Sports

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വധഭീഷണി; പോലീസ് കേസെടുത്തു

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇ മെയിൽ വഴി വധഭീഷണി. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ ഷമിയുടെ സഹോദരൻ ഹസീബ് അഹമ്മദ് അമ്രോഹയിലെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

രാജ്പുത് സിന്ദർ എന്ന പേരുള്ള ഇ മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പോലീസ് പറയുന്നു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു

നിലവിൽ ഐപിഎൽ തിരക്കിലാണ് ഷമി. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇന്ത്യൻ പേസർ. ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ മാത്രമാണ് താരത്തിന് ഈ സീസണിൽ നേടാനായത്.

Related Articles

Back to top button
error: Content is protected !!