തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു
തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. നേരത്തെ കഴിക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടിരുന്നു ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം ലെബനനിൽ ഒരു ദിവസം കൊണ്ട് ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. തെക്കൻ ലെബനനിൽ നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനികൻ മരിച്ചതായും ഇസ്രായേൽ അറിയിച്ചു ഇതോടെ 2023 ഒക്ടോബർ മുതൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 777 ആയി. വടക്കൻ ഗാസയിൽ നടന്ന ഏറ്റുമുട്ടലിനിടെ നാല് ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു.

Share this story