World

സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ

ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കാനഡ. നൂതന സൈബർ സാങ്കേതിക വിദ്യയിലൂടെ കാനഡയെ നിരീക്ഷിക്കുന്നു എന്നാണ് ആരോപണം. ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് കാനഡയുടെ പുതിയ ആരോപണം

വിഘടനവാദ നീക്കങ്ങളെ നിരന്തരം നീക്ഷിക്കുന്നുവെന്നും തങ്ങളുടെ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. നിജ്ജർ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കുണ്ടെന്നും കാനഡ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല

അതേസമയം, അതിർത്തിയിൽ ഇന്ത്യ-ചൈന സേനാ പിൻമാറ്റം വിജയകരമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചില മേഖലകളിൽ പിൻമാറ്റം പൂർത്തിയായെന്നും മറ്റ് മേഖലകളിലെ നടപടിക്കായി കമാൻഡർതല ചർച്ച തുടരുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button