ഇസ്രായേലുമായി തുറന്ന യുദ്ധമാരംഭിച്ച് ഇറാൻ; നൂറിലധികം മിസൈലുകൾ തൊടുത്തുവിട്ടു
Oct 2, 2024, 08:17 IST
                                             
                                                
ഇസ്രായേലുമായി തുറന്ന യുദ്ധം ആരംഭിച്ച് ഇറാൻ. ഇസ്രായേലിൽ ഇറാൻ മിസൈലാക്രമണം നടത്തി. ടെൽ അവീവിൽ അടക്കം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ജോർദാനിലും മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവർ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറി. മലയാളികൾ അടക്കമുള്ള മേഖലയിൽ ആക്രമണം തുടരുകയാണെന്നാണ് വിവരം. മൈസിൽ ആക്രമണത്തിൽ കാര്യമായ ആൾനാശമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകളെ പ്രതിരോധിച്ചോ എന്ന വിവരം പുറത്തുവന്നിട്ടില്ല. ആദ്യ ഘട്ടത്തിൽ നൂറിലധികം മിസൈലുകളാണ് ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടത്. ജോർദാൻ നഗരങ്ങൾക്ക് മുകളിലൂടെ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകൾ നീങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടെൽ അവീവിലെ ജാഫ്‌നയിൽ അക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിർത്തു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
                                            
                                            