World
പാക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ; പുൽവാമയിൽ തകർന്നുവീണത് പാക്കിസ്ഥാന്റെ ഏറ്റവും പ്രഹരശേഷിയുള്ള വിമാനം

പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാക്കിസ്ഥാന്റെ ഫൈറ്റർ ജെറ്റായ ജെ എഫ്-17 ആണ് പുൽവാമയിലെ പാമ്പോറിൽ തകർന്നുവീണത്. പുലർച്ചെ രണ്ട് മണിയോടെ സ്‌കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്നുവീണത്. പ്രദേശത്ത് സൈനിക ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്
പാക്കിസ്ഥാന്റെ കൈവശമുള്ള അത്യാധുനിക യുദ്ധവിമാനമാണ് ജെ എഫ്-17. പാക്കിസ്ഥാനും ചൈനയും സംയുക്തമായി നിർമിച്ച ജെഎഫ്-17 ഏറ്റവും പ്രഹരശേഷി കൂടിയ യുദ്ധവിമാനമെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്ന വിമാനം കൂടിയാണ്
പാക്കിസ്ഥാനിലെ ഒമ്പതിടങ്ങളിൽ ഇന്ത്യ ഇന്ന് ആക്രമണം നടത്തിയിരുന്നു. ഭീകര കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം. ഇതിന് പിന്നാലെയാണ് ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച പാക് വിമാനം വെടിവെച്ചിട്ടത്.