National

ജാൽഗാവ് ട്രെയിൻ അപകടം: തീപിടിച്ചെന്ന വ്യാജ വിവരം വിളിച്ചു പറഞ്ഞത്‌ ചായ വിൽപ്പനക്കാരൻ

മഹാരാഷ്ട്രയിലെ ജാൽഗാവിൽ 12 യാത്രക്കാർ ട്രെയിനിട്ച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുരത്ത്. വൻ ദുരന്തത്തിന് കാരണമായത് ചായ വിൽപ്പനക്കാരൻ പ്രചരിപ്പിച്ച കിംവദന്തിയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ട്രെയിനിന് തീപിടിച്ചെന്ന വാർത്ത കേട്ട് യാത്രക്കാർ പരിഭ്രാന്തരായി എടുത്തുചാടുകയും ഈ സമയം എതിർ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇവരെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു

ലക്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാരാണ് തീപിടിച്ചെന്ന വ്യാജ വിവരം കേട്ട് പരിഭ്രാന്തരായി എടുത്ത് ചാടിയത്. ഇതിൽ പലരും നേരെ വീണത് തൊട്ടടുത്തുള്ള ട്രാക്കിലായിരുന്നു. ഈ ട്രാക്കിലൂടെ പാഞ്ഞുവന്ന കർണാടക എക്‌സ്പ്രസ് യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

12 പേർ അപകടത്തിൽ മരിക്കുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ച 12 പേരിൽ 10 പേരെ തിരിച്ചറിഞ്ഞതായും അജിത് പവാർ അറിയിച്ചു. പരുക്കേറ്റവർ ആശുപത്രിയിൽ തുടരുകയാണ്‌

Related Articles

Back to top button
error: Content is protected !!