മിന്നൽ വേഗത്തിൽ 285 റൺസെടുത്ത് ഡിക്ലയർ ചെയ്ത് ഇന്ത്യ; 52 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്
Sep 30, 2024, 17:08 IST

കാൺപൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. 9 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. 52 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. 34.4 ഓവറിൽ 8.22 റൺ റേറ്റിലാണ് ഇന്ത്യ 285 റൺസ് അടിച്ചൂകൂട്ടിയത് രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും തുടക്കത്തിൽ തന്നെ ഇന്ത്യയുടെ നയം വ്യക്തമാക്കിയിരുന്നു. സിക്‌സർ പറത്തിയാണ് ഇന്ത്യൻ സ്‌കോറിംഗിന് രോഹിത് തുടക്കമിട്ടത്. 3.5 ഓവറിൽ രോഹിത് ശർമ പുറത്താകുമ്പോൾ ഇന്ത്യ 55 റൺസെടുത്തിരുന്നു. 11 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 23 റൺസാണ് രോഹിത് എടുത്തത് യശസ്വി ജയ്‌സ്വാൾ 51 പന്തിൽ രണ്ട് സിക്‌സും 12 ഫോറും സഹിതം 72 റൺസെടുത്തു. ശുഭ്മാൻ ഗിൽ 39 റൺസും റിഷഭ് പന്ത് 9 റൺസുമെടുത്തു. വിരാട് കോഹ്ലി 35 പന്തിൽ 47 റൺസെടുത്ത് പുറത്തായി. കെഎൽ രാഹുൽ 43 പന്തിൽ 68 റൺസെടുത്തു. നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാമിന്നിംഗ്‌സ് 233 റൺസിന് അവസാനിച്ചിരുന്നു. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമില്ലാതെ 12 റൺസ് എന്ന നിലയിലാണ്.