National
ഇന്ത്യ-പാക് സംഘർഷം; രാജ്യത്തെ 28 വിമാനത്താവളങ്ങൾ മേയ് 15 വരെ അടച്ചിടും

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ അടച്ചിടുന്നത് മേയ് 15 വരെ നീട്ടി. വ്യാഴാഴ്ച വിവിധയിടങ്ങളിൽ ഡ്രോൺ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതോടെയാണ് വിമാനത്താവളങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. പുതുക്കിയ തീയതി പ്രകാരം മേയ് 15 ന് രാവിലെ വരെ 28 വിമാനത്താവളങ്ങൾ പ്രവർത്തിക്കില്ലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.
ഇതോടെ ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ചണ്ഡിഗഢ്, ധരംശാല, ബിക്കാനർ, രാജ്കോട്ട്, ജോധ്പൂർ, കൃഷ്ണഘട്ട്, ജയ്സാൽമീർ, മുദ്ര, ജാംനഗർ, പോർബന്തർ, ഗ്വാളിയോർ, പാട്യാല, ഹൽവാര, ഷിംല, ഭുജ്, കണ്ട്‌ല, കേശോദ്, ഹിൻഡൻ തുടങ്ങിയ വടക്കേ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നും സർവീസുകളുണ്ടാവില്ല.