World

ഗാസയിൽ വീണ്ടും ആക്രമണം; ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ

ഗാസയിൽ വീണ്ടും ശക്തമായ ആക്രമണവുമായി ഇസ്രയേൽ. ഗാസയിലെ ദെയ്ർ അൽ ബലായിൽ ജനങ്ങളോട് ഒഴിഞ്ഞുപോവാൻ ഇസ്രയേൽ നിർദേശിച്ചു. മാധ്യമപ്രവർത്തകർ താമസിച്ചിരുന്ന ടെന്റിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

കഴിഞ്ഞ ദിവസം ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ മരിച്ചിരുന്നു. അതേസമയം ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് രംഗത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം.

വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിർബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികൾക്ക് ഗാസയിൽ മൂന്നിൽ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും ഇസ്രായേൽ നിയന്ത്രണത്തിലാണ്.

Related Articles

Back to top button
error: Content is protected !!