Kuwait
ഇസ്‌റാഹ്-മിഹ്‌റാജ്: കുവൈറ്റില്‍ 30ന് ബാങ്കുകള്‍ക്ക് അവധി
കുവൈറ്റ് സിറ്റി: ഇസ്‌റാഹ്-മിഹ്‌റാജ് പ്രമാണിച്ച് രാജ്യത്തെ ബാങ്കുകള്‍ക്ക് ജനുവരി 30 (വ്യാഴം) ന് അവധിയായിരിക്കുമെന്ന് കുവൈറ്റ് അറിയിച്ചു. കെബിഎ (കുവൈറ്റ് ബാങ്കിങ് അസോസിയേഷന്‍) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശൈഖ് അല്‍ ഈസയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
ബുധനാഴ്ച പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബാങ്കുകള്‍ പീന്നീട് ആഴ്ച അവധി ദിനങ്ങളും കഴിഞ്ഞ് ഞായറാഴ്ച മാത്രമാവും പ്രവര്‍ത്തനം പുനഃരാരംഭിക്കുക. കഴിഞ്ഞ 14ന് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെല്ലാം 30ന് നേരത്തെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.