Sports

ഐ പി എല്‍ താര ലേലം: ശ്രേയസ് അയ്യരെ പുറത്താക്കി കൊല്‍ക്കത്ത; പന്തിനെ തഴഞ്ഞ് ഡല്‍ഹി

ഹെന്‍ട്രിച്ച് ക്ലാസെന്‍ വിലയേറിയ താരം

മുംബൈ: ഐപിഎല്ലിന്റെ മെഗാലേലം പുരോഗമിക്കുന്നതിനിടെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് പുറത്തു വിട്ട് ടീമുകള്‍. അടുത്ത സീസണിന് മുമ്പ് തങ്ങള്‍ക്കൊപ്പം ആരൊക്കെയുണ്ടാവുമെന്നാണ് പത്തു ഫ്രാഞ്ചൈസികളും ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ നായകനായ ശ്രേയസ് അയ്യരെ ഒഴിവാക്കയത് വലിയ ചര്‍ച്ചയായി. ഡല്‍ഹിയുടെ നായകന്‍ റിഷഭ് പന്ത്, ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ എന്നിവരെയും ടീമുകള്‍ ഒഴിവാക്കി.

മൂന്നു ക്യാപ്റ്റന്‍മാരടക്കം ചില വമ്പന്‍ താരങ്ങള്‍ നിലനിര്‍ത്തപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ നായകന്‍ ശ്രേയസ് അയ്യരെ ഒഴിവാക്കി.

മുംബൈ ഇന്ത്യന്‍സ് 5 പേരെയും ആര്‍സിബി മൂന്നു പേരെയും സിഎസ്‌കെ 5 പേരെയും കെകെആര്‍ ആറു പേരെയും റോയല്‍സ് 6 പേരെയും എല്‍എസ്ജി 5 പേരെയും പഞ്ചാബ് 2 പേരെയും ഡിസി 4 പേരെയും എസ്ആര്‍എച്ച് 5 പേരെയും ജിടി 5 പേരെയുമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യ തന്നെ നയിക്കുമെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റവും വില കൂടിയ കളിക്കാരനായി ഹെന്‍ട്രിച്ച് ക്ലാസെനെ (23 കോടി) വിളിച്ചെടുത്തു, വിരാട് കോലി (21 കോടി), നിക്കോളാസ് പൂരന്‍ (21 കോടി), ജസ്പ്രീത് ബുംറ (18 കോടി), റുതുരാജ് ഗെയ്ക്വാദ് (18 കോടി), രവീന്ദ്ര ജഡേജ (18 കോടി), സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18 കോടി), പാറ്റ് കമ്മിന്‍സ് (18 കോടി), റാഷിദ് ഖാന്‍ (18 കോടി)

ടീമുകളുടെ പക്കല്‍ ബാക്കിയുള്ള തുക

പഞ്ചാബ് 110.5 കോടി, ആര്‍സിബി 83 കോടി, ഡിസി 73 കോടി ലഖ്നൗ 69 കോടി, ഗുജറാത്ത് 69 കോടി, സിഎസ്‌കെ 55 കോടി, കെകെആര്‍ 51 കോടി, എസ്ആര്‍എച്ച് 45 കോടി, മുംബൈ 45 കോടി, രാജസ്ഥാന്‍ 41 കോടി

Related Articles

Back to top button