National
നുഴഞ്ഞുകയറാൻ ശ്രമം; കാശ്മീരിൽ ഏഴ് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ സാംബ ജില്ലയിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ ബിഎസ്എഫ് വധിച്ചു. ജെയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് ബിഎസ്എഫ് വധിച്ചത്. 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
അഞ്ച് പേർ രക്ഷപ്പെട്ടതായാണ് വിവരം. ഇവരെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
ബിഎസ്എഫ് ജവാൻമാർ ഇത് തടയുകയും ഏറ്റുമുട്ടലുണ്ടാകുകയുമായിരുന്നു. അതിർത്തിക്ക് സമീപത്ത് വെച്ചായിരുന്നു ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെ മുതൽ കാശ്മീരിലെ അതിർത്തി മേഖലകളിൽ പാക്കിസ്ഥാൻ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്.