Kerala

ലഹരിയെ അല്ല, എസ് എഫ് ഐയെ ഇല്ലാതാക്കലാണ് ചിലരുടെ താത്പര്യമെന്ന് തോന്നിപ്പോകും: മന്ത്രി റിയാസ്

ചിലരുടെ താത്പര്യം കണ്ടാൽ ലഹരി ഇല്ലാതാക്കലാണോ, അതോ എസ് എഫ് ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ കലർത്തരുത്. ഇതിൽ ഒരു രാഷ്ട്രീയമേയുള്ളു. അത് ലഹരിയെ തുരത്തുക എന്നതാകാണം

ലഹരിക്കെതിരെ എല്ലാവരെയും യോജിപ്പിച്ച് ശക്തമായ നടപടി സർക്കാർ സ്വീകരിക്കും. മുഖ്യമന്ത്രി അതിൽ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഒരുതരത്തിലും തെറ്റായ പ്രവണതയോട് സന്ധി ചെയ്ത് പോകാനാകില്ല. എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്

ഏതെങ്കിലും പ്രത്യേക മുന്നണിക്ക് ലഹരി വ്യാപകമാകണമെന്ന് ആഗ്രഹമില്ല. ലഹരിക്കെതിരെ തുടർച്ചയായ ക്യാമ്പയിൻ സംഘടിപ്പിച്ച് വരുന്ന സംഘടനയാണ് എസ് എഫ് ഐ. ലഹരിയെ ഒതുക്കൽ അല്ല എസ് എഫ് ഐയെ ഒതുക്കലാണ് അജണ്ട എന്ന് തോന്നുന്ന നിലയിൽ ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ അത് ജനം മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!