World

ഗാസയിൽ കരയാക്രമണവും ആരംഭിച്ച് ഇസ്രായേൽ; 70 പേർ കൂടി കൊല്ലപ്പെട്ടു

ഗാസയെ ശവപ്പറമ്പാക്കിയ വ്യോമാക്രമണത്തിന് പിന്നാലെ കരയാക്രമണവും ആരംഭിച്ച് ഇസ്രായേൽ. ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയും ഒരു പ്രധാന കര ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കാനും ഹമാസിനെ അധികാരത്തിൽ നിന്നും പുറത്താക്കാനും ഗാസ നിവാസികളോട് ഇസ്രായേൽ അന്തിമ മുന്നറിയിപ്പ് നൽകി

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 70 പേർ കൂടി കൊല്ലപ്പെട്ടു. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണങ്ങളിൽ 431 പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനിടെ മാത്രം ഗാസയിൽ 170 കുട്ടികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

മധ്യഗാസയിലെ ദൈർ അൽ ബലഹിൽ യുഎൻ ഓഫീസിന് നേർക്കും ആക്രമണം നടന്നു. ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും അഞ്ച് സന്നദ്ധ പ്രവർത്തകർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനങ്ങളോട് വീട് വിട്ടു പോകാൻ ഇസ്രായേൽ നിർദേശിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.

Related Articles

Back to top button
error: Content is protected !!