ഇസ്രായേലിലേക്കുള്ള ഇറാന്റെ ആക്രമണം; സ്ഥിതി നിരീക്ഷിച്ച് ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങൾ

ഇസ്രായേലിലേക്കുള്ള ഇറാന്റെ ആക്രമണം; സ്ഥിതി നിരീക്ഷിച്ച് ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങൾ
ഇസ്രായേലിലേക്കുള്ള ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് ലോകരാഷ്ട്രങ്ങൾ. ഇസ്രായേലുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചതായി അമേരിക്ക അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. സംഘർഷത്തിന് പിന്നാലെ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ഇന്ത്യയും സ്ഥിതി നിരീക്ഷിക്കുകയാണ്. ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു അതേസമയം ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ഇസ്രായേലിലുള്ള മലയാളികൾ പറയുന്നു. സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ എംബസി നിർദേശിച്ചിരുന്നതായും ഇവർ അറിയിച്ചു. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിന് മേൽ വർഷിച്ചത്.

Share this story