Sports
സിക്‌സ് അഭിഷേകവുമായി അഭിഷേക് ശര്‍മ; ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ കൂറ്റന്‍ ജയം
സഞ്ജുവിന് 26 റണ്‍സ്
കൊല്‍ക്കത്ത: ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് യുവതാരങ്ങളെ പരിഗണിക്കാതിരുന്ന ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് ചുട്ടമറുപടിയുമായി കൊല്‍ക്കത്തയില്‍ ടി20 ഇന്നിംഗ്‌സ്.
സിക്‌സുകളും ഫോറുകളുമായി ക്രീസില്‍ നിറഞ്ഞാടിയ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
34 പന്തില്‍ നിന്ന് അഞ്ച് ഫോറും എട്ട് സിക്‌സറുമായി അഭിഷേക് 79 റണ്‍സാണ് എടുത്തത്.
133 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കേവലം 12.5 ഓവറില്‍ വിജയ തീരത്തെത്തി. സഞ്ജു 26 റണ്‍സിന് പുറത്തായെങ്കിലും അഭിഷേക് ശര്‍മയും തിലക് വര്‍മയും ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു.