National

തിരിച്ചടി തുടർന്ന് ഇന്ത്യ: പാക്കിസ്ഥാനിൽ വ്യാപക ഡ്രോൺ ആക്രമണം, ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു

പാക്കിസ്ഥാനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാക്കിസ്ഥാനിലെ ഒമ്പതിടങ്ങളിൽ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തി. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ലഹോറിലും കറാച്ചിയിലുമടക്കം നടന്ന ആക്രമണം കരസേന സ്ഥിരീകരിച്ചു

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചതോടെയായിരുന്നു കനത്ത തിരിച്ചടി. ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി സംഘർഷം വലുതാക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല. പക്ഷേ പാക്കിസ്ഥാൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്കെതിരായി ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി ഉണ്ടാകുമെന്ന് ഇന്ത്യ ആവർത്തിച്ചു

പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അവന്തിപോര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ചണ്ഡീഗഡ്, നാൽ, ഉത്തർലായ്, ഭൂജ് എന്നിവയുൾപ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ ഇതിനെ പ്രതിരോധിച്ചു

ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നുണ്ടെന്നും ഇന്ത്യൻ ആർമി അറിയിച്ചു. മികച്ച കൃത്യതയിലായിരുന്നു ഇന്ത്യൻ തിരിച്ചടി. ലാഹോറിലെ ഒരു എയർ ഡിഫൻസ് സംവിധാനം ഡ്രോൺ ഉപയോഗിച്ച് തകർത്തുവെന്നും സൈന്യം പറഞ്ഞു

Related Articles

Back to top button
error: Content is protected !!