Kerala

പട്ടാമ്പിയിൽ ജപ്തി നടപടിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; സമഗ്ര അന്വേഷണത്തിന് പോലീസ്

പട്ടാമ്പി കീഴായൂരിൽ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പട്ടാമ്പി പോലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരയ്ക്കൽ വീട്ടിൽ ജയയുടെ ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കും. ജപ്തി നടപടികൾക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നൽകിയിരുന്നുവെന്ന ഷൊർണൂർ കോപറേറ്റീവ് അർബൻ ബാങ്ക് അധികൃതരുടെ വിശദീകരണവും പരിശോധിക്കും

തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളിൽ നിന്ന് പട്ടാമ്പി പോലീസ് മൊഴി രേഖപ്പെടുത്തി. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ജയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. ഇന്നലെ രാവിലെയാണ് ജപ്തി നടപടി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ജയ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്

മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ ജയ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Related Articles

Back to top button
error: Content is protected !!