ആന്ധ്രയിൽ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചു; ഭർത്താവ് അറസ്റ്റിൽ

ആന്ധ്രയിൽ ഭാര്യയെ വെട്ടിക്കൊന്ന് ശരീരഭാഗങ്ങൾ കുക്കറിലിട്ട് വേവിച്ചു; ഭർത്താവ് അറസ്റ്റിൽ
ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു താമസം. ഇവർക്കിടയിൽ കലഹങ്ങളും പതിവായിരുന്നു. ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാൾ പോലീസിൽ പരാതി നൽകി. തുടർന്ന് കേസന്വേഷണവുമായി സഹകരിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലീസിന് സംശയം തോന്നുകയായിരുന്നു തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്ന കാര്യവും ഇയാൾ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നു. ഗുരുമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുമായി ഇന്ന് തന്നെ പോലീസ് തടാകത്തിലേക്ക് പോകുമെന്നും മൃതദേഹ ഭാഗങ്ങൾക്കായി പരിശോധന തുടങ്ങുമെന്നുമാണ് വിവരം.  

Tags

Share this story