Kerala

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവം; പോലീസ് കേസെടുത്തു

പാലക്കാട് പരതൂരിൽ കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. തൃത്താല പോലീസാണ് കേസെടുത്തത്. ക്ഷേത്ര ചടങ്ങിന്റെ ആചാരത്തിന്റെ ഭാഗമായി വെച്ച പഴങ്ങളിൽ നിന്ന് കാഞ്ഞിരത്തിന്റെ കായ കഴിച്ച കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ചേർന്ന് ക്ഷേത്രത്തിൽ നടന്ന ആട്ട് എന്ന ആചാരത്തിനിടെയാണ് ദുരന്തം. തുടരെ മൂന്ന് കാഞ്ഞിരത്തിന്റെ കായ കഴിച്ച ഷൈജുവിന് ശാരീരികാസ്വസ്ഥതകളുണ്ടാകുകയായിരുന്നു

ഉടനെ പട്ടാമ്പിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷൈജുവിന്റെ ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!