ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഐഎസ്ആർഒ
തിരുവനന്തപുരം: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി. പിഎസ്എൽവി സി 60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്സ് പേ ലോഡിലാണ് വൻപയർ വിത്ത് മുളപ്പിച്ചത്. വിക്ഷേപണം കഴിഞ്ഞ് നാലാം ദിവസമാണ് ബഹിരാകാശത്ത് 8 വിത്തുകൾ മുളച്ചത്.
ചെറു പേടകത്തിനകത്തെ താപനിലയും ഓക്സിജനും കാർബൺ ഡയോക്സൈഡും അടക്കം നിയന്ത്രിക്കാനുള്ള സംവിധാനവും ഐഎസ്ആർഒ വികസിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ വികസിപ്പിച്ച ഓര്‍ബിറ്റല്‍ പ്ലാന്‍റ് സ്റ്റഡീസിനായുള്ള കോംപാക്റ്റ് റിസര്‍ച്ച് മൊഡ്യൂളിന്‍റെ ഭാഗമായാണ് പരീക്ഷണം. മുംബൈയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്‍റ് എക്‌സ്പിരിമെന്‍റല്‍ മൊഡ്യൂള്‍ ഇന്‍ സ്പെയ്സിലാണ് വിത്തിന്‍റെ പരീക്ഷണം നടത്തിയത്.