National

അനധികൃത നിർമാണങ്ങൾ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ പൊളിക്കണം: സുപ്രീം കോടതി

അനധികൃത നിർമാണങ്ങളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുതെന്നും അത്തരം നിർമാണങ്ങൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ പൊളിക്കണമെന്നും സുപ്രീം കോടതി. നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെ ജുഡീഷ്യറി കർശനമായി നടപടിയെടുക്കണം. അത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതി ഇടപെടൽ കർശനമായിരിക്കണമെന്നും കോടതി പറഞ്ഞു

കൊൽക്കത്തയിലെ കനിസ് അഹമ്മദ് എന്നയാളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. കനിസ് അഹമ്മദ് കൊൽക്കത്തിൽ രണ്ട് നിലയുള്ള കെട്ടിടം അനധികൃതമായി നിർമിച്ചിരുന്നു. ഇയാളുടെ ഹർജി നേരത്തെ കൊൽക്കത്ത ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്

നിയമത്തെ ബഹുമാനിക്കാത്ത ഒരാൾക്ക് അംഗീകാരമില്ലാത്ത രണ്ട് നിലകൾ നിർമിച്ചതിന് ശേഷം ക്രമവത്കരണം തേടാൻ അനുവാദമില്ല. അനധികൃത നിർമാണം പൊളിച്ചുമാറ്റാതെ മറ്റൊരു വഴിയുമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!