ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്; പരുക്കേറ്റ അഭിഷേക് ശർമ കളിച്ചേക്കില്ല

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്; പരുക്കേറ്റ അഭിഷേക് ശർമ കളിച്ചേക്കില്ല
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് ചെന്നൈയിൽ. രാത്രി ഏഴ് മണിക്കാണ് മത്സരം. ഓപണർ അഭിഷേക് ശർമയുടെ പരുക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്. ചെന്നൈയിൽ പരിശീലനത്തിനിടെ കണങ്കാൽ തിരിഞ്ഞ് പരുക്കേറ്റ അഭിഷേക് ഇന്ന് കളിക്കാൻ സാധ്യതയില്ലെന്നാണ് വിവരം കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ 79 റൺസടിച്ച അഭിഷേകായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. പരുക്കിനെ തുടർന്ന് അഭിഷേക് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. അഭിഷേക് കളിച്ചില്ലെങ്കിൽ സഞ്ജുവിനൊപ്പം ആരാകും ഇന്നിംഗ്‌സ് ഓപൺ ചെയ്യുകയെന്നതിലും സ്ഥിരീകരണമായിട്ടില്ല ധ്രുവ് ജുറേലോ സൂര്യകുമാർ യാദവോ ഓപൺ ചെയ്യാൻ സാധ്യതയുണ്ട്. വാഷിംഗ്ടൺ സുന്ദറെയും തിലക് വർമയെയും ഓപണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. കൊൽക്കത്തയിൽ കളിക്കാതിരുന്ന മുഹമ്മദ് ഷമി ചെന്നൈയിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.

Tags

Share this story