" "
World

ഇറാന്‍ രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്

ടെഹ്‌റാന്‍ : ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന്‍ രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രയേലിന്റെ ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തി മൊസാദ് ഏജന്റാണെന്ന് 2021ഓടെ വ്യക്തമായതായി അഹമ്മദി നെജാദ് വെളിപ്പെടുത്തി.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് അഹമ്മദി നെജാദ് അവകാശപ്പെടുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയ ഇറാനിയന്‍ രഹസ്യാന്വേഷണ സംഘത്തിലെ 20 അധിക ഏജന്റുമാരും മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ഇസ്രയേലിന് നല്‍കുന്നതിന് ഈ ഇരട്ട ഏജന്റുമാരാണ് ഉത്തരവാദികളെന്ന് അഹമ്മദി നെജാദ് പറയുന്നു. 2018-ല്‍ ഇറാനിയന്‍ ആണവ രേഖകള്‍ മോഷ്ടിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും നിരവധി ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരെ വധിച്ചതായും അദ്ദേഹം വിശദമാക്കി.

ബെയ്‌റൂത്തിലെ ആസ്ഥാനത്ത് വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ സ്ഥാനത്തെക്കുറിച്ച് ഒരു ഇറാനിയന്‍ ചാരന്‍ ഇസ്രായേലിന് സൂചന നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നെജാദിന്റെ വെളിപ്പെടുത്തലുകള്‍.

Related Articles

Back to top button
"
"