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലി സിനിമയുടെ നിർമാതാവിന് വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതായി നോട്ടീസിൽ ഇളയരാജ ആരോപിക്കുന്നു
മൈത്രി മൂവി മേക്കേഴ്‌സ് നിർമിച്ച ചിത്രം ഏപ്രിൽ 5നാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രനാണ് സിനിമയുടെ സംവിധായകൻ. ഒത്ത രൂപയും ദാരേൻ, ഇളമൈ ഇതോ ഇതോ, എൻ ജോഡി മഞ്ഞക്ക് കുരുവി, എന്നീ ഗാനങ്ങൾ തന്റെ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചതിനെയാണ് ഇളയരാജ ചോദ്യം ചെയ്യുന്നത്
ചിത്രത്തിലെ മൂന്ന് ഗാനങ്ങളും നീക്കം ചെയ്യാൻ ഏഴ് ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നും നിർമാതാവിന് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. ഏഴ് ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.